Story written by SMITHA REGHUNATH
ആ അമ്പലമുറ്റത്തെ ആൽത്തറയിൽ ഇളവെയില് ഏറ്റ് ഇരിക്കുമ്പോൾ മനസ്സിലേക്ക് ആ ദൂതകാലം വീണ്ടും വന്നു
ഞാൻ ഹരിഗോവിന്ദ്,,,
ഒരു സ്കൂൾ മാഷാണ്
അച്ഛൻ എന്റെ ചെറുപ്പത്തിലെ മരിച്ചൂ,, പിന്നെ എല്ലാം എന്റെ അമ്മ ആയിരുന്നു ..അത്യാവിശ്യം ഞങ്ങൾക്ക് ജീവിച്ച് പോകാൻ ഉള്ള സാമ്പത്തിക അടിത്തറ തന്നിട്ടാണ്.. അച്ഛൻ അനന്തതയിലേക്ക് യാത്രയായത് …
“പറയാൻ മറന്ന് ഞാൻ വിവാഹിതനാണ് …
പക്ഷേ ഇന്ന് എനിക്ക് കൂട്ടിന് എന്റെ ലച്ചൂ മാത്രമേ ഉള്ളൂ എന്റെ മോളൂടെ ജനനത്തോടെ അവളുടെ അമ്മ എന്നോട് യാത്ര പറഞ്ഞൂ,.
അമിതമായ രക്തസ്രാവത്തിന്റെ രൂപത്തിൽ മരണം അവളെ കവർന്ന് എടുത്തപ്പൊൾ ജീവിതത്തിന്റെ നിറ കാഴ്ചകൾ മുഴുവൻ എന്നിൽ നിന്ന് മാഞ്ഞ് പോയി…
എന്റെ മോൾ അവളുടെ വരണ്ട ചുണ്ടുകൾ അമ്മിഞ്ഞപാലിനായ് വിറകൊണ്ടപ്പൊൾ … തണുത്ത ലാക്റ്റോജിൻ കൊടുത്ത് അവളുടെ വിശപ്പ് അടക്കുന്നത് സങ്കടത്തോടെ നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട് …..
അമ്മയുടെ നെഞ്ചിലേ ചൂട് പറ്റി കിടക്കേണ്ട എന്റെ മോൾ ഈ അച്ഛന്റെ നെഞ്ചിന്റെ താളത്തിൽ ഉറങ്ങി:..
ഇന്ന് ആ സ്ഥലമാറ്റ പേപ്പർ കയ്യിൽ കിട്ടുന്നത് വരെ അമ്മയും ലച്ചൂവും മായി ദിനങ്ങൾ തള്ളി നീക്കൂകയായിരുന്നു …
എന്റെ നാട്ടിൽ നിന്ന് ഒരുപാട് ദൂരെയൊന്നുമല്ല പാലക്കാട് എന്ന് അറിയാമെങ്കിലും …അമ്മയെയും എന്റെ കുഞ്ഞിനെയും തനിച്ചാക്കണമെന്ന് ഓർക്കൂമ്പൊൾ നെഞ്ചിൽ ഒരു പെടപ്പെടപ്പാണ്…
ഹെഡ്മാസ്റ്റർ പറഞ്ഞത്… താൻ എങ്ങനെലും ഒരു വർഷം അവിടെ തുടരൂ പിന്നെ ഞാൻ വേണ്ടത് ചെയ്തോളാം എന്നാണ് അതാണ് ആകെയുള്ള ഒരു സമാധനം,,,
നാളെ വെളുപ്പിനെ ഇവിടിന്ന് പുറപ്പെടണം കൂട്ടുകാരൊട് പറഞ്ഞിട്ടുണ്ട് ഇടയ്ക്ക് വീട്ടിൽ ചെന്ന അന്വേഷിക്കണമെന്ന്
അമ്മയുടെ അടുത്ത് എന്റെ മോൾ സുരക്ഷിതമാണെന്ന് അറിയാവുന്നത് കൊണ്ട് ആ കാര്യത്തിലും ഒരു സമാധനമുണ്ട്…
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
സ്കൂളിലെ പ്യൂൺ ആയ കേശവൻ ചേട്ടന്റെ പരിചയത്തിൽ ഉള്ള ഒരു വീടിന്റെ മുകൾനിലയാണ് താമസിക്കാൻ ഇടം കിട്ടിയത്…
എന്തോ അവരുടെ കഷ്ടപ്പാട് കൊണ്ടാണ് അവർ അതിന് അനുവാദം തന്നത് നല്ലൊന്നന്തരം പട്ടന്മാര്..
ആ അഗ്രഹാരത്തിന്റെ മട്ടുപ്പാവിൽ ഇരിക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമ ..
ഇവിടെ ഒരു മുറിയും അടുക്കളയും മാത്രം അടുക്കളയിൽ വെപ്പൊന്നും ഇല്ല..അടുത്തുള്ള സ്വാമീസ് ഹോട്ടലിൽ നല്ല ഭക്ഷണമാണ് … അവിടുന്നാണ് കഴിപ്പ്,
വിരസമായ ദിവസങ്ങൾ
അങ്ങനെയിരിക്കെയാണ് ഞാൻ തുളസിയെ കാണുന്നത്…
തുളസി കതിർ പോലെ നിർമ്മലയായ ഒരു പെൺകുട്ടി…
അഗ്രഹാരത്തിന്റെ പൊട്ടിപൊളിഞ്ഞ നാല് ചുവരുകൾക്കുള്ളിൽ ജീവിതം തള്ളിനീക്കുന്ന ഒരുവൾ …
നരച്ച നിറം മങ്ങിയ ചേലയാണ് അവളുടെ വേഷം …
ആ നിറമില്ലായ്മയാണ് അവളുടെ ജീവിതം എന്നറിഞ്ഞത് ഇന്നാണ് …. അതൂ കേശവേട്ടൻ തന്നെയാണ് പറഞ്ഞത് …
തുളസി ആ ഗ്രാമത്തിലെ സുന്ദരിയും നിഷ്കളങ്കയുംമായ പെൺകുട്ടി…
ചെറുപ്പത്തിലെ അമ്മയും അച്ഛനും സഹോദരനും നഷ്ടപ്പെട്ട അവളെ അവളുടെ അമ്മ വീട്ടുകാർ ഏറ്റ് എടുക്കയും അവളുടെ പാട്ടിയമ്മയും ,അമ്മാവൻമാരും അവളെ നല്ലത് പോലെ സംരക്ഷിച്ച് പോരുകയും ആയിരുന്നു .. അങ്ങനെ അവളുടെ 18 മത്തെ വയസ്സിൽ അടുത്ത ഗ്രാമത്തിലെ ഒരു യുവാവുമായി അവളുടെ വിവാഹം നടത്തി,,,
ആ ദാമ്പത്യം അധികനാൾ നീണ്ട് നിന്നില്ല പാമ്പ് കടിയേറ്റ് അയാൾ മരിക്കൂമ്പൊൾ അത് അവളുടെ ജാതകദോഷം കൊണ്ടാണന്ന് പറഞ്ഞ് ഭർത്താവിന്റെ വീട്ടുകാർ അന്ന് തന്നെ അവളെ ഇവിടെ കൊണ്ട് വീട്ടും ..
അതിന്റെ ജീവിതം ആ നാല് ചുവരുകൾക്കുള്ളിൽ ആയി.. ഒര് ആഘോഷങ്ങൾക്കോ ഉത്സവത്തിനോ ഒന്നു അതിനെ പങ്കെടുപ്പിക്കാറില്ല.”
ആകെ അത് പുറത്തേക്ക് വരുന്നത് അമ്പലത്തിലേക്ക് ആണ്
കേശവേട്ടാ അതിനൊരു പുനർവിവാഹം …
തമാശ കേട്ടത് പോലെ കേശവേട്ടൻ ഒരു ചിരി…
ഹരിക്കരിയില്ല ഇവരുടെ ആചാരങ്ങൾ .. ഭർത്താവ് മരിച്ച സ്ത്രിക്ക് പൊതുവേദിയിൽ പ്രത്യക്ഷപ്പെടാനുള്ള അനുവാതം പോലു ഇല്ലാത്തപ്പൊഴാണ് വീണ്ടും വിവാഹം,,,,
അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാ ആ ഇരുണ്ട മുറിയിൽ അവരോട് കൂടി അവസാനിക്കും..
അറിയാതെ അവളുടെ ചിത്രം എന്റെ മനസ്സിൽ നിറഞ്ഞൂ സഹതാപമാണോ അതോ പ്രണയമേ.. ജീവിതത്തിൽ ഒരു ആഗ്രഹങ്ങളും ഇല്ലാതെ ആശയറ്റവളായ് അവളുടെ ജീവിതം ഇവിടെ ഹോമിക്കാനുളളതല്ല.”
തുളസിയെ അമ്പലത്തിൽ വെച്ച് കണ്ടപ്പൊൾ പല പ്രാവിശ്യം ഞാൻ എന്റെ മനസ്സിലെ അവളൊടുള്ള ഇഷ്ടം പറയാൻ ശ്രമിച്ചതാണ്.. എന്ത് കൊണ്ടൊ ഒരിക്കൽ പോലും അവളൊട് മനസ്സ് തുറക്കാൻ പറ്റിയില്ല ,,,പക്ഷേ ഇന്ന് ഞാൻ അവളൊട് സംസാരിക്കും..
മാഷെ ,,,
ഞാൻ എന്റെ ഇഷ്ടം അവളൊട് തുറന്ന് പറഞ്ഞപ്പൊൾ അവളുടെ പ്രതികരണം ഇങ്ങനെയായിരുന്നു.”
മാഷന്നോട് ഒരിക്കലും ഇങ്ങനെയൊന്നും ദയവ് ചെയ്ത സംസാരിക്കരുത്… ആരെങ്കിലും കേട്ട് വന്നാൽ …
തുളസി നീ എന്തിന് ങ്ങനെ നിന്റെ ജീവിതം പാഴാക്കി കളയുന്നു,,, കൂട്ടി ഈ ലോകം നിനക്ക് കൂടി ഉള്ളതാണ്” ‘,,, ഞാൻ നിന്നോട് എന്നെ പറ്റി എല്ലാം പറഞ്ഞു,,, നിന്നെ പറ്റി എല്ലാം എനിക്കറിയാം … എനിക്ക് നിന്നെ ഇഷ്ടമാണ്.. ഞാൻ നിന്നെ എന്റെ ജീവിതത്തിലേക്കാണ് ക്ഷണിക്കുന്നത്: തുളസി ” ,,,
ഇല്ല മാഷെ ,,,മാഷ് ന്നോട് പൊറുക്കണം ഞാനിപ്പൊൾ ഈ,,ജീവിതത്തിൽ സംതൃപ്തയാണ്,,,, ഇനി മാഷ് എന്നെ കാണാൻ ശ്രമിക്കരുത് ഇതന്റെയൊരു അപേക്ഷയാണ് ….
തുളസി പോകുന്നത് നോക്കി ഞാൻ നിന്നൂ,, ‘ തുളസി വീട്ടിൽ ചെന്നപാടെ പാട്ടിയമ്മയുടെ മടിയിൽ വീണ് മതിയാവോളം കരഞ്ഞു: ‘മോളെ തുളസി എന്താ..? എന്താ മോളെ… തുളസി സംഭവിച്ചത് മുഴുവൻ പറഞ്ഞതും ആ വൃദ്ധ കൊച്ച് മകളുടെ മുഖത്തെ കണ്ണീരൊപ്പി ”’എന്റെ മോള് വിഷമിക്കാതെ.. പാട്ടിയമ്മ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം
എന്താ? പാട്ടിയമ്മ !!!
മോൾക്ക് ആ മാഷെ…
എന്താ.. മോളെ…
പാട്ടിയമ്മ ഞാൻ… എനിക്ക്
എനിക്കറിയില്ല !!
തിരിച്ച് എന്റെ നാട്ടിലേക്കുള്ള ബസ്സിൽ ഇരിക്കുമ്പൊൾ നല്ല പട്ട് സാരിയൊക്കെയുടുത്ത് മുല്ലപ്പൂവ് ഒക്കെ വെച്ച് പൊട്ട് തൊട്ട് എന്റെ അരികിൽ തുളസിയും സീമന്തരേഖയിലെ സിന്ദൂരത്തിന്റെ ചുവപ്പിനെക്കാൾ നാണത്തിന്റെചുവപ്പ് തുളസിയുടെ കവിളുകൾക്ക് .. നിറഞ്ഞ ആനുഗ്രഹം ചൊരിഞ്ഞ് പാട്ടിയമ്മ ഞങ്ങളെ യാത്രയാക്കൂമ്പൊൾ ….
തലേ ദിവസം പാട്ടിയമ്മ എന്നെ കാണാൻ വന്നത് ഞാൻ ഓർക്കുകയായിരുന്നു,,, മോനെ എന്റെ മോൾ ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചതാണ്: ഭാഗ്യ കെട്ടവളെന്ന് പറഞ്ഞ് എല്ലാരൂ എന്റെ കുഞ്ഞിനെ ഒരുപാട് വേദനിപ്പിച്ചും ഇനിയെങ്കിലും അവൾക്ക് സന്തോഷമായ ഒരു ജീവിതം കിട്ടട്ടെ :അവൾക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് സമുദായത്തിന്റെ വിലക്ക്കളും കുടുംബത്തിന്റെ അഭിമാനവും ഓർത്താണ് എല്ലാം അവൾ മനസ്സിലൊതുക്കിയത്… അവളെ നിന്റെ കയ്യിൽ ഏല്പ്പിച്ചാൽ എനിക്കും മനസ്സമാധനമായ് കണ്ണടയ്ക്കാം..
എന്റെ അമ്മയ്ക്കും എന്റെ ലച്ചുവിനും താങ്ങും തണലുമായ് ഇനി ഇവൾ
ഇഷ്ടമായെങ്കിൽ എനിക്കായ് ഒരു വരി