Story written by Latheesh Kaitheri
എടാ ഷബീറേ നീ അവളെ വിളിക്കെടാ ,,അവളോട് എല്ലാ കാര്യങ്ങളും നീ വ്യക്തമായി പറഞ്ഞിരുന്നല്ലോ അല്ലെ ?
ഒക്കെ പറഞ്ഞിരുന്നു. നീ വേവലാതിപ്പെടേണ്ട
കുന്തം. വേവലാതി അല്ല, നീയും അവളും ഇന്നുമുങ്ങും, ഇതിന്റെ പിറകിൽ ഞാനെങ്ങാനം ഉണ്ടന്നറിഞ്ഞാൽ അവളുടെ ഉപ്പയും അങ്ങളാരും എന്നെ പഞ്ഞിക്കിടും.
അങ്ങനെയെങ്ങാനം സംഭവിച്ചാൽ നീ അത് സഹിക്കണ്ടേ ബ്രോ , നീ നമ്മുടെ ഉറ്റ ചങ്ങാതി അല്ലെ ?
തന്നെടാ , പോകുന്നപോക്കിൽ എന്നെ കൊലക്കുകൊടുത്തിട്ടുതന്നെ നീപോണം.
നിന്റെ ദേഹത്ത് മണ്ണുപറ്റിയാൽ നമ്മള് വെറുതെ വിടുമോ ബ്രോ
ഞാനീവിടെ തല്ലുകൊണ്ട് വീഴുന്നത് ,, അങ്ങ് ബാംഗ്ലൂരിൽ നിന്ന് നിനക്കെന്തു ചെയ്യാൻ പറ്റും?
പ്രാര്ഥിക്കാലോ ,,ഞാനും ആയിഷയും , എപ്പൊഴും നിനക്കുവേണ്ടി പ്രാർത്ഥിക്കും
നല്ലൊരു മൊഞ്ചത്തിപ്പെണ്ണിനെ കിട്ടിയാൽ നീ എന്നെ ഓർത്തു എനിക്കുവേണ്ടി പ്രാർത്ഥിക്കും ,കോപ്പ് , ഉള്ള സമയം കളയതെ അവളെ വിളിച്ചു കാര്യങ്ങൾ സംസാരിക്കെടാ
അളിയാ എവിടെയൊക്കെ പോകാനാ പരുപാടി ?
ആദ്യം മൈസൂർ ,പിന്നെ അവിടുന്ന് ഊട്ടി, ബാംഗ്ലൂർ ,,അവിടുന്ന് പിന്നെ ഹൈദരാബാദ് ,തുടങ്ങി എല്ലാ സ്ഥലത്തും പോകണം.
അല്ല അളിയാ ,,നീ ഒളിച്ചോട്ടത്തിനുപോകുകയാണോ ,,അതോ അവളുമായി ടൂര് പോകുകയാണോ ?
തന്നെടാ തന്നെ ,,കുറെ നാളായി ഈ സ്ഥലങ്ങളിലൊക്കെ പോകണമെന്ന് വിചാരിക്കുന്നു ,,ഒന്നും നടന്നില്ല ,,,ഇവിടുത്തെ പ്രശനങ്ങൾ തീരുന്നതുവരെ ഓരൊരു സ്ഥലങ്ങളായി അവളേയും ചുറ്റിപ്പിടിച്ചു കറങ്ങിനടക്കണം ,,ആഹാ ആലോചിക്കുമ്പോൾ തന്നെ എന്തൊരു സുഖം ,,,എല്ലാം ശാന്തമായിട്ടു നീ വിളിച്ചുപറഞ്ഞാൽ മതി ,,അപ്പോഴേ നമ്മൾ തിരുച്ചുവരൂ ,,,
അതിനുള്ള കായി ഒക്കെ ഉണ്ടോ ഇന്റെ പോക്കറ്റില് ?
എവിടുന്നു ,,എന്റടുത്തു ആയിരം രൂപപോലും തികച്ചെടുക്കാനില്ല
പിന്നെ നീ എന്തും കണ്ടിട്ടാണ് ,,ഈ പണിക്കിറങ്ങുന്നതു ,,,,?
അതിനുള്ള വകുപ്പൊക്കെ ഉണ്ടെടാ ,,,അവളോട് അവളുടെ പണ്ടങ്ങളൊക്കെ നിർബന്ധമായും എടുക്കാൻ പറഞ്ഞിട്ടുണ്ട് ,,അതൊക്കെ വിറ്റു നമ്മൾ സുഖിച്ചോളം ,,,നീ ആ അനസിനെ വിളിച്ചു കാർ കൃത്യമായി പന്ത്രണ്ടു മണിക്കുതന്നെ വരാൻ പറ ,,,അവൻ വൈകിയാൽ നമ്മുടെ സകല പ്ലാനും തെറ്റും
അതൊക്കെ ഞാൻ പറഞ്ഞോളം , പടച്ചോനെ ഇവനെ നീ തന്നെ കാത്തോണേ , കൂടെ എന്നെയും
സമയം പതിനൊന്നര ,
എടാ മതിയെടാ ഒരുങ്ങിയത് ,,മനുഷ്യൻമാരിവിടെ മനസ്സു തീപിടിച്ചുനിൽക്കുമ്പോഴാണോ നിന്റെ ഒരു മയക്കം
അത് അളിയാ ,,ഇന്ന് അവളെന്റെ അടുത്ത് എന്നെ മുട്ടി ഇരുന്നു യാത്രചെയ്യുമ്പോൾ ,,,അവൾക്കെന്നിൽ ഒരു കുറവുതോന്നരുതല്ലോ ,,,നീയാ പെർഫ്യൂമും കുടി ഇങ്ങാട്ടടിച്ചേ ,,നല്ലവണ്ണം മണക്കട്ടെ
രാത്രിയാടാ ഷബീറേ ,ആരും നിന്റെ സൗന്ദര്യം നോക്കിവരില്ല ,,,,,ആദ്യം നീ അവളെ വണ്ടിയിൽ കേറ്റി കിട്ടാൻ നല്ലവണ്ണം പ്രാർത്ഥിക്കൂ ,,അതിനുശേഷം മതി ,ഈ മനക്കോട്ട കെട്ടുന്നതൊക്കെ
അതൊക്കെ നടക്കും അളിയാ ,,,,നീ കണ്ടോ ,,,നമ്മളിന്നൊരു ഒന്നൊന്നര പോക്കുപോകും
എടാ പുറത്തു് കാറിന്റെ ശബ്‍ദം കേൾക്കുന്നു ,,അനസ്സാണ് എന്ന് തോന്നുന്നു ,,നീ ഒന്നുനോക്കിയേ
അതേടാ ,,അവൻ തന്നെ
എന്നാൽ പോകാം ,,,
അപ്പൊ നിനക്കൊന്നും എടുക്കാനില്ലേ വെറും കയ്യും വീശിയാണോ നീ പോകുന്നത്?,,
അത് അളിയാ ,,ഡ്രെസ്സൊക്കെ പഴയതാ ,,ഇപ്പൊ ഇട്ടതും അവിടെ എത്തി അവളുടെ പൈസ കിട്ടിയിട്ട് മാറ്റണം , അവളുടെ മുൻപിൽ പഴയതൊന്നും ഇനി നമുക്കുവേണ്ട ,,ഇന്നലെ മേടിച്ച രണ്ടു ഷഡ് ഡി ഉണ്ട് അത് പുതിയതാ ,,അതുഞാൻപാന്റിന്റെ പോക്കറ്റിൽ ഇട്ടിട്ടുണ്ട്
ആദ്യമായി കാശില്ലാതെ ,, ഷ ഡ്‌ഡി പോക്കറ്റിലിട്ടു പെണ്ണിനെവിളിച്ചിറക്കാൻ പോകുന്ന ആള് നീയേ ഉണ്ടാകു
,,,താമസിക്കേണ്ട വന്നു വണ്ടിയിൽ കയറൂ ,,ഇനിയും താമസിച്ചാൽ നിങ്ങളുടെ ട്രെയിൻ മിസ്സാകും
നീ വിളിക്കടാ ഷബീറേ ,, ബേക്കുവശത്തു കുളത്തിന്റെ അടുത്തായി നമ്മൾ കാറും കൊണ്ട് വെയ്റ്റ് ചെയ്യുകയാണ് എന്നുപറ
സ്ഥലമൊക്കെ അവളോട്‌ഞാൻ പറഞ്ഞിട്ടുണ്ട് ,,വിളിച്ചാൽ പ്രശനമാണ് ,,അവൾ വന്നോളും നീ വെപ്രാളപ്പെടേണ്ട ,
അളിയാ ഷരീഫെ നീവിളിച്ചിട്ടാ ഞാൻ വന്നത് ,,ഇതുകുരിശാകും ,,ഈ സമയത്തു ആരെങ്കിലും വന്നു എന്റെ കാറുകണ്ടൽ പിന്നത്തെകാര്യം പറയേണ്ടല്ലോ
നീ എന്നെയും കൂടി പേടിപ്പിക്കല്ലേ അനസെ ,,അല്ലങ്കിൽ തന്നെ ഞാൻ മുള്ളിന്മേലാ നിൽക്കുന്നെ ,,കണ്ടോ ഇവനെന്തെങ്കിലും കൂസലുണ്ടോ എന്ന് നോക്കിയേ ,,,
നിങ്ങളെന്തിനാ ബ്രോസ് ഇങ്ങനെ പേടിക്കുന്നെ ,,അവളിങ്ങുവരും ,,ടെൻഷൻ , അടിക്കാതെ നിൽക്കൂ ,,
ഒരു പത്തുമിനുട്ടിനു ശേഷം
അതടാ ഷബീറേ ,,ആയിഷ വരുന്നു ,,,കൈയിൽ ഒരു പെട്ടിയൊക്കെ ഉണ്ടല്ലോ കുടുംബം മൊത്തം വെളുപ്പിച്ചിട്ടാണോ അവൾ വരുന്നത്
അതാടാ എന്റെ പെണ്ണ് ,,ഞാൻ ഒരു കാര്യം പറഞ്ഞാൽഅത് ചെയ്തിരിക്കും
എന്താവൈകിയതു മോളേ ?
ഉപ്പ ഉറങ്ങേണ്ട ,,ആളിപ്പോൾ മുറിയിലേക്കു പോയതേ ഉള്ളു
നിങ്ങൾ വണ്ടിയിൽ കയറൂ ,,ഇവിടെ ഇങ്ങനെ നിൽക്കാതെ അനസ് പറഞ്ഞു
എല്ലാവരും വണ്ടിയിൽ കയറി ,,
വണ്ടി റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി വിട്ടു
ഇതെന്താ മോളെ ,,ഒരു പാട് സാധനകൾ ഉണ്ടല്ലോ ,,
അതുപിന്നെ,, ഇനി ഉപ്പ എന്നെ പുരേൽ കേറ്റില്ല എന്നുറപ്പാണ് ,,അതുകൊണ്ടു പഠിക്കുന്ന പുസ്തകവും സർട്ടിഫിക്കറ്റും എല്ലാം എടുത്തു
ഞാൻ പറഞ്ഞ സാധനം എടുത്തില്ല ?
എന്ത് ?
പണ്ടം
അത് ഇക്കാ ,,അത് ഉപ്പയുടെ റൂമിലുള്ള ഷെൽഫിലാണ് ഉള്ളത് ഉള്ളത് ,,,ഉപ്പ ഉറങ്ങിയിട്ട് എടുത്തുവരാം എന്നുവിചാരിച്ചാണ് നിന്നതു ,,കുറെ കാത്തു ,,പിന്നെ ഇങ്ങോട്ടു പൊന്നു
എന്റുമ്മാ ,,,ഷബീർ നീട്ടി വിളിച്ചു
അനസെ ,,,,വണ്ടിത്തിരിക്കടാ
എടാ തിരിച്ചുപോയാൽ ,ഈ വണ്ടികിട്ടില്ലെടാ ,,
വണ്ടി ഇതില്ലെങ്കിൽ വേറെ പിടിക്കാം ,,നീ വണ്ടി ഇവളുടെ പൊരയിലേക്ക് വിടൂ
എന്റെ ആയിഷാ ,,നീ എന്തുപരുപാടിയാ എടുത്തത് ,,,അത് കണ്ടിട്ടല്ലേ ഞാൻ മുഴുവൻ പരിപാടിയും പ്ലാൻ ചെയ്തത് ,,,നമ്മളു പുറത്തുനില്ക്കാം നീ അതുപോയി എടുത്തുവാ
അതുവേണോ ഇക്കാ ,,,നമ്മൾക്ക് നിങ്ങളുടെ കുടിയിൽ പോയാൽ പോരെ
അയ്യോ ഈ സമയത്തു പോയാൽ ഉപ്പ എന്റെ മയ്യത്തെടുക്കും ,,നീ നോക്കുമോളെ ഞാനല്ലേ പറയുന്നത്
അവളെ ഗെയ്റ്റിന് മുൻപിൽ ഇറക്കി വണ്ടി പിറകിലേക്ക് നീക്കുന്ന നേരം കാണാമായിരുന്നു ,,,ഒരുകൂട്ടം ആൾക്കാർ പിറകിൽ നിന്നുവരുന്നു ,,,
മൂന്നു വര്ഷങ്ങള്ക്കു ശേഷം ,,,
അല്ല ചങ്ങായി നിന്റെ വിവരമൊന്നും ഇല്ലാലോ ,,നീ ഈ നാട്ടിലൊന്നുമില്ലേ ? അന്ന് നാട്ടുകാര് പിടിച്ചു രണ്ടെണ്ണം കിട്ടിയെങ്കിലും ,, നിന്നെ ആ പെണ്ണിനെ തന്നെ പിടിച്ചു കെട്ടിച്ചപ്പോൾ ,,എന്തായാലും സന്തോഷായി ,, നിനക്കോളെ തന്നെ കിട്ടിയ ല്ലൊ അതിന്റെ സന്തോഷം ,,,,,പിന്നെന്താടാ നിന്റെ മുഖത്തൊരുവട്ടം ?
ഒന്നും പറയണ്ടാ ബ്രോ ,,നമ്മുടെ കഥ അതൊരു ശോകകഥയാണ് ,,,അവൾക്കു ബാങ്കിന്റെ പരീക്ഷയെഴുതി ജോലികിട്ടി ,,അതോടെ അവളുടെ മട്ടും ഭാവവും ഒക്കെമാറി ,,,മൈസൂരും ബാംഗ്ലൂരും ,ഹൈദരാബാദുമൊക്കെ സ്വപനം കണ്ടുനടന്ന ഞാൻ മലപ്പുറം ടൗണ് പോലും കാണുന്നത് മാസത്തിലൊരിക്കലാണ് ,,കുഞ്ഞു അപ്പിയിട്ട തുണിപോലും എന്നെകൊണ്ടാണ് അവളുകഴുകിപ്പിക്കുന്നതു ,നമ്മള് പത്താം ക്‌ളാസും ഗുസ്‌തിയും ആയതുകൊണ്ട് നല്ല ജോലിയും കിട്ടുന്നില്ല ,,,കുറച്ചു നാള് അവളുടെ ഉപ്പയുടെ മരമില്ലില് കണക്കെഴുതാൻ പോയി ,,,നിനക്കറിയാലോ ഒന്നാം ക്‌ളാസ്സിൽ പഠിച്ചു തുടങ്ങുമ്പോൾ പോലും കണക്കിൽ മത്തങ്ങയല്ലാതെ ഒന്നും കിട്ടിയിട്ടില്ല ,,എങ്കിലും ഞാൻ ഉള്ള ബുദ്ധിയൊക്കെ വെച്ച് ആകുന്ന വിധം കൂട്ടിയിട്ടു കൊടുത്തു ,,,ഒരുമാസം കൊണ്ട് പണിക്കാർക്ക് ഒരുലക്ഷം രൂപ ശമ്പളം കൂടുതൽ കൊടുത്തു എന്നുപറഞ്ഞുഓളുടെ ഉപ്പ , ആ പഹയൻ നമ്മളെ അവിടുന്ന് ആട്ടി ഇറക്കി ,,,സ്റ്റാറ്റസ് പോകുന്നതുകൊണ്ടു ഉദ്യോഗസ്ഥ ഭാര്യ കൂലിപ്പണിക്കും അയക്കുന്നില്ല ,,ആകെയുള്ള ഗുണം പുറത്തിറങ്ങാത്തതു കൊണ്ട് കുറച്ചു കളർ വന്നു എന്നതാണ് ,,,ഇനി കൂടുതൽ സമയം ഇവിടെ നിന്നാൽ ശരിയാകൂല്ല ,,അവളുവരുമ്പോഴേക്കും അവൾക്കു ബ്രൂകോഫീ ഉണ്ടാക്കിവെക്കണം അല്ലെങ്കിൽ ഇന്നതിനായിരിക്കും ആദ്യത്തെ വഴക്കു ,,,,ഇതുപോലെ പടച്ചോൻ സഹായിച്ചാൽ വല്ലപ്പോഴും കാണം.
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ വരിയോ എനിക്കുവേണ്ടി കുറിക്കുക 😍