രാത്രികളിൽ, ആൾക്ക് ശ രീരവേ ഴ്ച്ച നിർബ്ബന്ധമാണ്. ഞാനും, വഴങ്ങി കൊടുക്കും.എപ്പോഴും, മനസ്സുണ്ടായിട്ടല്ല. അതില്ലെങ്കിൽ, ആൾക്കു വല്ലാത്ത ദേഷ്യമാണ്…….

അതിരുകൾ

എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്

അടുക്കളച്ചുവരിലെ ക്ലോക്കിൽ, സമയം പതിനൊന്നരയെന്നു കാണിച്ചു.
പാത്രങ്ങളെല്ലാം കഴുകി വച്ച്, അടുക്കളയൊതുക്കി, പിറ്റേന്നു രാവിലെ പുട്ടിനു കൂട്ടാകേണ്ട കടലയെടുത്ത് വെള്ളത്തിലിട്ട്, ലൈറ്റുകളണച്ച്, നന്ദിത അകത്തളത്തിലേക്കു വന്നു.

രതീഷ്, ടെലിവിഷനിൽ ഏതോ സിനിമ കാണുകയായിരുന്നു. ചിത്രത്തിലെ ഹാസ്യരംഗം ആസ്വദിച്ച് ഉറക്കെ ചിരിച്ച ഭർത്താവിനെ കൺകോണു കൊണ്ടു നോക്കി, അവൾ കിടപ്പുമുറിയിലേക്കു നടന്നു.

മീനപ്പകലു ബാക്കി വച്ച ഉഷ്ണം, അകമുറിയിൽ നിറഞ്ഞുനിന്നു.
ചുവരലമാരയിൽ നിന്നും രാത്രിയുടുപ്പ് പരതിയെടുത്തു. ഇനിയൊന്നു കുളിക്കണം. അന്നേരമാണ്, അലമാരയിലിരുന്ന പഴയ ആൻഡ്രോയിഡ് ഫോണിലേക്ക് അവളുടെ ശ്രദ്ധ പതിഞ്ഞത്.

രതീഷേട്ടനും തനിക്കും തരക്കേടില്ലാത്ത ഫോണുകളുണ്ട്. കഴിഞ്ഞ വർഷം , രതീഷേട്ടൻ പുതിയ ഫോണെടുത്തപ്പോൾ,?പഴയ ഫോണിൽ ഒരു സിം വാങ്ങിയിട്ടു. രതീഷേട്ടൻ അതിരാവിലെ ഗുഡ്സ് ലോറിയുമായി പോകും.
ഒമ്പതര കഴിയുമ്പോൾ താനും യാത്രയാകും. ടൗണിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻ്റായി ജോലിയെടുക്കാൻ തുടങ്ങിയിട്ട് വർഷം മൂന്നു പൂർത്തിയാകുന്നു.

കുട്ടികൾ രണ്ടു പേരും തൻ്റെയൊപ്പമാണ് സ്കൂളിലേക്കിറങ്ങുക.?എട്ടാം ക്ലാസ്സുകാരൻ രോഹിത്തും, ആറാം ക്ലാസ്സുകാരി രോഹിണിയും. അവർ, മൂന്നര കഴിയുമ്പോൾ തിരികെയെത്തും. സ്കൂളിന് അവധിയുള്ള ശനിയാഴ്ച്ചകളിൽ,
അവർ രണ്ടുപേരും മാത്രമെ വീട്ടിലുണ്ടാകൂ. അത്തരം ദിനങ്ങളിൽ അവരെ വിളിക്കാനാണ് ഫോൺ ഉപയോഗിക്കുന്നത്. പിന്നെ, അവരുടെ സ്കൂളിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പും അതിൽ തന്നെയുണ്ട്. കുട്ടികൾ, അവരുടെ മുറിയകത്ത് സുഖസുഷുപ്തിയിലമർന്നിരിക്കുന്നു. മധ്യവേനലവധിയുടെ കളിചിരികളുടെ ആലസ്യം, അവരെ കീഴടക്കിയിട്ടുണ്ടാകാം.

നന്ദിത, വെറുതെ ആ ഫോണെടുത്തു തുറന്നു നോക്കി.പാസ്‌വേർഡ് ഉപയോഗിച്ച്, ഫോൺ ലോക്ക് ചെയ്തിട്ടുണ്ട്. കുട്ടികൾക്ക്, അവരുടെ ആവശ്യങ്ങൾക്ക് തുറന്നുകൊടുക്കുകയാണു പതിവ്. അതല്ലെങ്കിൽ, രതീഷേട്ടനും താനുമില്ലാത്ത നേരങ്ങളിൽ ഇവർ ഫോണും നോക്കി നേരം കളയും.?വല്ലാത്തൊരു കാലമാണ്. അതുകൊണ്ടുതന്നെ അത്യാവശ്യങ്ങൾക്കു മാത്രമായിരുന്നു കുട്ടികളുടെ ഫോൺ ഉപയോഗം.

