പണത്തിനും പ്രതാപത്തിനും അപ്പുറം വിവാഹം കഴിക്കുന്നവർ തമ്മിലുള്ള മനഃപൊരുത്തവും ഇഷ്ടവും ആണ് നോക്കേണ്ടത്. പക്ഷേ….

എഴുത്ത്: ജിമ്മി ചേന്ദമംഗലം

രാത്രി ഭക്ഷണം കഴിച്ചു ടിവിയിലെ വാർത്തയും കണ്ടു ബെഡ് റൂമിലേക്ക്‌ വരുമ്പോൾ ആണ് അരുൺ നിറഞ്ഞ കണ്ണുകളോടെ ഇരിക്കുന്ന മാനസിയെ കണ്ടത്….

എന്ത് പറ്റി പ്രിയ സഖി എന്ന് കളിയാക്കികൊണ്ടു അവൻ അവളുടെ അടുത്ത് ചെന്ന് കൈ പിടിച്ചു അടുത്തിരുന്നു…

ഹേയ് ഒന്നും ഇല്ല …..

ഒന്നുമില്ലാതെ കരയാൻ എന്റെ പ്രിയതമയുടെ കണ്ണുകൾ അതിരപ്പിള്ളി വെള്ളച്ചാട്ടം ഒന്നും അല്ലലോ…

അവന്റെ കവിളിൽ ഒരു നുള്ളു കൊടുത്തിട്ടു അവൾ പറഞ്ഞു ഒന്ന് കളിയാക്കാതെ പോയെ …..

എന്നാലും എന്താണെന്നു അറിയണമല്ലോ…..അവൻ അവളെ ചേർത്ത് പിടിച്ചു..

അത് പിന്നെ ഏട്ടാ….ഞാൻ വെറുതെ അച്ഛനെയും അമ്മയെയും കുറിച്ച് ഓർത്തുപോയി…

അതാണോ ഇത്ര വലിയ കാര്യം……

ആറു വർഷങ്ങൾ ആയില്ലേ ഞാൻ എന്റെ അച്ഛനെയും അമ്മയെയും കണ്ടിട്ട് ….

അതുപിന്നെ കല്യാണം ഉറപ്പിച്ച സ്വന്തം മകൾ വേറെ ഒരുത്തന്റെ കൂടെ ഒളിച്ചോടിയാൽ ഏതു മാതാപിതാക്കളും ചെയ്യുന്നതേ അവരും ചെയ്തൊള്ളു ….

എന്നാലും സ്വന്തം രക്തബന്ധമല്ലേ …….അത്ര പെട്ടെന്ന് മറക്കാൻ പറ്റുമോ…..പറ്റുമായിരിക്കും അല്ലേ ..

നമ്മൾ രണ്ടു പ്രാവശ്യം ആ വീട്ടിൽ പോയതല്ലേ ..അകത്തു കയറാൻ പോലും അനുവദിച്ചില്ലല്ലോ ….ഞങ്ങളുടെ മകൾ മരിച്ചു എന്നല്ലേ പറഞ്ഞത് ….

അവൾ വെറുതെ മൂളി ….

ഏട്ടാ ….നമ്മുടെ മോൾ ആണ് ഇതുപോലെ ചെയ്യുന്നതെങ്കിൽ നമ്മൾ ഇത്പോലെ ആയിരിക്കുമോ അവരോടു ചെയ്യുന്നത്

ഒരിക്കലും അല്ല …പണത്തിനും പ്രതാപത്തിനും അപ്പുറം വിവാഹം കഴിക്കുന്നവർ തമ്മിലുള്ള മനഃപൊരുത്തവും ഇഷ്ടവും ആണ് നോക്കേണ്ടത് …പക്ഷേ…അതിനുമപ്പുറം എല്ലാവരും അവരവരുടെ സ്റ്റാറ്റസിന് പറ്റിയ ബന്ധങ്ങൾ മാത്രമാണ് നോക്കുന്നത് …..

ഞാൻ എന്ത് മണ്ടിയാണല്ലേ…

അത് നിനക്ക് ഇപ്പോളാണോ മനസിലായത് ….അവൻ അവളെ കളിയാക്കി ചിരിച്ചു

ഒന്ന്പോ ചേട്ടാ ….വിവാഹം കഴിഞ്ഞു ഏഴു വർഷമായിട്ടും ഉണ്ടാകാത്ത മകളുടെ കാര്യത്തെ കുറിച്ചാണ് ഞാൻ പറയുന്നത് …അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു ……

ചിലപ്പോൾ അച്ഛന്റെയും അമ്മയുടെയും ശാപം ആകും അതല്ലേ എത്രയോ ചികിത്സകളും ..നേർച്ചയും ..വഴിപാട് നടത്തിയിട്ടും നമുക്ക് കുട്ടികൾ ഉണ്ടാകാത്തത് ….

പിന്നെ നിന്റെ ഓരോ ചിന്തകൾ എന്നും പറഞ്ഞു അരുൺ അവളെ കളിയാക്കി

അവൾ മടിയിൽ കിടക്കുന്ന അവന്റെ മുടിയിഴകളിലൂടെ വെറുതെ വിരലുകൾ ഓടിച്ചു കൊണ്ടിരുന്നു …

ഏട്ടാ ….

എന്താ …..

കുട്ടികൾ ഇല്ലാത്തതിന് ഏട്ടന് വിഷമം ഇല്ലേ ….

എന്തിനു …..

ഒരു അച്ഛൻ ആകാൻ …കൊച്ചിനെ കൊഞ്ചിക്കാൻ കളിപ്പിക്കാൻ അച്ഛാ എന്നുള്ള വിളി കേൾക്കാൻ …..

ദൈവം തരുമ്പോൾ തരട്ടെ അത്രയും നാൾ നീ ഉണ്ടല്ലോ എനിക്ക് മോൾ ആയിട്ടു….

അവൾ അവനെ ചേർത്ത് പിടിച്ചു ….

ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് …ഒരു സ്ത്രീയുടെ ജീവിതം പൂർണമാകുന്നത് അവൾ ഒരു ‘അമ്മ ആകുമ്പോൾ മാത്രമാണ് ….ഒരു കുഞ്ഞിനെ പ്രസവിക്കുക …അവളുടെ കളിചിരികൾ …..എത്ര സന്തോഷമായിരിക്കും ആ വീട് ….എത്രയോ പേര് കുഞ്ഞുങ്ങളെ ജനിക്കുന്നതിനു മുൻപ് കൊന്നു കളയുന്നു …ദൈവത്തിനു അവരിൽ ഒരാൾക്ക് പകരം എന്റെ ഗർഭപാത്രത്തിൽ ഒരു കുഞ്ഞിനെ തന്നു കൂടെ ….

എല്ലാം സമയം ആകുമ്പോൾ ..നടക്കും ..അവൻ അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു ….

ഏട്ടന് എന്നോട് ദേഷ്യം ഉണ്ടോ ….ഒരു കുഞ്ഞിനെ തരാൻ പറ്റാത്തത് കൊണ്ട് ….

പിന്നെ ഭയകര ദേഷ്യമാണ് …അവൻ അവളെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞു ….

ഏട്ടന് ….വേറെ ഒരു വിവാഹം കഴിച്ചു കൂടെ …അപ്പോൾ അതിൽ കുട്ടികൾ ഉണ്ടാകുമല്ലോ …എന്നെ ഉപേക്ഷിച്ചു കൂടെ …

ഇപ്പോൾ എത്രമണി ആയി എന്ന അവന്റെ ചോദ്യത്തിന് അതെന്തിനാ ഇപ്പോൾ ടൈം ചോദിക്കുന്നെ

പന്ത്രണ്ടു ആയി …..

ഇനിയിപ്പോൾ രെജിസ്റ്റർ ഓഫീസിൽ തുറന്നിട്ടുണ്ടാകില്ലല്ലോ

നേരം വെളുക്കട്ടെ

അതെന്തിനാ …

അല്ല നീയല്ലേ പറഞ്ഞത് വേറെ കല്യാണം കഴിക്കാൻ ….

കൊള്ളാല്ലോ ഏട്ടന്റെ പൂതി ഞാൻ പറഞ്ഞപ്പോളേക്കും റെഡി ആണല്ലോ …നേരം വെളുക്കുമ്പോളേക്കും പെണ്ണിനെ എവിടെ നിന്നും കിട്ടും ….

അതൊക്കെ ഞാൻ കണ്ടു വച്ചിട്ടുണ്ട് പെണ്ണെ …

ഉവ്വ …എന്നാൽ രണ്ടിനെയും വിഷം തന്നു കൊന്നു ഞാനും ചാകും …

ഈ പെണ്ണിന്റെ ഒരു കാര്യം വാ കിടക്കാൻ നോക്കാം എന്നും പറഞ്ഞു അവൻ അവളെ ചേർത്ത് പിടിച്ചു കവിളിൽ ഉമ്മകൊടുത്തു കൊണ്ട് അവളുടെ വയറിൽ ഇക്കിളിയാക്കി …

വേറെ പെണ്ണിനെ കെട്ടാൻ പോകുകയല്ലേ പിന്നെന്തിനാ എന്നെ കെട്ടിപിടിക്കുന്നെ…..

അയ്യോടാ …..എന്റെ ചക്കര ഉള്ളപ്പോൾ പിന്നെ വേറെ ആളുകൾ എന്തിനാ ….

അയ്യോടാ ചെക്കന്റെ സോപ്പ് കണ്ടില്ലേ ….ഏട്ടാ പതുക്കെ കടിക്കു എന്റെ കവിള് …വേദനിക്കുന്നു…അവൾ അവനോടു ചേർന്ന് കിടന്നു…

***********

മോളു ഞാൻ ഇറങ്ങുന്നു ….

രാവിലെ തന്നെ അരുൺ പണിക്കു പോകാൻ ഇറങ്ങി…അവൻ പോകുന്നതും നോക്കി അവൾ വാതിൽപ്പടിയിൽ നിന്നു …അരുൺ പോയി കഴിഞ്ഞാൽ …പിന്നെ ഒരു ഏകാന്തതയും …ശ്വാസം മുട്ടലുമാണ് …..എങ്ങനെ എങ്കിലും വൈകുന്നേരം അകാൻ അവൾ കാത്തിരിക്കും …..

ചെറിയ രീതിയിൽ തയ്യൽ അറിയാവുന്നതു കൊണ്ട് അടുത്ത വീട്ടിലെ ആളുകളുടെ ഡ്രസ്സ് തയ്ക്കാൻ കിട്ടാറുണ്ട് അങ്ങനെ കുറച്ചു സമയം പോകും …

ഒരു ചായ കുടിച്ചു കൊണ്ട് അവൾ വെറുതെ വഴിയിലേക്ക് നോക്കി ഇരുന്നു …..

എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നു പോയത് …..

അരുണിനെ കണ്ടുമുട്ടിയത് …ഇന്നലെ എന്ന പോലെ ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു ….ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ ആണ് അരുണിനെ ആദ്യമായി കണ്ടത് …..കോളേജിലെ നിറസാന്നിധ്യം …എന്ത് പ്രശനത്തിലും മുന്നിട്ടിറങ്ങുന്ന ഒരാൾ …..സമരത്തിലും ..പ്രകടനങ്ങളിലും …കൊടിയുമേന്തി …മുന്നിൽ നിന്നും നയിക്കുന്ന അരുണിനെ പലപ്പോഴും നോക്കി നിന്നിട്ടുണ്ട് ….

പക്ഷെ എല്ലാവരും പറയാറുണ്ടായിരുന്നു …എല്ലാവരെയും സഹായിക്കുമെങ്കിലും ആളൊരു മുരടൻ ആണെന്ന് …ആവശ്യത്തിന് മാത്രം സംസാരിക്കുന്ന ….അധികം കളിചിരികൾ ഇല്ലാത്ത ..കട്ട താടി വച്ച ഒരു കലിപ്പ് ലൂക്കിലുള്ള ഒരാൾ…..

മാനസിയും കൂട്ടുകാരിയും കൂടിയാണ് കോളേജിൽ വരുന്നതും പോകുന്നതും വഴിയിൽ എപ്പോളും അടുത്ത കോളേജിലെ കൂട്ടം അവരെ കളിയാക്കാറുണ്ടായിരുന്നു …

കോളേജ് ജീവിതത്തിലെ തമാശകൾ എന്നതിനുമപ്പുറം അവർ അതിനെ മൈൻഡ് ചെയ്തില്ല ….

പക്ഷെ ഒരുദിവസം കോളേജിലേക്ക് വരുന്ന വഴി അതിലൊരുത്തൻ കൂട്ടുകാരിയുടെ കയ്യിൽ കടന്നു പിടിച്ചു ….പേടിച്ചു വിറച്ച അവർ കരഞ്ഞു കൊണ്ട് കോളേജിലേക്ക് ഓടി ….കൂട്ടുകാരികൾ ചുറ്റും കൂടി ചോദിച്ചു എന്ത് പറ്റി ..എന്തിനാ കരയുന്നെ….കരച്ചിലിനിടയിൽ അവൾ കാര്യം പറഞ്ഞു …..

നമുക്ക് മഹേഷ് ഏട്ടനോട് പറയാം കൂട്ടത്തിൽ ആരോ പറയുന്ന കേട്ടു ……

വൈകുന്നേരം കോളേജ് കഴിഞ്ഞു പോകുമ്പോൾ കണ്ടു തങ്ങൾക്കു പുറകിലായി മഹേഷ് ചേട്ടനും കൂട്ടുകാരേയും …

കളിയാക്കുന്ന കൂട്ടം ഇരിക്കുന്ന അവരെയും കടന്നു ഞാൻ മുന്നോട്ടു നടന്നു ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ..അത് മൈൻഡ് ചെയ്യാതെ മുന്നോട്ടു നടന്നു …..

പെട്ടെന്ന് പുറകിൽ നിന്നും എന്തോ വലിയ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ….കൂട്ടുകാരിയുടെ കയ്യിൽ പിടിച്ചവൻ …മഹേഷ് ചേട്ടന്റെ അടിയേറ്റു താഴെ കിടക്കുന്നു …

കുട്ടി ഇങ്ങോട്ട് വന്നേ …..

കൂട്ടുകാരിയേയും എന്നെയും ആണ് വിളിച്ചതെന്ന് മനസിലായി അവിടേക്കു ചെന്നു

എന്താ ചേട്ടാ

ഇവനല്ലേ രാവിലെ കയ്യിൽ പിടിച്ചത് ….

അതെ…

മാപ്പു പറയടാ അവളോട് …

ചെറിയ കളിയാക്കലുകൾ എല്ലാം കോളേജ് ലൈഫിലെ ഭാഗമാണ് പക്ഷെ കയ്യേറ്റം അത് ഇവിടെ നടപ്പില്ല …

മാപ്പു പറഞ്ഞു അവൻ നടന്നു പോകുമ്പോൾ ആ കലിപ്പനോടുള്ള ആരാധനാ ഹിമാലയം പോലെ വളരുകയായിരുന്നു ….

പിറ്റേ ദിവസം കണ്ടപ്പോൾ തന്നെ ഓടിച്ചെന്നു

അരുൺ ചേട്ടാ താങ്ക്സ് ……

ഉം …ഒരു മൂളൽ മാത്രമായിരുന്നു മറുപടി ….

എന്തൊരു മുരടൻ ആണ് …അവൾ മനസ്സിൽ പറഞ്ഞു ….

അരുൺ അറിയാതെ പലപ്പോഴും കാണാൻ ശ്രമിച്ചിരുന്നു കാണുമ്പോൾ ചിരിച്ചെങ്കിലും ആ മുഖത്തു കാണുന്നത് ഒരുതരം നിർവികാരത ആയിരുന്നു …

ദിവസങ്ങളും മാസങ്ങളും കടന്നു പോയി പറയാത്ത പ്രണയം മനസ്സിന്റെ വിങ്ങൽ പോലെ അവളുടെ മനസ്സിനെ നോവിച്ചു കൊണ്ടിരുന്നു …..

എങ്ങനെ ഇത് അവനെ അറിയിക്കും എന്നറിയാതെ …അവളും കൂട്ടുകാരികളും കുഴങ്ങി ….

നീതു ആണ് പറഞ്ഞത് ഒരു ലെറ്റർ എഴുതി കൊടുക്കാം എന്ന് …നേരിട്ടു പറഞ്ഞാൽ ചിലപ്പോൾ ദേഷ്യപ്പെട്ടാലോ എന്ന പേടി ആയിരുന്നു ….

ലെറ്റർ കൊടുത്തിട്ടും …ദിവസങ്ങൾ കഴിഞ്ഞിട്ടും മറുപടി കിട്ടിയില്ല …..മാനസി പേടിച്ചിട്ടു അരുണിനെ കാണാതെ മുങ്ങി നടക്കുകയിരുന്നു ….

ഒരുദിവസം ക്ലാസ്സിൽ ഇരിക്കുമ്പോൾ ആണ് നീതു ഓടി കിതച്ചു എത്തിയത് …..

മാനസി മറുപടി കിട്ടി ….

എവിടെ …..

ഞാൻ ആദ്യം വായിക്കാം…

അത് വേണ്ട …ഞാൻ വായിക്കാം …മോള് കേട്ടാൽ മതി ….

ഇനി ഇതുപോലെ ഉള്ള എഴുത്തുകളുമായി പുറകെ നടക്കരുത് …മറുപടി തരാൻ എനിക്ക് ടൈം ഇല്ല …ഇതൊക്കെ ഈ പ്രായത്തിൽ തോന്നുന്ന ഒരു അഭിനിവേശം മാത്രമാണ് ….

കുറച്ചുനാൾ കഴിയുമ്പോൾ അതെല്ലാം അവസാനിക്കും …..ഇപ്പോൾ നന്നായി പഠിക്കാൻ നോക്ക് ……ജീവിതത്തിൽ നല്ല ലക്ഷ്യങ്ങൾ ഉണ്ടാകട്ടെ ……

അത് വായിച്ചു അവളുടെ കണ്ണ് നിറഞ്ഞു …ദുഷ്ടൻ അവൾ മനസ്സിൽ പറഞ്ഞു

നിന്റെ ഒരു ദിവ്യ പ്രണയം മണ്ണാങ്കട്ട നീതു അവളെ കളിയാക്കി …..

എങ്കിലും അരുണിനോടുള്ള അവളുടെ ഇഷ്ടം കുറഞ്ഞിട്ടുണ്ടായിരുന്നില്ല്ല

കാണുമ്പോൾ ഒരു ചിരി അത് ഇടക്ക് കിട്ടുന്നത് അവളിലെ സ്നേഹത്തെ ഊട്ടി വളർത്തി …

ആയിടക്കാണ് കോളേജിൽ ഫീസ് വർധനക്കെതിരെ കുട്ടികളുടെ നേതൃത്വത്തിൽ സമരം തുടങ്ങിയത് ….അരുൺ ആയിരുന്നു സമരത്തിന്റെ മുൻപന്തിയിൽ …എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് മാനസിയും സമരത്തിൽ ചേർന്നു. അരുണിനെ കാണുകയും സംസാരിക്കുകയും ചെയ്യാൻ ഉള്ള അവസരം അതായിരുന്നു അവളുടെ ലക്‌ഷ്യം ….അത് നല്ല രീതിയിൽ വിജയിക്കുകയും ചെയ്തു ……

സമരത്തിനെതിരെ ഒരിക്കൽ പോലീസിന്റെ ലാത്തിച്ചാർജ് ഉണ്ടായി ……

കുട്ടികൾ എല്ലാം പലവഴിക്ക് ചിതറി ഓടി അടിയേറ്റു താഴെ വീണ അരുണിനെ ഒരു കൂട്ടം പോലീസ്‌കാർ വളഞ്ഞിട്ടു തല്ലുന്നത് കണ്ട മാനസി അവർക്കു ഇടയിലേക്കു ചാടി വീണു ….

അരുണിന്റെ മുകളിൽ കിടന്നു കൊണ്ട് അവൾ പ്രതിരോധം തീർത്തു …അവളുടെ പുറത്തു ലാത്തി അടിയേറ്റു ചോര പൊടിഞ്ഞിട്ടും അവൾ പിന്മാറിയില്ല…നീ പോ എന്ന് അവൻ അലറി എങ്കിലും അവൾ പിന്മാറാൻ ഒരുക്കം അല്ലായിരുന്നു …..

അടിയേറ്റു വീണവരെ എല്ലാവരും ചേർന്ന് ഹോസ്പിറ്റലിക്കു കൊണ്ട് പോയി ….

പത്രങ്ങളിൽ വലിയ വാർത്തകൾ വന്നു …

അടിയേറ്റു കിടക്കുന്ന അവളെ കാണാൻ അരുൺ ഹോസ്പിറ്റലിൽ എത്തി. അവന്റെ ഇടത്തെ കൈ ഒടിഞ്ഞിട്ടുണ്ടായിരുന്നു. താൻ എന്ത് മണ്ടത്തരമാണ് കാണിച്ചത് …ഓടി രക്ഷപെടെണ്ടേ ..

അവൾ ഒന്ന് പതിയെ ചിരിച്ചു …

ഒരുപാടു സ്നേഹമുള്ളവർ അടികൊണ്ടു വേദനിക്കുന്നത് കാണാൻ പറ്റാത്തത് കൊണ്ട്

കയ്യിലും കാലിലും അടികൊണ്ടു ചുവന്ന പാടുകൾ തെളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു

അവൻ അവളുടെ കയ്യിൽ പതിയെ പിടിച്ചു ……നന്ദി ഒരുപാടു നന്ദി …..ഇഷ്ടമാണ്…ഒരുപാടു …പക്ഷെ പ്രകടിപ്പിക്കാൻ അറിയാത്ത ഒരു സ്വഭാവമാണ്…..വേദനിപ്പിച്ചു എങ്കിൽ ക്ഷെമിക്കുക. അവളുടെ മനസ്സിൽ പ്രണയത്തിന് ഇണക്കുരുവികൾ ചിറകടിച്ചു പറക്കാൻ തുടങ്ങിയിരുന്നു …

പേപ്പറിൽ ലാത്തിചാർജിനെ കുറിച്ച് വലിയ വാർത്തകൾ അതിൽ മാനസിയുടെ പടവും ….അത് മതിയായിരുന്നു വീട്ടുകാർക്ക് അവളുടെ പഠിപ്പു നിർത്താൻ ….

വീട്ടിൽ ഇരുന്നു പഠിച്ചു എക്സാം എഴുതാൻ മാത്രം കോളേജിൽ പോകാനായിരുന്നു അവളുടെ വിധി ….

ഒടുവിൽ അരുണിന്റെ കാര്യം വീട്ടിൽ അറിഞ്ഞതും ….വേറെ കല്യാണം ഉറപ്പിച്ചതും ഒളിച്ചോട്ടവും എല്ലാം എത്ര വേഗത്തിൽ ആയിരുന്നു ….വർഷങ്ങൾ എത്രയോ കൊഴിഞ്ഞു പോയി…

************************

ഒരുദിവസം ….അരുൺ പണി കഴിഞ്ഞു വരുമ്പോൾ മാനസി കുളി കഴിഞ്ഞു നല്ല ഡ്രസ്സ് ചെയ്തു സന്തോഷവതിയായി കാത്തിരിക്കുകയായിരുന്നു …..

ഏട്ടാ …ഒരു സന്തോഷ വാർത്ത ഉണ്ട് …..

എന്ത് പറ്റി ….

നമ്മുടെ പ്രാർത്ഥന ദൈവം കേട്ടു …..

നമ്മൾ അച്ഛനും അമ്മയും അകാൻ പോകുന്നു

സത്യമാണോ നീ പറയുന്നത് …..

ഉം

അവൻ അവളെ ചേർത്ത് പിടിച്ചു ഉമ്മ നൽകി ……എന്താ ഞാൻ എന്റെ ചക്കരക്കു തരേണ്ടത് …..

നമുക്ക് പായസം വച്ചാലോ …..

എന്നാൽ ഞാൻ പോയി സാധങ്ങൾ വാങ്ങി വരാം

പിന്നീടുള്ള അവരുടെ ദിവസങ്ങൾ സന്തോഷത്തിന്റേതായിരുന്നു

ഓരോ ദിവസവും കുഞ്ഞു വാവയെ കുറിച്ചുള്ള പ്രതീക്ഷകളും സങ്കൽപ്പങ്ങളും ആയി കടന്നു പോയി കൊണ്ടിരുന്നു

എട്ടാം മാസത്തെ സ്കാനിങ് പോയപ്പോഴാണ് ….എന്തോ ചെറിയ പ്രോബ്ലെംസ് ഉണ്ടെന്നു ഡോക്ടർ പറഞ്ഞത് അധികം ശരീരം അനങ്ങാതെ നോക്കണം. രണ്ടുപേരുടെയും മനസ്സിൽ ചെറിയ പേടി തോന്നി തുടങ്ങി

അരുണിന് ജോലിക്കു പോകുമ്പോൾ കൊണ്ടുപോകാനുള്ള ഫുഡ് ഉണ്ടാക്കിയപ്പോൾ ആണ് അവൾക്കു തലകറങ്ങുന്ന പോലെ തോന്നിയത് …..

ഏട്ടാ ..അവൾ ഉറക്കെ വിളിച്ചു

കുളിച്ചു കൊണ്ടിരുന്ന അരുൺ ഓടിയെത്തി അവളെ താങ്ങി പിടിച്ചു കട്ടിലിൽ കിടത്തി ….

ഞാൻ പറഞ്ഞിട്ടില്ലേ ഒന്നും ചെയ്യണ്ട എന്ന് ….

ഇനി ഞാൻ നോക്കിക്കോളാം എല്ലാം ….കുറച്ചു നാളത്തേക്ക് പണിക്കു പോകുന്നില്ല …..

അയ്യോ വേണ്ട ഏട്ടാ …..നമ്മുടെ കാര്യങ്ങൾ നടക്കണ്ടേ

പുതിയ ഒരാൾ കൂടി വരികയല്ലേ …ചെലവ് കൂടികൊണ്ട വരുന്നേ ..

പിന്നീട് അരുൺ പണിക്കു പോകാതെയായി…

*************************

ഒരുദിവസം …ബെഡിൽ ഇരുന്നു പേപ്പർ വായിക്കുകയിരുന്നു അരുൺ ..

ഏട്ടാ ….

എന്താ മോളെ ….

എനിക്ക് അമ്മയെ കാണണം ……

നീ ഒന്ന് വെറുതെ ഇരിക്ക് …

നീ ഗർഭിണി ആയെന്നു വിളിച്ചു പറഞ്ഞപ്പോൾ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്ത മഹാൻ ആണ് നിന്റെ അച്ഛൻ ..ആ വീട്ടിലേക്കാണോ അമ്മയെ കാണാൻ ചെല്ലുന്നേ ….നല്ല കാര്യമായി ….

അവൾ പിന്നെയും അത് തന്നെ പറഞ്ഞത് അവനെ ദേഷ്യം പിടിപ്പിച്ചു …..

ഏട്ടാ …അവൾ അവന്റെ കഴുത്തിലൂടെ കയ്യിട്ടു …

ദേഷ്യത്തിൽ അവൻ കൈപിടിച്ച് മാറ്റിയപ്പോൾ കാലുതെറ്റി അവൾ താഴേക്ക് വീണു …അടുത്തുള്ള മേശയിൽ അവളുടെ വയർ മുട്ടി..

ഏട്ടാ …എന്നും പറഞ്ഞു വയർ പൊത്തി പിടിച്ചു വേദനയാൽ അവൾ പിടഞ്ഞു ….

ചെറിയ രീതിയിൽ ബ്ലീഡിങ് തുടങ്ങിയിരുന്നു

ദൈവമേ തന്റെ മോളു ….അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി …

വേഗം തന്നെ അടുത്ത വീട്ടിലെ വണ്ടി വിളിച്ചു ഹോസ്പിറ്റലിലേക്ക് പോയി …..

ആശുപത്രീയിൽ എത്തുന്നത് വരെ സകല ദൈവങ്ങളെയും വിളിച്ചു അവൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു ….

മടിയിൽ കിടക്കുന്ന അവളുടെ തലയിൽ തലോടി അവൻ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു …ഇല്ല മോളു ….ഒന്നും ഉണ്ടാകില്ല ……ദൈവം നമ്മളെ കൈവിടില്ല…..

നമ്മുടെ മോൾക്ക് വല്ലതും പറ്റി കാണുമോ ഏട്ടാ …അവൾ വിതുമ്പി ….വേദന കടിച്ചമർത്തുന്നത് അവളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു ….

ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോകുമ്പോൾ അവൾ ഒന്നേ പറഞ്ഞോളു എന്റെ മോളെ ഒന്ന് കണ്ടിട്ട് എനിക്ക് മരിച്ചാലും മതിയായിരുന്നു …എന്റെ ഏട്ടന് ഒരു കുഞ്ഞിനെ തന്നിട്ടാണല്ലോ പോകുന്നതെന്ന ആശ്വാസം എനിക്കുണ്ടാകും ….

നീ ആവശ്യമില്ലാത്തതൊന്നും ആലോചിക്കണ്ട ഒന്നും സംഭവിക്കില്ല ……

അവളെ ചേർത്തുപിടിച്ച കൈകൾ പതിയെ വിടുവിച്ചു അവളെ ഓപ്പറേഷൻ തീയറ്ററിന്റെ അകത്തേക്ക് കൊണ്ടുപോയി …..

കരഞ്ഞു കലങ്ങിയ കണ്ണുകളും ….തകർന്ന ഹൃദയവുമായി ..അവൻ അതിനുമുന്പിൽ കാത്തിരുന്നു ….

ആരാണ് മാനസിയുടെ കൂടെ ഉള്ളത് …

എന്താ സിസ്റ്റർ

ഡോക്ടറെ ഒന്ന് കാണണം

പതിയെ അരുൺ ഓപ്പറേഷൻ തിയേറ്ററിന്റെ അകത്തേക്ക് നടന്നു

എന്താ ഡോക്ടർ

എത്രയും പെട്ടെന്ന് …ഒരു ഓപ്പറേഷൻ നടത്തണം നല്ല ബ്ലീഡിങ് ഉണ്ട് ….കുറച്ചു കോംപ്ലിക്കേറ്റഡ് ആണ് …ഞങൾ ചെയ്യാവുന്നതിന്റെ പരമാവധി ട്രൈ ചെയ്യാം ബാക്കി എല്ലാം ദൈവത്തിന് വിടുക …പ്രാർത്ഥിക്കു

ഡോക്ടറുടെ വാക്കുകൾ അരുണിന്റെ മനസിൽ പേടിയുടെ ഇരുട്ട് പടർത്തി

കുറച്ചു രൂപ കെട്ടി വയ്ക്കണം …ഏകദേശം ഒരു ലക്ഷം രൂപ വരും ….വേഗം വേണം

അരുണിന് തലകറങ്ങുന്ന പോലെ തോന്നി …ഇത്രയും പെട്ടെന്ന് വലിയൊരു തുക എങ്ങനെ ഒപ്പിക്കും ….

ശെരിക്കും അടുത്ത മാനസം ആണ് തീയതി ഡോകട്ർ പറഞ്ഞിരുന്നത് അപ്പോളേക്കും കിട്ടുന്ന തരത്തിൽ ഒരു കുറി ഉണ്ടായിരുന്നു അതായിരുന്നു അകെ പ്രതീക്ഷ …

പരിചയം ഉള്ള പലരെയും വിളിച്ചു നോക്കി …പക്ഷെ പെട്ടെന്ന് എത്രയും വലിയ തുക എടുക്കാൻ ആരുടെ കയ്യിലും ഉണ്ടായിരുന്നില്ല

അവസാന ശ്രമം എന്ന നിലയിൽ ആണ് മഹേഷിനെ വിളിച്ചു നോക്കിയത്. അവനു തന്നെ പോലെ ഉള്ള കുടുംബത്തിലെ ആണ് അവന്റെ കയ്യിലും ഇത്രയും വലിയ തുക ഉണ്ടാകില്ല എന്നറിയാം എന്നാലും ..ഒരു അവസാന ശ്രമം ..

ഞാൻ ഒന്ന് നോക്കട്ടെ എന്നും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു …

നേഴ്സ് രണ്ടു പ്രാവശ്യം വന്നു പറഞ്ഞു പൈസ അടക്കുന്ന കാര്യം ….

ഒടുവിൽ ഡോക്ടറെ നേരിട്ടു കണ്ടു അരുൺ കരഞ്ഞു കൊണ്ട് തന്റെ അവസ്ഥ പറഞ്ഞു …

ഓപ്പറേഷൻ നടത്താം പക്ഷെ ഇന്ന് തന്നെ പൈസ അടക്കണം …

വീണ്ടും മഹേഷിനെ വിളിച്ചു നോക്കി ….

അവൻ ഫോൺ എടുത്തില്ല അവസാന ആശ്രയവും ഇല്ലാതായി എന്നുള്ള ചിന്തയിൽ അവൻ തളർന്നിരുന്നു

ഓപ്പറേഷൻ തുടങ്ങി …അവസാനം ഡോക്ടർ പറഞ്ഞത് കേട്ട് അരുൺ തകർന്നു പോയി ….അമ്മയെയും കുഞ്ഞിനെയോ ഒരുമിച്ചു കിട്ടുമെന്ന് തോന്നുന്നില്ല. ചിലപ്പോൾ രണ്ടുപേർക്കും അപകടം സംഭവിച്ചെന്നും ഇരിക്കാം ..എന്നാലും പ്രതീക്ഷ കൈവിടണ്ട ..അതുകൂടി കേട്ടപ്പോൾ അരുൺ പൊട്ടിക്കരഞ്ഞു തളർന്നിരുന്നു….

താൻ കാരണം തന്റെ ഒരു നിമിഷത്തെ ദേഷ്യത്തിന് കൊടുക്കേണ്ടി വന്നത് തന്റെ പ്രിയതമയുടെയും കുഞ്ഞിന്റെയും ജീവൻ …

അറ്റു നോറ്റിരുന്നു കിട്ടിയ പുണ്യത്തെ താൻ തന്നെ ഇല്ലാതാക്കിയല്ലോ അയാൾ പതിയെ റൂമിലേക്ക് നടന്നു …..ചിന്തകളുടെ വേലിയേറ്റത്തിൽ ..മനസ്സു ചാഞ്ചാടിക്കൊണ്ടിരുന്നു

ഇല്ല …അവളും കുഞ്ഞും ഇല്ലാത്ത ലോകത്തു ഇനി ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല …….

പിറക്കാൻ പോകുന്ന കുഞ്ഞിന്റെ മുഖം പോലും കാണാൻ ഭാഗ്യമില്ലാതെ ഒരു അച്ഛൻ അയാൾ പരിതപിച്ചു ….

എന്തിനു ഇങ്ങനെ ഒരു ജീവിതം …അവർ ഈ ഭൂമിയിൽ ജീവനോടെ ഇല്ല എന്നൊരു വാർത്ത കേൾക്കാനുള്ള ശക്തി അവനു ഇല്ലായിരുന്നു …കാരണം എല്ലാം തന്റെ തന്നെ തെറ്റല്ലേ ..പാവം അവളും കുഞ്ഞും ….

അവൻ പതിയെ കയ്യിൽ കരുതിയിരുന്ന വിഷം കയ്യിലെടുത്തു ….

വിറക്കുന്ന കൈകളോടെ പതിയെ വായിലേക്ക് ഒഴിച്ച് …ബോധം മറഞ്ഞു താഴേക്ക് വീഴുമ്പോളും അവൻ മാനസി …എന്റെ കുഞ്ഞു എന്ന് പുലമ്പിക്കൊണ്ടിരുന്നു.

————————-

ആരോ കയ്യിൽ തട്ടി വിളിച്ചപ്പോൾ ആണ് അരുൺ ഉറക്കത്തിൽ നിന്നും കണ്ണ് തുറന്നതു …ദേ മോളു …കയ്യിൽ ഒരു കുഞ്ഞു മാലാഖയുമായി മുന്നിൽ നേഴ്സ് …അപ്പോൾ താൻ കണ്ടത് സ്വപനമായിരുന്നല്ലേ …..അയാൾക്ക്‌ വിശ്വസിക്കാൻ പറ്റിയില്ല …..

കണ്ണുപൂട്ടി ഉറങ്ങുന്ന തന്റെ എല്ലമെല്ലാമായ മോളുസ് …അവൻ പതിയെ അവളെ കയ്യിലേക്ക് ഏറ്റു വാങ്ങി നെറ്റിയിൽ ഉമ്മ നൽകി നേഴ്സ് മാനസിക്കു എങ്ങനെ ഉണ്ട് …..

ദൈവം വലിയവനല്ലേ ….ഒരു കുഴപ്പവും ഇല്ല ….കുറച്ചു മണിക്കൂറുകൾ കഴിയുമ്പോൾ റൂമിലേക്ക് മാറ്റം …

അവനു എങ്ങനെ ദൈവത്തിനു നന്ദി പറയണം എന്നറിയില്ലായിരുന്നു….സന്തോഷം കൊണ്ട് ..അവന്റെ മനസു നിറഞ്ഞു തുളുമ്പി…..

അരുൺ ആരോ വിളിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കി …മഹേഷ് ആയിരുന്നു

എടാ പൈസ കിട്ടിയോ …നീ എന്താ ലേറ്റ് ആയതു ….

അതുപിന്നെ കുറെ നോക്കി പലരോടും ചോദിച്ചു …ആരുടെ കയ്യിലും ഉണ്ടായിരുന്നില്ല ആരും തന്നില്ല ഒടുവിൽ ഞാൻ എന്റെ ബൈക്ക് പണയം വച്ചു ….

നിറഞ്ഞ കണ്ണുകളോടെ അരുൺ അവനെ ചേർത്ത് പിടിച്ചു …എങ്ങനെ നന്ദി പറയണം എന്നറിയല്ലടാ

ആവശ്യത്തിന് സഹായിക്കുന്നവർ അല്ലെ യഥാർത്ഥ ഫ്രണ്ട് …

വൈകുന്നേരത്തോടെ മാനസിയെയും കൊച്ചിനെയും റൂമിലേക്ക് കൊണ്ട് വന്നു.

നിറഞ്ഞ കണ്ണുകളോടെ അവൻ അവളുടെ നെറ്റിയിൽ ഉമ്മ വച്ചു ….

ഏട്ടാ …നമ്മുടെ മോള് ….

ദൈവം നമ്മെ രക്ഷിച്ചു ….

സന്തോഷം കൊണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി അവൻ അവളെ ചേർത്ത് പിടിച്ചു …

വാതിലിൽ ആരോ മുട്ടുന്നത് കേട്ട് അരുൺ വാതിൽ തുറന്നു …

കയ്യിൽ പൈസയുമായി നേഴ്സ്

നിങളുടെ ബില്ല് വേറെ ആരോ അടച്ചിട്ടുണ്ട് അതുകൊണ്ടു മഹേഷ് എന്നയാൾ കൊണ്ട് വന്ന പൈസ തിരികെ തരാൻ വന്നതാ ….

വാതിൽ അടച്ചു തിരികെ വന്നു മാനസിയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ രണ്ടുപേർക്കും അത്ഭുതമായി ആരാണ് ഈ സമയത്തു വന്നു പൈസ അടക്കാൻ പറ്റിയത് ….

വാതിൽ തുറന്നു അകത്തേക്ക് കയറിയ ആളെ കണ്ട് അവർ രണ്ടുപേരും ഞെട്ടി മാനസിയുടെ അച്ഛനും അമ്മയും ….

എന്റെ കൊച്ചുമോൾക്കു വേണ്ടി ചിലവാക്കാൻ അല്ലെങ്കിൽ പിന്നെന്തിനാ ഞങ്ങളുടെ പണം മുഴുവൻ…

മഹേഷ് ആണ് ഞങളെ വിളിച്ചു വിവരം പറഞ്ഞത് …കേട്ടപ്പോൾ തന്നെ ഞങ്ങൾ ഇങ്ങോട്ടു പോന്നു…അവരെ കണ്ടതും മാനസി പൊട്ടി കരഞ്ഞു …അച്ഛാ, അമ്മ എന്നോട് ക്ഷെമിക്കണം

എന്താ മോളെ ഇങ്ങനെ കഴിഞ്ഞത് കഴിഞ്ഞു …..എല്ലാവരുടെ ഭാഗത്തും തെറ്റുണ്ട്…

എവിടെ എന്റെ കൊച്ചുമോൾ

അമ്മ വാവയെ വാരിയെടുത്തു ……

സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളിലൂടെ മാനസിക്കു ‌ ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല അവൾ അരുണിന്റെ കൈകൾ ചേർത്തുപിടിച്ചു …

ഇവിടെ നിന്നും ഡിസ്ചാർജ് ചെയ്തു നമ്മുടെ വീട്ടിലേക്കു പോയാൽ മതി എന്ന അച്ഛന്റെ വാക്കുകൾ അവരിൽ സന്തോഷത്തിന്റെ കുളിർമഴ പെയ്യിച്ചു ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *