വീട് ആ ശവത്തിന്റെ പേരിൽ ആയി പോയി അല്ലെങ്കിൽ.വേറെ ഒരണത്തിനെ കെട്ടി ആ വീട്ടി തന്നെ കുടുബം നടത്താമായിരുന്നു…..

Story written by Noor Nas

പോലിസ് ഭരതൻ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളിൽ വരുകയാണ്. ഭരതന്റെ മനസിൽ നിറയെ വെറുപ്പാണ് നിത്യ രോഗിയായ തന്റെ കെട്ടിയോളെ ഓർത്ത്. ഉള്ളിലെ മ ദ്യം ഭരതന്റെ സിരകളിൽ കൂടുതൽ ല ഹരി പടർത്തിയപ്പോൾ

ഭരതന്റെ ചുണ്ടുകൾ അരിശത്തോടെ പിറുപിറുത്തു

ശവം ച ത്ത്‌ കിട്ടുന്നില്ലല്ലോ..

ആ വീട്ടിലേക്ക് കേറി ചെല്ലാൻ തന്നേ തോന്നുന്നില്ല.

ഒരു ജാതി മരുന്നിന്റെ മണം അയാൾ സൈക്കിളിൽ ഇരുന്ന് ഒരു ഭാഗത്തേക്ക് കാറി തുപ്പി..

വീട് ആ ശവത്തിന്റെ പേരിൽ ആയി പോയി അല്ലെങ്കിൽ.

വേറെ ഒരണത്തിനെ കെട്ടി ആ വീട്ടി തന്നെ കുടുബം നടത്താമായിരുന്നു..

ഒരീസം വീടിന്റെ കാര്യത്തിൽ ഏതെങ്കിലും ഒരു വഴി കണ്ടെത്തി ആ നാ ശത്തിനെ തീർത്തേക്കണം

ഭരതനെയും അയാളുടെ പി ഴച്ച ചിന്തകളെയും ചുമന്ന് ഇടവഴികൾ താണ്ടി നിലവിന്റെ വെളിച്ചത്തിലൂടെ പോകുന്ന സൈക്കിൾ.

പെട്ടന്ന് എന്തോ കണ്ടത് പോലെ ഭരതൻ സൈക്കിളിന്റെ വേഗത കുറച്ച ശേഷം..

സൈക്കിൾ പതുക്കെ നിർത്തി പോക്കറ്റിൽ നിന്നും ഒരു സി ഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ച്.

കാഴ്ച കണ്ട ആ ഭാഗത്തേക്ക് നോക്കി ക്കൊണ്ട് തന്നേ സി ഗരറ്റിന് തീ കൊളുത്തി ഒരു പുക വിട്ടു

ശേഷം ചുറ്റുപാടും ഒന്നു നിരീക്ഷിച്ച്

ആരും ഇല്ലാ എന്ന് ഉറപ്പ് വരുത്തി

ഭരതൻ സൈക്കിൾ ഇടവഴിയിലെ മണ്ണ് മതിലിൽ ചാരി നിർത്തിയ ശേഷം

താൻ കണ്ട കാഴ്ചക്ക് അരികിലേക്ക് നടന്നു നീങ്ങി ആ കാഴ്ചക്ക്

അരികിലേക്കുള്ള ദൂരം കുറയുംതോറും ഭരതന്റെ ചുണ്ടിൽ ഒരു വഷളൻ ചിരി വിടർന്നു വന്നു നിന്നു.

അത് ഒരു സ്ത്രീ ആയിരുന്നു വെള്ള സാരി പുതച്ച ഒരു സ്ത്രീ..

അവൾ ഇരുന്ന മര ചോട്ടിൽ വന്ന് ഒന്നു കുനിഞ്ഞ ശേഷം അവളുടെ മുഖത്തേക്ക് നോക്കി ഭരതൻ

അവൾ ഇരുന്ന ഭാഗത്തെ നിലാ വെട്ടത്തെ മരച്ചില്ലകൾ മറച്ചത് കൊണ്ട് അവളുടെ മുഖം ഇരുട്ടിൽ ആയിരുന്നു..

ഭരതൻ..പോക്കറ്റിൽ നിന്നും ലൈറ്റർ എടുത്ത് അവളുടെ മുഖത്തിന് നേരെ കത്തിച്ചു പിടിച്ചു..

ലൈറ്ററിന്റെ വെട്ടം കണ്ട അവൾ പതുക്കെ മുഖം ഉയർത്തി നോക്കി..

ഭരതന്റെ മുഖത്ത് ഒരു ഇ ര വന്ന് വീണ സന്തോഷം..

ഭരതൻ. ഏതാടി നീ ??

അവൾ ഒന്നും മിണ്ടിയില്ല പകരം അവളുടെ കണ്ണുകളിൽ കാണാ ഒരു പ കയുടെ കനൽ

ഭരതൻ. ഡി പോ ക്ക് കേ സ് ആണെങ്കിൽ എന്നോട് പറഞ്ഞോ നാണിക്കേണ്ട
ഈ രാത്രി ഏതെങ്കിലും കു റ്റിക്കാട്ടിൽ നമ്മുക്ക് ചിലവഴിക്കാ. ഞാൻ ആണെങ്കിൽ ഭ്രാന്ത് പിടിച്ചു നടക്കുകയാ..

ഭരതനെ രുക്ഷമായി ഒന്നു നോക്കിയ ശേഷം അവൾ അരിശത്തോടെ പകയോടെ വിറച്ചു ക്കൊണ്ട്

വിട്ടിൽ ഒരു സാധു പുഴുവരിച്ചു കിടക്കുബോൾ നീന്നക്ക് ഇവിടെ എന്നോടപ്പം ര തി ലി ലകളിൽ നിരാടണമല്ലേ.??

ഭരതൻ അവളെ സംശയത്തോടെ നോക്കി പിന്നെ. നിന്നക്ക് എങ്ങനെ എന്റെ വീട്ടിലെ കാര്യങ്ങൾ അറിയാം ഹേ?

താവളം നഷ്ട്ടപെട്ട ഒരു യക്ഷിയണോടോ ഞാൻ

മനുഷ്യർ യന്ത്രം ക്കൊണ്ട് പി ഴുത് എടുത്ത പലമാരത്തിന്റെ യഥാർത്ഥ അവകാശി..

എന്റെ താവളം ഒരു ശപിച്ച നേരത്ത് എന്നിക്ക് നഷ്ട്ടം പെട്ടപ്പോൾ

നിന്റെ വീടിന്റെ തട്ടിൻ പുറത്തായി എന്റെ വാസം..

അതോണ്ട് നീ പ്രേമിച്ചു കെട്ടി ക്കൊണ്ട് വന്ന ആ പാവത്തിന്റെ നരക യാതന എന്നിക്ക് അറിയാൻ കഴിഞ്ഞു

അവിടെന്ന് പിന്നെയും അറിഞ്ഞു നിന്റെ വൃ ത്തികെട്ട ചരിത്രം..

നിന്റെ കാലിൽ കിടക്കുന്ന ഈ പോലിസ് ബുട്ട് ച വിട്ടി അ രച്ച ഒരു പാഴായി പോയ ജന്മം അല്ലെ ആ പാവം പെണ്ണിന്റെത്.???

നീ വിട്ടിൽ ഇല്ലാത്ത സമ്മയം അവൾ തട്ടിൻ പുറത്തേക്ക് നോക്കി നിന്റെ ക്രൂ രതകൾ പറഞ്ഞു സ്വയം കരഞ്ഞു തീർക്കുമായിരുന്നു..

കൂടെ ഞാനും കരഞ്ഞിട്ടുണ്ട്. അവളെറിയാതെ ഒരുപാട്..

അവളുടെ കഥകൾ അറിഞ്ഞ അന്നുമുതൽ നിന്റെ ആ യുസിന് ഞാൻ ഒരു ചുവപ്പ് വര ഇട്ടു. ആ വരയുടെ അതിരു വരെ നീ ഇപ്പോ എത്തിക്കഴിഞ്ഞു

ഇന്നി മരണത്തിന്റെ സമ്മയം കുറിക്കേണ്ടത് ഈ ഞാനും.

എന്നിക്കറിയാ നിന്നേ ഞാൻ തിvർത്തില്ലെങ്കിൽ

ആ പാവത്തിനെ നീ തീvർക്കും നിന്റെ മനസിലെ ചിന്തകളെ വായിച്ച് എടുക്കാനുള്ള കഴിവ് ഈ എനിക്കുണ്ട്..

അതിനെ തിർത്തു കളയാൻ ഒരു ഉചിതമായ സമ്മയം തേടി നിന്റെ മനസ് അലയുകയാണ്.എന്ന് എന്നിക്ക് നന്നായി അറിയാം

ഭരതൻ പൊട്ടി പൊട്ടി ചിരിച്ചു കൊള്ളാടി നല്ല കഥ ടിവി സീരിയൽ പോലും തോറ്റു പോകും നിന്റെ ഈ കഥയിക്ക് മുന്നിൽ. യ ക്ഷി അതും ഇന്ത കാലത്ത്.

നിന്ന് കഥാ പ്രസംഗം പറയാതെ ഒരു രാത്രിക്കുള്ള നിന്റെ കൂലി പറ പെണ്ണേ. അതിന് ഇടയിൽ ഓടെ ഒരു പി ശാച്ചും യ ക്ഷിയും ഡ്രാ ക്കുളയും..

അതുടെ കേട്ടപ്പോൾ അവള്ക്ക് കലി കയറി..

അവളുടെ കൈയിൽ കേറി പിടിക്കാൻ പോയ ഭരതന്റെ കഴു ത്തിലേക്ക് വന്ന് വീണ മരവള്ളിയിൽ തീർത്ത കൊ ലകയർ

നിമിഷം നേരത്തിൽ അയാളെയും കൊണ്ട് മുകളിലേക്ക് ഉയർന്നു പൊങ്ങുബോൾ

ഭരതന്റെ വായിൽ നിന്നും താഴെ നിൽക്കുന്ന അവളുടെ വെളുത്ത സാരിയിൽ വന്ന് വീണ ര ക്ത പൊട്ടുകൾ..

അവൾ ആ കാഴ്ച കണ്ട്മു കളിലേക്ക് തന്നേ നോക്കി നിൽക്കുകയായിരുന്നു..

അവളുടെ കണ്ണുകളിൽ ഭരതന്റെ മ രണം ആഘോഷിക്കുന്ന സന്തോഷം കാണാം

കുറച്ചു കഴിഞ്ഞപ്പോൾ മുകളിൽ നിന്നും അവളുടെ കാൽ ചുവട്ടിൽ വന്ന് വീണ ഭരതന്റെ ജ ഡം. ആ കഴു ത്തിൽ അപ്പോളും ഉണ്ടായിരുന്നു ആ മരവള്ളികൾ.

അവൾ ഭരതനെ മറി കടന്ന് ഇരുട്ടിലൂടെ നടന്നു.. ഭരതന്റെ വീട് ലക്ഷ്യമാക്കി..

അവൾ മനസിൽ ഓർത്തു ഞാൻ ഇപ്പോ ഇത്‌ ചെയിതിലെങ്കിൽ നാളെ ഇവൻ ചെയ്യും ആ പാവത്തിനോട്…

അവൾ പാലകയിൽ തീർത്ത തട്ടിൻ പുറത്ത് എത്തി അവിടെ കുറച്ചു സമയം മലർന്നു കിടന്നു

ശേഷം അവൾ എന്തോ ഓർത്തപോലെ കമിഴ്ന്ന് കിടന്നു പലകയിൽ ചെവി ചേർത്തു പിടിച്ചു കിടന്നു

താഴേന്നു കേൾക്കാ എന്നിക്ക് ഇന്ന് എന്തോ ഒരു സന്തോഷം തോന്നുന്നു.

ഇന്ന് വരെ തോന്നാത്ത ഒരു സന്തോഷം..

ആ ശബ്‌ദം താഴുന്ന് താഴുന്നു ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ

അവളുടെ കണ്ണിൽ നിന്നും രണ്ട് കണ്ണീർ തുളികൾ തട്ടിൻ പുറത്തെ പലകയിൽ വീണു..

അവളുടെ കണ്ണുകളും താനെ അടഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *