വിവാഹത്തിന് കേവലം ഒരു ആഴ്ച മാത്രം ഉള്ളപ്പോൾ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു തീരുമാനം.. നിങ്ങൾക്ക് വേറെ അഫയർ എന്തെങ്കിലും.

എന്റെ കൂട്ടുകാരി

എഴുത്ത് :- ആഷാ പ്രജീഷ്

മൗനം കൂടു കൂട്ടിയ ഇടനാഴികളിൽ വെറുതെ നോക്കിയിരിക്കാറുണ്ടായിരുന്നു ഞാൻ…ആ കാൽപെരുമാറ്റത്തിനായി…. വരുമെന്ന് പ്രതീക്ഷിച്ച വേളകളിലൊക്കെ നിനക്കെൻ ഹൃദയസ്പന്ദനം അറിയാൻ കഴിയാതെ പോയി..”

ടേബിളിൽ മുഖം ചേർത്ത് വച്ചുറങ്ങുന്ന നയനയുടെ സമീപം തുറന്നിരിക്കുന്ന ഡയറിയിലെ വാചകങ്ങളാണ് അവ.

മരിയ ആ ഡയറി കൈയ്യിലെടുത്ത് വരികളിലൂടെ വീണ്ടും കണ്ണോടിച്ചു.

ഇന്നലെ രാത്രി വളരെ വൈകി ഉറക്കം വരാതിരുന്ന നിമിഷങ്ങളിലെപ്പോഴോ കു ത്തി കുറിച്ച വരികളാണെന്നു തോന്നുന്നു.

“ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥമില്ലല്ലോ… പോകേണ്ടവർ ദൂരേക്ക് പോയ്‌ മറയുക തന്നെ ചെയ്യും… ഒരു ബന്ധങ്ങളെയും നമുക്ക് പിടിച്ചു കെട്ടാൻ സാധിക്കില്ല… പോകേണ്ടവർ പോകട്ടെ…”

ആ വരികൾക്ക് താഴെ അങ്ങനെ കുറിക്കണം എന്ന് തോന്നി മരിയക്ക്….

മൂന്നു വർഷമായി ഇണക്കങ്ങളും പിണക്കങ്ങളുമായി ഈ ഹോസ്റ്റൽ റൂമിൽ കഴിയുന്നു. അതുകൊണ്ട് തന്നെ നയനയെ മനസിലാക്കാൻ മാറ്റാരെക്കാളും തനിക്കു സാധിക്കും…

കുറച്ചു ദിവസങ്ങളായി അവളനുഭവിക്കുന്ന മാനസികസംഘർഷം എത്ര വലുതാണെന്നു അവൾക്ക് നന്നായറിയാം…

ഉറക്കമില്ലാത്ത രാവുകൾ അവൾക്ക് സമ്മാനിച്ചു കടന്നു പോയ ആ വ്യക്തിതത്തെ ഒന്ന് കാണണം…

മരിയ മനസിലുറപ്പിച്ചു…

പലപ്പോഴും ഞാൻ ഒന്ന് പോയി സംസാരിച്ചാലോ?എന്ന് ചോദിച്ചതാണ് അവളോട്. എന്നാൽ മരിയയെ അവന്റെ മുന്നിലേക്ക് പറഞ്ഞു വിടാൻ നയനക്ക് ഒരു ബുദ്ധിമുട്ടുള്ള പോലെ തോന്നി. താൻ വീണ്ടും അവന്റെ ഔദാര്യത്തെ കാത്തു ചെന്നത് പോലെയാവില്ലേ..? അത് വേണ്ട. അന്ന് നയന പറഞ്ഞതാണ്..

“എന്നാൽ പിന്നെ ഈ സങ്കടഭാവമത്രയും കളഞ്ഞു പഴയപോലെ ഒന്ന് ആവാൻ ശ്രമിക്ക്.. എന്ന് പറഞ്ഞു. അപ്പോൾ അതിനും സമയമെടുക്കുമത്രേ..

പക്ഷെ തനിക്കിത് കണ്ടു നിൽക്കാൻ വയ്യ.. ഇവളുടെ ഈ അവസ്ഥ.