രോഹിണിയുടെ കൂട്ടുകാരി, ആൻ ഒരു വോയ്സ് മെസേജ് അയച്ചിരിക്കുന്നു. ഇന്നലെ രാത്രിയാണു സന്ദേശം വന്നിരിക്കുന്നത്. റീഡ് ചെയ്യപ്പെടാതെ അതങ്ങനെ കിടപ്പുണ്ടായിരുന്നു. അവൾ, ആ ശബ്ദസന്ദേശം തുറന്നു.
പതിഞ്ഞ, നേർത്ത ശബ്ദത്തിൽ ഒരു പെൺകുട്ടിയുടെ ശബ്ദം മുറിയകത്തു ചിതറി വീണു. അവൾ, ഒരാവർത്തി കൂടി ആ സന്ദേശത്തിലേക്കു കാതോർത്തു. പിന്നെ, ഫോൺ എടുത്തുവച്ച് കുളിമുറിയിലേക്കു നടന്നു.

നന്ദിത, കുളി കഴിഞ്ഞിറങ്ങി. പകലിൻ്റെ ഉഷ്ണവും, അഴുക്കും മെഴുക്കും വിയർപ്പും, ഉൾവസ്ത്രങ്ങളും ഉപേക്ഷിച്ച്,?അവൾ രാത്രിയുടുപ്പണിഞ്ഞു. രതീഷ്, കട്ടിലിൽ അവളെയും കാത്ത് ഉറങ്ങാതെ കിടപ്പുണ്ടായിരുന്നു. അവൾ, കുട്ടികളുടെ മുറിയുടെ ചാരിയിട്ട വാതിൽ മെല്ലെ തുറന്ന് അകത്തേക്കു നോക്കി.
മേശവിളക്കിൻ്റെ അരണ്ട വെളിച്ചത്തിൽ, ഇരുവരും സുഖമായുറങ്ങുന്നതും കണ്ട്,
അവൾ വാതിൽ ചാരി കിടപ്പുമുറിയിലേക്കു നടന്നു. മുറിയടച്ചു തഴുതിട്ടു.
ഭർത്താവിനരികിൽ കിടന്നു. രതീഷ്, അവൾക്കു നേർക്കു തിരിഞ്ഞു കിടന്നു.
അവനവളെ പുണർന്നു. അവളുടെ ഉടൽ അനാവൃതമായി.

പ്രഭാതം. പതിവില്ലാതെ ഇന്ന്, നന്ദിതയും നേരത്തെ ജോലിക്കിറങ്ങി. കുട്ടികൾക്കു വേണ്ട നിർദ്ദേശങ്ങളെല്ലാം നൽകിയാണ്, അവൾ ടൗണിലേക്കിറങ്ങിയത്. രോഹിണിയുടെ കൂട്ടുകാരിയും, സഹപാഠിയുമായ ആനിൻ്റെ അമ്മ ഫേൻസി,
ടൗണിൽ ഒരു ടൈലറിംഗ് സ്ഥാപനത്തിലാണു ജോലി ചെയ്യുന്നത്. സ്കൂളിൽ മീറ്റിംഗുകൾക്കു കണ്ട്, പരിചയപ്പെട്ടിട്ടുണ്ട്. ആനിൻ്റെ അപ്പച്ചൻ ബിജു, പെയിൻ്റിംഗ് തൊഴിലാളിയാണ്. രതീഷേട്ടനൊക്കെ നല്ല പരിചയമുള്ള ആളാണ്. നന്ദിത തയ്യൽക്കടയുടെ മുൻപിലെത്തിയപ്പോൾ, അവിടെ ഫേൻസി കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവൾ, നന്ദിതയെ നോക്കി ചിരിച്ചു.

“എന്താ, രോഹിണിയുടെ അമ്മ എന്നെ കാണണം എന്നു പറഞ്ഞത്? എന്തെങ്കിലും വിശേഷമുണ്ടോ?”

നന്ദിത, അവളെ നോക്കി പുഞ്ചിരിച്ചു.

” ഒരു വിശേഷം ഉണ്ട്. അതു പറയാനാണു വിളച്ചത്”

അത്രയും പറഞ്ഞ ശേഷം, അവൾ കുട്ടികൾ ഉപയോഗിക്കുന്ന ഫോൺ എടുത്തു.
അതിലേയ്ക്കു ഇയർഫോൺ ഘടിപ്പിച്ചു. വാട്സ്ആപ്പ് മെസേഞ്ചർ ഓപ്പൺ ചെയ്തു. എന്നിട്ടു ഫേൻസിക്കു നേരെ നീട്ടി.

“ഒന്നു കേട്ടു നോക്കൂ, ഇത്, ആൻ രോഹിണിക്കയച്ച വോയ്സ് മെസേജാണ്”

ഫേൻസി, ഇയർഫോൺ കാതുകളിൽ തിരുകി. മെസേജ് പ്ലേ ചെയ്തു. ആനിൻ്റെ സുപരിചിത ശബ്ദം, അവളുടെ കേൾവിയിലേക്കൊഴുകിയെത്തി.

