സത്യത്തിൽ ഒരു പെൺകുട്ടി ആവശ്യപ്പെട്ടാൽ ഏതു ആൺകുട്ടികളാണ് പോകാത്തത്. ആരായാലും പോകും പിന്നെ ഞാൻ മാത്രം എന്തിനാ ഇത്ര ജാഡ കാണിക്കുന്നത്.

എഴുത്ത്: സിറിൾ കുണ്ടൂർ

അയ്യോ ക്ഷമിക്കണം മാഷേ ഇന്ന് എനിക്ക് വരുവാൻ സാധിക്കുകയില്ല. കുറച്ച് തിരക്കിലാണ്.

.. അതു സാരമില്ല പിന്നെ എന്നു കാണാൻ പറ്റും എന്ന അവളുടെ ചോദ്യത്തിന് മറുപടി ഒന്നും നൽകിയില്ല

സന്ദേശം വായിച്ചിട്ടും മറുപടി കാണാതായപ്പോൾ അവൾ

ഹലോ മാഷേ .

പിന്നെ എന്തോ ഒരു വിഷമം പോലെ തോന്നിയപ്പോൾ വീണ്ടും സന്ദേശം അയച്ചു.കാണാം

.. എപ്പോൾ

…… രണ്ട് ദിവസം കഴിഞ്ഞ്.

….. എന്നാൽ ഇനി വരുമ്പോൾ കാണാം 28ന് ജോലിക്ക് കയറണം ലീവ് ഇല്ല നാളെ പറ്റോ?

… നാളെ നോക്കാം

ഈ കൂടികാഴ്ചയുടെ ആവശ്യമുണ്ടൊ എന്ന് പല തവണ ഞാൻ എന്നോട് ചോദിച്ചു പക്ഷേ കൂട്ടുകാരുടെ നിർബന്ധത്തിൽ ഞാൻ നാളെ അവളെ കാണാൻ പോകാൻ തീരുമാനിച്ചു.

സത്യത്തിൽ ഒരു പെൺകുട്ടി ആവശ്യപ്പെട്ടാൽ ഏതു ആൺകുട്ടികളാണ് പോകാത്തത്. ആരായാലും പോകും പിന്നെ ഞാൻ മാത്രം എന്തിനാ ഇത്ര ജാഡ കാണിക്കുന്നത്.

………………….

….ആതിര, നാളെ നീ എന്നെ കാണുമ്പോൾ ഇഷ്ട കുറവ് കാണിക്കോ

…എന്താ രാഹുൽ കൊച്ചു കുട്ടികളെ പോലെ

.. അപ്പോ അത്രക്ക് ഇഷ്ടാണോ???

…. അതെ എന്താ ഇപ്പോ അങ്ങനെയൊക്കെ തോന്നാൻ

……………..✨✨✨✨✨✨✨

പെട്ടന്ന് കോൾ വന്നതും ഞെട്ടി എഴുന്നേറ്റു. മെസഞ്ചറിൽ അവളുടെ കോളായിരുന്നു. നാളെ രാവിലെ ഏഴിന് കൊച്ചി എയർപ്പോർട്ടിൽ വെച്ച് കാണാം എന്നും പറഞ്ഞു ഫോൺ വെക്കുമ്പോൾ എന്റെ ചിന്തകൾ ആതിരയിൽ തന്നെയായിരുന്നു. ഒരിക്കലും തിരികെ കിട്ടാത്ത കുറെ സ്വപ്നങ്ങളിൽ ജീവിക്കുന്ന എന്നിലേക്ക് ഇനി എന്ത് സ്വപ്നം വന്നു ചേരാനാണ്.

പിറ്റേ ദിവസം ഞാൻ കൂട്ടുകാരനെ കൂട്ടി നേരെ എയർപ്പോർട്ടിലേക്ക് തിരിച്ചു. പോകും വഴി അവന്റെ ഒരു ചോദ്യം

.. എടാ അവൾ എന്തിനായിരിക്കും നിന്നെ കാണണം എന്നു പറഞ്ഞെ ഇനി വെല്ല ഇഷ്ടം പറയാനാണോ .

