വിളഞ്ഞു നിൽക്കുന്ന നെൽപ്പാടം കണ്ടപ്പോൾ . സ്വർണമണിഞ്ഞു നാണത്തോടെ തല താഴ്ത്തിയിരിക്കുന്ന മണവാട്ടികളെ പോലെ തോന്നി..

എഴുത്ത് :- സൽമാൻ സാലി

വിളഞ്ഞു നിൽക്കുന്ന നെല്പാടത്തിന്റ നടുവിലൂടെ ശ്രീറാം റെഡ്ഢിയുടെ പിന്നിൽ നടക്കുമ്പോൾ അതുവരെ ഉണ്ടായിരുന്ന ക്ഷീണമൊക്കെ പമ്പ കടന്നിരുന്നു..

ഹൈദരാബാദിൽ ട്രെയിൻ ഇറങ്ങി ആറുമണിക്കൂർ ബസ്സിൽ യാത്ര ചെയ്താണ് റെഡ്ഢിയുടെ ഗ്രാമത്തിൽ എത്തിപ്പെട്ടത്..

ബസ്സിൽ തിങ്ങി നിറഞ്ഞ ആളുകളുടെ കലപില സംസാരവും വിയർപ്പിന്റെ ഗന്ധവും.. പുറത്തെ ചൂടും ഈ യാത്ര വേണ്ടിയിരുന്നില്ല എന്ന്പോലും തോന്നി തുടങ്ങിയിരുന്നു..

ഗ്രാമത്തിൽ ബസ്സിറങ്ങിയ ഉടനെ ഒരാൾ അടുത്ത് വന്നു ഹംദാൻ ആണോ എന്ന് ചോദിച്ചു കൊണ്ട് സ്വയം പരിചയപ്പെടുത്തി

ശ്രീരാം റെഡ്‌ഡി.. കർഷകനാണ് അയാളോടൊപ്പം നിന്ന് നെൽകൃഷിയെ പറ്റി ഒരു പ്രൊജക്റ്റ്‌ തെയ്യാറാകാൻ വേണ്ടിയായിരുന്നു ഈ യാത്ര..

സൂര്യൻ ചുവപ്പ് പ്രാപിച്ചു അസ്തമയത്തിനായൊരുങ്ങുന്നുണ്ട്.. കൂട്ടം കൂട്ടമായും ഒറ്റയായും ഭക്ഷണം തേടി കൂടുവിട്ട പക്ഷികൾ തിരിച്ചു കൂട്ടിലേക് ധൃതിയിൽ പറന്നുപോകുന്നുണ്ട്.. റെഡ്ഢിയുടെ പിന്നിൽ പാടത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് അയാളുടെ വീട്ടിലേക് നടന്നു…

റെഡ്ഢിയുടെ വീടിനോട് ചേർന്ന് ഒരു മുറി എനിക്കായി താമസമൊരുക്കിയിരുന്നു.. ഒന്ന് കുളിച്ചു ഫ്രഷ് ആയി വന്നു ഫോൺ ചാർജിലിട്ടു കട്ടിലിൽ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ റെഡ്‌ഡി വന്നു ഭക്ഷണം കഴിക്കാനായി വിളിച്ചു…

നല്ല ചോറും പിന്നെ വെണ്ടയ്ക്ക കറിയും പപ്പടവും ചേർത്ത് ഭക്ഷണം കഴിച്ചു തുടങ്ങി….

ഒരു പ്ലേറ്റിൽ അല്പം ചോറെടുത്തു ഒരു വറ്റുപോലും നിലത്തു വീഴാതെ അയാൾ കഴിക്കുന്നത് കാണുമ്പോൾ തന്നെ മനസിലാകും അയാൾ ഭക്ഷണത്തെ വളരെ ബഹുമാനത്തോടെയാണ് കഴിക്കുന്നത് എന്ന്..

രാവിലെ എണീറ്റു ഒന്ന് ഫ്രഷ് ആയി റെഡ്ഢിയോടൊപ്പം പാടത്തേക്കു നടന്നു…

വിളഞ്ഞു നിൽക്കുന്ന നെൽപ്പാടം കണ്ടപ്പോൾ . സ്വർണമണിഞ്ഞു നാണത്തോടെ തലതാഴ്ത്തിയിരിക്കുന്ന മണവാട്ടികളെ പോലെ തോന്നി..

പത്ത് ദിവസം കഴിഞ്ഞു റെഡ്ഢിയുടെ ഗ്രാമത്തിൽ നിന്നും മടങ്ങുമ്പോൾ വെറും ഒരു പ്രജക്‌ട് റിപ്പോർട്ട്‌ മാത്രം ആയിരുന്നില്ല എനിക്ക് കിട്ടിയത്.. ഭക്ഷണത്തെ എങ്ങിനെ ബഹുമാനിക്കണം എന്നും ഓരോ അരിമണിയുടെ പിന്നിലും വിത്തു വിതച്ചതുമുതൽ വിളവെടുപ്പ് വരെയുള്ള ഒരു കർഷകന്റെ കഠിനാധ്വാനം കൂടിയാണ്..

കടയിൽ പോയി ഒരുകിലോ അരി വാങ്ങി വരുമ്പോൾ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല അതിന്റെ പിന്നിൽ ഒരു കർഷകന്റെ നൂറ്റി ഇരുപത് ദിവസത്തെ അധ്വാനം ഉണ്ടെന്ന്..

വിത്തെറിഞ്ഞു മുളപൊട്ടിയത് മുതൽ വിളഞ്ഞു നെല്ല് കൊയ്തെടുത്തു കറ്റയടിച്ചു നെല്ല് പുഴുങ്ങി ഉണക്കിയെടുത്ത് മില്ലിൽ കൊണ്ടുപോയി ഉമിയും തവിടും വേർതിരിച്ചു അരിയാക്കിയെടുക്കുന്നത് വരെ ഓരോ കർഷകനും പരീക്ഷണങ്ങളുടെ ദിനങ്ങളാണ്..

വെയിലിനു ചൂട് കൂടിയാൽ നെൽ കതിർ ഉണങ്ങിപോകും.. കാലം തെറ്റി ഒരു വേനൽ മഴ വന്നാൽ നെല്ലുകൾ ഒടിഞ്ഞു തൂങ്ങി വെള്ളത്തിൽ മുട്ടി മുളപൊട്ടി കൃഷി നശിക്കും.. നെല്ല് പുഴുങ്ങുമ്പോൾ വേവ് കൂടിയാലും കുറഞ്ഞാലും അരി മോശമാകും. നാല് മാസം ഓരോ കർഷകനും പൊരിവെയിൽ കൊണ്ട് കഠിനാധ്വാനം ചെയ്തിട്ടാണ് നമ്മളൊക്കെ മൂന്ന് നേരം ഭക്ഷിക്കുന്ന ഓരോ അരിമണിയും വിളയിച്ചെടുക്കുന്നത്. ്..

ആവശ്യത്തിൽ കൂടുതൽ ഭക്ഷണം പാകം ചെയ്ത് ബാക്കി വരുന്നത് വേസ്റ്റിൽ കൊണ്ടുകളയുന്നവർ ഒന്ന് ഓർത്താൽ നന്നായിരുന്നു ഓരോ അരിമണിയുടെ പിറകിലും ഒരു കർഷകന്റെ കഠിനാധ്വാനം ഉണ്ടെന്നു അത് ഒരുപയോഗവും ഇല്ലാതെ പറമ്പിൽ കൊണ്ട് കളയരുത്..

ആരോ പറഞ്ഞു കേട്ടിട്ടുണ്ട് “”ഓരോ അരിമണിയിലും അത് കഴിക്കുന്ന ആളുടെ പേര് എഴുതിയിട്ടുണ്ടെന്ന്.. ആരും പറയാത്ത ഒരു കാര്യമുണ്ട് ഓരോ അരിമണിയിലും ഒരു കർഷകന്റെ കഠിനാധ്വാനം ഉണ്ടെന്ന്..

പണം എത്ര കിട്ടിയാലും ആരും മതി എന്ന് പറയാറില്ല ആഹാരം അങ്ങിനെ അല്ല വയറു നിറഞ്ഞാൽ മതി എന്ന് പറഞ്ഞേ തീരു…

ഒരു അരിമണി നിലത്തു പോയാൽ അത് ഭക്ഷിക്കാൻ കഴിയുന്നതാണെങ്കിൽ അതെടുത്തു കഴിക്കണം.. കാരണം ഒരു അരിമണി പോലും പാഴാക്കപ്പെടേണ്ടതല്ല..

കല്യാണത്തിന്റെയും ആഘോഷത്തിന്റെയും പേര് ആവശ്യത്തിൽ കൂടുതൽ ഭക്ഷണം ഉണ്ടാക്കി അത് കളയുമ്പോൾ ഓർക്കണം നിങ്ങൾ കളയുന്നത് മറ്റൊരാൾക്ക്‌ വിശപ്പ് മാറേണ്ട ആഹാരവസ്തുവാണെന്ന്.. പണം ഒരിക്കലും പുഴുങ്ങി തിന്നാൻ കഴിയില്ല.. പണം കൊടുത്താൽ അരി കിട്ടണമെങ്കിൽ അത് പാഴാക്കാതെ സൂക്ഷിക്കുക തന്നെ വേണം.. ആഹാരത്തെ ബഹുമാനിക്കുക.. ഭക്ഷണത്തിൽ സൂക്ഷ്മത പാലിക്കുക.. നല്ലൊരു നാളെക്കായ് …

Related Posts

Leave a Reply

Your email address will not be published. Required fields are marked *