ഈ വരുന്ന ജൂലൈ 13 ന് രാത്രി, വൈഫ് വീട്ടിൽ കാണുമോ?അന്നാണെങ്കിൽ ഞാൻ ഫ്രീ ആണ്. അല്ല എന്നുണ്ടെങ്കിൽ പിന്നെ അടുത്തെങ്ങും നടക്കൂല. എന്ത് പറയുന്നു…….

ക്രിക്കറ്റ്‌ / സിനിമ മിക്സ്‌ :——–വളരെ രഹസ്യമായി ഒതുക്കി തീർക്കാമായിരുന്ന ഒരവിഹിതം സാക്ഷാൽ സൗരവ് ഗാംഗുലിയുടെ ജേഴ്‌സിയൂരി വീശൽ കാരണം ഡിവോഴ്സിൽ പര്യവസാനിപ്പിക്കേണ്ടി വന്ന ഒരു ചെറിയ കiളിക്കഥ.

(NB: മാന്യന്മാർ അകലം പാലിക്കുക 🔞)

2002 ജൂലൈ മാസം.

ഹലോ, ജോൺ.

ഈ വരുന്ന ജൂലൈ 13 ന് രാത്രി, വൈഫ് വീട്ടിൽ കാണുമോ?

അന്നാണെങ്കിൽ ഞാൻ ഫ്രീ ആണ്. അല്ല എന്നുണ്ടെങ്കിൽ പിന്നെ അടുത്തെങ്ങും നടക്കൂല. എന്ത് പറയുന്നു?

അയ്യോ!!!

ജൂലൈ 13 നോ? അന്ന് നാറ്റ് – വെസ്റ്റ്‌ സീരീസിലെ ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ഫൈനൽ ആണ്. നീ വന്നാലും എന്റെ ശ്രദ്ധ മുഴുവനും ആ കളിയിൽ ആയിരിക്കും.

ഓഹോ, അപ്പോൾ എന്നേക്കാൾ വലുത് ക്രിക്കറ്റ്‌ ആണല്ലേ? മേലാൽ ഇനി നേരിൽ കാണണം, അത് ചെയ്യണം ഇത് ചെയ്യണം എന്നും പറഞ്ഞ് എന്നെ വിളിച്ചേക്കരുത്.

Good Bye.

ഫ്ലിന്റാ? നീ പിണങ്ങല്ലേ, ഞാൻ ആലോചിച്ചിട്ട് പറയാം.

ഹലോ ഫ്ളിന്റാ? വെച്ചിട്ട് പോയോ.

(ഇത് ക്രിക്കറ്റ്‌ പ്രാന്തൻ ആയ ജോണിന്റെയും, ക്രിക്കറ്റിനെ കുറിച്ച് യാതൊരു അറിവും ഇല്ലാത്ത ഭാര്യ ജൂലിയുടെയും കഥ ആണ്. ജൂലി വീട്ടിൽ ഇല്ലാത്ത ഒരു ദിവസം തന്റെ മുൻ കാമുകി ആയ ഫ്ളിന്റാ ജേക്കബിനെ ജോൺ റൂമിൽ വിളിച്ചു കയറ്റുന്നതാണ് കഥയുടെ വഴിത്തിരിവ്, ഒപ്പം അവരുടെ ജീവിതത്തിന്റേയും)

☆☆☆☆☆☆☆☆☆☆

കുറച്ച് ദിവസങ്ങൾക്ക് ശേഷം

ഹലോ ഫ്ളിന്റാ.

ജൂലി കുറെ ദിവസം കൊണ്ട് മീശമാധവൻ കാണാൻ പോണം എന്ന് പറയുകയാ. നമ്മുടെ ഭാഗ്യത്തിന് ഈ വരുന്ന ജൂലൈ 13 ന് അവളുടെ ഒരു കൂട്ടുകാരി സെക്കന്റ്‌ ഷോ കാണാൻ അവളെ വിളിച്ചേക്കുവാ. ഞാൻ പോവാൻ പറഞ്ഞിട്ടുണ്ട്. അന്നവൾ അവിടെ തങ്ങും.

നീ രാത്രി ഒരു 7 മണിയൊക്കെ ആകുമ്പോൾ ഇറങ്ങിക്കോ. ഞാൻ മിസ്സ്ഡ് കാൾ അടിക്കാം.

ഓക്കേ ജോൺ.

അങ്ങനെ ആ ദിവസം വന്നെത്തി.

2002 ജൂലൈ 13

ഇന്ത്യ vs ഇംഗ്ലണ്ട് ഫൈനൽ @ലോർഡ്‌സ്🔥

സത്യം പറഞ്ഞാൽ അന്നേ ദിവസം ഫ്ലിന്റയെ തന്റെ കിiടപ്പറയിലേക്ക് ക്ഷണിക്കാൻ ജോണിന് ഒട്ടും താല്പര്യം ഇല്ലായിരുന്നു. പക്ഷെ ചില അപൂർവ സാഹചര്യങ്ങളിൽ പെണ്ണ് “ലiഹരിയും” ക്രിക്കറ്റ്‌ വീക്ക്നെസ്സും ആവുമല്ലോ!!!

ഏതാണ്ട് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് തീർന്നപ്പോഴേക്കും ഫ്ളിന്റാ ജേക്കബ് റൂമിൽ എത്തി.

എന്താ ജോൺ ഒരു ടെൻഷൻ പോലെ?

ഏയ്, തിരിച്ചടിക്കാൻ പാടാണ്. കുറച്ച് വിയർക്കും. ആദ്യമേ അiടിച്ചു കiളിക്കണം, അല്ലാതെ പരുവമാവട്ടെ എന്ന് പറഞ്ഞ് നിന്നിട്ട് ഒരു കാര്യവും ഇല്ല. എന്നാലും 326 കുറച്ച് കൂടുതൽ അല്ലേ? ആ മാക്സിമം നോക്കാം. ഏകദേശം 3 മണിക്കൂർ സമയം ഉണ്ട്.

What? നീ എന്താ എന്റെ ശiരീരത്തിന് വില ഇടുകയാണോ?

അയ്യോ അതല്ല. ഇന്ത്യക്ക് ജയിക്കണമെങ്കിൽ 50 ഓവറിൽ 326 റൺസ് വേണം.

നിന്റെ നശിച്ച ക്രിക്കറ്റ്‌ പ്രാന്ത്. ഞാൻ ഇപ്പോൾ കളഞ്ഞിട്ട് പോകും കേട്ടോ.

അയ്യോ വേണ്ട. ഞാൻ TV ഓഫ്‌ ചെയ്യാം.

Thats better, ഇല്ലെങ്കിൽ മോൻ വിവരം അറിയും. ജൂലി പോയല്ലോ അല്ലേ?

അവൾ വൈകുന്നേരമേ പോയി. ഇനി നാളെയെ വരോളൂ. എന്തായാലും മീശമാധവന്റെ അണിയറപ്രവർത്തകർക്ക് ഒരായിരം നന്ദി.

ജോൺ അപ്പോൾ എങ്ങനെയാ കാര്യങ്ങൾ?

തുടക്കത്തിലേ ഒരാൾ കടന്ന് ആക്രമിക്കണം. ഒരാൾ നോക്കി കളിച്ചാൽ മതി. സമയം ഉണ്ട്.

What? ജോൺ എന്തൊക്കെയാ നീ ഈ പറയുന്നത്?

അല്ല, ഞാൻ ഈ ഓപ്പണിങ് ജോഡി എങ്ങനെ അടിക്കണം എന്നത് മനസ്സിൽ കാണുക ആയിരുന്നു.

ജോൺ… Stop it 😡

സോറി, സോറി.

ഞാൻ റൂം ലോക്ക് ചെയ്യട്ടെ. നമുക്ക് നമ്മുടെ സെക്കന്റ്‌ ഇന്നിങ്സ് തുടങ്ങാം.

എന്നാലും കാര്യത്തിലോട്ട് കടക്കും മുമ്പേ ജോണിന് ഇന്ത്യൻ സ്കോർ അറിയാൻ ഒരു “ത്വര”.

ഫ്ളിന്റാ, ഞാൻ TV ഒന്ന് ഇട്ടോട്ടെ?

ജോൺ, നീ എന്താ ആളെ വിളിച്ചു വരുത്തി കളിയാക്കുക ആണോ?

ഫ്ളിന്റാ ദേഷ്യത്തിൽ പുറം തിരിഞ്ഞു കിടന്നു.

ജോൺ TV ഓൺ ആക്കി.

“ഉഫ്ഫ്ഫ്ഫ് 🔥🔥🔥🔥 എന്റെ മോളെ”

Mmmm..

എന്ത്പറ്റി? വീണ്ടും മൂഡ് ആയോ? എനിക്ക് അറിയാമായിരുന്നു നീ ഇനി സ്കോർ ഒന്നും നോക്കില്ല എന്ന്. അതല്ലേ നിന്റെ മൂഡ് മാറ്റാൻ ഞാൻ മനഃപൂർവം മൂട് തിരിഞ്ഞു കിടന്നത്.

പോടീ, അതൊന്നും അല്ല. ഇന്ത്യ 14 ഓവറിൽ 100 കഴിഞ്ഞു. അതും വിക്കറ്റൊന്നും പോവാതെ.

ഫ്ളിന്റാ, ഞാൻ കുറച്ച് കഴിഞ്ഞു വരാം.

അടിപൊളി മാച്ച്.

നീ വരണമെന്നില്ല, ഇന്ന് തന്നെ ഇവിടെ വന്നത് എന്റെ തെറ്റ്. മോൻ ആ TV യും കെട്ടിപ്പിടിച്ചോണ്ട് അവിടെ ഇരുന്നോളൂ.

അങ്ങനെ പറയല്ലേ ഫ്ളിന്റാ.

എന്നാൽ ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോഴേക്കും ജോൺ പ്രാന്ത് എടുത്ത് TV ഓഫ്‌ ആക്കി.

ഇന്ത്യൻ സ്കോർ 146/5 (23.6 ഓവർ ).

സാക്ഷാൽ സച്ചിൻ ഉൾപ്പെടെ ഡ്രസ്സിങ് റൂമിൽ തിരിച്ചെത്തിയിരിക്കുന്നു.

ഇനി ഇത്രയും വലിയ ഈ സ്കോർ ആര് അടിച്ചെടുക്കാൻ?

വേണമെങ്കിൽ ഞാൻ കൂടി അമേരിക്കക്ക് വരാം കേട്ടോ എന്ന ഡയലോഗിലെ ശ്രീനിവാസന്റെ എക്സ്പ്രഷൻ പോലെ ജോൺ പിന്നെയും ഫ്ലിന്റയെ ചുരണ്ടി.

എന്താ? പറ്റുന്നില്ലേ അടിച്ചെടുക്കാൻ? ഫ്ളിന്റാ ദേഷ്യത്തിൽ ചോദിച്ചു.

തല ചൊറിഞ്ഞോണ്ട് ജോൺ മറുപടി പറഞ്ഞു.

അത് പിന്നെ, അടിക്കേണ്ടവന്മാർ എല്ലാം പോയി. ഇനി നടക്കും എന്ന് തോന്നുന്നില്ല.

ജോൺ, എനിക്കും തോന്നുന്നില്ല, ഇത് നടക്കുമെന്ന്. ഞാൻ തിരികെ പോവാ.

ഫ്ളിന്റാ ഇനി TV ഇടില്ല. ഉറപ്പ്.

ഉറപ്പാണല്ലോ അല്ലേ?

Yes ഉറപ്പ്. അപ്പോൾ ബാക്കി ഫീൽഡിങ് തുടങ്ങാം.

What?

അല്ല കെiട്ടിപിടിക്കാം എന്ന്.

ജോൺ എനിക്ക് വിശക്കുന്നു. നമുക്ക് എന്തെങ്കിലും കഴിക്കാം.

അങ്ങനെ ഇരുവരും അത്താഴം കഴിക്കാൻ ഇരുന്നു.

അപ്പോൾ ആണ് ഫ്ലിന്റയുടെ ബാഗ് ജോൺ ശ്രദ്ധിച്ചത്. അതിൽ ഒരു ചെറിയ പൊതി.

ഫ്ളിന്റാ ഇതെന്താ?

ഓഹ്! അതോ? അത് ഞാൻ, മീശമാധവനിലെ ഒരു സീൻ റീക്രിയേറ്റ് ചെയ്യാൻ എടുത്ത് വെച്ചതാ. നിനക്ക് അതിനൊന്നും സമയം ഇല്ലല്ലോ?

എന്നാലും അത് എന്താവും? മീശമാധവൻ കാണാത്ത ജോൺ തല പുകഞ്ഞാലോചിച്ചു.

അത്താഴമൊക്കെ കഴിഞ്ഞപ്പോൾ ജോണിന് വീണ്ടും സ്കോർ നോക്കാൻ “ത്വര”.

കൈ പോലും കഴുകാതെ ഫ്ലിന്റാ ബാത്‌റൂമിൽ പോയ നേരം നോക്കി ജോൺ TV ഓൺ ആക്കി.

ഇന്ത്യ 41.3 ഓവറിൽ 267/5.

യുവരാജ് (69) കൈഫ്‌ (50)

😳😳😳😳😳😳😳😳😳😳😳😳😳😳

ഇവന്മാർ ഞങ്ങളേക്കാളും മികച്ച കളിയോ!!!

ജോൺ വീണ്ടും TV ക്ക് മുമ്പിൽ കുiത്തി ഇരുന്നു.

ജോൺ, നീ പിന്നെയും?

സോറി മോളെ, നീ അങ്ങോട്ട് മാറി കിടക്ക്. ഞാൻ ഈ കളി ഒന്ന് ആസ്വദിക്കട്ടെ.

കൈ വിട്ടു പോയെന്നു കരുതിയതാ.

ഇനി ഒരു അങ്കത്തിന് ബാല്യം, ജോണിൽ ഇല്ലെന്നു മനസ്സിലാക്കിയ ഫ്ളിന്റാ പച്ചതെiറിയും വിളിച്ചോണ്ട് ഉറങ്ങാൻ കിടന്നു.

അപ്പോഴേക്കും യുവരാജ് (69) പുറത്തായി.

വീണ്ടും ടെൻഷൻ.

പിന്നാലെ ഭാജിയും അനിൽ കുംബ്ലേയും കൂടാരം കയറി.

മത്സരം അതിന്റെ മൂർദ്ധന്യാ അവസ്ഥയിൽ.

അപ്പോഴാണ് ജോണിന്റെ വീട്ടിലെ കറന്റ് പോയത്.

ടെൻഷൻ സഹിക്കാൻ വയ്യാതെ ജോൺ തന്റെ ക്രിക്കറ്റ്‌ പ്രാന്തിയായ കൂട്ടുകാരി സൗiമ്യയെ വിളിച്ചു.

അവൾ ഫോൺ എടുക്കുന്നില്ല.

ടെൻഷൻ! ടെൻഷൻ!! ടെൻഷൻ!!!

ഒടുവിൽ അവൾ ഫോൺ എടുത്തു.

മോനെ ജോൺ. നീ കളി കാണുന്നുണ്ടോ?

എടീ, ഇവിടെ ഇടിത്തീ വെട്ടാനായി കറന്റ് പോയി. കളി എന്തായി?

ഈ സമയത്താണ് മീശമാധവൻ കാണാൻ പോയ പോയ ജൂലി ആ പാതിരാത്രിയിൽ തിരികെ വന്നത്.

മീശമാധവനിലെ ഭഗീരഥൻ പിള്ളയുടേയും സരസുവിന്റേയും ലീലാ വിലാസങ്ങൾ കണ്ടപ്പോൾ, ജോണിനെ അത്രയ്ക്ക് അങ്ങോട്ട് വിശ്വാസം ഇല്ലാത്തത് കൊണ്ടാവാം ജൂലി ആ തീരുമാനം കൈ കൊണ്ടത്.

എന്തായാലും ജോൺ ആരുടേയോ കൂടെ ഫോണിൽ സംസാരിക്കുക ആണെന്ന് മനസ്സിലാക്കിയ ജൂലി പതുക്കെ ജനലിനോട്‌ ചേർന്ന് കാത് കൂർപ്പിച്ചു.

എന്റെ മോളെ, നല്ല ആവേശത്തിൽ വരുക ആയിരുന്നു. അപ്പോഴാ ഈ നശിച്ച കറന്റ് പോക്ക്. ലാസ്റ്റ് അടിച്ച ഷോട്ട് ഒരു രക്ഷയും ഇല്ലായിരുന്നു.

ജൂലി അന്തം വിട്ടു.

കളി കഴിഞ്ഞില്ലല്ലോ? ഇനി അല്ലേ ത്രിൽ? ജോൺ ചോദിച്ചു.

അപ്പുറത്ത് നിന്നും സൗമ്യ മറുപടി പറഞ്ഞു.

കൈഫ്‌ ഒരു വശത്ത് നിൽപ്പുണ്ട്, ഇനി ഒരു ഓവറിൽ രണ്ട് റൺസിന്റെ കളി.

സഹീർ സ്ട്രൈക്ക് ചെയ്യുന്നു.

ജോൺ മറുപടി പറഞ്ഞു.

“കൈഫ്‌” സ്ട്രൈക്ക് വരാൻ ചാൻസ് ഉണ്ടോ? ഇല്ലല്ലേ?

ഇത് കേട്ടോണ്ട് നിന്ന ജൂലി മനസ്സിൽ കുറിച്ചു.

“വൈഫ്‌” സ്ട്രൈറ്റ് ആയിട്ട് വരുമോ വളഞ്ഞു വരുമോ എന്ന് ഇപ്പോൾ കാണിച്ചു തരാം.

മോളെ, എന്തായി വല്ലതും നടക്കോ? ടെൻഷൻ ആയിട്ട് വയ്യ, ഒന്ന് വേഗം.

ഒന്നുമായില്ല. ഫ്ലിന്റോഫ് റണ്ണപ്പിന് നിൽക്കുന്നു. ക്രീസിലോട്ട് വരാൻ പോകുന്നു.

സൗമ്യ മറുപടി നൽകി.

വരാറായോ? വന്നോ? പറ മോളെ.

കളി ലോർഡ്‌സിൽ വെച്ചല്ലേ?

അതേടാ. വന്നു.

അത് കേട്ടതും ജൂലി ഉറപ്പിച്ചു. അപ്പോൾ “ലോഡ്ജിൽ” മുറി എടുക്കാൻ ഉള്ള പ്ലാൻ ആണ് അല്ലേ?

ടാ, ഇന്ത്യ ജയിച്ചു. ഗാംഗുലി ദാ ഉടുപ്പ് ഊരി വീശുന്നു.

ഉഫ്ഫ്ഫ്, മോളെ ഫുള്ളും ഊiരിയോടി?

യാ, iഊkരി…

അന്ന് ഫ്ലിന്റോഫ് ഊ*രിയ പോലെ Half Nu*de ആയോ?

ആയി ടാ.

ജൂലിയുടെ കണ്ണ് നിറഞ്ഞു. കൂടെ പഠിച്ച ഫ്ലിന്റാ ജേക്കബ് പെങ്ങളെ പോലെ ആണെന്ന് ഇന്നലെ കൂടി തന്നോട് പറഞ്ഞവനാ.

ജൂലി പിന്നെയും കാതോർത്തു.

മോളെ ബാക്കി എന്തായി? ഞാൻ മുമ്പും പറഞ്ഞിട്ടില്ലേ? ഇത് പോലുള്ള സാഹചര്യങ്ങളിൽ ബോൾ തൊട്ടും തലോടിയും നിന്നിട്ട് കാര്യവുമില്ല. കേറിയങ് മെനയണം. സിക്സിൽ അല്ല കാര്യം. ഗ്യാപ് കണ്ടെത്തിയുള്ള ഷോട്ടിലാണ് കാര്യങ്ങൾ കിടക്കുന്നത്.

ഇത് കേട്ട് നിന്ന ജൂലിയുടെ ആത്മഗതം.

കിടക്ക കണ്ടാൽ 5 മിനിറ്റ് കൊണ്ട് കാര്യം സാധിച്ചിട്ട് തിരിഞ്ഞു കിടക്കുന്നവൻ പറയുന്ന ഡയലോഗ് കേട്ടില്ലേ…

സൗമ്യ വീണ്ടും മറുപടി നൽകി.

ഇവിടെ ഫുൾ സെലിബ്രേഷൻ മൂഡ് ആണ് മോനെ.

ഗാംഗുലി ദാ ഓടി വന്ന് കൈഫിന്റെ മുകളിൽ ചാടി കേറി അവനെ മറിച്ചിടുന്നു.

എടീ, പുറത്ത് കേറി മiറിച്ചിട്ടോ? മോളെ രോമാഞ്ചം. പോവല്ലേ, ഞാൻ കൈ കഴുകിയിട്ട് വരാം.

ബാക്കി കേൾക്കാൻ ശേഷി ഇല്ലാതെ ജൂലി കതക് ചവിട്ടി തുറന്നു.

ബെഡിന്റെ ഒരു സൈഡിൽ ഫോണും തൂക്കി നിൽക്കുന്ന ജോൺ.

മറു വശത്ത് മീശമാധവനിലെ രുഗ്മിണിയെ പോലെ ഹാഫ് സാരിയിൽ ഇതൊന്നും അറിയാതെ ഉറങ്ങുന്ന ഫ്ളിന്റാ ജേക്കബ്.

പോരാഞ്ഞിട്ട് ഓളുടെ വടിവൊത്ത വയറിന്റെ പുറത്ത് ഒരു മയിൽപീലിയും ഒരരഞ്ഞാണവും.

പാവം, മീശമാധവൻ റീക്രിയേറ്റ് ചെയ്യാൻ കൊണ്ട് വന്നതാവാം.

ശുഭം

✍️എഴുത്ത്:-Darsaraj R

Leave a Reply

Your email address will not be published. Required fields are marked *