അവരിൽ നിന്ന് മറുപടി ഒന്നു പ്രതീക്ഷിക്കാതെ ബ്രോക്കർ പതിയെ എഴുന്നേറ്റ് ഉമ്മറം കടന്ന്….

അമ്മായിയമ്മ

Story written by Smitha Reghunath

ഉമ്മറത്തെ നീളൻ വാരന്തയിലെ സോപാനപടിയിൽ ഇരുന്ന് കൊണ്ട് ബ്രോക്കർ കൊച്ച് കൂഞ്ഞ് മുറുക്കാൻ ഇറയത്തേക്ക് നീട്ടി തൂപ്പി മുണ്ടിന്റെ കോലായം കൊണ്ട് ചുണ്ട് ഒപ്പി.

തൊട്ട് അടുത്ത കസേരയിൽ ഇരുന്ന മാധവിയമ്മയെ നോക്കി…

അപ്പൊ മാധവിയമ്മ പറയുന്നത് അധികം താമസിക്കാതെ ഇതങ്ങ് നടത്താമെന്ന് ല്ലേ… അയാൾ മാധവിയമ്മയെ ഉറ്റ് നോക്കി…

ഞാൻ പറഞ്ഞല്ലോ കൊച്ച് കുഞ്ഞെ എനിക്ക് അധികം ആഡംബരം ഒന്ന് വേണ്ട അമ്പലത്തിൽ വെച്ചൊര് താലികെട്ട് അടുത്ത ബന്ധക്കാരെ വിളിക്കണം,, തൊട്ട് അയൽപക്കങ്ങളിലും പറയണം അത്ര തന്നെ അല്ലാണ്ട് നാട് അടങ്കം വിളിച്ച് കൊട്ടിഘോഷിച്ച് നടത്താൻ ഇത് മാമങ്കം ഒന്നു അല്ലല്ലോ?

മാധവിയമ്മ സ്വന്തം നിലപാട് വ്യക്തമാക്കിയതും ബ്രോക്കർ അവർ പറഞ്ഞതിനെ പിൻതാങ്ങി കൊണ്ട് പറഞ്ഞൂ

പിന്നല്ല”

അല്ലങ്കിലും മാധവിയമ്മയുടെ ചിന്തകളും രീതികളും വ്യത്യാസ്ത്ഥമാണല്ലോ ?.. ബ്രോക്കർ സ്വയം മനസ്സിലോർത്തും ..

അപ്പൊൾ കുഞ്ഞ് കുഞ്ഞെ നിക്ക് ഇത്തിരി പണിയൂണ്ടെ

നമ്മുടെ വിശ്വനാഥമേനോൻ സാറിന്റെ പെങ്കൊച്ചിനെ പേറ്റിന് വിളിക്കാൻ പോകൂമ്പൊൾ കൊണ്ട് പോകനായ് കുറച്ച് പലഹാരം ഉണ്ടാക്കി കൊടുക്കാൻ പറഞ്ഞിട്ടുണ്ട് .. അതൊന്ന് ഉണ്ടാക്കാൻ ഒരു സഹായത്തിന് മ്മടെ ഗിരിജ വരൂ ..

ഇത് കേട്ടതും ബ്രോക്കറ്

ന്റെ മാധവിയമ്മേ ങ്ങൾക്ക് ഈ പലഹാരം ഉണ്ടാക്കി വില്പന നിർത്താറ് ആയില്ലേ ?.. പ്പം ങ്ങടെ മോനും നല്ലൊര് സർക്കാര് ഉദ്യേഗം കിട്ടിയില്ലേ.? നല്ല ശമ്പളമല്ലേ മനുവിന് പിന്നെ ഇനിയും നിങ്ങള് ന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത് ..

മാധവിയമ്മ ഒന്നു പറഞ്ഞില്ല ഒന്ന് ചിരിക്കുക മാത്രം ചെയ്തു…

അവരിൽ നിന്ന് മറുപടി ഒന്നു പ്രതീക്ഷിക്കാതെ ബ്രോക്കർ പതിയെ എഴുന്നേറ്റ് ഉമ്മറം കടന്ന് മുറ്റത്തേക്ക് ഇറങ്ങി …

***********************

മനുവിന് കല്യാണം ഉറപ്പിച്ച കൃഷ്ണേന്ദുവിന്റെ വീട്..

മല്ലിക രാവിലെ പ്രാതലിന് കഴിക്കാനുള്ള പാലപ്പത്തിന് വെജിറ്റബിൾ സ്റ്റൂവിന് പച്ചക്കറി നുറുക്കുമ്പൊഴാണ് മകൾ കൃഷ്ണേന്ദു അടുക്കളയിലേക്ക് കയറി വന്നത്..

കൃഷ്ണേ !!

മല്ലിക വിളിച്ചതും കൃഷ്ണ അമ്മയ്ക്കരികിൽ എത്തി

മോളെ ആ പാലപ്പം ഒന്ന് ചുട്ടെടുക്കെടി .. അച്ഛന് കുട്ടുകാരെയൊക്കെ കല്യാണം വിളിക്കാൻ നേരത്തെ പോണമെന്ന് ..

അവർ പറഞ്ഞതും കൃഷ്ണ

ശരിയമ്മേ ന്ന് പറഞ്ഞു കൃഷ്ണ ഗ്യാസ് കത്തിച്ച് പാലപ്പം ചൂടനായ് തുടങ്ങി…

കൃഷ്ണേ,, മോളെ അമ്മ വിളിക്കുന്നത് കേട്ടതും കൃഷ്ണ ഗ്യാസ് സ്റ്റൗവിന്റെ തീ കുറച്ച് കൊണ്ട് അമ്മയെ നോക്കി..

മോളെ… കല്യാണം കഴിഞ്ഞ് കഴിയൂമ്പൊൾ നീ ജോലിക്ക് പോകുന്നുണ്ടോ ?.. അവൾ അമ്മയെ ഒന്ന് നോക്കി..

കല്യാണം പ്രമാണിച്ച് അവള് കുറച്ച് ദിവസത്തേക്ക് ലീവില് ആയിരുന്നു ..

പിന്നെ പോണ്ടെ അമ്മേ…സർക്കാർ ജോലിയല്ലങ്കിലും നല്ലൊര് ജോലിയല്ലേ ?. തെറ്റല്ലാത്തൊര് ശമ്പളവൂ കിട്ടണുണ്ടല്ലോ ?. അല്ല ഞാനത് അമ്മയോട് പ്രേത്യേകം പറയണ്ടല്ലോ ?.

“എല്ലാം കേട്ട നിന്ന മല്ലിക”

അല്ല മോളെ മനുവിന് സർക്കാര് ഉദ്യോഗം ല്ലേ ആ മാധവിയമ്മ മാത്രല്ലേ ഉള്ളൂ വീട്ടിൽ വേറെ പ്രാരബ്ധം ഒന്നു ഇല്ലല്ലോ പിന്നെ നീയെന്തിനാ.. ജോലിക്ക്പോണത്.. അവിടെത്തെ അമ്മയെയും സഹായിച്ച് കുടുംബം നോക്കി കഴിഞ്ഞാൽ പോരെ.. അവർ മകളെ ഉറ്റ് നോക്കി..

അതെന്തിനാ..മ്മേ ഞാൻ ജോലി വേണ്ടാന്ന് വെയ്ക്കണത് അവിടത്തെ കാര്യങ്ങളൂ നോക്കിയിട്ട് നിക്ക് ജോലിക്ക് പോവാല്ലോ ?.മകളുടെ മറുപടി കേട്ടതും

മല്ലിക..

അല്ല കൃഷ്ണേ മാധവിയമ്മയ്ക്ക് പ്രായം ആയില്ലേ അവർക്ക് ഒരു തുണ വേണ്ടേ.. നിന്റെ ഈ ചെറിയ ജോലി കൊണ്ട് അവർക്ക് കുടുംബം പുലർത്തേണ്ട ആവിശ്യം ഇല്ലല്ലോ ?. പിന്നെ നിയെന്തിനാ ഈ കടുംപിടുത്തം പിടിക്കൂന്നത് … മല്ലിക ന്യായീകരണം പോലെ പറഞ്ഞത് കേട്ടതും കൃഷ്ണ ആലോചനയോടെ നിന്നൂ..

*************

മനുവിന്റെയും, കൃഷ്ണയുടെയും വിവാഹം കഴിഞ്ഞ് ഒരാഴ്ചയോളമായി..

വിരുന്ന് പോക്കും ,ബന്ധുവീട് സന്ദർശനവും മായ് ദിവസങ്ങൾ കടന്ന് പോയി..

രാത്രിയിൽ അത്താഴത്തിന് ഇരിക്കുമ്പോൾ മനു അമ്മയോടും, കൃഷ്ണ യോടുമായ് ലീവ് തീർന്നുന്നും നാളെത്തന്നെ എനിക്ക് ജോലിക്ക് കേറണം മനു പറഞ്ഞത് കേട്ടതും കൃഷ്ണയുടെ മുഖം മങ്ങി ..

കുറച്ച് ദിവസം കുടി നീട്ടി കിടില്ലേ മോനെ മാധവിയമ്മ തിരക്കിയതും ല്ല മ്മേ ഇനി നിട്ടാൻ കഴിയില്ല..

ശരി.. അവർ കഴിച്ച് പാത്രവും എടുത്ത് കൊണ്ട് കഴുകനായ് അടുക്കളയിലേക്ക് നടന്നു..

മനു കൃഷ്ണയെ നോക്കി…

കൃഷ്ണേ തന്റെ പരിപാടി എന്താണ് നാളെ തൊട്ട് താനും ജോലിക്ക് കയറുവല്ലേ ?. മനു ചോദിച്ചതു കൃഷ്ണ അത് മനുവേട്ടാ.. ഞാനിനി ജോലിക്ക് പോണോ ,, അമ്മയ്ക്കും വയ്യാത്തത് ല്ലേ.. സർക്കാര് ഉദ്യോഗം ഒന്നും അല്ലല്ലോ ?. ചെറിയൊര് പ്രൈവറ്റ് കമ്പനിയിലെ അക്കൗണ്ടന്റ് വലിയ ശമ്പളമൊന്നുമില്ല… കൃഷ്ണ മനുവിന്റെ മുഖത്തേക്ക് നോക്കി…

ആ സമയത്താണ് മാധവിയമ്മ അവിടേക്ക് വന്നത്.. മാധവിയമ്മ രണ്ടാളെയും നോക്കി കൊണ്ട് പറഞ്ഞൂ

മനു നിങ്ങൾക്ക് രണ്ടാൾക്കും ഒരുമിച്ച് ഇറങ്ങിയാൽ പോരെ .. കൃഷ്ണയെ മനുവിന് ജോലി സ്ഥലത്തേക്ക് ആക്കിയിട്ട് ഓഫീസിൽ പോകാമല്ലോ ?. കൃഷ്ണ എന്തിനാ ബസിൽ കേറി ബുദ്ധിമുട്ടുന്നത്,, അവർ രണ്ടാളെയും നോക്കി.

അമ്മയുടെ വാക്കുകൾ ശ്രവിച്ച മനു ..

അത് അമ്മേ കൃഷ്ണ ഇനി ജോലിക്ക് പോണില്ലന്ന് ..

മാധവിയമ്മ ഞെട്ടലോടെ ങ്ങേ

അതെന്താ മോളെ നീ ജോലിക്ക് പോകാത്തത്..? കല്യാണം ഉറപ്പിച്ചപ്പഴെ ഞാൻ പറഞ്ഞതല്ലേ മോളോട് ജോലിക്ക് പൊയ്ക്കോളാൻ പിന്നെന്താ ഇപ്പൊൾ അവർ കൃഷ്ണയെ നോക്കി..

കൃഷ്ണ മാധവിയമ്മയെ നോക്കി കൊണ്ട് അവളുടെ അമ്മ പറഞ്ഞ കാര്യങ്ങൾ പറഞ്ഞൂ

എല്ലാം കേട്ട ശേഷം മാധവിയമ്മ..

എന്റെ കുഞ്ഞെ എന്റെ മോന് ഗവൺമെന്റ് ഉദ്യോഗം കിട്ടിയപ്പൊൾ സ്വന്തക്കാരും, അയൽക്കാരും പറഞ്ഞൂ മാധവി രക്ഷപ്പെട്ടു അവളുടെ മോന് സർക്കാര് ഉദ്യോഗം ആയില്ലേ ഇനി അവൾക്കെന്താ .. സുഖമായി ജീവിക്കല്ലോ ?.മോന് ശമ്പളമില്ലേ ന്ന് ..

പക്ഷേ അന്നും ഇന്നും എന്നും ഒന്നേ ഞാൻ പറയൂ മനുഷ്യന് ആവതുള്ളടത്തോളം കാലം ജോലി ചെയ്യണം… എന്റെ മോന് ജോലി ആയന്ന് വെച്ച് ഞാൻ എന്റെ ജോലി വേണ്ടാന്ന് വെച്ചില്ല പലഹാരം ഉണ്ടാക്കിയും, പശുക്കളെ വളർത്തിയും, കോഴിയും, ആടും എല്ലാമായി ഇന്നും ഞാൻ അദ്ധ്യാനിക്കുന്നുണ്ട്:..

എനിക്ക് അതിന് ഒരു നാണക്കേടും തോന്നിയിട്ടില്ല .. ചെറിയ ശമ്പളമേ ഉള്ളു വെങ്കിലും നിന്റെ ആവിശ്യത്തിന് നിനക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ട ആവിശ്യം വരില്ല.. ഇത്രയും നാൾ എന്റെ മോന് വേണ്ടി ഞാൻ പൊതി കെട്ടി നാളെ മുതൽ എന്റെ മോൾക്ക് കൂടി പൊതികെട്ടണം അത്ര തന്നെ.. മരുമകളെ ഒന്ന് നോക്കി ചിരിച്ചിട്ട് രണ്ടാളൂ പോയി കിടക്കാൻ നോക്ക് രാവിലെ എഴുന്നേൽക്കണ്ടെ എന്ന് പറഞ്ഞ് കൊണ്ട് മാധവിയമ്മ അടുക്കളയിലേക്ക് നടന്നൂ

അവസാനിച്ചു..

Leave a Reply

Your email address will not be published. Required fields are marked *