ശേഷം അവളുടെ ഫോട്ടോ എടുത്ത് അവൾക്ക് കാണിച്ചപ്പോൾ. അവൾ പറയുകയാണ് എന്റെ ഉള്ളിന്റെ ഉള്ളിൽ ഇത്രയും പുഞ്ചിരികൾ ശേഷിക്കുന്നു……

ചിരി

Story written by Noor Nas

തിരക്ക് പിടിച്ച മുബൈ നഗരത്തിൽ കൗതുക കാഴ്ചകൾ തേടി കാമറ കഴുത്തിൽ ഇട്ടു നടക്കുന്ന ഞാൻ.

ദൂരെ നിന്നും കാണാ റോഡിന്റെ ഓരം ചേർന്ന് വരുന്ന ഒരു പെൺകുട്ടി അഴുക്കുകൾ നിറഞ്ഞ മണ്ണിന്റെ നിറവും മണ്ണവുമുള്ള മുടികൾ…

കാല പഴക്കം കൊണ്ട് നിറം മങ്ങിയ അവളുടെ വസ്ത്രം…

അതിനെ അവളുടെ ശരീരത്തിൽ പിടിച്ചു നിർത്താൻ തുളച്ചു കയറ്റിയ മുട്ട സൂചികൾ.

എന്റെ അടുത്തെത്തിയ. അവളെ പിടിച്ചു നിർത്തിയത് ചിലപ്പോ ഞാൻ അവൾക്ക് സമ്മാനിച്ച എന്റെ പുഞ്ചിരികൾ ആകാ…

ഞാൻ. എന്താ മോളുടെ പേര്..??

അവൾ.. വാണി…

ഞാൻ മോളുടെ കുറച്ചു ഫോട്ടോസ് എടുത്തോട്ടെ…

അതിലുള്ള അവളുടെ മറുപടി

അവളുടെ ആ നിൽപ്പിൽ തന്നേ ഞാൻ എന്റെ കാമറയിലേക്ക് അവളെ പകർത്തിയെടുത്തു…

ഒന്ന് ചിരിക്കാൻ പറഞ്ഞപ്പോൾ

അവളുടെ ഉള്ളിന്റെ ഉള്ളിൽ കിടക്കുന്ന ചിരിയെ തേടി പിടിക്കാൻ അവൾ പാട് പെടുന്നത് ഞാൻ അറിഞ്ഞു….

ഒടുവിൽ മരുഭൂമിയിലേ മഴയെ പോലെ

അവളുടെ ഉള്ളിൽ നിന്നും ഉറ പൊട്ടിയ ഒരു പുഞ്ചിരി…

ശേഷം അവളുടെ ഫോട്ടോ എടുത്ത് അവൾക്ക് കാണിച്ചപ്പോൾ. അവൾ പറയുകയാണ് എന്റെ ഉള്ളിന്റെ ഉള്ളിൽ ഇത്രയും പുഞ്ചിരികൾ ശേഷിക്കുന്നു ണ്ടായിരുന്നോവോ..??

ഞാൻ. അതെന്താ മോൾ ഇന്ന് വരെ ചിരിച്ചിട്ട് ഇല്ലേ….??

അവൾ.. എന്നും കു ടിച്ചിട്ട് വിട്ടിൽ കയറി വരുന്ന അച്ഛന്റെ അരയിലെ ബെൽറ്റ് കൊണ്ടുള്ള അടികൾ ദിവസം വാങ്ങിക്കുബോൾ എവിടന്നാ മാഷേ ചിരിക്കാൻ സമ്മയം.?

ഞാൻ. അതെന്താ മോളെ അച്ഛന് തീരെ ഇഷ്ട്ടമ്മല്ലേ.?

അവൾ. അമ്മയുടെ രണ്ടാം കെട്ടുക്കാരൻ അല്ലെ? മാഷേ അയാൾ…ഞാൻ ആണെങ്കിൽ അയാളുടെ മോളുമല്ല.

ലഹരി തലയ്ക്ക് പിടിക്കുമ്പോൾ അയാൾക്ക് നേരം പൊക്കിനുള്ള ഒരു ഇര..

അതാണ്‌ ഈ ഞാൻ.

അത് പറഞ്ഞു തീർന്ന ഉടനെ ഉണ്ടായിരുന്നു അവൾക്ക് ഒരു പിശുക്കിയ ചിരി.

അവളുടെ ഫോട്ടോകൾ അടങ്ങിയ കാമറ ഞാൻ എന്റെ കഴുത്തിൽ തുക്കിയിടുബോൾ..

അവൾ പോട്ടെ മാഷേ…?

പൊക്കോ എന്ന് പറഞ്ഞ് പോക്കറ്റിൽ കൈ ഇടുന്ന ഞാൻ.

അത് കാശ് എടുക്കാനുള്ള ശ്രമം ആണെന്ന് അറിഞ്ഞപ്പോൾ അവൾ പറഞ്ഞു.

വേണ്ടാ മാഷേ… ഇതും കൊണ്ട് വീട്ടി ചെന്നാ.

ഇത് എന്നിക്കോ എന്റെ അമ്മയ്ക്കോ കിട്ടില്ല അത് മാത്രമല്ല.. അച്ഛന്റെ കുടിയുടെ അളവും അച്ഛന്റെ ബെൽറ്റിനുള്ള അടിയുടെ എണ്ണവും കൂടും.

അവൾ തിരിഞ്ഞു തിരിഞ്ഞു എന്നെ നോക്കി നോക്കി ഓടി ഓടി നഗരത്തിലെ

തിരക്കിൽ അലഞ്ഞു ചേർന്നപ്പോൾ….

എന്നിക്ക് തോന്നി സ്വർണ നിറം പുശിയ വെറും തുരുമ്പിച്ച ഇരുമ്പ് മാത്രമാണ്.
ഈ മെട്രോ സിറ്റികൾ..

അതിന് പിറകിൽ കിടക്കുന്ന വാണിയെ പോലുള്ളവരുടെ ജീവിത കാഴ്ചകൾ

ഇന്നും. നമ്മുടെയൊക്കെ കണ്ണുകൾക്ക് അന്യമാണ്..എന്നതാണ്‌ സത്യം

ഞാൻ അവിടെന്ന് നടന്നു നിങ്ങുബോൾ.എന്റെ കാമറയ്ക്കുള്ളിൽ നിന്നും.

കേൾക്കുന്ന വാണിയുടെ നിലവിളി. അയ്യോ അച്ഛാ എന്നെ തല്ലല്ലേ….

ഞാൻ അവൾ ഓടി പോയ വഴിയേ ഒന്ന് തിരിഞ്ഞു നോക്കി…

വാണിയുടെ ആ ചിരി ഒരു ചിത്രമായി മാത്രം എന്റെ കാമറക്കുള്ളിൽ.. ഒതുങ്ങുമല്ലോ എനോർത്തപ്പോൾ

ഞാൻ അത് ഓരോന്നായി ഡിലീറ്റ് ചെയ്തു.

കാരണം ആ മുഖം ഇനിയും കാണാൻ ഇട വന്നാൽ..

അത് പൊള്ളുന്ന വെറും ഓർമ്മകൾ മാത്രമായി എന്റെ മനസിൽ അവിശേഷിക്കും…

പക്ഷെ അവളുടെ മാഷേ എന്ന ആ വിളി അത് മാത്രം ഞാൻ എന്റെ മനസിൽ നിന്നും ഡിലീറ്റ് ചെയ്തില്ല…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *