അവളുടെ പാന്റൊക്കെ ഇട്ടുള്ള പോക്ക് അത്ര ശെരിയല്ലെന്ന്. ഇപ്പൊ അവളെ കാണാൻ കുറച്ചു ഭംഗിയായി അതുകൊണ്ട് എന്നെയും അവൾക് ഇപ്പൊ പിടിക്കുന്നില്ല…

അവിഹിതം

എഴുത്ത്: സാജുപി കോട്ടയം

ചേട്ടായി… എനിക്കൊരു കാര്യം പറയാനുണ്ട്.

ഞാൻ വണ്ടിയിൽ തന്നെയിരുന്നു അവനെയൊന്ന് നോക്കി. കുറച്ചു മദ്യപിച്ചിട്ടുണ്ട് കണ്ണ് കണ്ടപ്പോൾ മനസിലായി നല്ല നീല ച ടയനും തെറുത്ത് പിടിപ്പിച്ചിട്ടുണ്ട്. മുഖത്ത് ഭാവം വിഷാദമാണ് ഇപ്പൊ കരയുമെന്ന ഭാവം.

എന്താടാ… കാര്യം??

ചേട്ടായി…. അവളെന്നെ ചതിക്കുകയാണ്.

ആര്..?

എന്റെ കെട്ടിയോള് അവൾക്ക് വേറൊരുത്തനുണ്ട് രാത്രിയിൽ മുഴുവനും അവനുമായി ഫോണിൽ സംസാരിക്കും പകൽ അവളുടെ ജോലിസ്ഥലത്തും അവനുണ്ട് തിരിച്ചു വൈകുന്നേരം ബസ്റ്റോപ്പിൽ വരെയും ബൈക്കിൽ കൊണ്ടുവിടുന്നതും അവനാണ്. അവസാനം അവൻ പൊട്ടിക്കരയുകയാണ്.

നീ…. കണ്ടിട്ടുണ്ടോ ഇതൊക്കെ??? ഞാൻ ചോദിച്ചു

ലവൻ : ഇല്ല… പലർക്കും സംശയമുണ്ട് അവരെല്ലാം എന്നോട് പറഞ്ഞു. അവളുടെ പാന്റൊക്കെ ഇട്ടുള്ള പോക്ക് അത്ര ശെരിയല്ലെന്ന്. ഇപ്പൊ അവളെ കാണാൻ കുറച്ചു ഭംഗിയായി അതുകൊണ്ട് എന്നെയും അവൾക് ഇപ്പൊ പിടിക്കുന്നില്ല. ജോലിക്ക് പോകുന്നതിന്റെ അഹങ്കാരം ആണ്. എനിക്കാണേൽ കൊറോണ വന്നതിൽപിന്നെ പണിയും കുറവാണ്

ഞാൻ : ടാ…. മറ്റുള്ളവരുടെ വാക്ക് കേട്ട് സ്വന്തം ജീവിതം നശിപ്പിച്ചു കളയരുത്. അവൾ ജോലിക്ക് പോകുന്ന സ്ഥലത്തെ യുണിഫോം ആണ് പാന്റും ഷേർട്ടും നീ പറയുന്നത് പോലെ വീട്ടിൽക്കൂടെ ഇട്ടോണ്ട് നടക്കുന്ന കോലത്തിൽ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുവാൻ കഴിയില്ല. ഒരു വയസ്സ് കഴിഞ്ഞവരെ സെയിൽസ് ഗേൾ ആയിപോലും ഇപ്പൊ കടക്കാർക്കും നിറുത്താൻ താല്പര്യമില്ല. അതുകൊണ്ട് ചില സ്ഥാപനത്തിൽ” ബ്രൂട്ടീഷൻ ” വരെയുമുണ്ട്.

പിന്നെ അതൊക്കെ നിനക്ക് കുറച്ചിലാണെങ്കിൽ അവളെ ജോലിക്ക് വിടേണ്ട. നീ ഒറ്റയ്ക്ക് പണിയെടുത്തു പിള്ളേരേം അവളെയും നോക്ക്.

ലവൻ : അതല്ല ചേട്ടായി അവള് ജോലിക്ക് പൊയ്ക്കോട്ടേ. അല്ലെങ്കിൽ പിള്ളേരുടെ കാര്യം ബുദ്ധിമുട്ടാ പക്ഷേ മറ്റവനുമായുള്ള ഇടപാട് നിറുത്തണം അത്രേയുള്ളൂ.

ഞാൻ : നീ നേരിൽ കണ്ടിട്ടുണ്ടോ അവരുടെ ഇടപാട്?

ലവൻ : ഇല്ല… പക്ഷെ ഇന്ന് ഞാനവളെയും അവനെയും പൊക്കും.

എങ്ങനെ???

അതിനു ചേട്ടായി സഹായിക്കണം 🙏🙏 വേറാരൊടും ഇത് പറയുകയും ചെയ്യരുത്.

ഞാൻ : ഞാൻ എങ്ങനെ നിന്നെ സഹായിക്കാനാ?

ലവൻ : ഇന്നവൾ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ നമ്മുക്ക് അവളെ ഫോളോ ചെയ്യണം മറ്റവന്റെ കൂടെയാണോ വരുന്നതെന്ന് അറിയണം എന്നിട്ട് കൈയ്യോടെ രണ്ടിനെയും പൊക്കണം . ചേട്ടായി അവളുടെ ഓഫീസിന്റ വാതുക്കൽ വണ്ടിയിൽ തന്നെയിരുന്നു എനിക്ക് സിഗ്നൽ തന്നാൽ മതി അവളിറങ്ങുമ്പോ.

അവൻ സ്വന്തമായി സ്കെച്ചും പ്ലാനുമൊക്കെ തയ്യാറാക്കിയാണ് വന്നിരിക്കുന്നത്.

ഞാൻ : അവിടെ ചെന്ന് അവരെ കണ്ടാൽ എന്താ നിന്റെ പ്ലാൻ?

ലവൻ : അവളെ ഞാനുപേക്ഷിക്കും എനിക്കിനി അവളെ വേണ്ട. എത്ര ദിവസമായി ഞാനുറങ്ങിയിട്ട് അവള് കാരണം എന്റെ ജീവിതം പോയി ചേട്ടായി. എന്നെയവൾ ചതിക്കുകയാണ് .

സമയം 5:10 pm…

സ്ഥലം അവളുടെ ഓഫീസിന്റെ വാതിൽ കാണുന്നപോലെ അൻപതു മീറ്റർ മാറി വണ്ടി പാർക്ക്‌ ചെയ്തിരിക്കുന്നു ( എല്ലാം അവന്റെ പ്ലാനാ )

ലവൻ : (അക്ഷമനാണ് ) അഞ്ചുമണിക്ക് ഇറങ്ങേണ്ടവളാണ് ഇപ്പൊ പതിനഞ്ചു മിനിറ്റ് കഴിഞ്ഞു അവനുമായി വർത്താനം പറഞ്ഞു ഇരിക്കുകയാ… ചേട്ടായി

പറഞ്ഞു തീരും മുൻപ് അതാ അവൾ പുറത്തേക്ക് വരുന്നു. ഒപോസിറ്റ് റോഡിൽ ബസ്റ്റോപ്പിലേക്ക് നടക്കുന്നു ഇടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കി.

ലവൻ : കണ്ടോ കണ്ടോ അവള് അവൻ വരുന്നുണ്ടോന്നു നോക്കുകയാ.

(ഞാനും നോക്കി ഒന്നും കണ്ടില്ല )

അവൾ ബസ്റ്റോപ്പിൽ ചെന്നതും ബസ് വന്നു അതിലേക്ക് അവൾ കയറി.

എവിടാടാ….. ബൈക്കുകാരൻ??? ഞാൻ അവനോട് ചോദിച്ചു.

ലവൻ : ചിലപ്പോ അടുത്ത സ്റ്റോപ്പിൽ കാണും അവിടുന്നാവും പോകുന്നത് ചേട്ടായി ബസിന്റെ പുറകെ വിട്ടോ വേഗം…

രണ്ടു സ്റ്റോപ്പ്‌ കഴിഞ്ഞു അവളിറങ്ങിയില്ല. ബസിന്റെ സൈഡ് സീറ്റിൽ ഇരിപ്പുണ്ട്.

ലവൻ : ചേട്ടായി അവൾ ചിലപ്പോൾ അവനെ ഇപ്പൊ വിളിക്കും വണ്ടിയൊന്ന് ചേർത്ത് വിട്ടോ അവൾ ഹെഡ്‍ഫോൺ വച്ചാണ് സംസാരിക്കുന്നത്.

( എന്തോ ഭാഗ്യമുണ്ട് അവൾക്ക് പാട്ട് കേൾക്കാൻ പോലും തോന്നിയില്ല )

അവൾ ഷീണംകൊണ്ട് കണ്ണടച്ച് ഇരിക്കുകയാണ്.

ഞാൻ : നീ വെറുതെ ഓരോന്ന് ഉണ്ടാക്കി പറയാതെടാ അവൾ ഉറങ്ങുകയാണ്

ലവൻ : അതൊക്കെ അവളുടെ വെളച്ചിലാ ചേട്ടായി രാത്രി മുഴുവനും ഫോണിൽ അല്ലേ. ഇനിയിപ്പോ ഒരു മണിക്കൂർ എടുക്കും അപ്പൊ ആറുമണി ആവും വീട്ടിലെത്താൻ ചിലപ്പോൾ മറ്റവൻ അവിടെ ബസ്റ്റോപിൽ ഉണ്ടാവും അവിടെവച്ചായിരിക്കും കാണുന്നത്. ഇടവഴി കേറി അങ്ങോട്ട്‌ പോകാം നമ്മുക്ക് ഇന്നെന്തായാലും അവനെ പൊക്കണം . വണ്ടി വേഗം വിട്ടോ…

(ഇതൊന്നുമറിയാതെ അവൾ ഉറങ്ങുകയാണ് )

സമയം 6:00 ബസ് കൃത്യമായി എത്തി

അവൾ കവലയിൽ ഇറങ്ങുന്നു ബേക്കറിയിൽ കേറുന്നു പാൽ വാങ്ങുന്നു വീട്ടിലേക്കു നടന്നു പോകുന്നു. ശുഭം

ഞാൻ : നിന്റെ വെഷമം ഇപ്പൊ തീർന്നോ? ആ കൊച്ചു ജോലിക്ക് പോയി വരുന്നത് വരെ നീയിവിടെ ചങ്ക് പൊട്ടി ഇനിയിരിക്കേണ്ട നീ അവളെ സംശയിക്കേണ്ട അവൾ ഡീസന്റാണ് മറ്റുള്ളവർ പറയുന്നത് കേട്ട് ഇനിയെങ്കിലും അവളെ സംശയിച്ചു കുടുംബം തകർത്തു കളയരുത്. ( ഒരു കുടുംബം രെക്ഷപെട്ടോട്ടെ എന്നുകരുതി എന്റെ വക ഉപദേശം ഫ്രീ )

വളരെ വിഷമത്തിൽ നിൽക്കുന്ന അവന്റെ തോളിൽ കൈയിട്ടു ആശ്വസിപ്പിച്ചു. നീ വിഷമിക്കണ്ട എല്ലാം ശെരിയാവുമെടാ.

ലവൻ : ചേട്ടായി….. അതുകണ്ടോ??

ഞാൻ : (ചുറ്റും നോക്കി ) എന്ത്???

ലവൻ : ദാ….. ആ ബസ്റ്റോപ്പിൽ ഒരുത്തൻ ഹെൽമെറ്റ്‌ വച്ചു ബൈക്കിൽ ഇരിക്കുന്നത് കണ്ടോ????

ഞാൻ : അതിന്???

ലവൻ : ഇനി അവനെങ്ങാനും ആണോ അവളുടെ മറ്റവൻ?????🤔🤔

(ഇവനെയൊക്കെ എന്താ പറയുക )

————*———–

Related Posts

Leave a Reply

Your email address will not be published. Required fields are marked *