എന്തു കാരണത്തിലാണ് ഞാൻ കൂകുന്നതെന്ന് സംശയിക്കാത്ത ഒരേയൊരു ആള് എന്റെ അമ്മ മാത്രമായിരിക്കും. ഞാൻ ഒന്നും മറന്നിട്ടില്ലായെന്ന് അമ്മയ്ക്ക് മനസിലായിട്ടുണ്ടാകും……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഞാൻ ശ്രദ്ധിക്കുമ്പോൾ അയൽക്കാരിയായ സുശീല നിങ്ങളുടെ മോൻ കുറക്കനാണോയെന്നാണ് എന്റെ അമ്മയോട് ചോദിക്കുന്നുണ്ടായിരുന്നത്. വേണമെങ്കിൽ നേരിട്ട് അന്വേഷിച്ചോയെന്ന് അമ്മയും പറഞ്ഞു. അതു നന്നായി. അല്ലെങ്കിലും, എന്നോട് ചോദിക്കാനുള്ള ധൈര്യമൊന്നും പരിസരത്ത് ആർക്കുമില്ല. എന്റെ തലവട്ടം കണ്ടപ്പോൾ തന്നെ കുiത്തികയറ്റിയ… Read more

പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തന്നെ ഏറെ നാളുകൾ എടുത്തു. പുഴയിലും തോടിലുമായി മീൻ പിടിക്കാനായി പതിയേ ഞാൻ ഇറങ്ങി തുടങ്ങി…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തോട്ടിലും പുഴയിലുമായി ചൂണ്ടയിട്ടും വലയെറിഞ്ഞും കിട്ടുന്ന മീനുകളെ വീട്ടിൽ കൊടുക്കുകയെന്ന ദൗത്യം മാത്രമേ എനിക്കുള്ളൂ. അമ്മയത് ആവിശ്യം പോലെ വിൽക്കുകയോ കറി വെക്കുകയോ ചെയ്യും. ഇങ്ങനെ മീൻ പിടിച്ച് നടക്കാതെ മറ്റു വല്ല പണിക്കും പോയിക്കൂടേയെന്ന് പലരും എന്നോട്… Read more

ജീവിക്കണമെന്ന് കരുതിയാൽ കുരുക്കിയിട്ട നൂലുകൾ പോലെയാണ് വഴികൾ. ഏതു വഴിയിലൂടെ പോയാലാണ് ജീവൻ നിലനിൽക്കുകയെന്നത് എന്നെ പോലെയുള്ളവർക്ക് ഒരു ഭാഗ്യ പരീക്ഷണം തന്നെയാണ്…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ മംഗലത്തു വീട്ടിൽ പണിക്ക് ആളെ വേണമെന്ന് അമ്മാവനാണ് പറഞ്ഞത്. അങ്ങു ദൂരെയാണ്. പറ്റിയാൽ ഇന്നു തന്നെ പോകണം! അവിടെ താമസിച്ചു കൊണ്ട് പറമ്പിലെ പണി ചെയ്യാനാണു പോലും ആളിനെ ആവിശ്യം. ഇന്നു തന്നെ പോയിക്കൊള്ളൂയെന്നും പറഞ്ഞ് അമ്മാവൻ വണ്ടിക്കൂലിയും… Read more

ആദ്യ പകുതി നേരം കെട്ടിപിടുത്തവും സങ്കടം പറച്ചിലുമൊക്കെ ആയിരുന്നു. പിന്നീട് ആഴത്തിലുള്ള ചിന്തയുമായി അവർ രണ്ടാളും മുഖത്തോട് മുഖം നോക്കുന്നതു….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ എന്റെ അച്ഛൻ അഞ്ചു വർഷങ്ങൾക്കു മുമ്പ് മരിച്ചുവെത്രെ! വിവാഹം കഴിഞ്ഞ പെങ്ങളുടെ കൂടെയാണ് അമ്മ. ഉണ്ടായിരുന്ന വീടു വിൽക്കുകയും ചെയ്തു. പ്രാഥമികമായ അന്വേഷണത്തിൽ അമ്മയും പെങ്ങളും വലിയ പ്രയാസമില്ലാതെ തന്നെയാണ് ജീവിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ‘ആരാ…?’ അമ്മയാണ് ചോദിച്ചത്.… Read more

ഒരുനാൾ ഒരു വരിയെങ്കിലും അടയാളപ്പെടുത്താതെ സ്വപ്നയ്ക്ക് ഉറക്കം വരാറില്ല. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ, താൻ ജീവിക്കുന്ന മുഹൂർത്തങ്ങളെ വീണ്ടും കാണാനാണെന്ന് മാത്രമേ അവൾ പറയാറുള്ളൂ……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ നാലുവർഷമായി കൂടെയുണ്ടായിരുന്ന സ്വപ്ന ഇന്നൊരു സ്വപ്നമാണ്. ഞാൻ മാത്രം കണ്ടുകൊണ്ടിരുന്ന അവൾ എങ്ങോട്ട് പോയെന്ന് പോലും എനിക്ക് അറിയില്ല. ഒരുനാൾ ഓഫീസിൽ നിന്ന് വന്നപ്പോൾ ഫ്രിഡ്ജിന്റെ മേലെയൊരു കത്തു മാത്രമേ അവൾക്ക് പകരമായി ഉണ്ടായിരുന്നുവുള്ളൂ… ‘മിഥുനേട്ടനോട്‌ നന്ദിയുണ്ട്. എന്നെ… Read more

എനിക്ക് ഇഷ്ടമായിരുന്നു അവളെ. തുടർന്നുള്ള നാളുകളിലെല്ലാം കടുത്ത ദുഃഖത്തിലേക്ക് ഞാൻ ആണ്ടു പോയി. എന്റെ ഡിഗ്രി മുടങ്ങി. ചിലവിന് വേണ്ടി അച്ഛന്റെ മുന്നിൽ കൈനീട്ടാൻ മടി തോന്നിയപ്പോൾ ടാക്സി ഡ്രൈവറായി…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ദെബോറയ്ക്ക് ചുരുള മുടികളും തിളങ്ങുന്ന ഗോളി കണ്ണുകളുമാണ്. മംഗലാപുരം എയർപോർട്ടിൽ നിന്നുള്ള മടക്ക യാത്രയിലാണ് എന്റെ ടാക്സിയിലേക്ക് അവൾ കയറുന്നത്. ഉഡുപ്പിയിലേക്കാണ് പോകേണ്ടത്. ഒരു വിദേശ വനിതയുടെ സാമീപ്യം എന്നെ ഉന്മേഷനാക്കി. വളയം പിടിക്കാൻ തന്നെ വല്ലാത്തയൊരു ഉത്സാഹം.… Read more

ഒടുവിൽ, നിന്നെ കെട്ടിയതാണ് താൻ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും പറഞ്ഞ് ഫ്ലാറ്റിന്റെ മുൻവാതിൽ സുരേഷേട്ടൻ ശക്തമായി അടച്ചു. ചൂട്! കിടപ്പു മുറിയിൽ ഏസി ഓണിലായിരുന്നിട്ടു പോലും…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ എന്റെ സുരേഷേട്ടനൊരു സൂര്യനാണ്. ചൂടെന്ന് പറഞ്ഞാൽ പരിസരത്തേക്ക് ചിന്തകൾക്ക് പോലും അടുക്കാൻ പറ്റില്ല. എന്റെ ഭാഗ്യമാണെന്ന് കരുതിയ ആളിൽ ഇതിനുമാത്രം ദേഷ്യങ്ങളുടെ സ്ഫോടനങ്ങൾ നടക്കുന്നുണ്ടെന്ന് ഞാൻ കരുതിയില്ല. അല്ലെങ്കിലും, കരുതാത്തത് കൂടി സംഭവിക്കുന്നതിന്റെ പേരാണല്ലോ ജീവിതം! അന്ന് കറന്റു… Read more

അല്ലെങ്കിലും മമ്മിയും പപ്പയും അങ്ങനെയാണ്. മമ്മിക്കാണ് കൂടുതൽ കർക്കശ ബുദ്ധി. ആഗ്രഹമായി ഞാനൊന്നും പറയാൻ പാടില്ല. മക്കൾക്ക് വേണ്ടതെന്താണെന്ന് മാതാപിതാക്കൾക്ക് അറിയാം പോലും…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഏഷ്യൻ പബ്ലിക് സ്കൂളിലെ ആറാം തരത്തിൽ പഠിക്കുകയായിരുന്നു. ഇംഗ്ലീഷ് മീഡിയമാണ്. എനിക്ക് നല്ല ഓർമ്മയുണ്ട്! മാതൃഭാഷ സംസാരിച്ചതിന് ഒരുനാൾ മുഴുവൻ എന്നെ എഴുന്നേറ്റ് നിർത്തിപ്പിച്ചു. ഇപ്പോഴും സ്കൂളെന്ന ഓർമ്മയിൽ ആദ്യം തെളിയുന്നത് ആ നിർത്തമാണ്. കറുത്ത ഷൂസും വെളുത്ത… Read more

അറിഞ്ഞു വെച്ചതുകൊണ്ട് എന്റെ ജീവിതത്തിൽ യാതൊരു ഉപകാരവുമില്ലാത്ത കാര്യം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ വേണ്ടി മാത്രം ഞാൻ എന്തിന് പഠിക്കണം……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഭർത്താവിന്റെ കാഴ്ച്ചപ്പാടിൽ കോമെൺ സെൻസില്ലാത്ത വർഗ്ഗത്തിൽ പെട്ടവളാണ് ഞാൻ. പഴമക്കാരുടെ ഭാഷയിൽ പറയുകയാണെങ്കിൽ പൊട്ടക്കിണറിലെ തവള! ‘നീ വായിക്കുന്ന പൈങ്കിളി സാഹിത്യമൊന്നുമല്ല മോളെ യാഥാർഥ്യം… കുറച്ചു കൂടെ അപ്ഡേറ്റ് ആകൂ…’ ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട് ഏതാണെന്ന് അറിയാത്തതു… Read more

ഭാനുമതിയെ ഇഷ്ട്ടമാണെന്ന് പറയുമ്പോൾ കുനിഞ്ഞ അച്ഛന്റെ തല ഉയർന്നു. നീയിത് എന്തു ഭാവിച്ചാണെന്ന് ചോദിച്ച് അച്ഛൻ എഴുന്നേൽക്കാൻ ഒരുങ്ങി. വിഷയം മാറ്റാൻ എന്നോണം താനൊന്ന് പുറത്തു പോയിട്ട്……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അച്ഛന്റെ പ്രേമം ഞാൻ കണ്ടു പിടിച്ചു. കഴിഞ്ഞ ഓണത്തിന് പൂ പറിക്കാൻ പോയപ്പോൾ പാമ്പു കടിച്ചു മരിച്ച ഭാർഗ്ഗവിയമ്മയുടെ മൂത്ത മകൾ ഭാനുമതിയാണ് കക്ഷി. ‘ഭാനുമതിയെ ഇഷ്ടമാണൊ അച്ഛന്…?’ തലയുയർത്താതെ ആ അറുപതുകാരൻ അതേയെന്ന് പറഞ്ഞു. ചിരിക്കാൻ തോന്നിയിട്ടും… Read more