വീടിന്റെ ഓണർ വാടക ചോദിക്കാൻ വരുബോൾ ഞാൻ അയാളെ പറഞ്ഞു വിടാൻ പെടുന്ന പാട്.അത് എന്നിക്കെ അറിയൂ…..

Story written by Noor Nas

ഇന്നി നിങ്ങൾക്ക് കു ടിക്കാൻ വേണ്ടി വിറ്റു തുലയ്ക്കാൻ ഈ വിട്ടിൽ ഇന്നി ഒന്നും ബാക്കിയില്ല…

നിങ്ങൾക്ക് അറിയോ ഈ വീട്ടിന് ഇത്തിരി വെള്ളം കുടിക്കണ മെങ്കിൽ ചിരട്ടയിൽ ഒഴിച്ചു കുടിക്കണം..

എല്ലാം കൊണ്ട് പോയി വിറ്റില്ലേ നിങ്ങൾ.??

ശ്യാമള അതും പറഞ്ഞ് ക്കൊണ്ട് ഉമ്മറത്തെ തറയിൽ ഇരുന്ന് ക്കൊണ്ട് തലയിൽ കൈവെച്ചു കരയുമ്പോൾ.

ദേവൻ. എന്താടി നിന്റെ വല്ലവനും ചത്തോ ഇവിടെ ? ഞാൻ ഒരു അമ്പതു രൂപയല്ലേ നിന്നോട് ചോദിച്ചുള്ളൂ അല്ലാതെ ഈ വിട് ഒന്നും ചോദിച്ചില്ലല്ലോ…

അത് കേട്ടപ്പോൾ ശ്യാമളക്ക് ദേഷ്യം പെരുത്തു കയറി..

ശ്യാമള . ദേ മനുഷ്യാ നിങ്ങൾക്ക് തീറേഴുതി തരാൻ ഇത് നമ്മുടെ വിട് ഒന്നുമല്ല വാടക വിടാണ്..

ഇതിന്റെ വാടക കൊടുത്തിട്ട് മാസം എത്രയായി എന്ന വല്ല ബോധവും നിങ്ങൾക്കുണ്ടോ.??

വീടിന്റെ ഓണർ വാടക ചോദിക്കാൻ വരുബോൾ ഞാൻ അയാളെ പറഞ്ഞു വിടാൻ പെടുന്ന പാട്.അത് എന്നിക്കെ അറിയൂ..

ഇന്ന് തരാം നാളെ തരാം എന്ന് പറഞ്ഞ് പറഞ്ഞ് മാസം അഞ്ചറായി…

ഒരീസം അയാൾ വരും എല്ലാം വാരി വലിച്ചു പുറത്ത് ഇട്ട് ഈ വിട് പുട്ടി താക്കോലും കൊണ്ട് പോകാൻ..

അല്ലെങ്കിൽ ഇവിടെ വാരി വലിച്ചു പുറത്ത് ഇടാൻ ഇതിനകത്ത് എന്തോന്ന് ഇരിക്കുന്നു..??

ഇട്ട വസ്ത്രങ്ങളോടെ ഇറങ്ങി പോകേണ്ടി വരും….??

അതും പറഞ്ഞ് അകത്തേക്ക് പോയ ശ്യാമളയെ നോക്കി പല്ലിറുമ്മി ക്കൊണ്ട്ത ല ചൊറിഞ്ഞു മുറ്റത്ത് നിൽക്കുന്ന ദേവൻ…

ശ്യാമള അകത്ത് പോയി അടുക്കളയിൽ നിന്ന്. പിറു പിറുത്തു. പേര് ദേവൻ സ്വഭാവം അസുരന്റെതാണ്..

ഏത് നേരത്തു ആണാവോ ഇങ്ങേരോടപ്പം ഇറങ്ങി പോരാൻ തോന്നിയെ…?

അവൾ കണ്ണുകൾ തുടച്ചു തിരിഞ്ഞു നോക്കിയപ്പോൾ..

അടുക്കള വാതിലക്കൽ ദേവൻ..

അയാളുടെ കണ്ണുകൾ അവളുടെ മുക്കിൻ തൂമ്പത്ത് ആയിരുന്നു.

അടുക്കളയിലെ കരിപ്പിടിച്ച ബൾബിന്റെ നേർത്ത വെട്ടത്തിൽ.

അയാളുടെ കണ്ണുകൾക്ക് പ്രതീക്ഷകൾ നൽകിക്കൊണ്ട്.

ശ്യാമളയുടെ മുക്കിന് തുമ്പിൽ തിളങ്ങി കിടക്കുന്ന ഇത്തിരി പൊന്നിൽ തീർത്ത മൂക്കുത്തിയുടെ വെട്ടം…

അയാൾ പതുക്കെ അവളുടെ അരികിൽ വന്ന് മൂക്കുത്തിയിൽ നോക്കികൊണ്ട്‌..

അവളോട്‌ ഇത് സ്വർണം അല്ലിയോടി.?

ശ്യാമള. ശെരിക്കും പേടിച്ചു കാരണം അയാൾ ഒരു ക്രൂ രൻ ആണ്..

എന്തും അയാൾ സഹിക്കും ഒരു നേരം ക ള്ള് കൂടി മുടങ്ങിയാൽ…

അയാൾക്ക്‌ ഒരു തരം ഭ്രാന്ത് ആണ്…

ദേവൻ ശ്യാമളയുടെ അടുത്തേക്ക് നടന്ന് വന്നു .. അയാൾ മുന്നോട്ട് വരുംതോറും ശ്യാമള പിന്നോട്ട് മാറിക്കൊണ്ടിരുന്നു..

ഒടുവിൽ അടുക്കള ചുമരിൽ തട്ടി നിന്ന ശ്യാമള അവൾ പേടിയോടെ ദേവനെ നോക്കി

പെട്ടന്ന് കൈകൾ നീട്ടി ദേവൻ

അവളുടെ മുക്കിൽ നിന്നും ആ ഒരു തരി പൊന്ന് പിടിച്ച് പറിച്ചു എടുത്തോണ്ട്.. ഇരുട്ടില്ലേക്ക് ഇറങ്ങി ഓടുബോൾ

ചോ രയോലിപ്പിക്കുന്ന മുക്കും പിടിച്ച് ക്കൊണ്ട് ശ്യാമള അടുക്കളയിലെ തറയിൽ കിടന്നു പിടഞ്ഞു…

ഇരുട്ടിലൂടെ കിതച്ചു ക്കൊണ്ട് പായുന്ന ദേവന്റെ കാലുകൾ

പെട്ടന്ന് ഏതോ കല്ലിൽ തട്ടി. റോഡിലേക്ക് അയാൾ മലർന്നടിച്ചു വീണപ്പോൾ..

അയാളുടെ കൈയിൽ നിന്നും ര ക്തത്തിൽ പുരണ്ട ശ്യാമളയുടെ മൂക്കുത്തി ഇരുട്ടിലെങ്ങോ തെറിച്ചു വീണു..

അപ്പോളും വീട്ടിലെ അടുക്കളയിൽ ചോ രയിൽ മുങ്ങി കിടക്കുന്ന ശ്യാമള..

തന്റെ വിധിയെ പഴിച്ചു ക്കൊണ്ടും വേദന കൊണ്ടും..

അടിക്കിപിടിച്ച ശബ്‌ദത്തോടെ കരയുന്ന ശ്യാമള

കുറച്ച് അകലെ നിലത്തു കൈകളും കാലുകളും കു ത്തി പിച്ചവെച്ചു നടക്കുന്ന കുഞ്ഞിനെ പോലെ.

ഒരു ഭ്രാന്തനെ പോലെ ഇരുട്ടിലെ മണ്ണിൽ

ചോര പുരണ്ട ശ്യാമളയുടെ

മൂക്കുത്തി തേടി അലയുന്ന ദേവൻ….

ലഹ രി നശിപ്പിക്കുന്നത് അത് ഉപയോഗിക്കുന്നവരെ മാത്രമല്ല അവർക്ക് പിന്നിൽ ഉള്ള ഒരു കുടുംബത്തെയും കൂടി അത് ഇല്ലായിമ ചെയ്യും..

Related Posts

Leave a Reply

Your email address will not be published. Required fields are marked *