പൈസ കടം കൊടുക്കുന്നതിനു വിഷയം ഇല്ല.. പക്ഷെ എനിക്ക് മുന്നത്തെ വെള്ളം ഇറക്കിയതിന്റെ പൈസ തന്നെ തരാൻ ഉണ്ട് നൂറു റിയാലോളം…

എഴുത്ത്:-നൗഫു ചാലിയം

“” യാ റഹീം… എന്റെ ഉമ്മാക്ക് സുഖമില്ല…മരുന്ന് വാങ്ങിക്കാനാണ്..

ഒരു മുന്നൂറ് റിയാൽ തരുമോ.. നീ..“

“വെള്ളം ഇറക്കി കൊണ്ടിരിക്കെ ആയിരുന്നു… കസ്റ്റമർ കാലി ബോട്ടിൽ കയ്യിലേക് തന്നു കൊണ്ട് എന്നോട് ചോദിച്ചത്…

അപ്പൊ ഇന്നത്തെ പൈസയും വട്ടത്തിൽ മൂ @%# എന്ന് ഉറപ്പായി ഞാൻ അവനെ നോക്കി…”

“എന്റെ പ്രായമേ ഉള്ളൂ അവന്.. ഈ നാട്ടുകാരൻ തന്നെ ആയിരുന്നു…സ്വദേശി…

അഞ്ഞൂറ് ചോദിച്ചാൽ വലിയ സംഖ്യയാണെന്ന് കരുതി ഇല്ലെന്ന് പറഞ്ഞാലോ എന്ന് കരുതി ആയിരിക്കണം മുന്നൂറ്‌ ചോദിച്ചത്…”

“ഞാൻ ഒന്നും മിണ്ടാതെ അവന്റെ ബോട്ടിൽ എടുത്തു വീണ്ടും വെള്ളം ഇറക്കുവാനായി ചെന്നപ്പോഴും എന്റെ ഉത്തരം അറിയാൻ എന്ന പോലെ അവൻ അവിടെ തന്നെ നിൽപ്പുണ്ടായയിരുന്നു…

പൈസ കടം കൊടുക്കുന്നതിനു വിഷയം ഇല്ല.. പക്ഷെ എനിക്ക് മുന്നത്തെ വെള്ളം ഇറക്കിയതിന്റെ പൈസ തന്നെ തരാൻ ഉണ്ട് നൂറു റിയാലോളം…

അതിന് കൂടേ മുന്നൂറ്‌ കൂടേ കൊടുക്കാമെന്നു വെച്ചാൽ റിസ്ക് ആണ്..

മാത്രമല്ല ഈ ജനുവരി ഫെബ്രുവരി മാസം തീരെ കളക്ഷൻ ഉണ്ടാവാറില്ല.. വല്ലാത്ത ഒരു ഇടങ്ങേറ് പിടിച്ച മാസമാണ് രണ്ടും.. തണുപ്പ് കൊണ്ടായിരിക്കാം… ആരും അങ്ങനെ വെള്ളം കുടിക്കൂലല്ലോ..

കയ്യിൽ ആണേൽ ഇന്നത്തെ കളക്ഷൻ പോലും മുന്നൂറ് ആയിട്ടുമില്ല.. “

അവൻ വീണ്ടും എന്നോട് പറഞ്ഞു.

“ഹബീബി…

എനിക്കറിയാം ഞാൻ നിനക്ക് നൂറ് റിയാലോളം പൈസ തരാൻ ഉണ്ടന്ന്….

കുറച്ചു ബുദ്ധിമുട്ട് ഉണ്ട് അതാണ്..,എന്റെ ശമ്പളം ഇറങ്ങാൻ ആയിട്ടില്ല…ഇനിയും നാല് ദിവസമുണ്ട്…

അത് കൊണ്ടാണ് ഞാൻ ചോദിച്ചത്…

കിട്ടിയാൽ ഉടനെ…

ഞാൻ നിനക്ക് തരാൻ ഉളളതും ഇപ്പൊ തരുന്നതും കൂടേ ചേർത്തു തരും..

ഇൻശാഅല്ലാഹ്‌…”

അവൻ അതും പറഞ്ഞു തുടർന്നു…

“പ്ലീസ് നീ എന്നെ ഒന്ന് സഹായിക്കണം… ഇനി ആരോടും കടം ചോദിക്കാൻ ഇല്ലാത്തത് കൊണ്ടാണ്…”

“അവൻ ആദ്യമായിട്ടാണ് എന്നോട് കടം ചോദിക്കുന്നത്..

മുന്നേ ഞാൻ പോകുന്ന വണ്ടിയിൽ ഉണ്ടായിരുന്ന കൂട്ടുകാരൻ പറഞ്ഞിട്ടുണ്ട്…ആൾ പൈസ തരാൻ കുറച്ചു ബേക്കിലേക് ആണ്… കടവും ചോദിക്കും..

അവൻ കൊടുക്കാറുണ്ട്… കുറച്ചു വൈകി ആണേലും തിരിച്ചു തരാറുണ്ടെന്നും പറഞ്ഞിരുന്നു…”

“മനുഷ്യന്മാർക്കെല്ലാം കടം വാങ്ങുമ്പോൾ ഒരേ ഭാവമാണ്..

ദയനീയതയുടെ ഭാവം..

തിരിച്ചു ചോദിക്കുമ്പോൾ ആയിരിക്കും ചിലപ്പോൾ അവർ നമുക്ക് ആണൊ കടം തന്നതെന്ന് തോന്നി പോവുക…”

“ഏതായാലും അവന്റെ നിൽപ്പും ഭാവവും കണ്ടപ്പോൾ തന്നെ അത്രക്ക് ആവശ്യം ഉള്ളതാണെന്ന് മനസിലായി ഞാൻ കയ്യിൽ ഉണ്ടായിരുന്ന പൈസ എടുത്തു കൊടുത്ത്…

ദിവസങ്ങൾ മാഞ്ഞു മറഞ്ഞു പോകവേ അവൻ ശമ്പളം കിട്ടുമെന്ന ദിവസം എത്തിയപ്പോൾ തന്നെ അവന്റെ വിളിയും പ്രതീക്ഷിച്ചു ഞാൻ ഇരിക്കാൻ തുടങ്ങി..

ഒന്ന് രണ്ട് മൂന്നു.. നാല്..

ശമ്പളം ഇറങ്ങുമെന്ന പറഞ്ഞ ദിവസം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞിട്ടും പഹയന്റെ വിളി ഒന്നും ഇല്ല..

ആഴ്ചക്ക്‌ ആഴ്ചക്ക് വെള്ളം ഇറക്കിയവൻ വെള്ളം ഇറക്കാൻ പോലും വിളിക്കാതെ ആയി..

അവന്റെ വീടിന് മുമ്പിൽ കൂടേ പോകുമ്പോൾ എല്ലാം അവൻ പുറത്ത് ഉണ്ടോ എന്ന് ഞാൻ നോക്കും… ബെല്ലടിച്ചു ചോദിക്കുന്നത് മോശമല്ലേ..

മാത്രമല്ല നമ്മളെക്കാൾ അഭിമാനത്തിൽ വിശ്വസമുള്ളവരാണ് അവർ…

വീണ്ടും മുന്നോട്ട് പോകവേ ആ പൈസയുടെ കാര്യം തന്നെ ഞാൻ മറന്നു തുടങ്ങി…

ഒരു ദിവസം എന്റെ വണ്ടിയുടെ സൈഡിലായി ഒരു കാർ വന്നു… എന്നോട് നിർത്തുവാനായി ആംഗ്യം കാണിക്കാൻ തുടങ്ങി..

പടച്ചോനെ ഏതേലും വള്ളി കെട്ടു കേസാകുമോ എന്നറിയാതെ ഞാൻ വണ്ടി നിർത്തി കാര്യം എന്താണെന്നു ചോദിച്ചു..

ആ കാറിൽ നിന്നും ഒരാൾ ഇറങ്ങി വന്നു എനിക്ക് കൈ തന്നു സലാം പറഞ്ഞു..

“ഇൻത… റഹീം…”

തനാണോ റഹീം എന്ന് ചോദിച്ചു..

“ഞാൻ അതേ എന്ന പോലെ തലയാട്ടി…”

“മാഷാഅല്ലാഹ്‌…

അൽഹംദുലില്ലാഹ്..

തന്നെ തിരഞ്ഞു ഞാൻ നടക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തോളമായി …

ഞാൻ ഇന്ന ആളുടെ ജേഷ്ടനാണ്‌…

അവൻ തനിക്കൊരു 400 റിയാൽ തരാൻ ഇല്ലേ..

ഞാൻ അത് തരാൻ വന്നതാണ്…”

അയാൾ പുഞ്ചിരിച്ചു കൊണ്ട് എനിക്ക് നേരെ അഞ്ഞൂറിന്റെ രണ്ട് നോട്ടുകൾ നീട്ടി കൊണ്ട് പറഞ്ഞു…

“പടച്ചോനെ ഇനി ഒരിക്കലും കിട്ടില്ലെന്ന്‌ കരുതി മറന്നു തുടങ്ങിയ പൈസ അല്ലേ അത്..

ഞാൻ പടച്ചവനെ സ്തുതിച്ചു..

“അൽഹംദുലില്ലാഹ്..

പക്ഷെ ഇത് അതികം ഉണ്ടല്ലോ…അറുന്നൂര് റിയാലോളം കൂടുതൽ…

ഇരട്ടിയിൽ അതികം…

ഞാൻ ആ പൈസ വാങ്ങിക്കാതെ തന്നെ അവൻ എവിടെ എന്ന് തിരക്കി…”

“ഞാൻ ചോദിച്ചതും അവന്റെ ജേഷ്ഠൻ എന്നെ നോക്കി കരയാൻ തുടങ്ങി…

അയാളുടെ വെളുത്ത താടിക്കുളിലൂടെ കണ്ണുനീർ തുള്ളികൾ ഒലിച്ചിറങ്ങുന്നത് കണ്ടപ്പാൾ തന്നെ എനിക്ക് കാര്യം മനസിലായി

എന്റെ കണ്ണുകളും നിറഞ്ഞു തുടങ്ങി…”

“അവൻ ഒരു മാസം മുമ്പ് കുഴഞ് വീണു പെട്ടന്ന് മരണപെട്ട് പോയി…”

“അവൻ ഈ ഭൂമിയിൽ ഇല്ലെന്ന സത്യം മനസിലാക്കിയിരുന്നു വെങ്കിലും അയാളുടെ വായിൽ നിന്ന് കേട്ടതും എനിക്കത് വല്ലാത്തൊരു ഷോക്ക് തന്നെ ആയിരുന്നു …”

“അവൻ പൈസ വാങ്ങിയത് എന്തേലും തിരികെ കൊടുക്കാൻ ഉള്ളവരുടെ കാര്യം നോക്കിയപ്പോൾ ആയിരുന്നു നിന്റെ പേര് കണ്ടത്..

റഹീം മുന്നൂറ്‌ റിയാലും പിന്നെ വെള്ളത്തിന്റെ പൈസ ഒരു 96 റിയാലും…

പക്ഷെനിന്റെ പേരിൽ അങ്ങനെ ഒരു നമ്പറും അവന്റെ ഫോണിൽ സേവ് ചെയ്‌ജിരുന്നില്ല..

ഇന്നലെയാണ് ഉമ്മ എന്തോ ഓർത്തെന്ന പോലെ ചിലപ്പോൾ അത് വെള്ള ക്കാരൻ ആയിരിക്കും മക്കളെ വെള്ളം കൊണ്ട് വരുന്നവന്റെ കയ്യിൽ നിന്നും ഇടക്ക് നൂറോ ഇരുന്നൂറോ വാങ്ങിക്കാറുണ്ടെന്ന് ഉമ്മ പറഞ്ഞത്…

അതാണ് നിന്നെ അന്വേക്ഷിച്ചു ഞങ്ങൾ വന്നത്..

അത്രയും പറഞ്ഞു അയാൾ ആ രണ്ട് അഞ്ഞൂറിന്റെ നോട്ടുകൾ എനിക്ക് നേരെ വീണ്ടും നീട്ടി..

അള്ളാഹ്… എനിക്ക് നിങ്ങളുടെ അനിയൻ തരാൻ ഉള്ളതിൽ കൂടുതൽ ഉണ്ടല്ലോ ഇത്..
എനിക്കിത്ര വേണ്ടാ എന്റെ പൈസ മാത്രം മതിയെന്ന് പറഞ്ഞു ഞാൻ അവരോട്..

ഹബീബി… ഇതിൽ കൂടുതൽ ഉള്ള പൈസ ഞങ്ങളുടെ അനിയന് വേണ്ടി ഞങ്ങൾ ദാനം ചെയ്യുന്നതാണ്…

ഇത് താൻ വാങ്ങിയാൽ ആയിരിക്കും അവൻ കൂടുതൽ സന്തോഷിക്കുക…

കാരണം അവനെ കുടുക്കിൽ ഒരുപാട് സഹായിച്ചവർ ആണ് നീയും നിന്റെ കൂട്ടുകാരനും…

താൻ ഇത് വാങ്ങണം എന്ന് കൂടേ പറഞ്ഞപ്പോൾ…ഞാൻ ആ പൈസ വാങ്ങി.. “

“ഇത്രയും ദിവസം അവൻ തരാനുള്ള പൈസ വൈകിയതിൽ അവനോട് ക്ഷമിക്കകണമെന്നു കൂടേ പറഞ്ഞു അവർ പോകുന്നത് കൂടേ കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു….

ഒന്ന് കണ്ണടച്ചു തുറന്നപ്പോൾ തൊട്ട് മുന്നിൽ അവൻ പുഞ്ചിരിക്കുന്നത് പോലെ എനിക്ക് തോന്നി പോയി……

അവന്റെ ചിരി കണ്ടപ്പോൾ ഞാനും മനോഹരമായി പുഞ്ചിരിച്ചു..

എന്റെ കൺ കോണിൽ എവിടയോ ഒരു നീരുറവ പൊട്ടി ഒലിച്ചു തുടങ്ങിയത് അറിയാതെ…”

ബൈ

.. 😘

Related Posts

Leave a Reply

Your email address will not be published. Required fields are marked *