വീടിന്റെ സൈഡിലൂടെ പതുങ്ങി ഓടി കയറുമ്പോൾ രണ്ടു ദിവസം മുൻപേ ആ വീടിനെ താൻ നോട്ടമിട്ടു വെച്ചത് കൊണ്ട് ഇന്നത്തെ ദൗത്യം പി ഴക്കില്ല എന്ന്……

Story written by Rivin Lal

ഡിസംബറിലെ ഒരു തണുത്ത അർദ്ധരാത്രിയായിരുന്നു അത്…

ഇരുട്ട് മൂടിയതും വിജനവുമായ. പോക്കറ്റ് റോഡ്… തലേന്ന് നല്ല മഴ പെയ്തത് കൊണ്ടാവണം റോഡൽപം നനഞ്ഞിരുന്നു.

ചുണ്ടിൽ വെച്ചിരുന്ന സി ഗരറ്റ് ഒന്നൂ കൂടി ആഞ്ഞു വലിച്ചിട്ടു അവസാനത്തെയാ മഞ്ഞ കുറ്റി അയാൾ റോഡിലേക്ക് കളഞ്ഞു. പിന്നെ ചുറ്റുമൊന്നു കണ്ണോടിച്ചു ആരുമില്ല എന്നുറപ്പു വരുത്തിയ ശേഷം മുന്നിൽ കണ്ട വലിയ മതിൽ ചാടി ആ വലിയ വീടിന്റെ കോമ്പൗണ്ടിലേക്കയാൾ കടന്നു.

വീടിന്റെ സൈഡിലൂടെ പതുങ്ങി ഓടി കയറുമ്പോൾ രണ്ടു ദിവസം മുൻപേ ആ വീടിനെ താൻ നോട്ടമിട്ടു വെച്ചത് കൊണ്ട് ഇന്നത്തെ ദൗത്യം പി ഴക്കില്ല എന്ന് അയാളുടെ മനസ്സപ്പോൾ പറഞ്ഞു.

മൂർച്ചയുള്ള ആ യുധങ്ങളൊന്നും അയാൾ മോഷണത്തിന് കൊണ്ട് പോകാറി ല്ലായിരുന്നു. ആകെ കയ്യിലുണ്ടാകുക ഒരു വലിയ ചാക്കും പിന്നെ എല്ലാ പൂട്ടും തുറക്കാൻ പറ്റുന്ന ഒരു ക ള്ള ലോക്ക് പിക്കറുമായിരുന്നു.

പുറത്തെ ഏണി വെച്ച് കയറി മുകളിലത്തെ വാതിൽ കു ത്തി തുറന്ന് വീടിനകത്തു കടന്നപ്പോൾ താഴെയുള്ള ഹാളായിരുന്നു അയാളുടെ ലക്ഷ്യം. താഴേക്കുള്ള സ്റ്റെപ്പിലൂടെ ഹാളിലേക്ക് പതുക്കെ ഇറങ്ങുമ്പോൾ ചുമരിലെ ക്ലോക്കിൽ 3.00 മണിക്കുള്ള ബെൽ മൂന്നു തവണ അടിച്ചു. “നാ ശം.. ക്ലോക്കിനു മണിയടിക്കാൻ കണ്ടൊരു നേരം..!” അതിനെ പ്രാകി കൊണ്ടയളാ ക്ലോക്കെടുത്തു ബാറ്ററിയൂരി ക്ലോക്കിനെ തന്റെ ചാക്കിലിട്ടു.

ആ വീടിനു താഴെ മൂന്ന് മുറികളാണുണ്ടായിരുന്നത്. കോണി കഴിഞ്ഞുള്ള ഇടതു വശത്തെ ആദ്യത്തെ ചെറിയ മുറിയുടെ വാതിൽ പാതി അടച്ച നിലയിലായിരുന്നു, അയാൾ മെല്ലെയാ വാതിൽ തുറnന്നു അകത്തേക്ക് ടോർച്ചടിച്ചു നോക്കിയപ്പോൾ കുറേ കളിപ്പാട്ടങ്ങൾ നിലത്തും കട്ടിലിലുമായി അലങ്കോലമായി കിടക്കുന്നത് കണ്ടു.

തന്റെ ഏഴു വയസായ മോളെ പെട്ടെന്ന് ഓർത്തത്‌ കൊണ്ടാവണം അതിലെ ഒരു വില കൂടിയ പാവകുട്ടിയെ കയ്യിലെടുത്തു അയാൾ കുറച്ചു നേരം അതിനെ തന്നെ നോക്കി നിന്നു. ആ പാവയുടെ തലമുടിയിൽ മെല്ലെ തലോടുമ്പോൾ അയാളുടെ മുഖത്തൊരു പുഞ്ചിരി താനേ വന്നു. പിന്നെ ഒന്നും നോക്കിയില്ല, ആ പാവയും കൂടെ കുറച്ചു നല്ല കളിപ്പാട്ടങ്ങളും കൂടി അയാൾ ചാക്കിലേക്കെടുത്തിട്ടു അടുത്ത മുറി ലക്ഷ്യമാക്കി നടന്നു.

