മായ പിറുപിറുക്കുന്നതു ദയാനന്ദൻ മുഷിവോടെ കേട്ടുകൊണ്ടിരിക്കുകയാണ് ..ഇവൾ എത്രാമത്തെ പ്രാവശ്യമാണ്ഈ വാചകം തന്നെ. പറയുന്നത്? “തനിക്കും ഇഷ്ടമുണ്ടായിട്ടല്ല…..

ഇടത്താവളങ്ങൾ

Story written by Ammu Santhosh

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“വീട് മാറുക എന്നത് ചില്ലറ കാര്യമല്ല “

മായ പിറുപിറുക്കുന്നതു ദയാനന്ദൻ മുഷിവോടെ കേട്ടുകൊണ്ടിരിക്കുകയാണ് ..ഇവൾ എത്രാമത്തെ പ്രാവശ്യമാണ്ഈ വാചകം തന്നെ. പറയുന്നത്? “തനിക്കും ഇഷ്ടമുണ്ടായിട്ടല്ല” ഉടമസ്ഥൻ വന്നു പറഞ്ഞിരിക്കുന്നു അവർ പാർക്കാൻ വരുന്നു. എഗ്രിമെന്റ് കാലാവധി കഴിഞ്ഞിട്ടില്ല.വേണമെങ്കിൽ അതും പറഞ്ഞു തർക്കിക്കാം ..പക്ഷെ എത്ര നാള്?  മൂന്നോ നാലോ മാസം..അത് കഴിഞ്ഞാൽ പോകണം..മനുഷ്യന്റെ ജീവിതവും ഏറെക്കുറെ അത് പോലെ തന്നെ എഗ്രിമെന്റ്  ആണ് ..ആരോടോ ഉള്ള ഒരു എഗ്രിമെന്റ് കാലാവധി തീരും മുൻപ്  ചിലപ്പോൾ പോകേണ്ടി വരും..

ഗൃഹം സ്വന്തമല്ല.. ഇവിടെയാണ് എങ്കിൽ മോൾക്ക് കളിയ്ക്കാൻ കൂട്ടുകാർ ഒക്കെ ഉണ്ടായിരുന്നു.സ്‌കൂൾ ബസ് കയറുന്നിടത്തു ഒപ്പം ചെല്ലണ്ട.ജനാല തുറന്നിട്ടാൽനിരത്തു കാണാം ..വിദേശത്തു നിന്ന് സുഖമില്ലാതെ വരുമ്പോൾ ആദ്യമൊക്കെ സഹതാപത്തിന്റെ മുഖങ്ങളായിരുന്നു ചുറ്റും. ഇന്ന് അത് ഈർഷ്യയുടെയോ അസ്വസ്ഥയുടെയോ ചിലപ്പോൾ കുത്തിനോവിക്കുന്ന നോട്ടങ്ങളുടെയോ ഒക്കെ പുറംകൂട് ആയി കഴിഞ്ഞു ..

   അയാൾ അടുക്കളയിൽ കടന്നു സിങ്കിലേ അഴുക്കു പിടിച്ച പാത്രങ്ങൾ കഴുകാൻ ആരംഭിച്ചു ..ഭാര്യക്കു ഒരു സ്ഥാപനത്തിൽ ജോലി ഉള്ളത് ഭാഗ്യമായി. അല്ലെങ്കിൽ വാടക, മോളുടെ പഠിപ്പ്  എല്ലാം കൂടി എന്ത് ചെയ്തേനെ?  പാത്രം കഴുകി കമിഴ്ത്തി അടുക്കള വൃത്തി ആക്കി .തിരുമ്മാനുള്ള തുണികൽ ബക്കറ്റിൽ ആക്കി അടുക്കളപ്പുറത്തേക്കു നടക്കവേ മുഖം കണ്ണാടിയിൽ നോക്കി.

“ഒരു വശത്തേക്ക് കോടി പോയ മുഖം”ഫേഷ്യൽ പാരാലിസിസ് ..എന്നാണ് മെഡിക്കൽ സയൻസ് പറഞ്ഞത് ..ആദ്യമൊക്കെ മരുന്നുകൾ ഉണ്ടായിരുന്നു. പിന്നീട് ഫിസിയോതെറാപ്പി ആയി ..ഇപ്പോളിപ്പോൾ അതുമില്ല ..ഒരു ദിവസം നാനൂറു രൂപ വേണം ..അത് അവസാനിപ്പിച്ചുഈ മുഖവുമായി പുറത്തു ഇറങ്ങാൻ മടി ..സംസാരിക്കുമ്പോൾ അവ്യക്തത ..അയാൾ തുണി തിരുമ്മി അഴയിൽ ഉണങ്ങാൻ ഇട്ടു .പിന്നീട് തൊടി അടിച്ചു വൃത്തി ആക്കാൻ ആരംഭിച്ചു.

“ആൺകുട്ടികൾ ചൂൽ എടുക്കരുത്  ഉണ്ണി ..മൂധേവി കയറും”

അമ്മയുടെ സ്വരം  കേട്ടപോലെ കണ്ണിമയ്ക്കുള്ളിൽ നിറഞ്ഞ നീർതുള്ളിയെ തൂത്തെറിഞ്ഞു അയാൾ കുനിഞ്ഞു വാഴകൾ ക്കിടയിലെ പ്ലാസ്റ്റിക് കപ്പുകളും മാലിന്യവും പെറുക്കി മാറ്റി വഴിയേ പോകുന്നവർ വലിച്ചെറിയുന്നതാണ്..

വാതിലിൽ ആരോ തട്ടുന്ന ശബ്ദം ..കാളിംഗ് ബെല്ലൊക്കെ ശബ്ദിക്കാതായിട്ടു കുറെ നാൾ ആയി അയാൾ ചൂല് നിലത്തിട്ടു കൈ കഴുകി മുണ്ടിൽ തുടച്ചു ഉമ്മറത്തേക്ക്  ചെന്നു പാത്രങ്ങൾ വിൽക്കാൻ വന്ന ചെക്കൻ ആണ്.

“വേണ്ട” കൈ എടുത്തു വിലക്കി ഇടതു കൈ കൊണ്ട് കൊടിയ മുഖം അമർത്തി മറച്ചു അയാൾ തിരിഞ്ഞു നിന്നു.

“ഒരെണ്ണം എടുക്കു സാറെ ഇന്നൊന്നും വിറ്റു പോയില്ല അതാ.” “വേണ്ട വേണ്ട “അയാൾ തിരിഞ്ഞു നടക്കാൻ ആരംഭിച്ചു.കോടിപ്പോയ മുഖവുമായി ഭൂമിക്കടിയിലേക്ക് പോകാൻ കഴിഞ്ഞെങ്കിൽ!!!!!!!

“എന്നാ കുറച്ചു വെള്ളം തരാമോ?”പയ്യൻ വിടുന്നമട്ടില്ല

അയാൾ  ഒരു സ്റ്റീൽ മോന്തയിൽ നിറയെ വെള്ളം പകർന്നു  ഒരു സ്റ്റീൽ ഗ്ളാസ്സും എടുത്തു അവനരികിൽ കൊണ്ട് വെച്ചു.ചെക്കൻ തിണ്ണയ്റ്റിൽ ഇരുന്നു ഷൂസ് അഴിച്ചു മാറ്റി കാലൊക്കെ നീട്ടി വെച്ചു വെള്ളം കുടിക്കാനാരംഭിച്ചു അവന്റകാലുകൾ ..അതിനെന്തോ വ്യത്യാസമുണ്ട്  ..അയാൾ പെട്ടെന്ന് മുഖം തിരിച്ചു കളഞ്ഞു നഖമൊക്കെ പഴുത്തു മഞ്ഞ നിറമായിരിക്കുന്നു

നിനക്കീ നഖമൊക്കെ വൃത്തിയാക്കി വെച്ചു കൂടെ?കണ്ടില്ലേ കുഴി നഖം വന്നത് ..കുറച്ചു മയിലാഞ്ചി അരച്ച് അമർത്തി കെട്ടി വെക്കു ഇത് മാറും..”

ചെക്കൻ അതിനു മറുപടി പറഞ്ഞില്ല.പാത്രങ്ങളൊക്കെ അടുക്കി വെച്ചു ..സോക്സ് കുടഞ്ഞു പാദങ്ങൾ അതിനുള്ളിലേക്ക് തിരുകി കയറ്റി ഷൂസും കയറ്റി അവൻ എഴുനേറ്റു

“മയിലാഞ്ചി ഇട്ടാലോന്നും മാറില്ല  സാറെ.”അവൻ കൈവിരലുകൾ കാണിച്ചു ..അതെ പഴുപ്പുനിറഞ്ഞ മഞ്ഞ നിറം.
“ഇതെന്താ ?എന്താ രോഗം?
അവൻ ഒരു കുറിപ്പ് എടുത്തു കാണിച്ചു …ആർ സി സി യിലെ കുറിപ്പ് …

“രക്താർബുദം “അയാൾ ഒരു അവിശ്വസനീയതയോടെ അവനെ നോക്കി ..ഇത്തരമൊരു അസുഖവുമായി അവൻ എങ്ങനെ?

“ഈ അസുഖം വെച്ചു വെയിലത്ത് ?അതെങ്ങനെ?”
അയാൾക്ക്‌ ചോദ്യങ്ങൾ ചോദിയ്ക്കാൻ ഒരു മടി തോന്നി

“അടുത്ത മാസം കീമോ ഉണ്ട് സാറെ .കാശു തികഞ്ഞില്ല ആരും തരാനുമില്ല കൈ നീട്ടാൻ പഠിച്ചിട്ടുമില്ല..അപ്പോളെന്താ ചെയുക? ചെയ്തു കൊണ്ടിരുന്ന ജോലിക്കിറങ്ങുക അത്ര തന്നെ..വീട്ടിൽ ഇരുന്നാലുംഉമ്മയുടെ  മുഖം കാണണം  ..ഉമ്മയ്ക്കറിയില്ല എനിക്കി സൂക്കേടാണ് എന്ന്…ചങ്കു പൊട്ടി ചത്ത് പോകും പാവം..ഉമ്മയുടെ മുന്നിൽ അഭിനയിച്ചു മടുത്തു.”

അയാൾക്ക്‌ മറുപടികളില്ലായിരുന്നു ..

“അപ്പോൾ ശരി സാറെ “
അവൻ ബാഗ് എടുത്തു തോളിലിട്ട് നടക്കുന്നു

“ഒന്ന് നില്ക്കു “ഒന്ന് സംശയിച്ചിട്ടു അയാൾ അവനു പിന്നാലെ ഓടി ചെന്നു.

മായ അടുക്കളയിൽ കടന്നുനോക്കി ..എല്ലാം വൃത്തിയാക്കി വെച്ചിട്ടുണ്ട് “അയാൾ”എവിടെ പോയി?അങ്ങനെ പുറത്തു പോകാത്ത ആളാണ്.”ഈശ്വര വിഷമം വന്നപ്പോൾ  താനും  എന്തൊക്കെയോ പറഞ്ഞു പോയിട്ടുണ്ട്.അബദ്ധം വല്ലതും കാട്ടുമോ ആവൊ?

മുൻവശത്തു ആരോ വന്ന ശബ്ദം കേട്ടു മായ അങ്ങോട്ടു ചെന്നു
ദയാനന്ദൻ..അവൾ ദീർഘമായി നിശ്വസിച്ചു
“എവിടെ പോയിരുന്നു?”
“ഒരു സ്ഥലം വരെ” അയാൾ അയയിൽ കിടന്ന തോർത്ത് എടുത്തു കഴുത്തും മുഖവും തുടച്ചു.

രാത്രി

“നാളെ മുതൽ ഒരുജോലിക്കു പോകുന്നു”

ഇരുളിൽ ദയാനന്ദന്റെ സ്വരം മുഴങ്ങി മായ തെല്ലമ്പരപ്പോടെ എഴുനേറ്റു  ഇരുന്നു
“ജോലിയോ?എവിടെ?”

