അങ്ങനെ ചിന്തിരിക്കുമ്പോൾ അതാ അവന്റെ മെസ്സേജ്. ഞാൻ ഒരിടം വരെ പോകുന്നു. തിരിച്ചു വരും 4 വർഷങ്ങൾ കഴിഞ്ഞു. നിന്റെ ഈ അക്കൗണ്ട് ഉണ്ടെങ്കിൽ നമുക്ക് ഇതുപോലെ സംസാരിക്കാം……

Story written by Neelima Neelu

ജോലി കഴിഞ്ഞു വന്നു അവൾ എന്നത്തേയും പോലെ അൽപനേരം എഫ്ബി തുറന്നു.

അല്ലെങ്കിലും ആ ഹോസ്റ്റൽ മുറിയിൽ അവൾ ഒറ്റയ്ക്കാണല്ലോ. ആ ഏകാന്തത അവൾ ചോദിച്ചു വാങ്ങിയതാണ് കുറച്ചുകാലങ്ങളായി.എന്നത്തേയും പോലെ തന്റെ കഥകളുടെ താഴെയുള്ള കമന്റ്‌ വായിക്കുകയായിരുന്നു അവൾ.

താനെന്താടോ ശോകകഥകൾ മാത്രമേ എഴുതുന്നു എന്നാ കമന്റ്‌ ശ്രദ്ധയിൽ പെട്ടത്. അപ്പോൾ തന്റെ കഥകൾ ശ്രദ്ധിക്കാറുണ്ടെന്നു മനസിലായി. കാരണം എത്രയോ ആൾക്കാർ ദിവസവും എത്രകഥകളാണ് ആ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യുന്നത് താൻ പോലും അത് ആരാണെന്നോ എന്താണെന്നോ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല.

കഥ കൊള്ളാമെങ്കിൽ കൂടിയും. പക്ഷെ ഇതാരായിരിക്കാം. വെറുതെ ഒരു ഇമോജി ഇട്ടു പോയി. അപ്പോൾ തന്റെ മെസ്സന്ജറിൽ ഒരു മെസ്സേജ്. ഉത്തരം പറയെടോന്നു.വല്ലാത്ത ദേഷ്യം തോന്നി. തന്നോടെന്തിനാ ഞാൻ അതൊക്കെ പറയണെന്നു ചോദിച്ചു.

“അതെന്താ പറഞ്ഞാൽ തനിക്കു. എപ്പോഴും ശോക കഥയെഴുതി സ്വയം ശോകമാകാതെ വല്ല പ്രതികാരവും ചെയ്തു സ്വയം സംതൃപ്തിയടെയെടോ. “

“ഞാൻ എന്തെഴുത്തണമെന്ന് ഞാൻ തീരുമാനിച്ചോളാം. നിങ്ങളുടെ ഉപദേശം വേണ്ട. “

“വായനക്കാരന്റെ അവകാശമാണെന്ന് കരുതിയാൽ മതി. “ അങ്ങനെ തുടങ്ങിയ വഴക്കാണ്. എന്നും അവൻ വരും എന്തെങ്കിലും പറഞ്ഞു കൊണ്ട്. എന്റെ കഥകളുടെ കുറ്റവും കുറവും ചിലപ്പോൾ നല്ലതും പറയാറുണ്ടെന്നല്ലാതെ എന്നെ കുറിച്ചോ എന്റെ ജീവിതത്തെക്കുറിച്ചോ ഒന്നും അയാ ൾ ചോദിച്ചിരുന്നില്ല. അത് ഞാൻ പ്രേത്യേകം ശ്രദ്ധിച്ചു.

പിന്നെ കഥകൾ എഴുതുമ്പോൾ ഒക്കെ ശ്രദ്ധിക്കുമായിരുന്നു. പി ഴവുകൾ പറ്റാത്തിരിക്കാൻ.. ആവശ്യമില്ലാതെ ശോകം വരാതിരിക്കാൻ. അതെ സന്തോഷിക്കാൻ ഇഷ്ടപെടുന്ന ജീവിതത്തിലേക്ക് എന്തിനാ വെറുതെ ശോകമായ കഥകൾ. പക്ഷെ ശോകം മനസ്സിൽ ഇല്ലാത്ത ആൾക്കാർ ഉണ്ടാകുമോ?

എന്റെ കഥയും കഥാപാത്രത്തെ കുറിച്ച് മാത്രം സംസാരിക്കുമ്പോഴും അറിയാതെ ഉള്ളിൽ അവൻ ആരാണെന്നോ എന്തു ചെയുന്നു അയാളെ കുറിച്ചറിയാൻ വല്ലാത്ത ആഗ്രഹം തോന്നി. പ്രൊഫൈൽ അവന്റെ പേര് മാത്രം. പക്ഷെ എന്നോട് ഒന്നും ചോദിക്കാതെ ഞാൻ എങ്ങനെ ചോദിക്കും. അങ്ങനെ ഒരു ദിവസം എത്ര ശ്രമിച്ചിട്ടും അറിയാതെ ചോദിച്ചു പോയി. നീ ആരാന്നു? തന്റെ കഥകൾ ഇഷ്ടപെടുന്ന ഒരാൾ. ആ ഒരു ഉത്തരത്തിൽ ഒതുക്കി അവൻ.കൂടുതൽ ഒന്നും പറയാൻ ഇഷ്ടപ്പെടാതെ.തനിക്കു കഥയെഴുതാൻ ഒരുപാട് സംഭവങ്ങൾ പറഞ്ഞു തന്നു അവന്റെ ചുറ്റു മുള്ളവർക്ക് സംഭവിച്ചതാണെന്നു പറഞ്ഞു, അതിൽ അവന്റെ ജീവിതം ഉണ്ടായിരുന്നോ എന്നുപോലും തോന്നിപോയി. പലതും ചോദിച്ചെങ്കിലും കഥയിൽ ചോദ്യമില്ലന്ന് പറഞ്ഞവൻ ഒഴിഞ്ഞു മാറി. ച .തിയും ച.തിക്കപ്പെട്ടവനും ഒക്കെ എന്റെ കഥാപാത്രങ്ങളായി. വീണ്ടും ശോകം എന്റെ കഥയിൽ വന്നു.

ശോകമില്ലാതെ ജീവിതമുണ്ടോ എന്നു കളിയാക്കി അവൻ കഥപറയുമ്പോൾ.
പേരും ഊരും ഒന്നുമറിയില്ലെങ്കിലും ഞാനും ആ കൂട്ട് ഇഷ്ടപ്പെട്ടു. എത്രയോ മെസ്സേജുകൾ വന്നിട്ടുണ്ട്. അതിൽ നിന്നൊക്കെ ഒരുപാട് വ്യത്യാസമുള്ളവനാക്കി അവന്റെ മെസ്സേജുകൾ. നാട് എവിടെയാണെന്ന് പറയാതെ ആ കൊച്ചു ഗ്രാമത്തെ കുറിച്ച് പറഞ്ഞു എന്നെ വല്ലാതെ കൊതിപ്പിച്ചു. അവിടെയുള്ള രസികൻ മാരായ ആൾക്കാരെ കുറിച്ച് പറഞ്ഞു. അതിൽ അപ്പുമാഷും, സദാനന്ദൻ ആശാനും, ഗോപു അണ്ണനും, മീന അമ്മായി ഒക്കെ ഉണ്ടായിരുന്നു..എന്നാലും ഇങ്ങനെയും മനുഷ്യരുണ്ടോ ഒരാളെ കാണാനും അറിയാനും ആഗ്രഹമില്ലാതെ?

അങ്ങനെ ചിന്തിരിക്കുമ്പോൾ അതാ അവന്റെ മെസ്സേജ്. ഞാൻ ഒരിടം വരെ പോകുന്നു. തിരിച്ചു വരും 4 വർഷങ്ങൾ കഴിഞ്ഞു. നിന്റെ ഈ അക്കൗണ്ട് ഉണ്ടെങ്കിൽ നമുക്ക് ഇതുപോലെ സംസാരിക്കാം.

അതെ അന്നുപോയതിൽ പിന്നെ അവന്റെ മെസ്സേജുകൾ വന്നില്ല എന്നെ തേടി. അവൻ പറഞ്ഞ ദിവസം വച്ചു നോക്കുമ്പോൾ 4 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പക്ഷെ അവന്റെ മെസ്സേജുകൾ ഇതുവരെയും വന്നില്ല. അവൻ ആരെന്നോ എവിടെ യാണെന്നോ അറിയില്ല. അങ്ങനെ അവനെ മാത്രം കാത്തിരിക്കാൻ മാത്രം അവൻ എന്റെ ആരുമല്ല. പക്ഷെ കുറച്ചു കാലം എങ്കിലും സന്തോഷം നൽകിയവനാണ് അവന്റെ വാക്കുകളിലൂടെ. വെറുതെ മോഹിച്ചു പോകുന്നു നീ തിരിച്ചു വന്നെങ്കിൽ ഒരു മെസ്സേജ് എങ്കിലും അയച്ചെങ്കിലെന്നു.

അന്ന് പോയതിനു ശേഷം ഒരു പോസ്റ്റ്‌ പോലും ഇടാത്ത നിന്റെ എഫ്ബി ഞാൻ ഇന്നും നോക്കാറുണ്ട് ഇത്രയും വർഷങ്ങൾക്കു ശേഷവും. എവിടെ ആയിരിക്കും നീ പോയത്? എന്തായിരിക്കും നീ എന്നോട് ഒന്നും ചോദിക്കാത്തത്? നിന്നെ കുറിച്ച് ഒന്നും പറയാത്തത്? ഇന്നും വെ ,ട്ടി ന ശിപ്പിക്കാത്ത കാവുകൾ ഉള്ളത് ഞങ്ങളുടെ നാട്ടിൽമാത്രമാകും എന്നു പറഞ്ഞിട്ട് ആ നാടേതാണെന്നു പറയാത്തത്? കുന്നിക്കുരുകളും, മഞ്ചാടിയും. നാ ഗപ്പഴവുമൊക്കെ നിൽക്കുന്ന അമ്പലം കാണണ്ടതുതന്നെയെന്നു പറഞ്ഞിട്ടും ആ അമ്പലം ഏതാണ് പറയാത്തത്, അങ്ങനെ അങ്ങനെ എന്തൊക്കെ പറഞ്ഞിട്ടും നീ ആരാന്നു പറയാത്ത കൂട്ടുകാരാ,കാത്തിരിക്കുന്നു നിന്റെ നാടിനെക്കുറിച്ചും നാട്ടുകാരെ കുറിച്ചും പിന്നെ നിന്നെ കുറിച്ചും അറിയാനായി…………

Related Posts

Leave a Reply

Your email address will not be published. Required fields are marked *