സാലിയെ ഇവിടെ അറബികൾ അതികം വരൂല ലേബർക്യാമ്പ് ആണ് . അതു കൊണ്ട് തന്നെ അറബി വന്നാൽ ഇയ്യ്‌ അവരുടെ അടുത്ത് പോകാൻ പാടില്ല……..

എഴുത്ത്:-സൽമാൻ സാലി

നാട്ടിൽ ഫ്രീക്കനായി ചെത്തിനടന്നോണ്ടിരിക്കുമ്പോളാണ് ഒരുദിവസം വാപ്പാന്റെ ഫോൺ വന്നത്..

“” ഇയ്യ് നാളെ മമ്മദ്കാന്റെ പോരേൽ പോണം അവിടെ നിന്റെ വിസ ഉണ്ട്.. നോമ്പിനു മുന്നേ ഇങ്ങോട്ട് കേറിക്കോ.. “”

വാപ്പ ഫോൺ വെച്ചപ്പോൾ കുറച്ചുസമയത്തേക് ചുറ്റിലുമുള്ള ശബ്ദങ്ങളൊന്നും കേൾക്കുന്നില്ല.. കാതിൽ ആകെ ഒരു’ ണീ ” അടിക്കുന്നു.. പടച്ചോനെ പണി പാളിയല്ലോ.. ഈ പെരുന്നാക്ക് പോകാനുള്ള ടൂർ വരെ പ്ലാൻ ചെയ്‌തത…

അങ്ങിനെ നോമ്പിന്റെ തലേനാൾ ഇത്തിഹാദിന്റെ 17F വിന്ഡോ സീറ്റിലിരുന്ന് അബുദാബിയിൽ വന്നിറങ്ങി… നല്ല കരിഞ്ഞുപോകുന്ന ചൂടിൽ പുറത്തിറങ്ങിയ അതെ സ്പീഡിൽ തിരിച്ചങ്ങോട് തന്നെ കയറിയാലോന്ന് വരെ ചിന്തിച്ചു….

എമിഗ്രേഷനും നൂലാമാലകളൊക്കെ കഴിഞ്ഞു പുറത്തിറങ്ങി ഉപ്പാന്റെ കൂടെ റൂമിലെത്തി.. അവിടെ കിടന്നുറങ്ങി… പിറ്റേ ദിവസം തന്നെ ജോലിക്ക് കയറാനും പറഞ്ഞു ജോലി എന്താണെന്നു പോലും അറിയാതെ ഞാൻ കട്ടിലിൽ കിടന്നു ഉരുണ്ടു… എപ്പോയോ ഉറങ്ങിപ്പോയി……

വൈകിട്ട് സുലൈമാനിക്ക വന്നു വിളിച്ചപ്പോഴാണ് ഉറക്കം തെളിഞ്ഞത്…

കുളിച്ചു ഡ്രെസ്സും മാറ്റി പുറത്തിറങ്ങി സുലൈമാനിക്കന്റെ വണ്ടിയിൽ കയറിയപ്പോൾ നല്ല ബിരിയാണി മണം.. നോമ്പാണെങ്കിലും വായിൽ വെള്ളം ഊറി…

ഉപ്പ ഒരു കാറ്ററിങ് കമ്പനിയിലാണെന്നു പറഞ്ഞിരുന്നു അവിടുത്തെ ഡ്രൈവർ ആണ് സുലൈമാനിക്ക.. വാൻ ഒരു വലിയ വീടിനു മുന്നിൽ നിർത്തി പുറത്തിറങ്ങി എന്റെ കയ്യിൽ വലിയ ഒരു തളിക തന്നു ഫോയിലിൽ ചുറ്റിയ ബിരിയാണിയാണെന് മണം അടിച്ചപ്പോൾ അറിഞ്ഞു… അതുമായി ആ വീട്ടിലേക് പോയി.. വലിയ ഒരു ഹാളിൽ കാർപെറ്റ് വിരിച്ചു മനോഹരമാക്കിയിരിക്കുന്നു.. നല്ല മണം അവിടെ മാകെ… നിറഞ്ഞു നില്കുന്നു….

എന്റെ കയ്യിൽ നിന്നും തളിക വാങ്ങി ഉള്ളിലേക്ക് നടന്നു സുലൈമാനിക്കയോട് അവിടെ പുകഞ്ഞുകൊണ്ടിരിക്കുന്ന സാദനം ചൂണ്ടി ഞാന് ചോദിച്ചു അതെന്താ സുലൈമാനിക്ക… ?

“”അത് ഊദ് “” എന്നും പറഞ്ഞു ഇക്ക അകത്തേക്ക് പോയി….

10 മിനിറ്റ് കഴിഞ്ഞു പുറത്തേക്കു ഇറങ്ങിയ സുലൈമാനികക്ക് കണ്ണ് കാണാത്ത വിധം ആ ഹാളിൽ പുക നിറഞ്ഞിരുന്നു… ഒരു വിധം തപ്പിത്തടഞ്ഞു പുറത്തേക്കു വന്ന സുലൈമാനിക്ക കണ്ടത് മുട്ടുകുത്തി ഇരുന്നു ഊദിൽ ശക്തിയായി ഊതുന്ന എന്നെയാണ്…

“” ഇയ്യെന്താ ഹമുക്കേ ഈ കാണിക്കണേ എന്നും ചോദിച്ചു ഷർട്ടിൽ പിടിച്ചു വലിച്ചു പുറത്തേക്കു നടന്നു…

“”നിങ്ങളല്ലേ അത് ഊതാൻ പറഞ്ഞത്…

“” ഹമുക്കേ അത് ഊതാനല്ല… അത് ഊദ് ആണെന്ന പറഞ്ഞത്…..