നയന ഉണർന്നാൽ പിന്നെ ചിലപ്പോൾ അവനെ കാണാൻ പോവാൻ അവൾ അനുവദിക്കുകയില്ല. അതുകൊണ്ട് അവൾ ഉണരുന്നതിനു മുൻപ് ഇറങ്ങണം. അങ്ങനെ ചിന്തിച്ചു കൊണ്ടു പ്രിയകൂട്ടുകാരിയെ നോക്കി അവൾ.

രാത്രിയിൽ ഉറങ്ങാത്തതിന്റെ ക്ഷീണത്തിൽ ഒന്ന് മയങ്ങുന്നതാണ്പാവം. ഉണർത്തണ്ട.. അലിവോടെ അവളെ നോക്കി വേഗം പോകാൻ റെഡിയായി മരിയ.

*******************

“ഹായ് മരിയ…

നമ്മൾ തമ്മിൽ ചിലപ്പോഴൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഫേസ് ടു ഫേസ്. ഇത് ആദ്യമാണല്ലേ.?.നൃപന്റെ ചെറിയ അഡ്വർസിങ് കമ്പയിലെ ലോഞ്ചിൽ തനിക്കു അഭിമുഖം ഇരിക്കുന്ന മരിയയെ നോക്കി ഒരു നനുത്ത ചിരി സമ്മാനിച്ചു കൊണ്ട് അയാൾ ചോദിച്ചു.

“ഞാൻ വിളിച്ചപ്പോൾ എന്താണ് ഇവിടെ വരാൻ പറഞ്ഞത്..

Early മോർണിങ് കമ്പനിയിൽ??? മരിയ സംശയത്തോടെ ചോദിച്ചു..

“ഇപ്പോൾ രാവും പകലും ഒക്കെ ഇവിടെ തന്നെയാടോ.. വീട്ടിലൊന്നും പോക്കില്ല.. വീട്ടുകാരെ ഫേസ് ചെയ്യാൻ വയ്യ!!!

“എല്ലാം നിങ്ങൾ ഒരാൾ വരുത്തി വച്ച കുഴപ്പങ്ങൾ അല്ലെ???

“അതെ തീർച്ചയായും… ഞാൻ സമ്മതിച്ചല്ലോ? ഒരു ഫ്രണ്ട്ന്റെ കല്യാണത്തിന് ആണ് ഞാൻ നയനയെ ആദ്യമായി കാണുന്നത്… മരിയക്ക് അറിയാമല്ലോ എല്ലാം… പിന്നെ പ്രൊപ്പോസ് ചെയ്യുന്നത്… രണ്ടു വീട്ടുകാരും തമ്മിൽ കാണുന്നത്… എല്ലാം.. എല്ലാം മരിയ്ക്ക് കൂടി അറിവുള്ള കാര്യങ്ങൾ അല്ലെ…

അവൾക്ക് വേണ്ടിയാണ് ഞാൻ വിദേശത്തെ ജോലി വരെ ഉപേക്ഷിച് ഇവിടെ ഈ കമ്പനി സ്റ്റാർട്ട്‌ ചെയ്തേ…”

“അതെ.. അതൊക്കെ ശരി തന്നെ… But… വിവാഹത്തിന് കേവലം ഒരു ആഴ്ച മാത്രം ഉള്ളപ്പോൾ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു തീരുമാനം.. നിങ്ങൾക്ക് വേറെ അഫയർ എന്തെങ്കിലും..?

മരിയ സംശയത്തിൽ അയാളെ നോക്കി.

“എന്താടോ? മറ്റൊരു അഫയർ ഉണ്ടെങ്കിൽ ഞാൻ ഒരിക്കലും നയനയിലേക്ക്എ ത്തില്ലായിരുന്നു…”

“Then.. Why???

എൻഗേജ്മെന്റ് കഴിഞ്ഞു ഈ ഒരു മാസക്കാലതിനിടക്കാണ് ഞങ്ങൾ പരസ്പരം അടുത്തറിയുന്നത്… ഞങ്ങൾ എന്നാൽ… ഞങ്ങൾ രണ്ടു ഫാമിലിയും തമ്മിൽ…

ശരിക്കും വ്യത്യസ്ത സാഹചര്യത്തിൽ ജീവിച്ചു വന്നവർ…

ആശയപരമായി വ്യത്യാസത്ത ചിന്താഗതി വച്ചു പുലർത്തുന്നവർ..