തുറന്നിട്ട രണ്ടാമത്തെ മുറിയിൽ ഒരു കട്ടിലും ചെറിയൊരു സ്റ്റഡി ടേബിളു മായിരുന്നു ഉണ്ടായിരുന്നത്. ടേബിളിൽ കുറച്ചു പുസ്തകങ്ങളും കണ്ടു. കട്ടിലിന്റെ അടിയിൽ കുറച്ചു പുതിയ സ്റ്റീൽ പാത്രങ്ങളും ഗ്ലാസ്‌ പ്ലേറ്റുകളും കണ്ടെങ്കിലും അതൊന്നുമെടുക്കാൻ അയാൾക്ക്‌ തോന്നിയില്ല, കാരണം അതെല്ലാം ശബ്ദമുണ്ടാക്കുന്ന വസ്തുക്കളാണ്.

അടുത്ത മുറിയിലേക്ക് കടക്കുമ്പോൾ അടുക്കളയിൽ നിന്നും അത്താഴത്തിനവർ വെച്ച സാമ്പാർ കറിയുടെ മണം അയാളുടെ മൂക്കിലേക്ക് അടിച്ചു കയറി. പക്ഷേ ആ മണത്തിന് പിന്നാലെ പോയാൽ അയാളുടെ അന്നത്തെ ദൗത്യത്തിനെയത് തടസ്സപ്പെടുത്തും എന്നറിയുന്നത് കൊണ്ടാവണം അയാൾ മൂന്നാമത്തെയും അവസാനത്തെയും മുറിയെ ലക്ഷ്യമാക്കി നടന്നു.

ആ മുറിയിലേക്ക്‌ കടന്നപ്പോൾ ഒരു മുപ്പത്തിയഞ്ചിനോനടടുത്തു പ്രായം
തോന്നിക്കുന്ന ഒരു അമ്മയും അവരോടു ചേർന്നു ഒരു ആറു വയസ്സുകാരി മോളും കട്ടിലിൽ കിടന്നുറങ്ങുന്നതായി അയാൾ കണ്ടു. ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ ആ കട്ടിലിന്റെ അടുത്തുള്ള മേശ പാതി തുറന്നു കിടക്കുന്നതയാളുടെ കണ്ണിൽപെട്ടു . ശബ്ദമുണ്ടാക്കാതെ അയാളാ മേശയിലേക്ക് ടോർച്ചടിച്ചു നോക്കി, അതിലാ സ്ത്രീയുടെ പേഴ്സും കുറച്ചു പണവുമുണ്ടായിരുന്നു. അയാൾ രണ്ടുമെടുത്തു തന്റെ ചാക്കിലാക്കി,Nകൂടെ ടേബിളിൽ കണ്ട ഫോണും വാച്ചും കൂടിയെടുത്തു.

അതു കഴിഞ്ഞപ്പോൾ കട്ടിലിന്റെ അപ്പുറത്തുള്ള അലമാരയിലേക്ക് അയാളുടെ കണ്ണ് ലക്ഷ്യമിട്ടു. അലമാര തുറക്കുന്ന മുൻപേ ഇടത്തേക്ക് ചരിഞ്ഞു ഉറങ്ങി ക്കിടക്കുന്ന സ്ത്രീയെ അയാളൊന്നു കൂടി നോക്കി.

മെലിഞ്ഞ ശരീരം, വെളുത്ത മാക്സിയാണ് വേഷം, ആഭരണങ്ങൾ ഒന്നും അണിഞ്ഞിട്ടില്ല, വലതു മുട്ടു കൈയ്യിൽ ചെറിയ ഒരു മുറിവ് ഉണങ്ങാനായിട്ട ബാൻഡേജ് കണ്ടു, അവളുടെ കണ്ണുകൾക്ക്‌ ചുറ്റുമുള്ള കറുപ്പും ക്ഷീണവും കണ്ടപ്പോൾ ഉറക്കമില്ലാതെ അവളൊരുപാട് കരഞ്ഞിട്ടാണ് അന്ന് ഉറങ്ങിയത് എന്നയാൾക്കു തോന്നി. അവളുടെ മുഖത്തു നിന്നും കണ്ണെടുത്തു അലമാരയുടെ അടുത്തെത്തിയപ്പോളാണ് ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോ അയാൾ ശ്രദ്ധിച്ചത്.