… ഒന്നു പോടാ പൊട്ട ഇഷ്ടം

സത്യത്തിൽ ഒരു പ്രണയത്തിന് പറ്റിയ ഒരു അന്തരീക്ഷമല്ല എന്റേത് എന്ന് അവനും നന്നായി അറിയാം എന്നിട്ടും അവൻ

ആതിര അവൾ .അവളെക്കുറിച്ചോർക്കുമ്പോൾ പലപ്പോഴും കണ്ണു നിറയാറുണ്ട്. അവളെ കുറിച്ച് ഓർക്കുമ്പോഴാണ് എഴുത്തുകാരെ പ്രണയിക്കരുത് അവർ നമ്മളെ അക്ഷരങ്ങളിൽ തളച്ചിടുന്നത് ഓർമ്മയിൽ വരുന്നത്.

കൂട്ടുകാരന്റെ ചോദ്യം വീണ്ടും എന്റെ മനസിലേക്ക് എത്തി. ശരിയാ എന്തിനായിരിക്കും അവൾ കാണാൻ ഇത്രമാത്രം ആഗ്രഹം പ്രകടിപ്പിക്കുന്നത്.

രണ്ട് മാസത്തെ പരിചയം മാത്രമല്ലേ പ്രത്യേകിച്ച് ഒരു അടുപ്പവുമില്ല. ചാറ്റിങ്ങ് പോലും നന്നേ കുറവാണ് പരസ്പരം കുറച്ച് കാര്യങ്ങൾ അറിയും ചിലപ്പോഴൊക്ക ഒരു ഫേക്ക് ആണെന്നു തോന്നി കുറെ ഒഴിവാക്കിയതാ. പിന്നെ എന്തോ ഒന്നും അറിയില്ല പെട്ടന്നൊരു ദിവസം കാണാൻ പറ്റോന്നു ചോദിക്കുമ്പോൾ ,ശരിക്കും കുറെ ഒഴിവാക്കാൻ ശ്രമിച്ചിട്ടും വിട്ടു പോകാത്ത ആളെ ഒന്നു കാണണം എന്ന് ഇപ്പോ ഒരു ആഗ്രഹം ഉണ്ട്.

ഞങ്ങൾ എയർപോർട്ടിൽ എത്തി വിളിച്ചതും അവൾ ഒരു ബാഗുമായി എന്റെ അടുത്തേക്ക് വന്നു.

….ഹായ് രാഹുൽ

…. ഹായ്

… എന്റെ പൊന്നളിയാ അടാറു സാധനമാണല്ലോ

അവൻ എന്റെ ചെവിയിൽ സ്വകാര്യംപറയുമ്പോൾ എന്റെ നോട്ടം അവളുടെ മൂക്കുത്തിയിൽ ഉടക്കിയിരുന്നു

… ഒന്നു മിണ്ടാതെ നിക്കടാ. എന്നു അവനോട് പറയണം എന്നുണ്ടായിട്ടുപോലും ഒന്നും പറയാൻ കഴിഞ്ഞില്ല. അവളുടെ ക്ഷണപ്രകാരം ഒരു കോഫി കഴിക്കാൻ ഇറങ്ങി നടക്കുന്നതിനിടയിൽ

… എന്റെ പൊന്നുമോനെ ഇന്ന് നീ വന്നില്ലാരുന്നെങ്കിൽ നഷ്ടയാനെട്ടൊ.നല്ല കോലം രണ്ടു പേരുടേയും വേഷം നല്ല ചേർച്ചയുണ്ട്.

അപ്പോഴാണ് ഞാൻ അവളെ അടിമുടി ഒന്നു നോക്കിയത്.

നല്ല മോഡേൺ അഴകായ അവളെ കാണാൻ വന്ന ഞാൻ മുണ്ടും ഷർട്ടും കൂടെ വന്ന ഫ്രീക്കൻകൂട്ടുക്കാരനെ ഒന്നു നോക്കിയപ്പോൾ സ്വകാര്യത്തിൽ അവനും പറഞ്ഞു. നീ ബോറാ ഞങ്ങൾ നല്ല ചേർച്ചയാണ്

കൂടെ നടക്കുന്നതിനിടയിൽ അവൾ ഇടക്ക് എന്നെ നോക്കി കൊണ്ട് കൈ കൊണ്ട് ആംഗ്യം കാണിച്ചു.

രാഹുൽ മുണ്ടും ഷർട്ടും കിടു ആയിട്ടുണ്ട്.

അപ്പോഴാണ് അതുവരെയില്ലാത്ത സന്തോഷം ഒരു ചിരിയായ് പുറത്ത് വന്നത്.

…എവിടുന്ന് കിട്ടി ഈ ഫ്രണ്ടിനെ .. കൂടി കാഴ്ച ഒറ്റക്കായിരുന്നു നല്ലത്. എന്ന് അവൻ കേൾക്കാതെ അവൾ പറയുമ്പോൾ അവൻ പറഞ്ഞ കമന്റുകൾ അവൾ കേട്ടപോലെ തോന്നി.

അവളുടെ ആവശ്യപ്രകാരം ഞങ്ങൾക്കുറച്ചു സമയം സംസാരിച്ചു.

അക്ഷരങ്ങളിൽ കുടുങ്ങിക്കിടന്ന അവളുടെ മനസിലേക്ക് എപ്പോഴാണ് ഞാൻ കയറി കൂടിയതെന്ന് അറിയില്ല എന്നു പറയുമ്പോഴും ക്രിസ്തുമസ്സ് ലീവിന് നാട്ടിലേക്ക് വരുമ്പോൾ മനസിൽ എന്നെ കാണുക മാത്രമായിരുന്നു ലക്ഷ്യം എന്നു പറയുമ്പോഴും ഞാൻ ഒന്നും മിണ്ടാതെ അവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി കൊണ്ടിരുന്നു.

ബാംഗ്ലൂരിൽ നിന്നും മൂന്ന് ദിവസ അവധി കഴിഞ്ഞ് 28 ന് ജോലിക്ക് കയറേണ്ട അവൾ 27 തിയതിയിലെ ട്രെയിൻ ടിക്കറ്റ് കാൻസലാക്കി ഇന്നു ബാംഗ്ലൂർക്ക് പറക്കും അതിനിടയിലെ ഒരു മണിക്കൂർ മാത്രമാണ് എന്നവൾ ഇടറിയ സ്വരത്തിൽ പറഞ്ഞവസാനിപ്പിക്കുമ്പോഴും തിളക്കമറ്റു വീഴുന്ന കണ്ണീർ തുള്ളികൾ എന്നെ മറച്ചുകൊണ്ടവൾ തുടക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

എന്നെ കാണാനാണ് വന്നതെന്നു അവൾ പറയുമ്പോഴും ഞാൻ നഷ്ടപ്പെടുത്തിയ നല്ല നിമിഷങ്ങളെ ഓർത്ത് മസസൊന്നു വേദനിച്ചു. പക്ഷേ അവളുടെ മുന്നിൽ എനിക്ക് ഉത്തരങ്ങൾ ഇല്ലായിരുന്നു.

എനിക്കറിയാം ഈ കൂടികാഴ്ചക്ക് രാഹുലിന് ഒട്ടും ഇഷ്ടം ഇല്ലന്നു .എനിക്ക് അത് മനസിലായതാണ് പക്ഷേ. ഇവിടെ വരെ വന്നിട്ട് ഇതു തരാതെ പോകാൻ തോന്നിയില്ല. ഒഴിഞ്ഞ മാറിയത് നന്നായി വേദനിച്ചുട്ടൊ എന്നും പറഞ്ഞവൾ എനിക്ക് നേരെ ഒരു സമ്മാനപൊതി നീട്ടി. അവൾ തിരിഞ്ഞുനടന്നു നീങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. പക്ഷേ ആതിര…………

ഞാൻ അവളെ ഒഴിവാക്കിയതിന്റെ കാരണങ്ങൾ പറയണം എന്നുണ്ടായിരുന്നു പക്ഷേ. അപ്പോഴേക്കും അവൾ എന്നിൽ നിന്നും നടന്നു നീങ്ങിയിരുന്നു.

തിരിച്ചിറങ്ങുമ്പോൾ എന്തന്നില്ലാത്ത വിഷമം തോന്നിയപ്പോൾ മെസഞ്ചർ കോൾ ചെയ്യാൻ എടുത്തപ്പോഴേക്കും എന്നെ ബ്ലോക്ക് ചെയ്തവൾ പോയിരുന്നു.

**********************

അവൾ ബ്ലോക്ക് മാറ്റിയോടാ?

കൂട്ടുകാരന്റെ ചോദ്യത്തിന് മറുപടി നൽകാതെ ഞാൻ ഫോണിൽ തന്നെ നോക്കിയിരുന്നു.

വീട്ടിലേക്ക് വരും വഴി ബ്ലോക്ക് മാറ്റിയോന്നു നോക്കി കൊണ്ടിരുന്നപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു

…………………………………………….

…ഇല്ല ഇനി ബ്ലോക്ക് മാറ്റില്ല. ഇനി എന്നെ ശല്യം ചെയ്യരുത്

…ആതിര പ്ലീസ് ഞാൻ പറയുന്നത് കേൾക്ക്

… ഇല്ല. ഇനി ഇതു പോലെ വേറെ നമ്പറിൽ നിന്നും വിളിച്ചു ബുദ്ധിമുട്ടിക്കരുത് എനിക്ക് താൽപ്പര്യം ഇല്ലാഞ്ഞിട്ടാണ് ഞാൻ എല്ലാം ബ്ലോക്കാക്കിയത്.

…ആതിര, എന്നെ ഒന്നു മനസിലാക്കു ഞാൻ എന്ത് തെറ്റാണ് ചെയ്തത്. അതെങ്കിലും പറഞ്ഞിട്ട് പോ,

ഫോൺ കട്ടായശബ്ദം ഇന്നും കാതുകളിൽ മുഴങ്ങി കേൾക്കുന്നുണ്ട് അതിൽ ശ്രദ്ധിച്ചിരുന്നപ്പോഴാണ്.

…രാഹുൽ വീടെത്തി,

…ഉം, ടാ കുറച്ചു നേരം പാടത്തു പോയിരിക്കാം മനസ് എങ്ങും പിടികിട്ടാതെ എന്നെ വലം വെച്ചു കൊണ്ടിരിക്കുന്നതായി തോന്നിയപ്പോൾ

അവനെന്നെ ചേർത്തു പിടച്ചു.

…പോട്ടെ ടാ വിട് സാരമില്ല പോട്ടെ.

..എന്ത് തെറ്റാടാ ഞാൻ ചെയ്തെ നിനക്കറിഞ്ഞൂടെ ആതിരയെ ഞാൻ എത്ര മാത്രം സ്നേഹിച്ചതെന്ന് .എന്നിട്ട് എന്താട എന്നോടിങ്ങനെ

എന്റെ എല്ലാ നിയന്ത്രണങ്ങളും വിട്ടു പൊട്ടി കരയുമ്പോഴും അവൻ എന്നെ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

… ദാ ഇപ്പോ വിഷമത്തിന്റെ ആഴംകൂട്ടാൻ ഒന്നുകൂടി ആയി. സങ്കടം സഹിക്കാനാകാതെ അതുവരെ ഉണ്ടായ എല്ലാ വിഷമങ്ങളും ധാരധാരയായി പെയ്തിറങ്ങുമ്പോഴും ആതിരയുടെ സ്നേഹത്തോടെ ഉള്ള ശബ്ദം എന്റെ കാതുകളിൽ നിറഞ്ഞുനിന്നു.

അത്ര മാത്രം എന്നെ സ്നേഹിച്ചു കൊതിപ്പിച്ചപ്പെണ്ണിനെ മറക്കാൻ പലവട്ടം ശ്രമിച്ചിട്ടും കഴിഞ്ഞിരുന്നില്ല. രാവും പകലും ഫോണിലൂടെ ഞങ്ങളുടെ സ്വപ്നങ്ങളെ പങ്കുവെച്ചു സംസാരിക്കുമ്പോൾ ദിവസത്തിന്റെ ദൈർഘ്യം കുറയും പോലെ പലപ്പോഴും തോന്നിട്ടുണ്ട് രണ്ടു പേർക്കും

ബ്ലോക്ക് ചെയ്തു പോകുന്നതിന്റെ തലേ ദിവസം വരെ എന്നെ കാണാൻ പോകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണെന്നു പറഞ്ഞു പോയതാ പിന്നെ വാട്ട് സാപ്പും കോളും എല്ലാം ബ്ലോക്കാക്കി.

പല തവണ ശ്രമിച്ചിട്ടും കാരണം പോലും പറയാതെ അവൾ

………….

വീട്ടിലെത്തി ഇടക്ക് ഒന്നു ആതിരയുടെ ഐഡി നോക്കി ബ്ലോക്ക് എന്നെങ്കിലും മാറ്റി ഒരിക്കൽ അവൾ വിളിക്കുന്നതും കാത്തു ഞാൻ പലപ്പോഴും ഉറങ്ങാതെ കാത്തിരിക്കാറുണ്ടായിരുന്നു.

വീണ്ടും, വീണ്ടും എന്റെ ചിന്തകളിലേക്ക് ഒരു തീപ്പൊരി പോലെ ആളികത്താൻ തുടങ്ങിയപ്പോൾ

സ്മിനു മരിയ തന്ന സമ്മാനപൊതി എടുത്തു എന്നിലേക്ക് ചേർത്തു വെച്ചു.

… എനിക്ക് ഒരിക്കലും കഴിയില്ല സ്മിനു എന്റെ ആ തിരയെ മറന്നു നിന്നെ സ്നേഹിക്കാൻ പക്ഷേ നിന്റെ സ്നേഹം എന്നെ വെല്ലാതെ പൊള്ളിക്കുന്നു. ഒന്നു മിണ്ടാൻ പോലും നിൽക്കാതെ നീയും പോയില്ലെ

സമ്മാനപ്പൊതി തുറന്നു നോക്കാൻ തോന്നിയില്ല. അതു ഞാൻ ആതിരക്ക് സമ്മാനം കൊടുക്കാൻ കരുതിവെച്ച വെള്ളാരം കല്ലുള്ള മൂക്കുത്തിയോട് ചേർത്തു വെച്ചു.രണ്ടും പരസ്പരം ഹൃദയങ്ങളായിരിക്കും രണ്ടു സമ്മാനങ്ങളും ചേർന്നിരിക്കുന്നത് നോക്കി നിന്നപ്പോൾ പ്രണയം എന്നിൽ നിന്നു കത്തികയറും പോലെ തോന്നി.

എന്നോടുള്ള സ്നേഹം സത്യമാണെങ്കിൽ അവൾ ഇന്നു രാത്രി ഒരു മെസെജ് അത്ര മാത്രം മതി പ്രതീക്ഷകളിൽ എന്റെ കണ്ണുകൾ അടഞ്ഞുതുടങ്ങി കാണും.

ഫോണിൽ ഒരു സന്ദേശം

ചാടി എഴുന്നേറ്റു.

Yes,

വേഗം അവളുടെ മെസെജ് തുറന്ന് വായിച്ചു.

രാഹുൽ ഒരുപാട് സന്തോഷം നല്ല ഓർത്തിരിക്കാൻ സുഖമുള്ള നിമിഷങ്ങൾ സമ്മാനിച്ചതിന് .എനിക്ക് ഒന്നു മനസിലായി ആ മനസിൽ ആരോ ഉണ്ട് എന്ന്.
ഭാഗ്യം ഇല്ലാത്ത ഒരു കുട്ടിയാണ് രാഹുൽ ഞാൻ അത്ര മാത്രം ജീവനുതുല്യം സ്നേഹിച്ച ചെക്കനെ കിട്ടാതെ മറ്റൊരാളുടെ താലിക്കു കഴുത്തു നീട്ടികൊടുക്കേണ്ടി വരുന്ന വേദനയോളം വരില്ല ഒരു മരണവെപ്രാളവും.

അത്രക്കും ഇഷ്ടമാണ് പക്ഷേ, എന്നെ എന്തിനാ രാഹുൽ എന്നെ ഇങ്ങനെ സ്നേഹിച്ചത് മറക്കാൻ പറ്റണില്ല. കാണാൻ കൊതിച്ചതുകൊണ്ടാണ് ഓടി വന്നത്. എല്ലാം മറക്കണം ഒരുപാടു വേദനിപ്പിച്ചിട്ടുണ്ട് ഞാനിപ്പോൾ വെറും ജഡം മാത്രമാണ് എന്റെ പ്രാണാൻ ഇപ്പോഴും നിന്റെടുത്താണ് ഇനി ഒരിക്കലും വരില്ല.
നിന്നെ വേദനിപ്പിക്കാതെ നിന്നോട് സംസാരിക്കാനാണ് സ്മിനു എന്ന ഐഡി ഉണ്ടാക്കിയത് ക്ഷമിക്കണം

കാഴ്ച മങ്ങി തുടങ്ങിയപ്പോഴേക്കും ഫോണിന്റെ ഡിസ്പ്ലേയിലേക്ക് ഒരിറ്റ് കണ്ണുനീർ വീഴുമ്പോഴും സമ്മാനപൊതികൾ ഒരുമിച്ചു ചേർന്നിരിക്കുന്നുണ്ടായിരുന്നു കരയാതെ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *