ഇറ്റലിക്ക് പോയ വരാൽ മീനുകൾ
എഴുത്ത്:-സാജുപി കോട്ടയം
അന്നൊരു കാലവർഷക്കെടുതി പെരുമഴ പെയ്യുന്ന സമയത്ത് കുത്തി യൊലിക്കുന്ന മലവെള്ളപ്പാച്ചിൽ സകല പിടിയും വിട്ടു കലങ്ങി മറിയുന്ന കലക്കവെള്ളത്തിലൂടെ ഒഴുകിവന്ന അവളെയും ജീവൻ പണയം വച്ച് രക്ഷിച്ചു മീനച്ചിലാറിന് കുറുകെ കിടക്കുന്ന കോട്ടയം നാഗമ്പടം പാലത്തിന്റെ അടിയിലുള്ള തന്റെ വീട്ടിൽ അവൾക്ക് അഭയം നൽകുമ്പോൾ അവൻ ഒരിക്കലും വിചാരിച്ചിരുന്നില്ല ഇവളെന്നെ പ്രണയിക്കുമെന്നും ചുവന്ന കളറുള്ള കുഞ്ഞുങ്ങൾക്ക് അമ്മയാവുമെന്നും
പ്രിയ വായനക്കാരെ ഈ കഥ നടക്കുന്നത് കേരളത്തിന്റെ ഒരു ജില്ലയായ കോട്ടയത്തിന് ഹൃദയഭാഗത്ത് കൂടി ഒഴുകുന്ന മീനച്ചിലാറിന് തീരത്താണ്
“ഏകദേശം 78 കിലോമീറ്റർ നീളമുള്ള നീളമുള്ള നദി ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്നും ഉത്ഭവിച്ചു പൂഞ്ഞാർ ഈരാറ്റുപേട്ട പാലാ കോട്ടയം എന്നീ പട്ടണങ്ങൾ ഇലൂടെ ഒഴുകി വേമ്പനാട്ടു കായലിൽ എത്തിച്ചേരുന്നു “
ഈ കഥയിലെ കഥാപാത്രങ്ങൾ രണ്ടു വരാൽ( ബ്രാൽ)മീനുകളാണ് മനുഷ്യർ മാത്രമല്ലല്ലോ കുടുംബവും കുഞ്ഞുങ്ങളുമായി ജീവിക്കുന്നത് അപ്പോൾ ഇവരുടെ ജീവിതത്തിലും കാണുമല്ലോ എന്തെങ്കിലും കഥകൾ.
എന്നാൽ കഥ തുടരട്ടെ….
ഉറ്റവരെയും ഉടയവരെയും മലവെള്ളപ്പാച്ചിലിൽ നഷ്ടപ്പെട്ടു കിഴക്കുനിന്നും ഒഴുകിവന്ന വന്ന തന്നെ രക്ഷിച്ച ആരോഗ്യവും സൗന്ദര്യമുള്ള ആ യുവാവിനെ ആ യുവതിക്ക് പ്രണയിക്കാതിരിക്കാൻ ആവുമായിരുന്നില്ല.. അതുപോലെതന്നെ അവനുംവളരെ ചെറുപ്പത്തിൽ തന്നെ വീശുകാരുടെ വലയിൽ പെട്ടു മീനച്ചിലാറിലിൽ നിന്നും മാറ്റപ്പെട്ട ഒരു സാധു മാതാപിതാക്കളുടെ മകനായിരുന്നു അവൻ. അവൾ ജീവിതത്തിലേക്ക് കടന്നു വന്നപ്പോമുതൽ അതുവരെ ഒറ്റ തടിയായി നടന്നിരുന്ന അവനൊരു ആശ്വാസമായിരുന്നു അവൾക്ക് തിരിച്ച് അവൾക്കും അവൾ തമ്മിൽ പ്രണയം കൈമാറുകയും പരസ്പരം ഒന്നിച്ചു ജീവിക്കാൻ അതിയായി അവർ ആഗ്രഹിച്ചു. അവർ ആ വീട്ടിൽ തനിച്ചായിരുന്നു വങ്കിലും ഒരിക്കലും അവർ തെറ്റിലേക്ക് വഴുതി വീണില്ല അടുത്ത ബന്ധുക്കളായ ചേറുമീനും. പുള്ളിവാകയും വട്ടോനും മെല്ലാം ഒരു ദിവസം അവറുടെ വീട്ടിൽ ഒത്തുകൂടി അവരുടെ കല്യാണം നടത്തുവാൻ തീരുമാനിച്ചു
വളരെ ആർഭാടപൂർവമായ ഒരു കല്യാണമായിരുന്നു പാലത്തിനടിയിൽ വച്ച് അന്ന് നടന്നത് … മീനച്ചിലാറ്റിലുള്ള കൊഞ്ചും, പള്ളത്തിയും, മഞ്ഞക്കുരിയും കാരിയും, പരലും, മനഞ്ഞിലും, അറിഞ്ഞിലും ചെമ്പല്ലിയും അണ്ടികള്ളിയും സകലമാന മീനുകളും കൂടാതെ കുമരകത്തുനിന്ന് ഗസ്റ്റായി കരിമീനും കക്കയും ആമയും എല്ലാം ഈ മുഖ്യ കർമ്മത്തിൽ പങ്കെടുത്തു പച്ചക്കാലൻ കൊഞ്ചിന്റെ നേതൃത്വത്തിലായിരുന്നു വിവാഹ കർമ്മകൾ നടന്നത്