ആ ഫോട്ടോയിലേക്ക് പാതി വെളിച്ചത്തിൽ സൂക്ഷിച്ചു നോക്കിയതും അയാൾക്ക്‌ പെട്ടെന്ന് തല കറങ്ങുന്ന പോലെ തോന്നി. മനസംയ മനം പാലിച്ചു താൻ കണ്ടത് ഒന്നൂടി ഉറപ്പ് വരുത്താനായി അയാളാ ഫോട്ടോയിലേക്ക് ടോർച്ചടിച്ചു നോക്കി. അതെ.. അവൾ തന്നെ.. സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന കാലത്ത് തന്റെ ക്ലാസ്സിലുണ്ടായിരുന്ന തന്റെ പഴയ കാമുകി…!! ഫോട്ടോയിലെ ചുണ്ടിനു മുകളിലുള്ള അവളുടെ കറുത്ത മറുക് കൂടി കണ്ടപ്പോൾ അയാൾക്കുറപ്പായി തന്റെ പഴയ കാമുകിയുടെ വീട്ടിലാണ് താൻ മോഷ്ടിക്കാൻ വന്നത് എന്ന സത്യം..!

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ അയാൾ കുഴങ്ങി. പെട്ടെന്നാണ് അയാളുടെ മനസിലേക്ക് കഴിഞ്ഞ ആഴ്ച്ച ക ള്ള് ഷാപ്പിൽ വെച്ച് തന്റെ പഴയ കൂട്ടുകാരൻ പറഞ്ഞ കാര്യം ഓർമ വന്നത് “നിന്റെ പഴയ കാമുകിയുടെ ഭർത്താവ് മൂന്നാഴ്ച മുൻപ് ബൈക്കപകടത്തിൽ മ രിച്ചു, അവളും കുഞ്ഞും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടെന്നാ കേട്ടത്..!”

അയാൾ ഒരു നിമിഷം അവളുടെ മുഖത്തേക്ക് തന്നെ അതിശയത്തോടെ വീണ്ടും നോക്കി നിന്നു. ആ പാതി വെളിച്ചത്തിലും അയാളുടെ മനസിലൂടെ ഒരുപാട് ഓർമ്മകൾ ഒരു മിനിറ്റ് കൊണ്ട് ഫ്ലാഷ് ബാക്ക് റീൽസ് പോലെ മിന്നി മായ്ഞ്ഞു കൊണ്ടേയിരുന്നു. അയാളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു തുടങ്ങി. അവളെയൊന്നു ചേർത്തു പിടിക്കാനയാൾക്കപ്പോൾ തോന്നി. പക്ഷേ ചെയ്‌തില്ല. പകരം അവിടെ നിന്നും എത്രയും പെട്ടെന്നിറങ്ങാൻ അയാൾ തീരുമാനിച്ചു.

വാതിലിനെ ലക്ഷ്യമാക്കി തിരിഞ്ഞു നടന്നപ്പോളാണ് പിന്നിൽ നിന്നും അപ്രതീക്ഷിതമായി “പപ്പാ” എന്നുള്ള വിളി അയാൾ കേട്ടത്. ഒരു നിമിഷം ഷോക്കടിച്ച പോലെ അയാളവിടെ തന്നെ നിന്നു. തിരിഞ്ഞു നോക്കാനുള്ള ധൈര്യമില്ല, നെറ്റിയിൽ വിയർപ്പു തുള്ളികൾ പൊടിയുന്നു, എങ്കിലും സകല ധൈര്യവും സംഭരിച്ചു അയാൾ മെല്ലെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് കട്ടിലിൽ എണീറ്റിരുന്നു ഉറക്ക ചടവിൽ തന്നെ മാത്രം അത്ഭുതത്തോടെ തുറിച്ചു നോക്കുന്ന അവളുടെ കുഞ്ഞു മോളെയാണ്.

അയാൾ മെല്ലെ കയ്യിലെ ചാക്ക് ശബ്ദമുണ്ടാക്കാതെ താഴെ വെച്ചു, ചു ണ്ടിൽ ചൂണ്ടു വിരൽ വെച്ചു ശബ്ദമുണ്ടാക്കരുത് എന്ന് ആംഗ്യം കാണിച്ചു. എന്നിട്ട് ചാക്കിൽ നിന്നും മുകളിൽ വെച്ചിരുന്ന പാവ കയ്യിലെടുത്തു കുഞ്ഞിനടുത്തേക്ക് മെല്ലെ നടന്നു..

അയാൾ കട്ടിലിനടുത്തു മുട്ട് കുത്തിയിരുന്ന് ആ പാവയെ കുഞ്ഞു കൈകളിലേക്ക് വെച്ചു കൊടുത്തു. എന്നിട്ടാ കുഞ്ഞു മോളുടെ നെറ്റിയിൽ ചും ബിച്ചു, അവളൊന്ന് ശബ്‌ദിക്കുകയോ നിലവിളിക്കുകയോ ചെയ്യുന്നതിന് മുൻപേ ആ ചാക്കുമായി പുറത്തിറങ്ങി മതിൽ ചാടി കടന്നു മഞ്ഞു വീഴുന്ന ഇരുട്ടിലേക്കു എന്നന്നേക്കുമായി
ഓടി മറഞ്ഞു….!!!

അവസാനിച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *