ഇന്നാള് അഞ്ചുവിന്റെ റൂമിൽ നിന്നായിരുന്നു .അതും സിനിമാ തിയറ്ററിൽ സിനിമ കാണുന്ന പോലെ ബിസ്ക്കറ്റോ മറ്റോ തിന്നോണ്ട് ആണടി കുളിസീൻ കാണൽ………

കുളിസീൻ

Story written by Nayana Vydehi Suresh

”അതെടി … സത്യ ,,ഇന്നലെ രാത്രി കുളിക്കുമ്പോൾ ഞാൻ കണ്ടതാ .. ഞാൻ കണ്ടെന്നറിഞ്ഞപ്പോ ഓടി ”

”എന്താ രേഷ്മ അവിടെ ,ക്ലാസ്സ് ടൈമില് സംസാരിക്കാനാണെങ്കിൽ ഞാനിവിടെ നിന്ന് ക്ലാസ്സെടുക്കേണ്ട കാര്യമുണ്ടോ”

സോറി സർ ‘

ഉം ,,സിറ്റ് ”

”ഈ ഹരിസാറിന് നൂറ് ചെവിയാ .. എത്ര പതുങ്ങിയിരുന്നിട്ടാ നിന്നോട് ഞാൻ സംസാരിച്ചത് എന്നിട്ടും അയാളു എത്ര പെട്ടെന്നാലെ കണ്ടു പിടിച്ചെ”

‘എന്തായാലും ഇപ്പേ ഇന്റർവെല്ലല്ലെ .. നീ ബാക്കി പറ ‘

ഡീ …നീ വിചാരിക്കണ പോലെ ഇതത്ര ചെറിയ കാര്യമല്ല ,ഹോസ്റ്റലില് ഈ ശല്യം തൊടങ്ങീട്ട് എത്ര ദിവസായി അറിയു ഓ നിനക്ക് ”

അപ്പോ വാച്ച്മാനില്ലേടി അവിടെ’

‘ഉവ്വ് ,ഉവ്വ് ഒരു കെഴവൻ… അയാള് ഇല്ലതും ഇല്ലാത്തതും കണക്കാ .. ചെവിത്തന്നെ ശരിക്കെ കേൾക്കോ അറിയില്ല ,, എട്ട് മണിയാവുംബോഴേക്കും ഉറക്കം തുടങ്ങും ..’

നീ എങ്ങനാ കണ്ടെ

ഞാൻ സോപ്പു തേക്കുന്നതിനിടയിൽ ഒന്നു പുറത്ത് നോക്കീതാ .അപ്പോഴുണ്ട് മതിലിലിരിക്കുന്നു ..

നീ ഓളിയിട്ടില്ലെ

പിന്നല്ലാണ്ട് … ഇന്നാള് അഞ്ചുവിന്റെ റൂമിൽ നിന്നായിരുന്നു ..അതും സിനിമാ തിയറ്ററിൽ സിനിമ കാണുന്ന പോലെ ബിസ്ക്കറ്റോ മറ്റോ തിന്നോണ്ട് ആണടി കുളിസീൻ കാണൽ

മുഖം കണ്ടോ

ഇല്ല .. തലയിൽ തൊപ്പി പോലെ എന്തോ വെച്ചിട്ടുണ്ട് .. ഹോസ്റ്റലിന്റെ മതിലിൽ കയറിയാൽ പിന്നെ ബാത്ത് റൂമിലേക്ക് കാണാൻ എളുപ്പാ

ശ്ശോ .. അയാൾടെ ഭാഗ്യം എത്രണ്ണത്തിനെ കാണാം .. ഈ മൊബൈലൊക്കെ ഉള്ളപ്പോ ആരാടി ഇത്ര റിസ്ക് എടുക്കണെ

ലയ് വിന്റെ സുഖം കിട്ടില്ലല്ലോ ..

വാർഡൻ എന്തു പറഞ്ഞു ..അത് എന്ത് പറയാൻ സാത്താന്റെ വിളയാട്ടം പറഞ്ഞ് നാലു നേരമുള്ള പ്രാർത്ഥന എട്ട് നേരാക്കി

എന്തായാലും കോളേജ് ഹോസ്റ്റലല്ലെ ഇവിടെ പറഞ്ഞു നോക്കായിരുന്നില്ലെ ..

അരുണ ടീച്ചറോടും ,ഹരി സാറിനോടും പറഞ്ഞു … അവര് പോലീസില് പരാധി കൊടുക്കാന്നു പറഞ്ഞിട്ടുണ്ട്

എന്തൊക്കെ പറഞ്ഞാലും ടീച്ഛറും സാറും സപ്പോട്ടാ

എടി ,, നിങ്ങൾ ഇത്ര പേരില്ലെ പിടിക്കടി .പെണ്ണങ്ങള് വിചാരിച്ചാ നടക്കാത്ത കാര്യമുണ്ടോ

അയ്യോ ബല്ലടിച്ചു ഇപ്പോഴും ഹരി സാർ തന്നെയല്ലെ

അതെ ടി

************************************

ഗുഡാഫ്റ്റർ നൂൺസർ

ഗുസാഫ്റ്റർ നൂൺ ,സിറ്റ്

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് .. സിനിമാ റിവ്യൂസാണ് …തിരക്കഥയിൽ ഉയർന്നു നിൽക്കുന്ന ഒരു പാട് സിനിമകളുണ്ട് അതിലൊന്നാണ് തേൻമാവിൻ കൊമ്പത്ത്
അതിലെ ലേ ലു അല്ലു എന്ന ഡയലോഗ് നമ്മൾ മറക്കില്ലല്ലെ .. അനാവശ്യമായി കിടപ്പുമുറിയിലേക്ക് ഒളിഞ്ഞു നോക്കുന്ന നായകൻ

ദേ ഇപ്പോ കണ്ടില്ലെ നമ്മുടെ ലേഡീസ് ഹോസ്റ്റലിലും ഉണ്ട് ആ പ്രശ്നം എന്തായാലും ഈയാഴ്ച തന്നെ അതിനു നടപടിയെടുക്കും

ചിലർക്ക് അതൊരു മാനസിക പ്രശ്നമാണ് അന്യന്റെ സ്വകാര്യതയിലേക്ക് എത്തി നോക്കുക എന്നത് .. ഒരുതരത്തിൽ നമ്മളെല്ലാവരും അന്യരുടെ രഹസ്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവരാണല്ലെ .. അതിൽ കൂടിയ ടൈപ്പുകാരാണ് ബാത്ത് റൂമിലേക്കും ബെഡ് റൂമിലേക്കും എത്തി നോക്കുന്നത്

അടുത്ത ക്ലാസ്സിൽ എല്ലാവരും ഓരോ ഫിലിം റിവ്യുയും … ഏതെങ്കിലും ഒരു ബുക്ക് റിവും യും എഴുതണം

*********************************

ഇന്ന് രാത്രി നമ്മൾ ആരും ഉറങ്ങരുത് മാത്രമല്ല പതിവിലും കൂടുതലയി എല്ലാവരും അവനവന്റെ ബാത്ത് റൂമിൽ ലൈറ്റും ഷവറും ഓണാക്കണം

നമ്മുക്ക് കുറച്ചു പേർക്ക് മതിലിനിപുറവും അപ്പുറവും ഒളിക്കാം കയ്യിൽ നല്ല അഞ്ചാറ് വടി കരുതണം

OK

എല്ലാവരും താഴ്ന്നിരിക്ക്

ഡീ എനിക്ക് ഒന്നിന് പോണം

മിണ്ടാതിരിയടി അവൾടെ ഒരു മൂത്രം ഒഴിക്കല്

പതിവില്ലാതെ തുമ്മാനും ചുമക്കാനും ഒക്കെ വരുന്ന ടി

ഒക്കെ കൂടി ഈ ഓപ്പറേഷൻ കുളിസീൻ ചളമാക്കും

ആ ഒളിഞ്ഞു നോക്കീനെ ഇന്ന് പിടിക്കണം

ദേ ടി .. ദേ ടി

അമ്മുന്റെ റൂമിന്റെ മതിലിന്റെ മേലെ

ഓടി പിടിക്കടി പിടിക്കടി

നിക്കട ..നിക്കട

പിടിക്ക് ,പി ടി ക്ക് .. ആ ഷാളോണ്ട് കൈ കെട്ട് … ആ മുഖത്തെ കെട്ട് ഊരും മുൻപ് രണ്ട് പൊട്ടിക്കടി

മുഖത്തെ റ്റവിലൂരടി ,,,,,

ഇങ്ങട്ട് കാണിക്കട മുഖം

ഹയ്യോ … ഹരി സാറ്

സാറെ …ച്ചേ ,,, നാണമില്ലെ

സാറെന്താ ഇവിടെ മതിലില്

അത് പിന്നെ നിങ്ങള് പഠിക്കുന്നില്ലെന്ന് നിങ്ങള് കാണാതെ നോക്കുവാരുന്നു

കുളിമുറീടെ ഉള്ളിലാണോടൊ പഠിപ്പ്

അത് കുളിമുറിയാണോ അല്ലാ പൂജാമുറി

പോലീസിനെ വിളിക്കടി… നാല് ദിവസം ലോക്കപ്പിൽ കിടക്കട്ടെ

എന്നാലും മക്കളീ ഹരി സാറിനെ തെറ്റ് ദ്ധരിച്ചില്ലെ .. സാരില്ല നിങ്ങടെ ഭാവിയാ സാറിന് വലുത് ..

ഞങ്ങൾക്കും അതെ ഞങ്ങളുടെ ഭാവിയാ വലുത് അതു കൊണ്ട് സാറിനിനി പോലീസ് സ്‌റ്റേഷനിലിരുന്ന് പോലിസുകാരുകാണിച്ച് തരും അസ്സല് കുളിസീൻ ,,,,

Related Posts

Leave a Reply

Your email address will not be published. Required fields are marked *