സ്നേഹസമ്മാനം ~~ ഭാഗം 17, എഴുത്ത്: ശ്രീജ ശ്രീജിത്ത്‌

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

നരേട്ടാ… നരേട്ടാ…. ഇങ്ങോട്ടൊന്നു വരുമോ….? ഈ അമ്മ എന്നെ എന്താ ചെയ്തത് എന്ന് കണ്ടോ?.ഇവരെന്റെ മുഖത്തടിച്ചു. ഞാൻ വെറുതെ വലിഞ്ഞു കയറി വന്നതൊന്നുമല്ല.ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഇനി എങ്ങാനും എന്റെ ദേഹം നോവിച്ചാൽ അമ്മായി അമ്മയാണ് എന്നൊന്നും ഞാൻ നോക്കില്ല. പറഞ്ഞേക്കാം….

കല്ല്യാണം കഴിഞ്ഞ് ഇങ്ങോട്ട് വന്ന് കയറിയപ്പോഴേ ഇങ്ങനെ ആണെങ്കിൽ ഇനിയുള്ള കാലം ഞാൻ എന്തെല്ലാം സഹിക്കേണ്ടി വരും?അഞ്ജു അലറിക്കൊണ്ടാണ് ചോദിച്ചത്.

നിങ്ങളെന്താ തല്ലും കഴിഞ്ഞ് ഒന്നും മിണ്ടാതെ നിൽക്കുന്നത്? സംസാര ശേഷി നഷ്ടപ്പെട്ടോ…. പറയാൻ…. അഞ്ജു മഹാലക്ഷ്മിയുടെ അടുത്ത് നിന്ന് ഉറഞ്ഞു തുള്ളി….

ബഹളം കേട്ട് നരേൻ താഴേയ്ക്ക് ഇറങ്ങി വന്നു. എന്താമ്മേ… എന്തൊരു ഒച്ചയാ ഇത്…..എടി അഞ്ജു നിനക്കിത്രയും സൗണ്ട് എവിടുന്നാ വന്നത്? അപ്പുറത്തും ഇപ്പുറത്തും ഒക്കെ ആളുകളുണ്ട്. അവരെക്കൊണ്ട് ആവശ്യമില്ലാത്തത് പറയിപ്പിക്കരുത്.

നരേട്ടാ എന്നെ എന്തിനാ തല്ലിയതെന്ന് ചോദിക്ക്? ചോദിക്കാനൊന്നുമില്ല…. ഈ അടി ഞാൻ കുറച്ചു മുൻപേ പ്രതീക്ഷിച്ചതാ… നിന്റെ വായിലെ നാക്കിന്റെ കുഴപ്പമാ…. നരേൻ പറഞ്ഞു.

നന്നായി… ഇപ്പോൾ എല്ലാം എന്റെ തെറ്റാണല്ലേ?നിങ്ങളുടെ അമ്മ ഒരു തെറ്റും ചെയ്തിട്ടില്ലല്ലേ….. അഞ്ജു തനിക്കായി സ്വയം വാദിച്ചുകൊണ്ടിരുന്നു.

അഞ്ജു നീ ഇനി ഒരക്ഷരം മിണ്ടരുത്. അകത്തു കേറി പോടീ… നരേൻ അവളോട് ആജ്ഞാപിച്ചു.

നിങ്ങള് അമ്മയും മോനും ഒന്നാണല്ലോ. ഞാനല്ലേ മോശം ഞാൻ പൊയ്ക്കോളാം…. അഞ്ജു ദേഷ്യ ഭാവത്തിൽ മുറിയിലേയ്ക്ക് പോയി.

അമ്മേ…. എന്താ അമ്മേ ഇത്? ഇവളെന്താ ഇങ്ങനെ?ഒരുമിച്ചുള്ള ജീവിതത്തിൽ ആദ്യം തന്നെ കല്ലുകടി ആണല്ലോ.. ഇവളിത്രയൊക്കെ സംസാരിക്കുമോ? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. അന്ന് കണ്ടപ്പോൾ ഒരു പൂച്ച കുട്ടിയെ പോലെ പതുങ്ങി ഇരുന്നവളാ… ഇപ്പോൾ അവൾ പുലികുട്ടിയായി.

നീ വിഷമിക്കണ്ട. അവൾ എവിടെ വരെ പോകുമെന്ന് ഞാൻ ഒന്ന് നോക്കട്ടെ….. അവളുടെ ചാട്ടമൊക്കെ തന്നെ നിന്നോളും..മഹാലക്ഷ്മി അമ്മയും അവരുടെ റൂമിലേയ്ക്ക് പോയി.

നരേന്റെ മനസ്സ് ആസ്വസ്ഥമായിരുന്നു. രണ്ടും കൽപ്പിച്ച് അയാൾ ശംഭുവിനെ വിളിച്ചു.

ഹലോ മറുതലയ്ക്കൽ ശംഭുവിന്റെ ശബ്ദത്തിന് പകരം കേട്ടത് രഞ്ജുവിന്റെ ശബ്ദമായിരുന്നു.. ഹലോ നരേട്ടാ… കേൾക്കാമോ…

കേൾക്കാം നരേൻ പറഞ്ഞു.

ദൈവമേ എനിക്ക് ഏത് നേരത്താണോ അങ്ങോട്ട് വിളിക്കാൻ തോന്നിയത്? ഇനി രഞ്ജുവിനോട് ഞാൻ എന്ത് പറയും….

ആലോചനയ്ക്കിടയിൽ വീണ്ടും രഞ്ജുവിന്റെ ശബ്ദം കാതിൽ പതിഞ്ഞു.

നരേട്ടാ… ശംഭുവേട്ടൻ അടുത്ത വീട് വരെ ഒന്ന് പോയതാ..ഇപ്പോൾ വരും.

എങ്കിൽ ഞാൻ പിന്നെ വിളിച്ചോളാം..

അയ്യോ വയ്ക്കല്ലേ.. ചേച്ചിയുടെ കയ്യിൽ ഒന്ന്കൊ.ടുക്കാമോ?

അത് പിന്നെ രഞ്ജു…. അവൾ കുറച്ചു കഴിഞ്ഞ് വിളിച്ചോളും..ഞാൻ എന്നാൽ ഫോൺ വച്ചോട്ടെ. ശംഭു വരുമ്പോൾ എന്നെ ഒന്ന് വിളിക്കാൻ പറഞ്ഞാൽ മതി.

അയാളുടെ ശബ്ദത്തിന്റെ പതർച്ച രഞ്ജു തിരിച്ചറിഞ്ഞു.

നരേട്ടാ ഒരു മിനിട്ട് ഫോൺ കട്ട്‌ ചെയ്യല്ലേ… അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ?

ഏയ്‌…, ഇല്ല രഞ്ജു ഇവിടെ എന്ത് പ്രശ്നമാ…. ഒന്നുമില്ല.

പിന്നീട് രഞ്ജു പറയുന്നത് കേൾക്കാൻ നരേൻ നിന്നില്ല. അയാൾ പെട്ടെന്ന് തന്നെ ഫോൺ വച്ചു.

ശംഭു വരുന്നതും നോക്കി രഞ്ജു സിറ്റ്ഔട്ടിൽ തന്നെ ഇരുന്നു. ശംഭു വന്നതും രഞ്ജു നരേൻ വിളിച്ച വിവരം അറിയിച്ചു.

ശംഭുവേട്ടാ പെട്ടെന്ന് ഒന്ന് നരേട്ടനെ വിളിച്ചുനോക്ക്…. എന്താ പ്രശ്നം എന്ന് അറിയാല്ലോ….

എന്റെ രഞ്ജു…. നീ ഇങ്ങനെ ബഹളം വയ്ക്കേണ്ട കാര്യമൊന്നുമില്ല. ഞാൻ വിളിച്ചിട്ട് നിന്നോട് കാര്യം പറഞ്ഞാൽ പോരെ…

രഞ്ജുവിനെ മനഃപൂർവം ഒഴിവാക്കി ശംഭു തൊടിയിലേയ്ക്ക്ഇ റങ്ങി.നരേന്റെ ഫോണിൽ ആദ്യത്തെ ബെൽ അടിച്ചതും അയാൾ ഫോൺ ചാടി എടുത്തു.

ശംഭു…. എന്തൊക്കെ ഉണ്ടെടോ അവിടെ വിശേഷം? രഞ്ജുവും താനുമൊക്കെ ഹാപ്പി അല്ലേ?

ഇവിടെ പ്രത്യേകിച്ച് വിശേഷം ഒന്നുമില്ലടോ. എല്ലാവരും സന്തോഷമായിട്ടിരിക്കുന്നു..രണ്ട് ദിവസം കൂടി കഴിയുമ്പോൾ നമുക്കെല്ലാവർക്കും കൂടി രഞ്ജുവിന്റെയും അഞ്ജുവിന്റെയും വീട്ടിൽ കൂടാം.

എന്റെ ശംഭു… അതൊക്കെ എങ്ങനെയാകുമെന്ന് എനിക്കറിയില്ല..ഞാൻ ആകെ ടെൻഷനിലാടോ…അഞ്ജു ഭയങ്കര പ്രോബ്ലം ആണ്.

എന്താ ഇപ്പോൾ പ്രശ്നം?

ഒന്നും പറയണ്ടടോ ഇപ്പോൾ അമ്മയുമായിട്ട് ഒരു യുദ്ധം കഴിഞ്ഞതേ ഉളളൂ… എടോ അതുപോലെ ഇന്നലെ റിസെപ്ഷന് എന്തൊക്കെയാ സംഭവിച്ചതെന്ന് തനിക്ക്അ റിയാമോ?അവളുടെ അമ്മയും അച്ഛനും തല കുനിച്ചു കരഞ്ഞു കൊണ്ടാണ് ഇവിടെനിന്നും ഇറങ്ങിയത്.

എനിക്കൊരു കാര്യം അത്യാവശ്യമായിട്ട് അറിയാനുണ്ട്. അവളുടെ വീട് ആരുടെ പേരിലാ..? ശംഭു അതന്വേഷിക്കണം.

എന്താ നരേൻ വീടിനെന്താ പ്രശ്നം….

വീടിനു പ്രശ്നമൊന്നുമില്ല. പ്രശ്നം രഞ്ജുവിനാ. അവൾ അവളുടെ അച്ഛനോടും അമ്മയോടും അടുത്ത മാസം തന്നെ അവിടുന്ന് മാറണം എന്ന് പറയുന്നത് ഞാൻ കേട്ടു. ഇല്ലെങ്കിൽ അവൾക്ക് വാടക കൊടുക്കണമത്രേ….. എനിക്ക് ശംഭുവിനെ ഒന്ന് നേരിട്ട് കാണണം അത്യാവശ്യമാണ്.

താൻ കരുതുന്നത് പോലെ അത്ര നിസാരമുള്ള കാര്യമല്ല ഗൗരവമുള്ളതാണെന്ന് ശംഭുവിന് മനസ്സിലായി….

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *