സ്വന്തം ഭാര്യയെ നാലാള് കൂടുന്നിടത്ത് വെച്ച് കളിയാക്കുകയും, പരിഹസിക്കുകയും ചെയ്യുന്നത് “ചില” ഭർത്താക്കന്മാരുടെ ഒരു സ്ഥിരം ഏർപ്പാടാണ്…….

Story written by Shaan Kabeer

സ്വന്തം ഭാര്യയെ നാലാള് കൂടുന്നിടത്ത് വെച്ച് കളിയാക്കുകയും, പരിഹസിക്കുകയും ചെയ്യുന്നത് “ചില” ഭർത്താക്കന്മാരുടെ ഒരു സ്ഥിരം ഏർപ്പാടാണ്. പ്രത്യേകിച്ച് കുടുംബത്തിലെയോ അയൽവീട്ടിലേയോ എന്തെങ്കിലും ഒരു ഫങ്ഷനോ മറ്റോ നാലാള് കൂടുമ്പോൾ, ആ കൂട്ടത്തിൽ സുന്ദരികളായ സ്ത്രീകൾ ഉണ്ടെങ്കിൽ പരിഹാസത്തിന്റെ കാഠിന്യം കൂടുകയും ചെയ്യും. ഇയാളുടെ പരിഹാരം കേട്ട് ആ സ്ത്രീകൾ ചിരിക്കേം കൂടി ചെയ്താൽ പിന്നെ പറയേം വേണ്ടാ. ആ ഒരു അവസരത്തിൽ അയാളുടെ ഭാര്യയുടെ ഉള്ള് പിടയുന്നത് ആ പാവത്തിന് മാത്രേ കേൾക്കാനും അനുഭവിക്കാനും പറ്റുള്ളൂ.

പല രീതിയിൽ ആയിരിക്കും ഇങ്ങനെയുള്ള ഭർത്താക്കന്മാർ മറ്റുള്ളവരുടെ മുന്നിൽ താനെന്തോ വല്യ തമാശക്കാരാണെന്നും, ഹീറോ ആണെന്നും ഒക്കെ കാണിക്കാൻ വേണ്ടി സ്വന്തം ഭാര്യയെ കരുവാക്കുന്നത്. അത് ചിലപ്പോൾ മുഖത്തിട്ട പൗഡർ കൂടിപ്പോയി എന്ന് പറഞ്ഞാവാം. അല്ലേൽ കണ്മഷി പരന്നു കിടക്കേണ് എന്ന് പറഞ്ഞാവാം. അതുമല്ലേൽ തടി കൂടുതലാണെന്നോ കുറവാണെന്നോ പറഞ്ഞ് ബോഡി ഷേമിങ് നടത്തിയാകാം. സംസാര ശൈലിയെ കുറിച്ച് പറഞ്ഞ് കളിയാക്കാം. ഭക്ഷണം കഴിക്കുന്ന രീതിയെ കുറിച്ച് പറഞ്ഞ് പരിസരം നോക്കാതെ പരിഹസിക്കാം. ഡ്രസ്സ്‌ സെൻസ് ഇല്ലാന്ന് പറഞ്ഞ് പരിഹസിക്കാം. അങ്ങനെ കളിയാക്കാൻ പല കാരണങ്ങൾ ഉണ്ടാവും ഇങ്ങനെയുള്ള കോമഡി ഭർത്താക്കന്മാർക്ക്.

ഞാൻ ഇത് ഇപ്പോ ഇവിടെ എഴുതാൻ കാരണം. എന്റെ ഒരു സുഹൃത്ത് മുകളിൽ പറഞ്ഞപോലത്തെ സ്വന്തം ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഒരു ദയയും കൂടാതെ പരിഹസിക്കുന്ന ഒരു കോമഡി ഹീറോ ഭർത്താവ് ആയിരുന്നു. അയാൾക്ക് ഭാര്യയുടെ അപ്പോഴത്തെ മാനസികാവസ്ഥ ഒന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. ഇത് കേട്ടോണ്ടിരിക്കുന്നവർ ചിരിക്കണം അത് മാത്രം മതിയായിരുന്നു അയാൾക്ക്. ആളുകളുടെ ചിരിയുടെ ശക്തി കൂട്ടാൻ വേണ്ടി അയാൾ തന്റെ ഭാര്യയെ ഒരു ദയയും കാണിക്കാതെ പരിഹസിക്കാറുണ്ടായിരുന്നു. നിറഞ്ഞ കണ്ണുകളോടെ മുഖത്ത് പുഞ്ചിരി അഭിനയിച്ച് അവൾ ഇതെല്ലാം ആസ്വദിക്കുന്ന പോലെ അങ്ങനെ നിക്കും.

ഒരിക്കൽ ഒരു ബൈക്ക് ആക്സിഡന്റിൽ അവന്റെ കാലിനും കയ്യിനും സാരമായി പരിക്കേറ്റു. ബാത്‌റൂമിൽ പോവുന്നതിന് വരെ ഭാര്യയുടെ സഹായം വേണ്ട ഒരു അവസ്ഥയിലൂടെ കുറച്ചു നാൾ അവന്റെ ജീവിതം കടന്നുപോയി. ഒരു മടിയും കൂടാതെ അവൾ അവന്റെ എല്ലാ കാര്യങ്ങളും ഭംഗിയായി നിർവഹിച്ചു. അവന്റെ അസുഖങ്ങൾ എല്ലാം മാറി വീണ്ടും പഴയത് പോലെ ആവുന്നത് വരെ അവൾ നിഴലായി കൂടെ നിന്നു.

അസുഖമെല്ലാം ബേധമായി ഒരിക്കൽ ഒരു കല്യാണത്തിന് പോയി തിരിച്ചു വരുമ്പോൾ ഭാര്യക്ക് ഭയങ്കര അത്ഭുതം

“അതെന്താ ചേട്ടാ, ഇന്ന് എന്നെ ആരുടെ മുന്നിലും കൊച്ചാക്കാഞ്ഞേ”

തന്റെ ഭാര്യയെ അവൻ ചേർത്ത് പിടിച്ചു, എന്നിട്ട് നെറ്റിയിൽ ഒരു ഉമ്മവെച്ചു

“നിന്നെ ഞാൻ കളിയാകുമ്പോൾ മറ്റുള്ളവർ ചിരിക്കുമ്പോൾ അന്ന് നീ അനുഭവിച്ചിരുന്ന ആ വിങ്ങൽ ഇനി മുതൽ എനിക്കും ഉണ്ടാവും. ചിരിക്കുന്നവർ വെറും അതിഥികൾ മാത്രമാണ്, അവരെ ചിരിപ്പിച്ച ഞാൻ വെറും കോമാളിയും. നീ എനിക്ക് നിരന്തരവും.

❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *