പാവം അവൾ സന്തോഷത്തോടെ ഇവിടെ കഴിഞ്ഞോട്ടെ… അവൾ പാവമാ ബുദ്ധി ഉറച്ചിട്ടില്ല അതോണ്ടാ…

അമ്മ

Story written by Noor Nas

ഡി പെട്ടന്ന് റെഡിയാവ് നമ്മുക്ക് ഒരിടം വരെ പോകണം.

അടുക്കളയിൽ ചിലറ പണികളിൽ മുഴുകിയിരുന്ന.അഭിരാമി ഇത് കേട്ടപ്പോൾ സന്തോഷത്തോടെ ഓടി വന്ന് ചോദിച്ചു.

എവിടെക്കാ വിനു ചേട്ടാ..?

വിനു.. കുറേ ദിവസങ്ങൾ ആയില്ലേ നിങ്ങളൊക്കെ ഈ വീടിനുള്ളിൽ അടിച്ചു പുട്ടി നിക്കുന്നെ.?

ഒരു ചെറിയ കറക്കം പുറത്തും നിന്നും ഫുഡ് അത്രമാത്രം..

അഭിരാമി.. ശെരി ഞാൻ ഇപ്പൊ റെഡിയാവാമേ..

വിനു. നീ മാത്രം റെഡിയായാൽ പോരാ അമ്മയോടും പറ ഒരുങ്ങാൻ…

കുറച്ചു മുൻപ്പ് വരെ സന്തോഷത്തിൽ

മതിമറന്നിരുന്ന അഭിരാമിയുടെ മുഖത്ത് പെട്ടന്ന് ഉരുണ്ടു കയറിയ കാർമേഘം.

അഭിരാമി.. അതിന് അമ്മ എന്തിനാ നമ്മുടെ കൂടെ.? പോരങ്കിൽ അമ്മയ്ക്ക് തീരെ സുഖമില്ല..

വിനു.. ഹാ അതിന് എഴുനേറ്റു നടക്കാൻ പറ്റാത്ത രീതിയിൽ ഒന്നും അല്ലല്ലോ ചെറിയ ജലദോഷം അല്ലെ.?

അഭിരാമി…അതുപോരെ ചുമച്ചു ചുമച്ചു ആകെ നാശമാക്കാൻ..

നമ്മൾ എന്തിനാ പുറത്തേക്ക് പോകുന്നെ അൽപ്പം സന്തോഷിക്കാൻ അല്ലെ.?

അതിനിടയിൽ എന്തിനാ ഒരു കല്ല് കടി പോലെ അമ്മ..

അമ്മയ്ക്ക് ഉള്ള ഭക്ഷണം ഇവിടെ ഉണ്ട്..

അതും കഴിച്ചു അവിടെയങ്ങാനും കിടന്നോട്ടെ…

വിനു.. ദേ ഇത് കണ്ടോ മൂന്ന് ടിക്കറ്റ് എടുത്തിട്ടുണ്ട്…

എന്ന് വെച്ചാൽ ഞാനും നീയും അമ്മയും.

ഇതെക്കെ കേട്ട് അടുത്ത മുറിയിൽ നിന്നും ചുമച്ചു ക്കൊണ്ട് അവരുടെ അരികിലേക്ക് വന്ന അമ്മ..

അവൾ പറഞ്ഞത് ശെരിയാ മോനെ എന്നിക്ക് വയ്യ പോരങ്കിൽ നന്നായിട്ടു ചുമക്കുനുമുണ്ട്…

മക്കള് പൊക്കോ..

വിനു…അതിന് മാത്രം അസുഖമൊന്നും അമ്മയ്ക്ക് ഇപ്പോൾ ഇല്ലാ..

പോകുന്നുവെങ്കിൽ നമ്മൾ മൂന്ന് പേർ അല്ലെങ്കിൽ ഇന്നത്തെ ഈ പരിപാടി അങ്ങ്ക്യാ ൻസൽ ചെയ്തെക്കാ..

അമ്മ… വേണ്ടാ മോനെ ആ ടിക്കറ്റിനൊക്കെ ഒരുപാട് കാശ് കൊടുത്തു കാണില്ലേ.. യാത്ര മുടക്കേണ്ട നിങ്ങൾ പൊക്കോ..

അമ്മയെ വീണ്ടും വീണ്ടും അയാൾ നിർബന്ധിക്കുന്നത് കണ്ടപ്പോൾ.

അഭിരാമിക്ക് ദേഷ്യം ക്കൊണ്ട് നിൽക്ക പൊറുതി ഇല്ലാതായി..

അഭിരാമി വിനുന്റെ കയ്യിൽ നിന്നും. ആ ടിക്കറ്റുകൾ പിടിച്ചു വാങ്ങി മുറിയിലേക്ക്ക യറി പോയി വാതിൽ തച്ചടച്ചു..

ശേഷം കട്ടിലിൽ ഇരുന്ന് തല താഴ്ത്തി വിറച്ചു കൊണ്ട്പി റു പിറുത്തു ലോകത്ത് എവിടെയും ഇല്ലാത്ത ഒരു തള്ളയും മോനും..

ആ തള്ളയുടെ അഭിനയത്തിന് ഓസ്‌ക്കാർ അവാർഡ് കൊടുക്കണം..

കെട്ടിയോനെ നേരത്തെ കൊണ്ട് പോയി അതോണ്ട് ഇത്തിരി സമാധാനം ഉണ്ടായിരുന്നു..

ഇതിനെ മരണത്തിനു പോലും വേണ്ടേ..?

കല്യാണം കഴിഞ്ഞ നാൾ തൊട്ട് അഭിരാമി ശ്രമിക്കുകയാണ്..

തന്റെ മാത്രമായ ലോകത്തേക്ക്. വിനുവിനെ പറിച്ചു നടനായിട്ട്..

അമ്മ അവളെ സ്വന്തം മോളെ പോലെ നോക്കുന്നുണ്ട് സ്നേഹിക്കുന്നുണ്ട്.

എന്ന് വിനുവിന് നന്നായി അറിയാം.

പക്ഷെ അവൾ അതിനൊന്നും പിറകെ പോകാതെ അമ്മയുടെ കുറ്റങ്ങൾ തേടി അലയുകയായിരുന്നു…

മുറിയുടെ വാതിലിൽ തട്ടുന്ന ശബ്‌ദം. അത് അമ്മ ആയിരുന്നു..

മോളെ മോളെ അഭിരാമി വാതിൽ ഒന്ന് തുറന്നെ…

അവൾ മുറുമുറുപോടെ കട്ടിലിൽ നിന്നും എഴുനേറ്റ്..

മുറിയിലെ മേശ പുറത്തുള്ള സി ഗരറ്റു പാക്കറ്റിന് മുകളിൽ

കിടക്കുന്ന ലൈറ്റർ എടുത്ത്..

മുഖത്തോട് ചേർത്ത് പിടിച്ച ശേഷം

ടിക്കറ്റിലേക്ക് തീ കൊള്ളുത്തി…

അത് ആള്ളികത്തി തിരുവോളം അതും പിടിച്ചു അഭിരാമി അങ്ങനെ തന്നേ നിന്നും

ഒടുവിൽ കൈകൾ പൊളി എന്ന് തോന്നിയപ്പോൾ അത് താഴേക്ക് ഇട്ട് ചവിട്ടി അരച്ച ശേഷം.

അവൾ വാതിൽ തുറന്നു. മുൻപ്പിൽ അമ്മ

മുറിയിലെ നേർത്ത പുക കണ്ട് അമ്മ അവളോട്‌ ചോദിച്ചു എന്താ മോളെ ഇതൊക്കെ…

അഭിരാമി.. ഇവിടെ നിന്ന് ഇന്ന് ആരും പുറത്തും പോകുന്നില്ല സിനിമ്മയ്ക്കും പോകുന്നില്ല…

അതും പറഞ്ഞ് അടുക്കളയിലേക്ക് അവൾ പോകുബോൾ..

അമ്മ… മോനെ വിനു എന്താ നിങ്ങൾ തമ്മിൽ ഉള്ള പ്രശ്‌നം എന്താ ഇവിടെ നടക്കുന്നത്..

വിനു.. ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല അമ്മേ പ്രശ്നം അമ്മയാണ്..

അവളുടെ കണ്ണിൽ അമ്മ ഉണങ്ങിയ ഒരു മരം ആണ് അത് അങ്ങ് വെട്ടി കളയണം.

അമ്മ.. അതിന് ഞാൻ അവളെ ഒന്നും ചെയ്തില്ലല്ലോ സ്വന്തം മോളെ പോലെയല്ലേ ഞാൻ അവളെ നോക്കുന്നെ..?

സ്നേഹിക്കുന്നെ പിന്നെ എപ്പോളാ ഡാ ഞാൻ അവളുടെ ശത്രുവായെ ഹേ.?

അമ്മേ വിനു അമ്മയെ നെഞ്ചോടു ചേർത്തു പിടിച്ചു ആശ്വസിപ്പിച്ച് കൊണ്ട് പറഞ്ഞു

അമ്മേ ഇവിടെ ഇപ്പോ എന്താ കുഴപ്പം എന്ന് അമ്മക്ക് അറിയോ…?

ഈ അമ്മ എന്റെ അമ്മയാണ് അവളുടെ അമ്മയല്ല..

ഭാർത്താവിന്റെ അമ്മയെ സ്വന്തം അമ്മയായി കാണാൻ ഉള്ള നന്മയോനും അവളുടെ ഹൃദയത്തിൽ ഇല്ലാ..

അമ്മ.. എന്നാ പിന്നെ എന്നെ വല്ല വൃദ്ധസദനത്തിലും കൊണ്ട് പോയി വിട്ടേക്കെടാ..

പാവം അവൾ സന്തോഷത്തോടെ ഇവിടെ കഴിഞ്ഞോട്ടെ… അവൾ പാവമാ ബുദ്ധി ഉറച്ചിട്ടില്ല അതോണ്ടാ…

വിനു… അങ്ങനെ അമ്മയെ എവിടെയും കൊണ്ട് പോയി ഈ മോൻ കളയില്ല.

വെളിച്ചത്തെ ആരെങ്കിലും മനപൂർവം ഊതി കെടുത്തി ഇരുട്ടിൽ തപ്പുമോ?

അതിന് പകരം നമ്മുക്ക് അമ്മയുടെ മരുമോളുടെ തലയിൽ ഇത്തിരി വെളിച്ചം കേറ്റാൻ നോക്കാം എന്താ…?

അടുക്കളയിൽ എന്തക്കയോ പാത്രങ്ങൾ വിഴുന്ന ശബ്‌ദം.

അമ്മ പേടിയോടെ വിനുവിനെ നോക്കി

വിനു കണ്ണുകൾ അടച്ചു തുറന്ന്

സാരമില്ല എന്ന ഭാവത്തിൽ അമ്മയെ നോക്കി….

ഭർത്താക്കന്മാരെ സ്വന്തം ലോകത്തേക്ക് പറിച്ചു നടാൻ ആഗ്രഹിക്കുന്ന ഭാര്യന്മാർ ഓർക്കുക.

അതിന്റെ വേരുകൾ അമ്മയുടെ ഹൃദയത്തിലാണ് അവസാനിക്കുന്നത് അത്
പിഴുതു എടുക്കാൻ അത്ര എളുപ്പമല്ല…

കാരണം അതും ഒരു അമ്മയാണ്…

Related Posts

Leave a Reply

Your email address will not be published. Required fields are marked *