അതുവേണ്ട സിന്ധു ഇപ്പൊ താൻ ചെറിയകുട്ടിയല്ല ഇരുപതുവയസ്സുള്ള ഒരു മുതിർന്നകുട്ടി ആണ് അല്ലങ്കിൽ തന്നെ രാത്രിയും പകലും ഞാൻ അവിടെ ആ വീട്ടിൽ കയറി ഇറങ്ങുന്നതിൽ നാട്ടുകാർക്കു മുറുമുറുപ്പുണ്ട്…………

Story written by Latheesh Kaitheri

എന്തെങ്കിലും സംസാരിച്ചു തുടങുമ്പോൾ അടക്കാത്ത കൺപീലികൾ കൊണ്ട് തന്നെ മുഴുവനായി ദഹിപ്പിക്കുന്ന നോട്ടം ,ആദ്യം കരുതിയത് അവൾക്കു തന്നോട് എന്തോ വെറുപ്പുണ്ട് എന്നാണ്,, പക്ഷെ ഇന്നുരാവിലെ വയലിന്റെ അറ്റത്തോളം തന്റെ പിറകെ ഓടിവന്നു അവളതു പറഞ്ഞു തുടങ്ങിയപ്പോൾ തിരിച്ചുപറയാൻ വാക്കുകളില്ലാതെ ഒഴുകുന്ന അരുവിയിലേക്കു നോക്കിയിരിക്കുകയായിരുന്നു താൻ

ഉണ്ണിയേട്ടാ ,,ഒന്നവിടെ നിന്നെ ,,,ഞാൻ എത്രസമയമായി പിറകിൽ നിന്നും വിളിച്ചു കൂവുന്നു

എന്താ സിന്ധു ,,എന്തുപറ്റി ,,ഒരുമണിക്കൂറുമുൻപല്ലേ ഞാൻ വീട്ടിൽ വന്നു തന്റെ അമ്മയെക്കണ്ടു ഇങ്ങോട്ടുപോന്നത് ,,അതിനിടയിൽ ഇപ്പൊ എന്താ ഉണ്ടായത് ?

ഒന്നുമില്ല ഞാനും കൂടെ വന്നോട്ടെ ആ ബസ്സ് സ്റ്റോപ്പ് വരെ ഉണ്ണിയേട്ടന്റെ കൂടെ ?

എന്തെങ്കിലും സാധനം മേടിക്കാനുണ്ടോ സിന്ധുവിന് അങ്ങാടീന്ന്

ഒന്നുമില്ല ,

പിന്നെ ?

വെറുതെ

അതുവേണ്ട സിന്ധു ,ഇപ്പൊ താൻ ചെറിയകുട്ടിയല്ല ഇരുപതുവയസ്സുള്ള ഒരു മുതിർന്നകുട്ടി ആണ് ,അല്ലങ്കിൽ തന്നെ രാത്രിയും പകലും ഞാൻ അവിടെ ആ വീട്ടിൽ കയറി ഇറങ്ങുന്നതിൽ നാട്ടുകാർക്കു മുറുമുറുപ്പുണ്ട് ,,ഇനി വീണ്ടും തന്റെ കൂടെ കണ്ടു അവരുടെ സംശയം ഇരട്ടിയാക്കണ്ടേ

ഉണ്ണിയേട്ടൻ നല്ലവനാണ് എന്ന് എനിക്കറിയാം അമ്മയ്ക്കറിയാം ,,നമ്മളെ നോക്കാൻ നിങ്ങളെ ഏൽപ്പിച്ചു ഗൾഫിലേക്ക് പോയ എന്റെ ഏട്ടന് അറിയാം ,,അതിൽ കൂടുതൽ ആരുടേയും സർട്ടിഫിക്കറ്റ് എനിക്കാവശ്യം ഇല്ലാ ,,വയ്യാതെ കിടക്കുന്ന അമ്മയെയും കൊണ്ട് രാത്രിയെന്നോ പകലെന്നോ നോക്കാതെ ആശുപത്രിയിലേക്ക് എടുത്തു ഓടുന്നതാണോ ഉണ്ണിയേട്ടൻ ചെയ്യുന്ന തെറ്റു ,,,

ഒക്കെ തെറ്റാണു സിന്ധു ,ഇന്നത്തെക്കാലത്തു സ്വന്തം കാര്യങ്ങൾ അല്ലാതെ ആർക്കും ആരെക്കുറിച്ചും നല്ലതു പറയുന്നതോ കേൾക്കുന്നതോ ഇഷ്ടമല്ല ,,

അങ്ങനെയുള്ള സമൂഹത്തിലെ ഒരാൾ പോലും എന്റമ്മയെയോ എന്നെയോ ഒരുകാര്യത്തിനും സഹായിക്കാൻ വരുന്നില്ലലോ ,,വായനശാലയിലെ കോലായിൽ ഇരുന്നു വഷളൻ നോട്ടം നോക്കുന്നവൻ മാരോക്കെയാണ് തന്റെ ചാരിത്ര്യം അളക്കാൻ മുന്നിട്ടു ഇറങ്ങിയിരിക്കുന്നത് എന്നെനിക്കറിയാം

എനിക്ക് എന്നെ ക്കുറിച്ചു ഭയമില്ല സിന്ധൂ ,,നാളെ നല്ലൊരു കുടുംബത്തിലേക്ക് വിവാഹം കഴിച്ചു പോകേണ്ട ആളാണ് താൻ ,എന്റെ ചങ്കാണ് തന്റെ ചേട്ടൻ അച്ചു ,

തനിക്കു എന്നെക്കൊണ്ട് ഒരു അപവാദം അത് ഉണ്ടാവാൻ പാടില്ല ,,,പക്ഷെ വിട്ടുമാറാത്ത അസുഖങ്ങൾ കൊണ്ട് അലട്ടുന്ന തന്റെ അമ്മയെ ഒന്ന് ആശുപത്രയിൽ കൊണ്ടുപോകാൻ ഞാൻ അല്ലാതെ വേറെ ആരുവരും അതോർക്കുമ്പോൾ ആണ് വിഷമം

ഉണ്ണിയേട്ടൻ ബുദ്ധിമുട്ടാണെങ്കിൽ വരണ്ടാ ,,,ആരുമില്ലാത്തവർക്കു ദൈവം തുണയായി ഉണ്ടാകും ,,,

അങ്ങനെയല്ല സിന്ധൂ ,,ഞാൻ പറയുന്നത് നീ ഒന്ന് മനസ്സിലാക്കൂ

എനിക്ക് ഉണ്ണിയേട്ടൻ പറയുന്നത് മനസ്സിലാവാത്തത് കൊണ്ടല്ല ,,ഉണ്ണിയേട്ടൻ ഇനി വരില്ല എന്നുപറഞ്ഞപ്പോൾ ചങ്കൊന്നു പിടഞ്ഞു ,,,ഏട്ടൻ പോകുന്നതുവരെ എന്റെ ഏട്ടന്റെ സ്ഥാനത്തെ ഞാൻ ഉണ്ണിയേട്ടനെ കണ്ടിരുന്നുള്ളൂ ,,പക്ഷെ എനിക്കു വേണ്ടി അമ്മയ്ക്കുവേണ്ടി ജോലിയും കളഞ്ഞു രാത്രി ഉറക്കമിളച്ചു നമുക്കു വേണ്ടി കഷ്ടപ്പെടുന്നത് കണ്ടപ്പോൾ ,താൻ പോലും അറിയാതെ അത് മറ്റൊരു ഇഷ്ടത്തിന് വഴിമാറുകയായിരുന്നു ,,കുറെ അടക്കി ,സ്വയം പഴിപറഞ്ഞു നേരെയാക്കാൻ നോക്കി ,,അതുപിടിത്തരുന്നില്ല ,അത് എന്റെ ഇഷ്ടത്തിന് നടക്കുന്നില്ല ,,

എന്താ സിന്ധൂ ഈപറയുന്നതു ,,ഇതൊക്കെ തെറ്റാണു ,,അച്ചു എന്നെ വിശ്വാസമുള്ളതുകൊണ്ടാണ് നിങ്ങളെ എന്നെ ഏല്പിച്ചുപോയതു അവനോടു ഞാൻ നീതികേടു കാട്ടൂല ,,,കുട്ടിയുടെ ഏട്ടനെപോലെ തന്നെയാണ് ഞാൻ അതുമുന്പും ഇപ്പോഴും ഇപ്പോഴും അങ്ങനെയേ കാണാൻ പാടുള്ളു ,,,ഇനി ഇത്തരം കാര്യങ്ങൾ പറഞ്ഞു എന്നെ കാണാൻ വരരുത് ,,

ഉണ്ണി നടന്നു നീങ്ങുന്നതും നോക്കി നിൽക്കുമ്പോൾ അടർന്നുവീഴാൻ തുടങ്ങുന്ന കണ്ണുനീര്തുള്ളികളെ ഉള്ളിലേക്ക് ചേര്ത്തുപിടിക്കാന് ബുദ്ധിമുട്ടുകയായിരുന്നു സിന്ധൂ

ഉണ്ണി ,,,,,,ഉമ്മറത്തേക്ക് കയറുമ്പോൾ തന്നെ അമ്മയുടെ വിളി ,,,,

ഉണ്ണീ ,,നീ പോയോ അച്ചുവിന്റെ വീട്ടിൽ,, ദേവേടത്തിക്കു തീരെ വയ്യ ,,നടക്കാൻ പോലുമാവാത്ത അമ്മയെയും കൊണ്ട് ആ പാവം പെണ്ണ് എന്തോരം ബുദ്ധിമുട്ടാ ബുദ്ധിമുട്ടുന്നത് ,,എന്തുനല്ലവണ്ണം പഠിക്കുന്ന കുട്ടിയായിരുന്നു , അതിന്റെ പഠിപ്പും നിന്നും ,,അവളെ പോലുള്ള മകളെ കിട്ടുന്നതൊക്കെ ഒരു പുണ്യമാണ് ,,നാളെ ഒരു ഭർത്താവിന്റെ രൂപത്തിലെങ്കിലും ആകുട്ടിക്കു കുറച്ചു സുഖം ദൈവം കൊടുത്താമതിയായിരുന്നു

ഞാൻ രാവിലെ പോയിരുന്നു അമ്മേ

ഉണ്ണീ നിനക്ക് ഒരു കത്തുണ്ട് ,,നിന്റെ റൂമിന്റെ മേശപ്പുറത്തുവെച്ചിട്ടുണ്ട്

തിടുക്കത്തിൽ പടികൾ കയറി മുകളിലെത്തിയപ്പോൾ അച്ചുവിന്റെ കത്ത്

എടാ ഉണ്ണി ഇതു അച്ഛാവാണെടാ , സിന്ധൂ അവിടെ നടക്കുന്ന എല്ലാ അക്കാര്യങ്ങളും എന്നോട് പറഞ്ഞു ,,,അവളു പാവമാണെടാ ഉണ്ണി ,,നീ അവളെ തെറ്റിദ്ധരിക്കേണ്ട എന്റെ മനസ്സിലുള്ളത് തന്നെയാണ് അവളും പറഞ്ഞത് ,നാട്ടുകാരുടെ വായടപ്പിക്കാൻ വേണ്ടി മാത്രമല്ല ,അവൾക്കു നിന്നെ അത്രയേറെ ഇഷ്ടമാണ് ആ മനസ്സു ശരിക്കും മനസ്സിലാക്കികൊണ്ടാണ് ഞാൻ പറയുന്നത് ,അവളുടെ ഓരോ എഴുത്തിലും നീയും നിന്റെ കാര്യങ്ങളും മാത്രമേ ഉള്ളു ,,അവള് നേരിട്ട് ഇഷ്ടം പറഞ്ഞാൽ നീ അത് സ്വീകരിക്കില്ല എന്ന് എനിക്കറിയാം,, കാരണം ഒരു സുഹൃത്തിന്റെ പെങ്ങളെ ഏതു അകലത്തിൽ നിർത്തണം എന്ന് അറിയാവുന്നവനാണ് നീയെന്ന് എനിക്ക് ശരിക്കുമറിയാം ,,,എങ്കിലും മനസ്സുകൊണ്ട് നിന്റെ സങ്കല്പത്തിന് ഉള്ളിൽ നിൽക്കുന്ന ഒരാളാണ് എന്റെ പെങ്ങൾ എങ്കിൽ അവൾ അവളുടെ ഇഷ്ടം തുറന്നു പറയുന്ന അവസരത്തിൽ നീ അവളെ നിരുത്സാഹപ്പെടുത്തരുത് ,,,പറ്റുമെങ്കിൽ ദേവന്റെ മുൻപിൽ വെച്ച്ഒരു കുഞ്ഞു താലി അവളുടെ കഴുത്തിൽ കെട്ടി നീ അവളെ നിന്റെ വധുവാക്കണം ,,ഇനിയും ഒന്നര വർഷം കഴിയാതെ എനിക്ക് നാട്ടിലേക്കു വരാൻ കഴിയില്ല അത്രയും വര്ഷം എന്റെ പെങ്ങൾ ഒരു തെറ്റുകാരിയായി മറ്റുള്ളവരുടെ മുൻപിൽ ജീവിക്കുന്നത് എനിക്ക് കാണാൻ കഴിയില്ല ,,അഭിമാനിയായ നിന്നോട് ഞാൻ ഒരു കാര്യം കൂടി അപേക്ഷിക്കുകയാണ് ,,ഞാൻ തിരിച്ചുവന്നു ഒരു വിവാഹം കഴിക്കുന്നതുവരെ എന്റെ അമ്മയ്ക്കൊരു കൂട്ടായി നീയും സിന്ധുവും അവിടെ താമസിക്കണം ,എന്റെ കുടുംബത്തിലും ഒരാൺതുണയുണ്ട് എന്ന സന്തോഷത്തിൽ എനിക്കിവിടെ കഴിയാം , ഈ മരുഭൂമിയിൽ ഇരുന്നു നിങ്ങളുടെ നല്ല ജീവിതത്തിനായി ഞാൻ പ്രാർത്ഥിക്കും ,,

എന്ന് നിന്റെ സ്വന്തം അച്ചു

അവസാനമായി കണ്ടുപിരിഞ്ഞപ്പോൾ അവളുടെ കണ്ണുനീർ കണ്ടില്ലെന്നടിച്ചു ,

തന്റെ ചങ്ങായിയോട് അവന്റെ പെങ്ങളോട് ഒരിക്കലും അങ്ങനെ ഒരു തെറ്റ് താൻ അറിഞ്ഞുകൊണ്ട് ചെയ്യില്ല അത് ഉറപ്പിച്ചു തന്നെയാണ് അവളെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ കാലുറപ്പിച്ചു മുന്നോട്ടു നടന്നത്

പക്ഷെ ഇപ്പോൾ അവനറിഞ്ഞു അനുഗ്രഹിച്ചു ആശീർവദിച്ചു കല്യാണത്തിന് സമ്മതം മൂളുമ്പോൾ ഇന്നാദ്യമായി അവളെ ക്കുറിച്ചുമുഴുവനായി ഓർത്തെടുക്കുന്നു

ആരുകണ്ടാലും നോക്കിപോകുന്ന സൗന്ദര്യം ,നീണ്ടു താഴേക്ക് നീളുന്ന മുടികൾ നല്ലവെള്ളാരം കണ്ണുകൾ ,,ഇതിനൊക്കെ പുറമെ സ്നേഹക്കാനുള്ള മനസ്സും എന്തും സഹിക്കാനുള്ള സഹനശക്തിയും ഇതിൽ കൂടുതൽ എന്തുവേണം ഒരുപെണ്ണിനു ,,,,സ്നേഹിക്കാതിരിക്കാനുള്ള ഒരുകാരണവും താൻ കാണുന്നില്ല ,,

തൊട്ടടുത്ത ദിവസം അമ്മയെയും കൂട്ടി ‘അമ്മ പറഞ്ഞ പുണ്യത്തെ മരുമകളായി അല്ല മകളായി ആലോചിക്കാൻ പോകുമ്പോൾ ,,ഒരു സംശയം ഉത്തരം കിട്ടാതെ ബാക്കിയുണ്ടായിരുന്നുമനസ്സിൽ ,,കറുത്ത് മെലിഞ്ഞു എടുത്തുപറയാവുന്ന ഒരു സൗന്ദര്യവും ഇല്ലാത്ത എന്നെ അവൾ എങ്ങനെ ഇഷ്ടപ്പെട്ടു ?

ഓരോ പെണ്ണിന്റെയും ചിന്തകളും സങ്കല്പങ്ങളും വ്യത്യസ്തമായിരിക്കുമോ ?ആയിരം ആണിന്റെ മനസ്സുപഠി ച്ചാലും ഒരു പെണ്ണിന്റെ മനസ്സുപഠിച്ചെടുക്കാൻ ഓരോ ജന്മങ്ങൾ തന്നെ വേണ്ടി വരുമെന്നുപറയുന്നതു എത്ര ശരി

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ വരിയോ എനിക്കുവേണ്ടി കുറിക്കുക 🌿😍

Leave a Reply

Your email address will not be published. Required fields are marked *