അവരുടെ ഹണിമൂൺ ആഘോഷിച്ചത് കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായലിൽ ആണ്. ഒരാഴ്ച്ച മുഴുവനും അവർ ആ കായലിൽ ഉണ്ടായിരുന്നുഇതിനോടകംതന്നെ അവളെ അവൻ വെള്ളത്തിലെ സകലമാന അഭ്യാസങ്ങൾ പഠിപ്പിച്ചിരുന്നു ഒഴുക്കിനെതിരെ നീന്തുന്നതെങ്ങനെ കലകവെള്ളത്തിൽ എങ്ങനെ സഞ്ചരിക്കണം ശത്രുക്കളുടെ ആക്രമണം ഉണ്ടായാൽ എങ്ങനെ രക്ഷപ്പെടാം കൂടാതെ മീൻപിടുത്തക്കാർ ഇടയിൽ നിന്നും എങ്ങനെ രക്ഷപ്പെടണംവല വീശുന്നവരുടെയും ഒറ്റാൽലുമായി വരുന്നവരുടെ കയ്യിൽനിന്നും രക്ഷപ്പെടുന്ന വിധങ്ങൾ ആധുനികരീതിയിലുള്ള ചുണ്ടുകളിൽ ഓർത്തെടുത്ത് ലൂർ, സോഫ്റ്റ് ലൂർ ഇരകളെ പറ്റിയുള്ള വിവരങ്ങളെല്ലാം അവളെ പഠിപ്പിച്ചിരുന്നു
എങ്കിലും അവിടെ ഒരിക്കലും ഭക്ഷണത്തിനായി പുറത്തു വിട്ടിട്ടില്ല അവൻ ശേഖരിച്ചു കൊണ്ടുവരുന്ന ഭക്ഷണങ്ങൾ അവളുടെ വായിൽ ആണ് വെച്ചു കൊടുക്കുന്നത് അത്രയ്ക്കും സ്നേഹമായിരുന്നു അവളോടു
ഒരിക്കൽ കടും വേനലിൽ മീനച്ചിലാർ വറ്റിവരണ്ടു അവരുടെ വീട്ടിൽ നിന്നും വെള്ളം ഇറങ്ങി പോയി അന്ന് അവൻ അവളെയും കൂട്ടിക്കൊണ്ടു തൊട്ടടുത്തുള്ള ചതുപ്പിൽ തല കൊണ്ടു ചെറിയൊരു കുഴിയെടുത്തു നാലു ദിവസത്തോളം അവളെ നെഞ്ചോട് ചേർത്തു അവളുടെ ജീവൻ നിലനിർത്തി അങ്ങനെ അവർ സന്തോഷത്തിലും സന്താപത്തിലും ദുഃഖത്തിലും പരസ്പരം സ്നേഹം പങ്കുവെച്ചു ജീവിച്ചു അപ്പോഴേക്കും അവൾ അവന്റെ ചുവന്ന കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു.
അങ്ങനെയിരിക്കെയാണ് അവർ ജീവിതത്തിലേക്ക് എവിടെനിന്നോ വന്ന ഒരു ആഫ്രിക്കൻ മുശി മക്കളെയും നോക്കി വീടിന്റെ ഉമ്മറതിരിക്കുന്ന സുന്ദരിയായ അവളെ കണ്ടത് അവളുടെ അടുത്തേക്ക് തന്റെ വലിയമീശയും ബോഡിയൊക്കെ കാണിച്ചു പലവട്ടം ചേന്നെങ്കിലും അവൾ മൈൻഡ് ചെയ്തില്ല ആ സമയം ഒക്കെ അവൾ മക്കളെയും കൊണ്ട് വീട്ടിനുള്ളിലേക്ക് കയറി വാതിലടക്കും വാതിൽ ചെറുതായതുകൊണ്ട് അവനൊരിക്കലും അകത്തേക്ക് കയറാൻ സാധിച്ചില്ല എങ്കിലും പലപ്രാവശ്യം വാതിൽ തലകൊണ്ട് തുറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
അപ്പോഴെല്ലാം മക്കളെയും മാറോടുചേർത്തുപിടിച്ചു ഭയന്ന് കരയും
അങ്ങനെ ഒരു ദിവസം പകൽ നടക്കുന്ന ഈ സംഭവങ്ങൾ തന്റെ പ്രിയതമൻ മനസ്സ് വിഷമിപ്പിക്കേണ്ട എന്ന് കരുതി അവൾ ആദ്യമൊക്കെ മറച്ചുവെച്ച് എങ്കിലും അന്ന് രാത്രിയിൽ അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോൾ അവൾ അത് വെളിപ്പെടുത്തിഅപ്പോൾ തന്നെ അവനെന്തോ തീരുമാനിച്ച പോലെ അസ്വസ്ഥയോടെ വാൽ ഭിത്തിയിൽ അടിച്ചു ആ രാത്രിയിൽ തന്നെ അവൻ ബന്ധുക്കളായ ചേറുമീനെയും വട്ടൊനെയും പൂവാകയുടെയും വീടുകളിൽ ചെന്ന് അവരോട് കാര്യം പറഞ്ഞു അവനെവിടെ നിന്ന് ഓടിക്കണം അതിനുള്ള മാർഗ്ഗം കാണണം മെന്ന് തീരുമാനിച്ചു അവർ ആ രാത്രി പിരിഞ്ഞു
പിറ്റേന്നും ആഫ്രിക്കൻ മുശി വീടിന്റെ മുൻപിൽ നിന്നിരുന്ന അവളുടെയും കുട്ടികളുടെയും ചുറ്റിനും ആരും ഇല്ലെന്നു കരുതി അവളെ പുറകിലൂടെ ചെന്ന് അവളുടെ മേൽ ചാടി വീണു അവളെ കടന്നു പിടിച്ചു
പക്ഷേ അവൻ വിചാരിച്ച പോലെ അല്ലായിരുന്നു കാര്യങ്ങൾ പോളകൾ ക്കിടയിലും പുല്ലുകൾക്കിടയിലും ഒളിച്ചിരുന്ന അവളുടെ പ്രിയതമനും ബന്ധുക്കളും പെട്ടെന്ന് ഓടി വരികയും ആഫ്രിക്കൻമുശിമായി ഏറ്റുമുട്ടി വാലുകൊണ്ട് അടിച്ചും കടിച്ചും പൊരിഞ്ഞ പോരാട്ടമായിരുന്നു പിന്നെ അവിടെ നടന്നത് വെള്ളം കലങ്ങി മറിഞ്ഞു വെള്ളത്തിന് മീതെ വലിയ തിരയിളക്കം സൃഷ്ടിച്ചുഇതെല്ലാം കണ്ടു ഭയചകിതരായ അവൾ പേടിച്ചു വീടിന്റെ ഭിത്തിയിൽ ചാരി നിന്നു
അപ്പോഴാണ് മുകളിൽ നിന്ന് വലിയ ശബ്ദത്തോടുകൂടി അവരെ പൊതിഞ്ഞു കൊണ്ട് എന്തോ വെള്ളത്തിലേക്ക് വീഴുന്നത് അവൾ കണ്ടത്
അത് ആരോ വെള്ളത്തിലെ തിരയിളക്കം കണ്ടു വല വീശിയതായിരുന്നു തന്റെ പ്രിയതമനും ബന്ധുക്കളും ശത്രുക്കളും എല്ലാം ഒറ്റ വലയിൽ കുടുങ്ങിക്കിടക്കുന്നു അവളോടടി അരികിലേക്ക് ചെന്നു
തങ്ങൾക്കു സംഭവിച്ച അപകടം മനസ്സിലാക്കിയ അവർ പുറത്തേക്ക് രക്ഷപെടാനുള്ള മാർഗങ്ങൾ നോക്കിപക്ഷേ വല ചുരുങ്ങി കൊണ്ടിരുന്നു
വലയുടെ പുറത്തുനിന്നും അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അകത്തേക്ക് തള്ളി കയറുവാൻ നോക്കി പക്ഷേ നിമിഷങ്ങൾക്കകം തന്നെ അവരെയെല്ലാം മുകളിലേക്ക് ഉയർത്തപെട്ടിരുന്നു
ആ സമയം അവന്റെ നിലവിളി അവൾ കേൾക്കാമായിരുന്നു
ഹൃദയം പൊട്ടുമാറുച്ചത്തിൽനിലവിളിച്ചു എന്റെ ഭാര്യ….. എന്റെ കുഞ്ഞുങ്ങൾ….. ഹൃദയത്തിന് വേദന സഹിക്കാൻ കഴിയാതെ അവൻ വലയിൽ കിടന്നു പിടഞ്ഞു
ആ സമയം എന്തുചെയ്യണമെന്നറിയാതെ സ്ഥലകാല ബോധം നഷ്ടപ്പെട്ട പോലെ നിന്ന അവൾ പെട്ടെന്ന് തന്നെ തന്റെ ജീവിതത്തെ ബാധിച്ച ഈ അവസ്ഥ ഓർത്തു അവൾ വേഗത്തിൽ മീനച്ചിലാറിന്റെ അടിയിലേക്ക്. നീന്തി അവിടെ നിന്നും സർവ്വശക്തിയും സംഭരിച്ച് അവൾ ജലപ്പരപ്പിൽ കുതിച്ചു അവളുടെ വേഗതയാർന്ന ആ ചാട്ടത്തിൽ അവളെ കരയ്ക്കെത്തിച്ചു.
ആ ബണ്ടിന്റെ മുകളിൽ വീണ അവളെ ആദ്യം വീശുകാരൻ കണ്ടില്ലെങ്കിലും അവൾ അവിടെ കിടന്നു പിടഞ്ഞു ശബ്ദമുണ്ടാക്കി അപ്പോൾ അയാൾ കുളത്തിലേക്ക് മീൻ ഇടുകയായിരുന്നു ഇവളുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി പെട്ടെന്ന് തന്നെ അയാൾ അവളെയും പിടിച്ചു. പക്ഷേ അവൾ ചാടാനോ കുതറിമാറാനോ വഴുതിപ്പോകാനോ ശ്രമിച്ചില്ല അയാളുടെ വിരലുകൾ അവളുടെ ചെകിളപ്പൂവിന്റെ ഇടയിലേക്ക് കയറിയപ്പോൾ അവളറിയാതെ നിലവിളിച്ചു പോയി
ഇനിയൊരിക്കലും തന്നെ പ്രിയതമയെയോ മക്കളെയോ കാണുവാൻ കഴിയില്ലെന്ന് ആ കുടത്തിൽ കിടന്ന് കരുതിയാ അവന്റെ അരികിലേക്ക് തന്നെയായിരുന്നു അവളെയും വിട്ടത്ആദ്യം അവനത് വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും തന്റെ വഴുവഴുത്ത ശരീരം കൊണ്ട് അവളെ ആശ്ലേഷിച്ചു കരഞ്ഞുകൊണ്ടു ചോദിച്ചു
നീ എന്ത് പണിയാ നീ കാണിച്ചത്???
നിനക്കെങ്കിലും രക്ഷപ്പെടാം ആയിരുന്നില്ലേ?
നമ്മുടെ മക്കളെ ഓർത്തെങ്കിലും?
അവൾ അവരുടെ അരികിലേക്ക് കുറച്ചു കൂടെ ചേർന്നു എനിക്ക് നിങ്ങളില്ലാതെ പറ്റില്ല…
നിങ്ങളെ സ്നേഹിച്ചു കൊതി തീർന്നിട്ടില്ല
നിങ്ങളില്ലാതെ ഞാൻ എന്തിനു ജീവിക്കണം. കണ്ട നാൾ മുതൽ നമ്മൾ തമ്മിൽ പിരിഞ്ഞിട്ട് ഇല്ലല്ലോ..
ഗദ്ഗദം കൊണ്ട് അവർക്ക് പിന്നീട് വാക്കുകൾ ഒന്നും വന്നില്ല
**********************************
ആ സമയത്താണ് ഞാൻ പുതിയൊരു ഹൈടെക് ചുണ്ട വാങ്ങിയതിന് യുട്യൂബിൽ ആളുകളൊക്കെ മീൻ പിടിച്ചു വീഡിയോയൊക്കെ ഇട്ടു വൈറൽ ആകുന്നത് കണ്ട ആവേശത്തള്ളലിൽ ആണ് ഞാനും ഓൺലൈൻ വഴി ചുണ്ട വാങ്ങിയത്
ഈ സംഭവം നടക്കുന്ന സമയത്തു ഞാനവിടെയുണ്ടായിരുന്നു ഹൈടെക് ചുണ്ടയിൽ ഇരയും കോർത്തുകൊണ്ട് ഞാൻ വെറുതെ വെയിലുകൊണ്ട് അല്ലാതെ മണിക്കൂറുകൾ കാത്തിരുന്നിട്ടും ഒരു പൂഞാനേ പോലും കിട്ടിയില്ല തന്നെയുമല്ല വല്ലതും .കിട്ടിയിട്ട് വേണം ഫേസ്ബുക്കിൽ പോസ്റ്റിടാൻ രാവിലെ ചൂടായി ഇറങ്ങിയപ്പോൾ
“കൊമ്പനെ പിടിച്ചു കൊണ്ടുവരാം ” എന്നൊരു ക്യാപ്ഷൻ ഒക്കെയിട്ട് സെൽഫി ചാമ്പിയതാണ് 150 ലൈക്കും കൊറേ കമന്റും ഓൾറെഡി കിട്ടി കഴിഞ്ഞു. ഇനി വൈകുന്നേരം എന്തെടുത്തു സെൽഫി ഇടുമെന്ന് ആലോചിച്ചിരുന്നു അപ്പോഴാണ് ഒരു 10 മിനിറ്റ് പോലും കഷ്ടപ്പെടാതെ ഒറ്റ വീശിൽ വലയിൽ അയാൾ വീശിയെടുത്തത് ആ മീനുകളെ കണ്ട് അസൂയ തോന്നി
അപ്പോഴാണ് എനിക്ക് ബുദ്ധി തോന്നിയത്
ഒന്നുകൂടി ആലോചിച്ചു നാണക്കേട് ആവോ… ഞാൻ തന്നെ എന്നോട് പറഞ്ഞു.. ഹേയ്… എന്തുവാ നാണക്കേട് വൈകുന്നേരംവരെയും മുക്കുവൻ പോയിട്ട് ഒന്നും കിട്ടിയില്ലെന്നു ഫ്ബ്യിൽ ഫ്രണ്ട്സ് അറിഞ്ഞാൽ ഭയങ്കര നാണക്കേടാണ്
അവരുടെയൊക്കെ മുന്നിൽ നാറുന്നത്തിലും നല്ലതല്ലേ ഈ ഒരാളുടെ മുമ്പിൽ നാണം കെടുന്നത് പിന്നെ ഒന്നും ചിന്തിച്ചില്ല
ചേട്ടാ മീന് കൊടുക്കുന്നു ഉണ്ടോ???
അയാൾ എന്നെയും കൈയിലെ കയ്യിലിരുന്ന ഹൈടെക് ചൂണ്ടയും മാറി മാറി നോക്കി…
ഞാൻ അയാളെ നോക്കി ഒന്നു ചിരിച്ചു.
അയാൾ ചിരിച്ചില്ല അല്ലെങ്കിൽ തന്നെ മീൻ കിട്ടിയാൽ വീശുകാർ ചിരിക്കാറില്ല അതാണ് തത്വം.
ആ….. കൊടുക്കാനാണ്. അയാളുടെ മുഖത്ത് ഗൗരവം
നല്ല പിടയ്ക്കുന്ന മീനുകളാണ്
ഞാൻ കുളത്തിലേക്ക് നോക്കി വരാലിനു അത്ര വലിപ്പം പോരാ കൂട്ടത്തിൽ ഏറ്റവും വലുത് ആഫ്രിക്കൻ മുഷി ആയിരുന്നു.
മനസ്സിൽ അതിനെ സെലക്ട് ചെയ്തു അതാവുമ്പോ വീഡിയോ എടുത്ത് ഇട്ടാൽ ഒരുപാട് ആളുകൾക്ക് ഒരു അത്ഭുതം തോന്നും കൊറേ ലൈകും കിട്ടും
ചേട്ടാ… ആ വലിയ ആഫ്രിക്കൻ മുഷിയെ തന്നെ എടുത്തോ…
അയാൾ വീണ്ടും വന്നു മുഖത്തേക്ക് നീ ഏതു കോപ്പിലെ ആളാണ് എന്ന ഭാവത്തിൽ.
ഈ രുചിയില്ലാത്ത മീൻ കൊണ്ടുപോയിട്ട് ഉണ്ടാക്കാനോ .. എന്ന ഭാവം ഞാൻ ആ മുഖത്ത്തുനിന്നും വായിച്ചെടുത്തു.
പക്ഷെ ഏകദേശം കച്ചവടം പറഞ്ഞു ഉറപ്പിക്കുന്ന വരെ എന്റെ ഉദ്ദേശം വെളിപ്പെടുത്താൻ ഞാൻ തയ്യാറായില്ല ഒരു പക്ഷേ പറഞ്ഞാൽ അയാൾ വിലകൂടും പക്ഷേ എന്നെക്കാൾ വെളച്ചില് പിടിച്ച ആളായിരുന്നു അയാൾ
ഒരെണ്ണം മാത്രം മതിഎങ്കിൽ 500 മൊത്തം എടുക്കുമായിരുന്നു 1000തന്നാൽ മതി അയാൾ ഓഫർ ചെയ്തു
ഞാൻ ഒന്നുകൂടെ കുളത്തിലേക്ക് നോക്കി സൂക്ഷ്മനിരീക്ഷണം നടത്തി
1000 തന്നെ വേണോ…? 750 പോരേ..!!
1000 തന്നെ വേണം അയാക്ക് ഒരു ദാക്ഷിണ്യവും ഇല്ല ദുഷ്ടൻ
ഞാനൊരു നിമിഷം ആലോചിക്കുന്ന പോലെ നിന്നു
ഇനിയും മുൻപിൽ ഒരുപാട് കടമ്പകളുണ്ട് ഒരു അസിസ്റ്റന്റ് ഇല്ലാതെ ഒരു കാര്യവും നടക്കില്ല ആയതിനാൽ 1000 കൊടുത്തേക്കാം
ചേട്ടാ ആയിരം രൂപ തികച്ചും തന്നേക്കാം ചേട്ടൻ എനിക്ക് ഒരു ഉപകാരം ചെയ്യണം
എന്ത്…? ഇതൊക്കെ വെട്ടി തരാൻ ആണോ അതിനൊന്നും എന്നെ കിട്ടത്തില്ല…
അതൊന്നും അല്ല ചേട്ടൻ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം
അയാൾ തലയാട്ടി
ചേട്ടൻ ആദ്യ മുഴുത്ത ആഫ്രിക്കൻ മുശിയെ എന്റെ ചുണ്ടയിൽ ഒന്ന് കോർത്തു തരണം പിന്നെ ഞാൻ ഇതിനു എടുത്തു വെള്ളത്തിലിടും അപ്പോൾ ചേട്ടൻ ഒരു വീഡിയോ മൊബൈൽ എടുത്ത് തരണം അത്രയേ ഉള്ളൂ
എനിക്ക് കോപ്പൊന്നും അറിയത്തില്ല… അയാൾ നിസ്സഹായത വെളിപ്പെടുത്തി
ചേട്ടൻ ഒന്നും പേടിക്കണ്ട.. ഞാൻ പറയുന്നതുപോലെ ചെയ്താൽ മതി അഭിനയവും സംവിധാനവും ഡയലോഗും എല്ലാം ഞാനാണ് ചെയ്യുന്നത് ചേട്ടൻ ക്യാമറാമാൻ മിണ്ടാതിരുന്ന് എടുത്ത് തന്നാൽ മാത്രം മതി.
അയാൾ തലയാട്ടി സമ്മതിച്ചു.
ഞാൻ ചൂണ്ടയില് കോർത്തു അയാളുടെ കയ്യിലേക്ക് കൊടുത്തു
അയാൾ അത് ആ കുടത്തിലേക്ക് ഇട്ടു. അയാൾക്ക് ആഫ്രിക്കൻ മുഷിയുടെ സ്വഭാവം അറിയാമായിരുന്നു എന്നു തോന്നുന്നു
മറ്റു മീനുകൾ തങ്ങൾക്ക് പറ്റിയ ആപത്തിൽ സങ്കടപ്പെട്ടു ഇരിക്കുമ്പോൾ ഏതവസ്ഥയിലും വിവേകമില്ലാത്തവൻ പെടും എന്നു പറഞ്ഞതുപോലെ ആഫ്രിക്കൻ മുശി ചാടി കേറി ഇരയെ പിടിച്ചു
ചൂണ്ടയിൽ കുടുങ്ങിയ ആഫ്രിക്കൻ മുഷിയെ ഞാൻ എടുത്തു വീണ്ടുമെടുത്തു ആറ്റിലേക്കിട്ടു.
അതുകണ്ട് വീശുകാരൻ ക്യാമറമാൻ കൂടെ ചാടണോ എന്ന് ആംഗ്യം കൊണ്ട് ചോദിച്ചു
വേണ്ട ഞാൻ ഇതിനെ വലിച്ചു കയറ്റുമ്പോൾ മുതലുഉള്ള വീഡിയോ മതി.
ക്യാമറാമാന് പൊസിഷൻ ഒക്കെ പറഞ്ഞു കൊടുത്തു പറയുന്ന സമയത്ത് ലൈവ് ബട്ടണിൽ ഞെക്കാനും പഠിപ്പിച്ചു
പിന്നെ അങ്ങോട്ട് വളരെ കഷ്ടപ്പെട്ടു മീനിനെ പിടിക്കുന്ന രീതിയിൽ ഞാൻ അങ്ങോട്ട് തകർത്തഭിനയിച്ചു ഇടക്കിടക്ക് ഇടയ്ക്ക് കുകയും…. വൗ…. വൗ ശബ്ദമുണ്ടാക്കുകയും വീഡിയോ നോക്കി നോക്കി രണ്ടു വിരൽ ഉയർത്തി കാണിക്കുക ചെയ്യുന്നുണ്ടായിരുന്നു.
അപ്പോൾ മനസ്സ് മുഴുവനും സ്ക്രീനിൽ പറന്നുനടക്കുന്ന തമ്പുകളും ഹൃദയങ്ങളും ആയിരുന്നു അവസാനം ക്യാമറയുടെ മുൻപിൽ വന്നു ഒരു കൈയിൽ ചൂണ്ടയും മറുകയ്യിൽ ആഫ്രിക്കൻ മുശിയെയും പിടിച്ചു മാരക ഡയലോഗ് കീച്ചി..
മൊബൈൽ അയാളുടെ കയ്യിൽ നിന്ന് വാങ്ങി നോക്കിയപ്പോ 7 ലൈക്ക് 2കമെന്റ് അതും സ്റ്റിക്കർ. എങ്കിലും നിരാശപ്പെട്ടില്ല… അയാളെക്കൊണ്ട് തന്നെ കുറച്ചു സ്റ്റിലും എടുപ്പിച്ചു 1000കൊടുക്കുന്നതല്ലേ മുതലാവേണ്ടേ.. ഞാൻ കുടത്തിലേക്ക് കൈയ്യിട്ട് രണ്ടു വരാലിനെ പൊക്കിപ്പിടിച്ചു നിൽക്കുന്ന ഫോട്ടോയും എടുത്തതിന് ശേഷമാണ് ഫോട്ടോഷുട്ട് നിറുത്തിയത്.
തിരികെ കുടത്തിലേക്ക് തന്നെ മീനുകളെ ഇട്ടു.
ആഫ്രിക്കൻ മുഷി യുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു അണ്ണാക്ക് മുതൽ കടവായവരെയും ചുണ്ട കയറി കീറിമുറിഞ്ഞു പോയിരിക്കുന്നു.. അവന്റെ കടവായിലൂടെ രക്തം ഒലിച്ചിറങ്ങി….
മൃതപ്രാണനായ അവനെ കണ്ടപ്പോൾ ശത്രുത എല്ലാം മറന്നു അവർക്കെല്ലാം അവളോട് സഹതാപം തോന്നി.അവൻ വളരെ ദയനീയമായി എല്ലാവരുടെയും മുഖത്തേക്ക് നോക്കി.
എനിക്ക് മാപ്പ് തരണം.!ഞാൻ കാരണമാണ് നിങ്ങൾക്ക് എല്ലാവർക്കുംഈ അവസ്ഥ ഉണ്ടായത് എന്നോട് പൊറുക്കണം..!
പിന്നീട് അവനിൽ നിന്ന് ഒരു വാക്കു പോലും വന്നില്ല അവളുടെ കണ്ണുകൾ നിശ്ചലമായി..
ഇതുകൊണ്ട് അവൾ തന്റെ പ്രിയപ്പെട്ടന്റെ നെഞ്ചോട് ചേർന്നു നിന്നുകൊണ്ട് ചോദിച്ചു
നമ്മളും ഇതുപോലെ മരിക്കുവോ..??
ആയിരം രൂപ കൈയിൽ കൊടുത്തതിനു ശേഷം ഞാൻ ചോദിച്ചു
ചേട്ടോ ഈ കുടത്തോടെ ഞാൻ മീനുകളെ കൊണ്ട് പൊക്കോട്ടെ…?
കൂടു വല്ലതുമുണ്ടോ എടുത്തോണ്ട് വാ.. കുടം തന്നു വിടുകയില്ല…
ആയിരം രൂപ കയ്യിൽകിട്ടിയപ്പോൾ ചേട്ടൻ സഹകരണ സംഘം പൊളിച്ചു എന്ന് മനസ്സിലായി.
ചേട്ടാ ഇതൊക്കെ വീട്ടിൽ എത്തും മുമ്പ് ചത്തുപോകും എല്ലാം കൂടി ഇന്ന് കറിവെക്കാൻ പറ്റില്ലല്ലോ.?
അതൊന്നും പേടിക്കണ്ട ഇതിലുള്ള മീനൊക്കെ ചെറിയൊരു നനവ് ഉണ്ടെങ്കിൽ ദിവസങ്ങളോളം ജീവിക്കും. അയാൾ ഉറപ്പു നൽകി.
ഒരു പ്ലാസ്റ്റിക് കവർ എടുത്തു മീനുകളെല്ലാം അതിലേക്ക് കുടഞ്ഞിട്ടു തന്നു
ഞെങ്ങിഞെരുങ്ങി കൂട്ടിനുള്ളിൽ കിടന്നു എല്ലാവരും പിടിച്ചു അവൾ എല്ലാവരുടെയും അടിയിലായി പോയി അവൻ അവളെ തല കൊണ്ടു തള്ളി മുകളിൽ എത്തിച്ചു അപ്പോഴാണ് അവൾക്കു ശ്വാസം നേരെ വീണത്
നമ്മളെയും കൊണ്ട് എങ്ങോട്ടാണ് പോകുന്നത്??
അറിയില്ലെടാ….
അവൾ ഏങ്ങിയേങ്ങി ശ്വാസം എടുക്കുന്നത് കാണാൻ കഴിയാതവൻ കണ്ണുകളടച്ചു
ബൈക്ക് ഞാൻ വളരെ വേഗത്തിലായിരുന്നു ഓടിച്ചിരുന്നത് കാരണം. മൊബൈലിൽ നോട്ടിഫിക്കേഷൻ കിണികിണി ശബ്ദം എന്റെ ആകാംക്ഷ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ് എത്ര ലൈക്ക് കിട്ടി എത്ര കമന്റ് കിട്ടി ആരൊക്കെ എന്തൊക്കെ പറഞ്ഞു ഇതൊക്കെ അറിയാനുള്ള ഒരു ആവേശം വീട്ടിൽ ചെന്ന് കയറിയ പാടെ…. മുറ്റത്ത് വെച്ചിട്ടുള്ള വലിയ പാത്രത്തിലേക്ക് മീനുകളെല്ലാം കുടഞ്ഞിട്ടു വേഗം മൊബൈൽ എടുത്തു നോക്കി വലിയ മെച്ചം ഒന്നുമില്ല ഒന്നോ രണ്ടോ ലൈക്ക് മാത്രം രണ്ടു സ്റ്റിക്കറും വീണ്ടും. പക്ഷേ ഇൻബോക്സിൽ തന്റെ കാമുകിയുടെ പതിനെട്ടോളം മെസ്സേജുകൾ അതിൽ പത്തെണ്ണം “ഹായ് ” എട്ടെണ്ണത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ചുരുക്കിപ്പറയാം
അവളുടെ ചേച്ചി ഇറ്റലിയിൽ നേഴ്സ് ആണ്. അവളോട് വരുമാനംകൊണ്ടാണ് അവളുടെ വീട് കഴിഞ്ഞു പോകുന്നത്, ഞങ്ങളുടെ പ്രണയത്തെ അത്ര വലിയ താൽപര്യവും ഒന്നും ഇല്ലാതാണ് കാണുമെങ്കിലും അനുകൂല-പ്രതികൂല അഭിപ്രായങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല ഇതുവരെയും.എന്നാൽ ചേച്ചിയുടെ പൂർണ സമ്മതം ഇല്ലാതെ അവൾ സമ്മതിക്കുകയില്ല വിവാഹത്തിന്. അപ്പോൾ ചേച്ചിയെ എങ്ങനെയും വളക്കണം അതിനുള്ള മാർഗ്ഗത്തിനു വേണ്ടിയാണ് ഇപ്പോൾ മെസ്സേജ് അയച്ചത്
കാമുകി : നീ ഇട്ട ലൈവ് ഞാൻ ചേച്ചിയെ കാണിച്ചു. അപ്പോൾ ചേച്ചിക്ക് ഒരു മോഹം മീനച്ചാർ കഴിക്കണമെന്ന് . ഇവിടെയെങ്ങും ആറ്റുമിൻ കിട്ടില്ല.. തിരിച്ചു ഇറ്റലിക്ക് പോകുമ്പോൾ കൊണ്ടുപോകാനാണ് നീ അങ്ങനെ ഒരു ആഗ്രഹം സാധിച്ചു കൊടുത്തു ചേച്ചി പിന്നെ നമ്മുടെ കാര്യത്തിൽ ഒരു എതിർപ്പ് കാണിക്കില്ല.
ഞാൻ : നീ ധൈര്യമായി കിടന്നോ ചേച്ചി രണ്ടുദിവസം കഴിഞ്ഞ് അല്ലേ പോകുഉള്ളൂ ഞാൻ തന്നെ അച്ചാർ ഇട്ടു കൊണ്ടുവരാം
കാമുകി : നല്ലത് അച്ചാറിടാൻ വരാൽ മീൻ ആണ് അതു മതി കേട്ടോ 😘😘😘😘
ഞാൻ : ഓക്കേ ഡാ മുത്തേ😘😘😘
ഞാൻ മുറ്റത്തിറങ്ങി ആ വലിയ പാത്രത്തിലേക്ക് നോക്കി എന്റെ കല്യാണം നടത്താൻ പ്രാപ്തരായ ആ മീനുകളെ നോക്കി പുളകം കൊണ്ടു. അപ്പോഴാണ് പാത്രത്തിൽ ആഫ്രിക്കൻ മുശി മരിച്ചുകിടക്കുന്നത് കണ്ടത് ആ സമയം തന്നെ തലയിലേക്ക് ഒരു കുരുട്ടുബുദ്ധി ഓടിക്കയറി വന്നു.മൂന്ന് കിലോ ഉള്ള മീനാണ് ചത്തുമലച്ചു കിടക്കുന്നത് കറി വെച്ചാലോ വറത്തലോ ഒരു രുചിയും ഉണ്ടാകില്ല.. എന്നാൽ ഇതിനെ തന്നെ അങ്ങ് അച്ചാറിട്ടാലോ..? അല്ലെങ്കിൽ തന്നെ ഇച്ചിരി എരിവും പുളിയും ഉപ്പും കൂടുതൽ ഇട്ടാൽ എല്ലാത്തിനും ഒരേ ടെസ്റ്റ് അല്ലേ. അല്ലെങ്കിലും ഇറ്റലിയിൽ കിടക്കുന്ന ഇവർ എങ്ങനെ തിരിച്ചറിയാനാ.. എന്തായാലും ഇതുതന്നെ അച്ചാർ ഞാൻ മനസ്സിൽ ഉറപ്പിച്ചു.
തന്നെയുമല്ല ഒരു ആഫ്രിക്കൻ വംശജൻ വെള്ളക്കാരുടെ നാടായ ഇറ്റലിയിലേക്ക് പോകുന്നത് എന്നെ മാനസികമായി സന്തോഷിപ്പിച്ചു
അതേസമയം തന്റെ പ്രിയതമന്റെ ശരീരത്തോട് ചേർന്നുനിന്നുകൊണ്ട് പറഞ്ഞു. അയാള് മരിച്ചിട്ടില്ല.. അയാളുടെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാൻ പറ്റുന്നു..
പറഞ്ഞു തീരും മുൻപേ ആഫ്രിക്കൻ മുശി മുകളിലേക്ക് ഉയർത്തപ്പെട്ടു കഴിഞ്ഞിരുന്നു. തൊട്ടരികിൽ കിടന്ന ഒരു തടിയിൽ വെച്ച് അവന്റെ തല വെട്ടി മാറ്റി ആ വലിയ ശരീരത്തിൽനിന്ന് താഴേക്ക്തൊലി ഉരിയുന്നത് കണ്ടു എല്ലാവരും വിറച്ചുപോയി തങ്ങളുടെയും അവസ്ഥ ഇതുതന്നെ ആവുമെന്ന് അവർ ഉറപ്പിച്ചു നിശബ്ദരായി നിന്നു ആ നടുക്കം മാറുന്നതിനു മുമ്പ് തന്നെ അടുത്ത ആളിന്റെ ന്റെ ദേഹത്ത് പിടി വീണു. “പൂവാകമീൻ ” ആയിരുന്നു അത് അവന്റെ നിലവിളി സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ഇനി ഞങ്ങളിൽ അവ ശേഷിക്കുന്നവർ നാലു പേരു മാത്രം
അവൾ അവനോടു: അടുത്തത് ഞാൻ പോകാം നീ ഇങ്ങനെ മരിക്കുന്നത് എനിക്ക് കണ്ടു നിൽക്കാൻ കഴിയില്ല
അത് വേണ്ട മോളേ….. നീ.. ജീവനോടെ ഇരിക്കുന്നത് കണ്ടു വേണമെനിക്ക് മരിക്കാൻ അടുത്തത് ഞാൻ തന്നെ പോകാം.
പരസ്പരം പറഞ്ഞുകൊണ്ട് വെള്ളത്തിനടിയിൽ ചിറകുകൾ പോലും ചലിപ്പിക്കാനവാതെ ഹൃദയം നുറുങ്ങി വിധിയുടെ കരം തങ്ങളുടെ നേരെ എപ്പോൾ വരുമെന്ന് കാത്തിരുന്നു
അടുത്ത മീനായി കൈ വെള്ളത്തിലേക്ക് വീഴുന്നത് കണ്ടപ്പോൾ അവൻ നിശ്ചലമായി കണ്ണുകൾ അടച്ചു കൊണ്ടു ജലപ്പരപ്പിന്റെ മുകളിൽ വന്നുനിന്നു. അവനെ തള്ളി മാറ്റി അവൾ അവന്റെ മുൻപിൽ കയറിനിന്നു.. പിടി കൊടുക്കുവാനായി അവർ പരസ്പരം തള്ളി മാറ്റിക്കൊണ്ടിരുന്നു. അവരുടെ സ്നേഹം കണ്ടു ഹൃദയംനൊന്ത് സഹജീവികൾ അവരെ രണ്ടുപേരെയും പുറകിലേക്ക്തള്ളിമാറ്റി അവർക്കു മുമ്പിൽ ഒരു വലയം സൃഷ്ടിച്ചുകൊണ്ട് സ്വയം പിടികൊടുത്തു . ചേറുമീൻ ആയിരുന്നു പിടിക്കപ്പെട്ടത്പിടിക്കപ്പെട്ടത് പക്ഷേ അവൻ കരയുകയോ ജീവനുവേണ്ടി യാചിക്കുകയോ ചെയ്തില്ല സഹജീവികളായവർക്ക് വേണ്ടി അല്പസമയം എങ്കിലും ആയുസ്സ് നീട്ടി കൊടുക്കാൻ കഴിഞ്ഞതിൽ അവൻ സന്തോഷവാനായിരുന്നു. അവന്റെ കഴുത്തിലും കത്തി വീഴുന്നതും തൊലിയുരിഞ്ഞു മാറ്റുന്നതും ചെറിയ ചെറിയ കഷണങ്ങൾ ആകുന്നതും അവർ നിർവികാരതയോടെ കൂടി നോക്കി നിന്നു.
ഇനി തങ്ങളുടെ ഊഴമാണെന്ന തിരിച്ചറിവോടെ……. അവൾ അവനെ നോക്കി ഇനി എത്ര സമയം നമ്മൾ ജീവനോടിരിക്കുമെന്ന് അറിയില്ല..!
” നീ എന്നെ ഒന്നു നോക്കി ചിരിക്കാമോ”
അവൻ അവളുടെ മുഖത്തേക്ക് നോക്കി.
നീ…മാനത്തേക്ക് ഒന്ന് നോക്കിക്കേ ഇപ്പോൾ മഴ പെയ്യും ഈ പാത്രം നിറഞ്ഞു തുളുമ്പും അത് ഒഴുകി തോടുകളിൽ ചെല്ലും തോടുകളിൽ നിന്ന് ആറ്റിലേക്ക് പിന്നെ കായലിലേക്ക് അവിടുന്ന് കടലിലേക്ക്….. ആ ഒഴുക്കിൽ നമ്മളും ഉണ്ടാവും..
അപ്പോൾ അവന്റെ മുഖത്ത് ഒരു ചിരി പടർന്നു ആ ചിരി അവളുടെ മുഖത്തേക്കും.
നിങ്ങള് പറഞ്ഞത് സത്യമാണ്… ഇന്ന് മഴ പെയ്യും അവൾ അവനോട് ചേർന്നു നിന്നു ❤
വായനയിൽ പിന്തുടർന്ന എല്ലാവർക്കും നന്ദി അഭിപ്രായം പറയുമല്ലോ 🌺❤