പടച്ചോനെ പണി പാളിയല്ലോ എന്നോർത്ത് വണ്ടിയിലിരുന്നപ്പോൾ ആ ഹാളിൽ നിന്നും ഊദ് പുകഞ്ഞു കൊണ്ടിരുന്നു…

ഗൾഫിലെ ആദ്യ ദിവസം തന്നെ പുകയാക്കിയ ഞാന് ഒന്നും മിണ്ടാതെ വണ്ടിയിലിരുന്നു…… അപ്പോഴും നെഞ്ചിൽ ആ ഊദ് പുകയുന്നുണ്ടായിരുന്നു…..

*****************

ആദ്യദിനം തന്നെ അറബിയെ ഊദ് പുകച്ചു പുറത്ത് ചാടിച്ചതിന്റെ പരിണിത ഫലമായി സുലൈമാനിക്ക എന്നെ ഒരു ലേബർക്യാമ്പിലെ സൂപ്പർമാർകെറ്റിൽ ജോലിക്ക് കൊണ്ടാക്കി ..

” സാലിയെ ഇവിടെ അറബികൾ അതികം വരൂല ലേബർക്യാമ്പ് ആണ് . അതു കൊണ്ട് തന്നെ അറബി വന്നാൽ ഇയ്യ്‌ അവരുടെ അടുത്ത് പോകാൻ പാടില്ല . കാരണം നിന്റെ വിസ ഇവിടെ ജോലി ചെയ്യാനുള്ളതല്ല . ഇനിയെങ്ങാനും അറബി വന്നു ബത്താക്ക (ലേബർ കാർഡ് ) ചോദിച്ചാൽ ഓടി രക്ഷെപ്പട്ടോണം . പിടിക്ക പ്പെട്ടാൽ അവർ നിന്നെ നാട് കടത്തും ..

കുറച്ച് ഉപദേശവും തന്നു മൂപ്പര് സ്ഥലം വിട്ടു . ..

ആ ക്യാമ്പിൽ ആണേൽ എല്ലാരും ഹിന്ദിക്കാരും .. ആകെ ഉള്ള ഒരു ആശ്വാസം ഏഷ്യാനെറ്റ് റേഡിയോ ആണ് . അത് എപ്പോഴും ഓൺ ആയിരിക്കും ..

അങ്ങിനെ ഒരീസം ഉച്ചക്ക് ”🎼അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി 🎼 ഈ പാട്ടും കേട്ട് എന്റെ തേഞ്ഞ അനുരാഗം അയവിറക്കി ക്കൊണ്ടിരിക്കുമ്പോൾ പുറത്തൊരു ലെക്സസ്സ് വണ്ടി വന്നു നിർത്തി ഹോണടിക്കാൻ തുടങ്ങി ..

ഗൾഫിൽ വണ്ടിക്ക് ഹോൺ വെക്കുന്നത് തന്നെ കടയിലുള്ള ആളെ വിളക്കാ നാണെന്ന് പണ്ടാരോ പറഞ്ഞു കേട്ട ഓർമയിൽ ഞാൻ പുറത്തിറങ്ങി ആയാളുടെ അടുത്ത് ചെന്നു ..

” അസ്സലാമു അലൈകും .. റഫീഖ് .. ജിബ് ബത്താക്ക വാഹദ് ..!

അയാൾ പറഞ്ഞ അസ്സലാമുവും ബത്താക്കയും ഞാൻ കേട്ടു .. പിന്നെ തോമസ് കുട്ടീ വിട്ടോടാ എന്നും പറഞ്ഞൊരു ഓട്ടമാണ് …

റൂമിന്റെ ഉള്ളിൽ എത്തിയപ്പോൾ ആണ് ഓട്ടം നിർത്തിയത് .. കിതപ്പ് മാറിയപ്പോൾ മെല്ലെ ടോം ആൻഡ് ജെറിയിലെ ആ എലിയെ പോലെ മെല്ലെ റൂമിന്ന് ഇറങ്ങി കടയിലേക്ക് നോക്കി .. ഭാഗ്യം ആ വണ്ടി അവിടെ ഇല്ലാ ..

പിന്നെ മെല്ലെ മെല്ലെ ടോം ആൻഡ് ജെറിയിലെ പൂച്ചയെപ്പോലെ നടന്നു നടന്നു കടയിൽ എത്തിയപ്പോൾ എല്ലാരും ചിരിക്കുന്നു ..

കാര്യം തിരക്കിയപ്പോൾ ആണ് എനിക്ക് പണി പാളിയത് അറിഞ്ഞത് .. അയാൾക് വേണ്ടത് ടെലിഫോൺ കാർഡ് ആയിരുന്നു .. ബത്താക്ക എന്ന് പറഞ്ഞാൽ കാർഡ് ആണെന്ന് അന്നാണ് പഠിച്ചത് .. ആ സുലൈമാനിക്കക്ക് അറബിയും അറീല്ല പൊട്ടൻ .. ഞാൻ അപ്പൊ തന്നെ സുലൈമാനിക്കയെ വിളിച്ചു ..

” സുലൈമാനിക്ക ഇവിടെ സെയ്ഫല്ല .. ഞാൻ അപ്പോഴേ പറഞ്ഞതാ ഇവിടെ സെയ്ഫല്ല .. അതോണ്ട് എന്നെ വേഗം നാട്ടിലെത്തിച്ചോളി ..

ഒരു തമാശക്ക് ഡയലോഗ് അടിച്ചതായിരുന്നു മൂപ്പർ എന്നെ പിറ്റേ അഴ്ച ക്യാൻസൽ ആക്കി നാട്ടിലേക്ക് അയച്ചു …

Related Posts

Leave a Reply

Your email address will not be published. Required fields are marked *