പത്തു ദിവസം മുമ്പാണ്, ദിവാകരൻ രത്നവല്ലിയോട് അവസാനമായി പിണങ്ങിയത്. പിണക്കങ്ങൾ എന്നത്, പതിനെട്ടു വർഷം നീണ്ട അവരുടെ ദാമ്പത്യജീവിതത്തിൽ അപരിചിതമായ ഒന്നായിരുന്നില്ല……..

പിണക്കം എടുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ദിവാകരൻ ഉറക്കത്തിലേക്കു പൂർണ്ണമായും ചെന്നെത്തിയത്, രാത്രി ഏറെ വൈകിയാണ്. ഭാര്യ രത്നവല്ലി, ആ കിടപ്പു നോക്കി തെല്ലുനേരം കൂടി കട്ടിൽത്തലയ്ക്കലിരുന്നു. പിന്നെ, ഒരു പായ് വരിച്ച് കട്ടിലിനു താഴെ കിടന്നു. കൊച്ചുവീടിൻ്റെ കുടുസ്സുമുറിയിൽ, സീറോ… Read more

സുചിത്രയുടെ ശബ്ദം വല്ലാതെ വിറുങ്ങലിച്ചിരുന്നു. വിവിധ വികാര വിക്ഷോഭങ്ങളാൽ അവളുടെ മുഖപേശികൾ വലിഞ്ഞുമുറുകി. കൺ കോണുകളിൽ നിന്നും നീർത്തുളളികൾ……

സാക്ഷ്യം എഴുത്ത്: – രഘു കുന്നുമ്മക്കര പുതുക്കാട് അവധിദിനത്തിൻ്റെ കൗമാരഭാവം. ജയശങ്കർ, വൈകിയാണ് ഉണർന്നെഴുന്നേറ്റത്. അതുകൊണ്ടു തന്നെ കുളിയും പ്രാതലും കഴിഞ്ഞാണ് പത്രപാരായണത്തിലേക്കു കടന്നത്. വലിയ വീടിൻ്റെ വിശാലമായ അകത്തളത്തിലെ സെറ്റിയിലിരുന്നു വാർത്തകളിലേക്കു കണ്ണോടിച്ചു.?വലുതും ഇടത്തരവും തീരെ ചെറുതുമായ തലക്കെട്ടുകൾക്കു താഴെ… Read more

കാത്തിരിപ്പിനൊടുവിൽ മകനെത്തി. അവൻ, വലിയ മൂന്നു പെട്ടികൾ ട്രോളിയിൽ തള്ളിക്കൊണ്ടാണ് വന്നത്. അമ്മയെ അവൻ ചേർത്തുപിടിച്ചു ചുംiബിച്ചു. സന്തോഷവും, അച്ഛനെയോർത്തുള്ള സങ്കടവും….

അന്തി എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് “നാലുകൊല്ലം മുമ്പ്,?ഞാൻ അമേരിക്കയിലേക്കു പോകുമ്പോൾ, എന്നെ കൊണ്ടുവിടാൻ അമ്മ എയർപോർട്ടിലേക്കു പോന്നില്ലേ? നാലുകൊല്ലം കഴിഞ്ഞ്,ഞാൻ തിരികെ വരുമ്പോൾ കൂടെക്കൂട്ടാനും അമ്മ വരണം” മോൻ്റെ നിർബ്ബന്ധമാണ്, വിമാനത്താവളത്തിലെത്തിച്ചത്. മകൾക്കും പേരക്കിടാങ്ങൾക്കും മരുമകനുമൊപ്പം ആഗതരെയും കാത്തുനിൽക്കുമ്പോൾ,അമ്മയുടെ ചിന്തകളിൽ അച്ഛനായിരുന്നു.… Read more

ആരോടാണ് ഇവൾ രാവിലേ തന്നെ ചാറ്റുന്നത്?ഈശ്വരാ, ഇതാ അരവിന്ദനല്ലേ? തൻ്റെ ഉറ്റ സുഹൃത്ത്. കണങ്കാലുകളുടെ അനക്കം ദ്രുതഗതി യിലാകുന്നു. ചാറ്റു തുടരുന്നു…….

ആത്മാവും ദൈവവും(ഒരു നുണക്കഥ) എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് ദൈവം: “കണ്ണീർക്കടലുകൾ താണ്ടി, ചിതയിലെരിഞ്ഞ് വന്ന ആത്മാവേ,സ്വർഗ്ഗത്തിലേക്കു സ്വാഗതം” ആത്മാവ്: “ആരാണു നിങ്ങൾ? ഞാനെങ്ങനെ ഇവിടെയെത്തി? വാശിപിടിച്ചു കരഞ്ഞ, എൻ്റെ മോനു കളിപ്പാട്ടം വാങ്ങാൻ ബൈക്കിൽ പോയ ഞാനങ്ങെനെ ഇവിടെയെത്തി? ഇത്, ഏതാണ്… Read more

അഞ്ചുവർഷം കഴിഞ്ഞിരിക്കുന്നു അമ്മയെ കണ്ടിട്ട്. അഞ്ചുവയസ്സിലെ ഓർമ്മ ച്ചിത്രത്തിനു, കാലം വല്ലാതെ മങ്ങലേൽപ്പിച്ചിരിക്കുന്നു. മൊബൈൽ ഫോണിലെ ചിത്രങ്ങളിൽ മാത്രം……

ഗാന്ധർവ്വം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ഏറെ നേരമായി കാർ ഓടിക്കൊണ്ടിരിക്കുന്നു. അനുപമ, അച്ഛനെ നോക്കി.അച്ഛൻ, ഒന്നും മിണ്ടാതെ ഡ്രൈവിംഗിൽ തന്നെ ശ്രദ്ധയിലാണ്.. അവൾ, അച്ഛന്റെ ഫോണിലെ ഗാലറിയിലെ ആ പ്രത്യേക ഫോൾഡറിലെ ചിത്രങ്ങളിലേക്കു വീണ്ടും കണ്ണുനട്ടു. അമ്മയുടെ ചിത്രങ്ങൾ. പല… Read more

ഇരുട്ടിനു ഹരിതനിറമുള്ള മിഴികൾ കണക്കേ അവയങ്ങനെ വിളങ്ങി. ഒരു കാറ്റടിച്ചു. തൊടിയിലെ മൂവാണ്ടൻ മാവിൻ്റെ ചില്ലകളുലഞ്ഞു. ഒരു കുളക്കോഴിയുടെ കരച്ചിൽ കേട്ടുവോ? പാടവും ജലസമൃദ്ധികളും………

മിഥുനം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് അത്താഴം കഴിഞ്ഞ ശേഷമായിരുന്നു നടുത്തളത്തിലെ ചർച്ചയ്ക്കു തുടക്കമായത്. നെടുനീളത്തിൽ കിടന്ന, ആഢംബരങ്ങൾ പലതു നിറഞ്ഞ വിശാലതയുടെ മർമ്മഭാഗത്തായി, പഴയ ചാരുകസേരയിൽ അച്ഛനിരുന്നു.?നേരെ എതിർവശത്തുള്ള സെറ്റിയുടെ പതുപതുപ്പിൽ മൂത്തമകൻ ചന്ദ്രശേഖരനും, അരികിലായി ഭാര്യ പത്മജയും. മുകൾനിലയിലേക്കുള്ള… Read more

പ്രദീപേട്ടാ, നാളെ പതിനഞ്ചാം തിയതിയാണ്. ബജാജിൻ്റെ ലോൺ ഡേറ്റ്. ഏട്ടൻ മറന്നിട്ടുണ്ടാവില്ലാന്നറിയാം. രണ്ടായിരത്തഞ്ഞൂറു വേണം. രാവിലെ പറയാൻ മറന്നു……

പ്രൊഫൈൽ പിക്ച്ചർ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് നാൽക്കവല. പ്രദീപ്, വാച്ചിലേക്കു നോക്കി. പത്തേമുക്കാലായിരിക്കുന്നു. സ്റ്റാൻഡിൽ വരിയിട്ട ഓട്ടോകളിലേക്കു മിഴികൾ നീണ്ടു ചെന്നു. ഏഴ് ഓട്ടോകൾ കൂടി മുന്നിലുണ്ട്. രാവിലെ ഒമ്പതുമണിക്ക് സ്റ്റാൻഡിൽ എത്തിയതാണ്. ഇന്ന്, ഒരു മണിക്കൂറോളം വൈകിയാണെത്തിയത്. വണ്ടിയുടെ… Read more

മേലെ തൂങ്ങി നിൽക്കുന്ന അനേകം വർണ്ണത്തൊങ്ങലുകൾ, ചാരുതയുള്ള, വിവിധ നിറങ്ങൾ പേറിയ ബലൂണുകൾ. മേശയിലും, തറയിലുമായി ചിതറിപ്പരന്ന വർണ്ണക്കടലാസുകളുടെ ശബളിമകൾ……

പിറന്നാൾ എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് വെളുത്ത ചായം പൂശിയ ഗേറ്റ്, മലർക്കേ തുറന്നു കിടന്നു. ഗേറ്റു കടന്ന്, ചരൽ മുറ്റത്തേക്കു പ്രവേശിക്കുമ്പോളേ, വീടിന്നുമ്മറത്തേ പന്തൽ കാണാം. ഹരിദാസ്, വാച്ചിലേക്കു നോക്കി. പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. പന്തലിലും തൊടിയിലുമായി ആളുകൾ ഒത്തുകൂടി സൊറ… Read more

മൊബൈൽ ഫോൺ താഴെ വീണ ശബ്ദം കേട്ട്, നിഷ തല ചരിച്ചൊന്നു നോക്കി.വീണ്ടും വലിയ ആൻഡ്രോയ്ഡ് ഫോണിന്റെ ചതുരത്തിലേക്ക് മിഴികൾ പായിച്ചു…

നിഴൽച്ചിത്രങ്ങൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് അരണ്ട നീലവെളിച്ചം മുറിയാകെ നിറഞ്ഞു നിന്നു. വേഗത കുറഞ്ഞു കറങ്ങിക്കൊണ്ടിരുന്ന ഫാനിന്റെ കാറ്റിനാൽ, ജാലകവിരികളുലഞ്ഞു കൊണ്ടേയിരുന്നു. നീണ്ട കുളിയുടെ പരിസമാപ്തിക്കു ശേഷം, അരവിന്ദൻ ഇറങ്ങിയത്ആ നീലവെളിച്ചത്തിലേക്കായിരുന്നു. അടച്ചിട്ട കിടപ്പുമുറിയുടെ ഇളംപച്ച ചുവരുകളിൽ നീലനിറം സംയോജിച്ച്,… Read more

അത്താഴം കഴിച്ച് സ്വസ്ഥമായി തിരികേ വരാൻ കഴിയാത്തേലുള്ള ഭാര്യയുടെ ദേഷ്യം മനസ്സിലാക്കി, രാജീവ് മിണ്ടാതിരുന്നു…..

മറവി എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് ഉമ്മറത്തേ അരത്തിണ്ണയിലിരുന്ന് ഷൂവിലെ പൊടി തുടയ്ക്കുമ്പോളാണ്, അകത്തു നിന്നും പ്രതിഭയുടെ നീട്ടിയുള്ള വിളിയുയർന്നത്…. “രാജീവേട്ടാ, ഒന്നു വേഗം അകത്തേക്കു വന്നേ…..” രാജീവ്, തിണ്ണയിൽ നിന്നുമെഴുന്നേറ്റ് അരികിലിരിക്കുന്ന മക്കളോടു പറഞ്ഞു. “മക്കള് ഇവിടെ നിൽക്ക് ട്ടാ…. അമ്മ… Read more