“രോഹിണി, നിൻ്റെ അമ്മയുടെ ഭർത്താവ് ഇല്ലേ? നിൻ്റെ അപ്പച്ചൻ, രാത്രി വൈകുമ്പോൾ, നിൻ്റെ അമ്മയുടെ അ മ്മിഞ്ഞ കുടിക്കുമോ? പിന്നെ, എന്തെങ്കിലും ചെയ്യോ? ഇവിടെ എൻ്റെ അപ്പച്ചൻ പലതും ചെയ്യണുണ്ട്. നിൻ്റെ വീട്ടിൽ, അങ്ങനെയുണ്ടെങ്കിൽ എന്നോട് പറയണേ,

ഈ മെസേജ് ഡിലറ്റു ചെയ്യണം ട്ടാ”

കാതിൽ ഈയമുരുക്കി വീഴ്ത്തിയ പോലെ, ഫേൻസി ഞെട്ടിപ്പിടഞ്ഞു.?അവൾ, നന്ദിതയെ പതറിപ്പതറി നോക്കി.?പിന്നെ ആ മിഴികൾ കീഴെ മണ്ണിൽ തറഞ്ഞു നിന്നു.

“സൗകര്യങ്ങൾ തീരെ കുറവുള്ള വീടാണ് ഞങ്ങളുടെത്.?ഒരടുക്കളയും, കിടപ്പു മുറിയും, നടുവകവും മാത്രമുള്ള കുഞ്ഞുവീട്.?ഞങ്ങൾ മൂന്നു പേരും ഒന്നിച്ചാണുറങ്ങുന്നത്. ബിജുവേട്ടൻ എന്നും നന്നായി മ ദ്യപിക്കും. രാത്രികളിൽ, ആൾക്ക് ശ രീരവേ ഴ്ച്ച നിർബ്ബന്ധമാണ്. ഞാനും, വഴങ്ങി കൊടുക്കും.
എപ്പോഴും, മനസ്സുണ്ടായിട്ടല്ല. അതില്ലെങ്കിൽ, ആൾക്കു വല്ലാത്ത ദേഷ്യമാണ്.?കഴിയുന്ന ദിവസങ്ങളിൽ അതു തുടരും.?മോളുറങ്ങാത്ത ദിവസങ്ങളിലും അതുണ്ടായിട്ടുണ്ടാകും. പിന്നെയവൾ , ഉറക്കം നടിച്ചു കിടന്നിട്ടുണ്ടാകും. ഈശ്വരാ, ഞാനെന്താണു ചെയ്യേണ്ടത്. സോറി, മോൾക്കു വേണ്ടി, നിങ്ങളോടു ഞാൻ മാപ്പു ചോദിക്കുന്നു”

നന്ദിത, ഫേൻസിയുടെ ചുമലിൽ തട്ടി.

“വിഷമിക്കാൻ പറഞ്ഞതല്ല. ഇതു കേട്ടപ്പോൾ, ഫേൻസിയെ അറിയിക്കാ തിരിക്കാൻ തോന്നിയില്ല. ഈ മെസേജ് നമ്മള് മാത്രമേ കേട്ടിട്ടുള്ളൂ. ഫേൻസിടെ ഫോണിൽ നിന്നും, മോളിതു ഡിലിറ്റ് ചെയ്തിട്ടുണ്ടാകും. ഞാൻ, രതീഷേട്ടനോട് എല്ലാ കാര്യങ്ങളും പറയാറുണ്ട്.?പക്ഷേ, ഇതു പറഞ്ഞില്ല. ബിജുവേട്ടൻ, രതീഷേട്ടൻ്റെ ചങ്ങാതിയാണ്. മാത്രമല്ല, നാളെകളിൽ ആനിനെ കാണുമ്പോൾ ഏട്ടൻ്റെ മനസ്സിൽ ഒരു കളങ്കം പടരാൻ പാടില്ല. അതുകൊണ്ട്, ഫേൻസി ഇനി ശ്രദ്ധിക്കണം. നമ്മുടെ കുട്ടികൾ വളരുകയാണ്. നമ്മളുടെ സ്വകാര്യതകളുടെ അതിരുറപ്പിക്കേണ്ടത് നമ്മൾ തന്നെയാണ്. അവർ നമ്മളുടെ വാത്സല്യവും, സ്നേഹവുമല്ലാതെ മറ്റൊന്നും കാണാനിടവരരുത്. ഞാൻ പറഞ്ഞ അതിരുകൾ, കണിശമായി പാലിക്കണം. പോട്ടെ, ഫേൻസി; വിഷമിക്കേണ്ട. സന്തോഷമായിരിക്കൂ”

നന്ദിത, മുന്നോട്ടു നടന്നു. തെല്ലു ദൂരം ചെന്ന്, അവൾ തിരിഞ്ഞുനോക്കി.?ഫേൻസി, അവിടെത്തന്നെ അവളെയും നോക്കി നിൽപ്പുണ്ടായിരുന്നു.?ഒരു ശിലാപ്രതിമ കണക്കേ. മീനത്തിലെ പ്രഭാതം ചുട്ടുപഴുക്കാൻ തുടങ്ങിയിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *