മംഗല്യ താലി ഭാഗം 96 ~~~ എഴുത്ത്:-കാശിനാഥൻ

ഭദ്രലക്ഷ്മിയുടെ മരണം വരെയും അതിനൊരു മാറ്റമില്ല.. ഭദ്ര ഹരിനാരായണന്റെയാണ്.

തന്റെ മുന്നിൽ നിന്നുകൊണ്ട് മിഴികൾ നിറച്ചു പറയുന്നവളെ  അവൻ ചേർത്ത് പിടിച്ചു
രണ്ടാളും പരസ്പരം കെ.ട്ടിപ്പുണർന്നു കൊണ്ട് നിന്നപ്പോൾ ആയിരുന്നു ഓർഡർ ചെയ്ത കേക്കുമായി ഒരു പയ്യൻ വന്നത്. അവൻ ഹരിയുടെ ഫോണിലേക്ക് കോൾ ചെയ്തപ്പോൾ രണ്ടാളും കൂടി ഇറങ്ങി വെളിയിലേക്ക് ചെന്നു.

ആരാ മോനേ വന്നത്? രവീന്ദ്രൻ ചോദിച്ചു.

നോക്കട്ടെ അങ്കിൾ….അവൻ മെയിൻ ഡോർ തുറന്ന് ചെന്നിട്ട് പെട്ടന്ന് തിരിച്ചു കയറി വന്നു.

ഭദ്രയപ്പോൾ ടേബിളൊക്കെ റെഡിയാക്കുകയാണ്…

ടീച്ചറമ്മയ്ക്ക് ഒരു കുഞ്ഞി സർപ്രൈസ്. ഞാനൊരു കേക്ക് ഓർഡർ ചെയ്തതാണെ..
ഹരി പറഞ്ഞപ്പോൾ അയാളൊന്ന് പുഞ്ചിരിച്ചു..

ടീച്ചർ എവിടെ അകത്താണോ?

ഹമ്… റൂമിൽ ഉണ്ട് ഞാൻ വിളിച്ചിട്ട് വരാം ഹരി…രവീന്ദ്രൻ മുറിയിലേക്ക് കയറി പോയപ്പോൾ ഭദ്രയും ഹരിയും കൂടി കേയ്ക്ക് വെളിയിലേക്ക് വെച്ചു എന്നിട്ട് എല്ലാം സെറ്റ് ചെയ്തു റെഡിയാക്കി.

രവീന്ദ്രൻ ചെന്നപ്പോൾ മീര കിടക്കുകയാണ്.

മീരാ…

എന്താ രവിയേട്ടാ….അവർ സാവധാനം എഴുന്നേറ്റിരിക്കുവാൻ തുടങ്ങി..അയാൾ ചെന്നിട്ട് അവരെ ഒരു കൈകൊണ്ട് താങ്ങി പിടിച്ചു.

തനിക്ക് ക്ഷീണം ഉണ്ടല്ലോ മീര…

അത് ഈ ടാബ്ലറ്റ് ഒക്കെ കഴിക്കുന്നതിന്റെ ആണ് വേറെ പ്രോബ്ലം ഒന്നുമില്ല..

ഹമ്… ഹരിയും മോളും വിളിക്കുന്നുണ്ട്.. തന്നോട് ഒന്നിറങ്ങി വരാൻ..

എന്ത്പറ്റി….. മീര രവീന്ദ്രനെ നോക്കി.

അറിയില്ല… അമ്മയെ ഒന്ന് വിളിച്ചു കൊണ്ട് വരാൻ രണ്ടാളും എന്നോട് പറഞ്ഞു.

ഹമ്… മീര എഴുന്നേറ്റ് രവീന്ദ്രനോടൊപ്പം മക്കളുടെ അടുത്തേക്ക് വന്നു.

കേയ്ക്കിരിക്കുന്നത് അപ്പോഴായിരുന്നു മീര കണ്ടത്.

എന്താ ഹരി എന്തിനാ ഇങ്ങനെയൊക്കെ.. ഇതിന്റെയൊന്നും യാതൊരു ആവശ്യവുമില്ല കേട്ടോ…
മീര രണ്ടാളെയും വഴക്ക് പറഞ്ഞു.

ഞങ്ങളുടെ ഒരു കുഞ്ഞി സന്തോഷം അല്ലേ അച്ഛാ……ഭദ്ര അച്ഛനെ നോക്കിയപ്പോൾ അയാൾ  തല കുലുക്കി.

അമ്മ വന്നേ… എന്നിട്ട് ഈ കേയ്ക്ക് ഒന്ന് കട്ട് ചെയ്യ്..

മോളെ… ഇതൊന്നും വേണ്ട കേട്ടോ..മീര പിന്നെയും ഒഴിഞ്ഞുമാറി.

ആഹാ…അത് ശരി…. അമ്മ ഇങ്ങോട്ട് വന്നേ,,.ഭദ്ര ചെന്നിട്ട് മീരയെ കൂട്ടിക്കൊണ്ട്  വന്നു ടേബിളിന്റെ മുന്നിൽ നിർത്തി..അച്ഛനും കൂടി വരൂന്നെ… എന്തിനാ ഇങ്ങനെ രണ്ടാളും മാറി മാറി നിൽക്കുന്നത്..മീരയെയും രവീന്ദ്രനെയും ഒരുമിച്ച് നിർത്തി കുറെ ഫോട്ടോസ് ഒക്കെ എടുക്കുകയാണ് ഹരി.

ഭദ്രയോടും അവരുടെ അരികിൽ നിൽക്കുവാൻ അവൻ പറഞ്ഞു. അങ്ങനെ അവളും അച്ഛന്റെ അമ്മയുടെയും കൂടെ നിന്നു.

ഹരിയേട്ടൻ വന്നേ…

താൻ ചെല്ല്.. ഞാനീ ഫോട്ടോസ് ഒക്കെ ഒന്ന് എടുക്കട്ടെ.

അങ്ങനെ മൂവരും ചേർന്നാണ് കേക്ക് കട്ട് ചെയ്തത്..mആദ്യത്തെ പീസ് മീര ഭദ്രയുടെ വായിലേക്ക് കൊടുക്കുവാൻ  തുടങ്ങിയപ്പോൾ അവൾ അത് വിലക്കി. അതിൽ നിന്നും ഇത്തിരി എടുത്ത് അവൾ അമ്മയ്ക്ക് തന്നെ കൊടുത്തു. അതുപോലെ രവീന്ദ്രനും ഹരിയും….അതിനുശേഷം മാത്രമാണ് ഭദ്ര കഴിച്ചത്.

മക്കളെ എന്നാൽ നിങ്ങൾ റെഡിയാവ് നമുക്ക് നാലുപേർക്കും കൂടി പുറത്തു പോകാം… ഫുഡ്‌ കഴിച്ചിട്ട് വരാം… എന്തേ ഹരി?

രവീന്ദ്രൻ പറഞ്ഞപ്പോൾ ഹരിയും ഭദ്രയും സമ്മതിച്ചു. മീരയാണെങ്കിൽ അതിൽ നിന്നും പിന്മാറുവാൻ ശ്രമിച്ചു എങ്കിലും അവർ മൂവരും കട്ടയ്ക്ക് നിന്നതുകൊണ്ട് വേറെ നിവൃത്തിയില്ലായിരുന്നു..

ഹരിയേട്ടാ അപ്പോൾ നമ്മുടെ പ്ലാൻ എങ്ങനെയാണ്… റൂമിൽ എത്തിയതും ഭദ്ര അവനോട് ചോദിച്ചു.

അതൊന്നും സാരമില്ല, നമുക്ക് നമ്മുടെ വണ്ടി എടുക്കാം അങ്കിളും ടീച്ചറമ്മയും അവരുടെ വണ്ടിയിൽ പോരട്ടെ.

അവൻ തന്നെ ഒരു സൊലൂഷനും കണ്ടുപിടിച്ചു.

ആഹ്.. അപ്പൊ കുഴപ്പമില്ലല്ലേ…

ഇല്ല…. ഇതൊക്കെ കുഴപ്പമാകുന്നത് എപ്പോഴാണ് എന്നറിയാമോ.

പെട്ടെന്ന് അവൻ ചോദിച്ചതും ഭദ്രയ്ക്ക് കാര്യം പിടികിട്ടിയില്ല.

ഫുഡ് ഒക്കെ കഴിച്ച് ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ഇവിടെ വന്നിട്ട്  എനിക്ക് ഉറക്കം വരുന്ന ഹരിയേട്ടാ ഇന്ന് ഇനി ഒന്നും നടക്കില്ല എന്നും പറഞ്ഞു ഉറങ്ങാൻ നോക്കിയാലുണ്ടല്ലോ വിവരമറിയും…. ഈ ഹരിനാരായണന്റെ ശരിക്കുമുള്ള സ്വഭാവം നിനക്കറിയാലോ അല്ലേ.. ഹരി അവൾക്ക് കേൾക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി കടുപ്പത്തിൽ പറഞ്ഞു.

ഹരിനാരായണനെ നല്ലോണം അറിഞ്ഞു കഴിഞ്ഞു… ഒരു തവണയല്ല പലതവണ… ഇനിയും അറിയണോ ആവോ…

അറിയണം…. ജരാ നരകൾ ബാധിച്ചാലും, ദന്തങ്ങൾ കൊഴിഞ്ഞു പോയാലും, അത്രമേൽ സ്ട്രോങ്ങ്‌ ആയിട്ട് തന്നെ ഞാൻ നില നിൽക്കും പെണ്ണെ.

എന്റെ പൊന്നു ഹരിയേട്ടാ… ദയവ് ചെയ്ത് നിർത്തു.എന്തൊരു വൃത്തികെട്ടാ വർത്താനമാ….

വൃത്തികേടോ… അതിനോളം പവിത്രതയുള്ള മറ്റ് എന്താടി ഈ ഭൂമിയിലുള്ളത്…

ആഹ് എനിക്കറിഞ്ഞുകൂടാ.. ഹരിയേട്ടൻ വരുന്നുണ്ടോ, അതോ പവിത്രതയും തപ്പി നിൽക്കുവാനാണോ പ്ലാന്…

ഞാൻ റെഡി…

അരമണിക്കൂറിനുള്ളിൽ അവർ എല്ലാവരും ചേർന്ന് ഇറങ്ങുകയും ചെയ്തു…

നാലുപേർക്കും കൂടി ഒരുമിച്ച് പോയാൽ പോരെ എന്ന് രവീന്ദ്രൻ പലതവണ ചോദിച്ചു എങ്കിലും   ഭദ്രയും ഹരിയും  ഒഴിഞ്ഞു മാറി.

അങ്ങനെ രണ്ടു വണ്ടിയിൽ ആയിട്ടാണ് അവർ പുറപ്പെട്ടത്.

ടൗണിലെ തന്നെ ഏറ്റവും വലിയ ഹോട്ടലിലേക്കാണ് രവീന്ദ്രൻ  ചെന്നത്.

മീരയും ചേർത്തുപിടിച്ചുകൊണ്ടുള്ള രവീന്ദ്രന്റെ  കരുതൽ കണ്ടപ്പോൾ ഭദ്രയുടെ മിഴികൾ നിറഞ്ഞു

തനിക്ക് തന്റെ ഹരിയേട്ടൻ എങ്ങനെയാണോ അതുപോലെ തന്നെയാണ് ടീച്ചറമ്മയ്ക്ക് അച്ഛനും എന്ന് അവൾ ഓർത്തു.

ആ ഹോട്ടലിൽ വിളിച്ച് രവീന്ദ്രൻ ഏറ്റവും മുന്തിയ രീതിയിൽ ബർത്ത് ഡേ പാർട്ടി ഒക്കെ  റെഡി ആക്കിയിരുന്നു. വീണ്ടും മീരയ്ക്ക് സർപ്രൈസ് കൊടുക്കാനായിരുന്നു.

അയാളുടെ ഏറ്റവും അടുത്ത ചില സുഹൃത്തുക്കൾ ഒക്കെയും എത്തിച്ചേർന്നിട്ടുണ്ട്. ഹരിയോട് അയാൾ ഇതിനെക്കുറിച്ച് മുൻകൂട്ടി സൂചിപ്പിക്കുകയും ചെയ്തിരുന്നു.

പാർട്ടി ഒക്കെ ആകുമ്പോൾ കുറച്ച് ആളുകൾ ഇല്ലാതെ അതിനൊരു പൂർണ്ണത ഇല്ലെന്ന് ഹരി അയാളോട് മറുപടിയും പറഞ്ഞിരുന്നു.

അങ്ങനെ ആ പാർട്ടിയിൽ വച്ചാണ്  രവീന്ദ്രൻ തന്റെ ഭാര്യയെയും മകളെയും മരുമകനെയും ഒക്കെ  ഫ്രണ്ട്സിനു ഇൻട്രൊഡ്യൂസ് ചെയ്തു കൊടുത്തത്.

ഹരിയേട്ടാ…. ഇവിടെ നിന്നും നമ്മൾ എപ്പോ പുറത്തിറങ്ങും. ഷോപ്പടച്ചു പോകില്ലേ..
ഭദ്ര തന്റെ ആകുലത അവനോട് വ്യക്തമാക്കി.

ഒരു കാര്യം ചെയ്യാൻ താൻ ഇവിടെ നിൽക്ക്.. ഞാൻ പോയിട്ട് വരാം…

ഹമ്.. എങ്കിൽ അങ്ങനെ ചെയ്യാം.

ആരെയോ കാണുവാൻ ഉണ്ടെന്നു പറഞ്ഞ് ഹരി പെട്ടെന്ന് തന്നെ  പുറത്തേക്ക് പോയി

തുടരും

അടുത്ത ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Comment