“ഒരുസ്വകാര്യ സ്ഥാപനം ആണ്  ..അവരുടെ  ഉല്പന്നങ്ങൾ വിൽക്കണം ..നല്ല ഒരു തുക കിട്ടും വൈകുന്നേരം”

“ഡോർ സെയിലോ?”
മായയുടെ  ശബ്ദം  പൊങ്ങി പോയി “

“അതെ ഒരു വീട്ടിൽനിന്നു മറ്റൊരു വീട്ടിലേക്കു ഉല്‌പന്നങ്ങളുമായി ഒരു യാത്ര”

..അയാൾ ചെറുതായി ചിരിച്ചു.” ഒരിക്കൽ കണ്ടവർ ചിലപ്പോൾ വളരെ അധികം കഴിഞ്ഞാവും കാണുക ഓരോ ദിവസവും പുതിയ വഴികൾ വീടുകൾ..അവർക്ക് ഈ  കൊടിയമുഖം ഓർത്തിരിക്കാൻ എവിടെ നേരം?അവരുടെ ഓർമ്മകൾ മങ്ങുമ്പോൾ ഞാൻ വീണ്ടും  ചെല്ലും”

അയാൾ ഒരു തമാശ  പറഞ്ഞ പോലെ ചിരിച്ചു.

“നിങ്ങള്ക്ക് ഈ ജോലി പറ്റുമോ?ദുബായിൽ ഒരു ഓഫീസിൽ മുറിയിൽ  ഏ സി യുടെ തണുപ്പിൽ ഒക്കെ ഇരുന്നു ജോലി ചെയ്തിട്ടു ഈ വെയിലത്തൂടെ..?”

“തണുപ്പോ?ഉഷ്‌ണമല്ലേ മായെ അകത്തും പുറത്തും?ഒരു യന്ത്രത്തിനും തണുപ്പിക്കാനാകാത്ത ഉഷ്ണം ?മനുഷ്യന് സ്ഥിരമായ ഒരു അവസ്ഥ ഇല്ലടോ..ശൈത്യം,ഉഷ്ണം  ,,,മഴ ഒക്കെ മാറി മാറി വരും ..അന്നേരം ചിലപ്പോൾ തളരും,ചിലപ്പോൾചിരികും ചിലപ്പോള് കരയും ..അങ്ങനെ അങ്ങനെ ഒരു വികലമായ  ചിത്രം..മനുഷ്യൻ..അപൂർണമായ ഒരു ചിത്രം..മനുഷ്യന്റെ ജീവിതം അതല്ലേ മായെ..കുത്തും കോമയും ചിഹ്നങ്ങളും ഇല്ലാത്ത ..ഒരു കഥ പോലെ?
മായാ ആ നെഞ്ചിലേക്ക് ശിരസു അണച്ച് വെച്ചു

“വീട് മാറേണ്ട?ചിലവുകൾ സർവത്ര ചിലവുകൾ..ഞാനുംജോലി ചെയ്യട്ടെ മായെ? മുഖം എന്നത് ഒരു അടയാളം അല്ലെ?ഇത് മായ ആണ് ഇത് ദയാനന്ദൻ ആണ് എന്നൊക്കെ തിരിച്ചറിയാൻ ഉള്ള അടയാളം . മൂക് ചുണ്ട് ഒക്കെ അവയവങ്ങൾ അല്ലെ? ഇടക്ക് ഒക്കെ സ്ഥാനം മാറി ഇരിക്കട്ടെ അവറ്റകൾ അതും ഒരു രസം. അയാൾ പതിയെ  ചിരിച്ചു..

“കാണുന്നവന്റെ  കണ്ണിൽ അല്ലെ വൈരൂപ്യം?നാം കാണുന്നില്ലല്ലോ നമ്മുടെ മുഖം ?എത്ര നാൾ ഈ കൊടിയ മുഖം പൊത്തി നടക്കും എനിക്ക് ശ്വാസം  മുട്ടി തുടങ്ങി….”

മായയുടെ ശാസഗതി  താളത്തിലായി കഴിഞ്ഞു അയാൾ അവളുട ഉടലിനെ ഒന്ന് കൂടി അമർത്തി പിടിച്ചു

.നല്ല പാതിയുടെ ഉടലിന്റെ തണുപ്പിനോളം വരുമോ ഏതു ശീതീകരണ യന്ത്രവും?

Related Posts

Leave a Reply

Your email address will not be published. Required fields are marked *