എഴുത്ത്:-നൗഫു ചാലിയം
“ ഓരോന്ന് വലിഞ്ഞു കയറി വന്നോളും…
ലീവ് കിട്ടിയാൽ വരും … വല്ലാത്ത ശല്യം തന്നെ ഇത്…
ഞാൻ അവനോട് എത്ര പറഞ്ഞതാണ് ഈ കുന്ത്രാണ്ടം ഇവിടെ കൊണ്ട് വെക്കല്ലേ ന്ന്..
അതെങ്ങനെ ഞാൻ പറഞ്ഞാലുണ്ടോ അവൻ കേൾക്കുന്നു..…”
“അയൽവാസി വീട്ടിൽ ഞായറാഴ്ച വൈകുന്നേരത്തെ സിനിമ കാണാനായി ഓടി ചെന്നപ്പോൾ ആയിരുന്നു അവിടുത്തെ വല്യമ്മച്ചിയുടെ വാക്കുകൾ എന്റെ ചെവിയിലേക് തുളഞ്ഞു കയറിയത്…
വീട്ടിലെ പണികൾ എല്ലാം പെട്ടന്ന് തീർത്തു ചോറും കഴിച്ചു ഓടി ചെന്നതായിരുന്നു ഞാൻ…”
“അന്നവിടെ കുറച്ചു വിരുന്നുകാർ കൂടേ ഉണ്ടായിരുന്നു..
ഉമ്മറത്തേക് കയറാൻ നേരമായിരുന്നു ഞാൻ അത് കണ്ടത് തന്നെ…”
“അവരുടെ മുന്നിൽ നിന്നും അമ്മച്ചി പറയുന്നത് കേട്ടപ്പോൾ എന്റെ തൊലി ഉരിഞ്ഞു പോകുന്നത് പോലെ ആയിരുന്നു..
എന്നാലും ഞാൻ കരയാതെ അവരോടെല്ലാം ഒന്ന് ചിരിച്ചു കാണിച്ചു..
വീണു പോയവന്റെ പുഞ്ചിരി…”
“പതിയെ അവിടെ നിന്നും വീട്ടിലേക് തിരിഞ്ഞു നടന്നു..
എനിക്കെന്തോ അത് കേട്ടപ്പോൾ മുതൽ നെഞ്ചിൽ ഒരു പിട പിടപ്പ്…
അമ്മച്ചി എന്നല്ലാതെ ഞാൻ അവരെ വിളിക്കാറില്ല….
എന്റെ സ്വന്തം അമ്മച്ചിയെ പോലെ ആയിരുന്നു എനിക്കവർ..
അവരുടെ വീട്ടിലേക് എന്തേലും സാധനം വാങ്ങിക്കാനോ..
അമ്മച്ചിക്ക് പെട്ടന്ന് മുറുക്കാൻ വാങ്ങിക്കാനോ ഒക്കെ ഞാൻ ആയിരുന്നു പോയിരുന്നത്..
എന്നിട്ടും..
മനസ് വല്ലാതെ പിട പിടച്ചു.. കണ്ണുകൾ നിറഞ്ഞു തുളുമ്പി.. വീട്ടിലേക്കുള്ള വഴികൾ പോലും കണ്ണിൽ നിന്നും മറക്കുന്നത് പോലെ..
എങ്ങനെയോ തപ്പി തടഞ്ഞു വീട്ടിലേക് എത്തി..”
എന്നെ കണ്ടതും അമ്മ ചോദിച്ചു..
“എന്തെ മോളേ പെട്ടന്ന് വന്നേ കറന്റ് ഇല്ലേ അവിടെ..
അന്ന് സാധാരണ കറന്റ് ഇല്ലെങ്കിലേ ഞാൻ വീട്ടിലേക് വരാറുള്ളൂ… അല്ലെങ്കിൽ 7 മണിക്കുള്ള ചിത്ര ഗീതം പരിവാടി കൂടേ കഴിഞ്ഞേ വീട്ടിലേക്ക് വരൂ..
വൈകുന്നേരം അമ്മയും വരും tv കാണാൻ..
ഞാൻ എന്റെ സങ്കടം അമ്മ കാണാതെ ഇരിക്കാൻ എന്നോണം ചിരിച്ചു കാണിച്ചു.. പക്ഷെ എന്റെ കണ്ണുകൾക്ക് അത് മറക്കാൻ കഴിഞ്ഞില്ല… കണ്ണുനീർ തുള്ളികൾ ഞാൻ അറിയാതെ തന്നെ ഒലിച്ചിറങ്ങി..”
“എന്തെ അമ്മേന്റെ പൊന്നിന് പറ്റിയെ..”
അമ്മ വീണ്ടും ചോദിച്ചു…
“
അമ്മയോട് ഒന്നും പറയാതെ ആ നെഞ്ചിലേക് ചേർന്നു നിന്നു വിങ്ങി പൊട്ടാനെ എനിക്ക് കഴിഞ്ഞുള്ളു..
എല്ലാം ഊഹിച്ചെടുത്ത പോലെ അമ്മ എന്റെ തലയിലും പുറത്തും തലോടി എന്നെ ആശ്വാസിപ്പിക്കാൻ എന്നോണം..”
“പിറ്റേന്ന് വൈകുന്നേരം സ്കൂൾ വിട്ടു വരുന്ന നേരത്തായിരുന്നു പരിചയ മില്ലാത്ത ഒന്ന് രണ്ട് പേരെ വീട്ടിൽ കാണുന്നത്….
അവർ വീടിനോട് ചേർന്നു തന്നെ വലിയൊരു കമ്പി മുകളിലേക്ക് ഉയർത്തി വെച്ചു തിരിച്ചു കൊണ്ടു ഉള്ളിലേക്കു നോക്കി വന്നോ എന്ന് ചോദിക്കുന്നുണ്ടായിരുന്നു..
പിന്നെയാണ് അതൊരു ആന്റിന ആണെന്ന് ഞാൻ അറിഞ്ഞത്..
ഇന്നലെ എനിക്കുണ്ടായ സങ്കടം കണ്ടു അച്ഛൻ വാങ്ങിച്ചു വന്നതായിരുന്നു അത്..”
“ഒരു സെക്കനാൻഡ് tv യും ആന്റിനയും..”
“അച്ഛനെ കണ്ടതും ഞാൻ സന്തോഷത്തോടെ ഓടിച്ചെന്നു കെട്ടിപിടിച്ചു…”
“അച്ഛൻ ഒന്നും പറയാതെ എന്റെ തലയിൽ തലോടി…”
“Tv എല്ലാം സെറ്റ് ചെയ്തു വന്നവർ വീട്ടിൽ നിന്നും പോയി..”
“അച്ഛൻ പുറത്ത് പോയി വരാമെന്നു പറഞ്ഞു ഇറങ്ങാൻ നേരമാണ് അച്ഛൻ നടന്നാണോ പോകുന്നെ എന്ന് ഞാൻ ചോദിച്ചത്..”
“അച്ഛന് ഒരു പഴയ സ്കൂട്ടർ ഉണ്ടായിരുന്നു..അച്ഛന്റെ ഒരു കൂട്ടുകാരൻ ഗൾഫിലേക്ക് പോയപ്പോൾ സ്വന്തമായി കൊടുത്ത അച്ഛന് അത്രമേൽ അടുപ്പമുള്ള സ്കൂട്ടർ…
അത് മുറ്റത്തു കാണുന്നില്ലായിരുന്നു..
അച്ഛൻ എന്നോട് വീണ്ടും പുഞ്ചിരിച്ചു കൊണ്ടു നടന്നു തുടങ്ങിയപ്പോൾ ഞാൻ അച്ഛന് പുറകെ ഓടി പോയി മുന്നിൽ വന്നു നിന്നു..
അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…
അച്ഛന് അത്രമേൽ പ്രിയപ്പെട്ട സ്കൂട്ടർ വിറ്റിട്ടാണ് എനിക്ക് വേണ്ടി tv വാങ്ങി കൊണ്ടു വന്നതെന്ന് അറിഞ്ഞപ്പോൾ ഞാൻ അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു പോയി..
അന്നേരവും ആ സാധു മനുഷ്യന്റെ കൈകൾ എന്നെ തലോടി കൊണ്ടിരുന്നു..”
ബൈ
😘