തമ്മിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുമെടാ.. ആഫ്റ്റർ മാരേജ്.. ഞാനും എന്റെ വീട്ടുകാരുനായി പെരുത്തപ്പെടാൻ അവൾക്ക് സാധിക്കില്ല…

മാര്യേജ് കഴിഞ്ഞ് 1or 2 year ന് അപ്പുറം നിലനിൽക്കില്ല ഈ ബന്ധം.. അതാണ് ഞാൻ…”

“ഓ…അടുത്തറിഞ്ഞപ്പോൾ നിങ്ങൾക്ക് ചേരാത്തവളാണെന്ന് തോന്നിന്ന്.. മം.. മ്മ്.. ഒക്കെ…”

മരിയയുടെ വാക്കുകളിലെ പരിഹാരം നൃപന് മനസിലായി.

“എനിക്ക് ഇഷ്ട്ടമാണ് അവളെ.. ആ നിഷ്കളങ്കത എല്ലാം… But…”

അയാൾ പറഞ്ഞത് മുഴുവിപ്പിക്കാതെ വിദൂരതയിലേക്ക് മിഴികൾ നട്ടിരുന്നു.

“അപ്പോൾ നൃപൻ!! വിവാഹത്തിന് ഒരാഴ്ച മാത്രം ഉള്ളപ്പോൾ ഇയാളുടെ വീട്ടുകാർ “ഞങ്ങൾക്ക് ഒന്നുകൂടി ആലോചിക്കണം എന്ന് പറഞ്ഞില്ലേ… ആ നിമിഷം മുതൽ ചങ്ക് തകർന്നു പോയിരുന്നു എന്റെ നയനയുടെ… പിന്നീടങ്ങോട്ട് അവളുടെ സങ്കടം കാണാൻ വയ്യാഞ്ഞിട്ട് വന്നതാണ് ഞാൻ.. എന്തായാലും ഇപ്പോൾ എനിക്ക് സമാധാനം ആയി… അവളെ കിട്ടാൻ നിങ്ങൾക്ക് യോഗ്യതയില്ല.. അപ്പൊ ശരി പോട്ടെ “

അത്രയും പറഞ്ഞിട്ട് ചുണ്ടിന്റെ കോണിൽ വിരിഞ്ഞ പരിഹാസചിരി അങ്ങനെ തന്നെ നിർത്തി കൊണ്ട് നടന്നകലുന്ന അവളെ അയാൾ അമ്പരപ്പോടെ നോക്കി.

“പിന്നെ ഒരു കാര്യം കൂടി… നിങ്ങൾ പറഞ്ഞതാണ് ശരി… എവിടെയോ വച്ചു കണ്ടു..പരസ്പരം ഇഷ്ടം കൈമാറി…വിവാഹം വരെ എത്തിയിട്ട്, ഇപ്പോൾ ചിന്താഗതികൾ രണ്ടാണ് എന്ന് പറഞ്ഞു,നിസാരമായി ഈ ബന്ധം ഉപേക്ഷിക്കാൻ തയ്യാറായ,നിങ്ങളുടെ കൂടെ ജീവിച്ചു ജീവിതം നശിപ്പിച്ചു കളയാൻ,ഏതായാലും ഞാൻ എന്റെ നയനിനെ അനുവദിക്കില്ല.. ഇനിയിപ്പോൾ നിങ്ങൾ ഒക്കെയായി വന്നാൽ പോലും… ഇപ്പോഴത്തെ ദുഃഖം പെട്ടന്നു മാറും… വീണ്ടും ഇത് വിളക്കിചേർത്താൽ നോക്കിയാൽ ജീവിതഅവസാനം വരെ അത് ദുഃഖമായി മാറും…”

തിരിഞ്ഞു നിന്ന് ഇത്രയും കൂടി പറഞ്ഞിട്ട് അവൾ തിരിച്ചു നടന്നു..

തിരിച്ചു റൂമിലെത്തുമ്പോൾ പ്രിയ കൂട്ടുകാരിയോടെ എന്തുപറയണമെന്ന് വ്യക്തമായ ഒരു ധാരണയുണ്ടായിരുന്നു അവൾക്ക്.. ഇനി അവളെ സങ്കടങ്ങൾക്ക് വിട്ടു കൊടുക്കില്ല എന്നൊരു ഉറപ്പും.

ആഷാ ✍️

Related Posts

Leave a Reply

Your email address will not be published. Required fields are marked *