അശ്വതി ~ ഭാഗം 06 ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

അച്ചു രാവിലെ എഴുന്നേറ്റു കുളിയൊക്കെ കഴിഞ്ഞ് ഒരുങ്ങി നിന്നു…. സെറ്റും മുണ്ടും ചുറ്റി നീളൻ മുടിയിഴകളെ ഒതുക്കി വച്ചു…. വെള്ളകല്ലാൽ തിളങ്ങുന്ന പൊട്ടും… ചന്ദനകുറിയും അണിഞ്ഞു കൊണ്ട് കണ്ണാടിക്കു മുന്നിൽ ഇരുന്നു…

“ശ്ശോ എന്നെ കാണാൻ ഇത്രേം ഭംഗി ഉണ്ടായിരുന്നോ? ” അച്ചു അവളെ തന്നെ ഒന്ന് പൊക്കി പറഞ്ഞു… അത് കേട്ടതും ചിരിച്ചു കൊണ്ട് വിച്ചൻ അകത്തേക്ക് കയറി…

“ഓഹോ… മതി എന്റച്ചുവേ… നിന്നെ ദേവൻ ഇതുവരെ കാണാത്തതൊന്നു അല്ലല്ലോ. “

അച്ചു കണ്ണാടിയിൽ അവനെ നോക്കി കൊണ്ട് മുഖത്തു കപട ദേഷ്യം നടിച്ചു….

“ഓഹ് പിന്നേയ്….എന്നാലും ഇന്നെനിക്ക് ഇത്തിരി ചന്തം കൂടുതലെന്ന്യ….. “

“അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ “

“ഇനിയും ഒരുങ്ങിയില്ലേ….”?

ഭവാനിയും സാവിത്രിയുടെയും ചോദ്യം കേട്ടു അച്ചുവും വിഷ്ണുവും തിരിഞ്ഞ് നോക്കി…

“ഒരുക്കം ഇത്തിരി കൂടിപോയെന്ന എനിക്ക് തോന്നണേ…”

വിഷ്ണു അവളെ കളിയാക്കി … ഭവാനി അച്ചുവിന്റെ മുടിയിൽ മുല്ലപ്പൂക്കൾ ചൂടിച്ചു….

“ആഹാ….മോൾ ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ… ” തെല്ലു കുശുമ്പോട് കൂടി സാവിത്രി മൊഴിഞ്ഞു… വിഷ്ണു അവരെ തറപ്പിച്ചു നോക്കി…

“അമ്മായി.. ഞങ്ങൾ ഇന്ന് തന്നെ പോകുവാട്ടോ….”

അവൻ ഭവാനിയോടായി പറഞ്ഞു…

“ഇന്ന് തന്നെ പോണോ മോനെ .. ഒരാഴ്ച കഴിഞ്ഞേ മടങ്ങുന്നുള്ളു എന്നല്ലേ പറഞ്ഞെ…. എന്നിട്ടിപ്പോ..? ഇനി മോളുടെ കല്യാണം ഒക്കെ കൂടീട്ട് പോയാൽ പോരെ… “

“പോരാ…. എന്റെ ഫ്രണ്ട് വിളിച്ചിരുന്നു അവൻ ചെല്ലാൻ പറഞ്ഞു….ഇനി വീണ്ടും അമ്മയെ കൊണ്ട് പോകാൻ ഇത്രയും ദൂരം വരിക എന്നു വച്ചാൽ എനിക്ക് ബുദ്ധിമുട്ടല്ലേ…. അത് കൊണ്ട് അമ്മയും എന്റെ കൂടെ വരും… അല്ലെ അമ്മേ..? “

സാവിത്രി കേൾക്കാനെന്ന വണ്ണം വിഷ്ണു ചോദിച്ചു .. അവർ വിഷ്ണുവിനോടുള്ള ദേഷ്യം ഉള്ളിൽ കടിച്ചമർത്തി….

“അഹ്.. ഞാനും പോകുന്നുണ്ട് “

” എന്നാൽ പിന്നേ ഞാൻ അടുക്കളയിലോട്ട് പോട്ടെ… നിങ്ങൾക്ക് തന്നു വിടാൻ എന്തേലും ഉണ്ടാക്കേണ്ടെ.. ” ഭവാനി അതും പറഞ്ഞു തിരക്കിട്ടു കൊണ്ട് മുറി വിട്ടു… കൂടെ സാവിത്രിയും…

“വിചേട്ടാ…. “

കണ്ണിൽ ഒരിറ്റ് കണ്ണീർ പടർത്തി കൊണ്ട് അച്ചു വിളിച്ചു……

“ഇന്ന് തന്നെ പോണോ… “

“മ്മ്ഹ്… പോയെ പറ്റൂ…. എന്റെ പെങ്ങളൂട്ടീടെ കല്യാണം ആവുമ്പോഴേക്കും വിച്ചൻ വരാട്ടോ…. ഇനി ഞാൻ പോവുന്നതും ഓർത്ത് മുഖത്തെ ഈ പ്രസാദം കളയേണ്ട …. ദേ ഇപ്പോ ഒരാളിങ്ങെത്തും…. “

ഒരു കള്ള ചിരിയോടെ വിഷ്ണു അങ്ങനെ പറഞ്ഞപ്പോൾ അച്ചുവിന്റെ മുഖം നാണത്താൽ വിടർന്നു…..

🌺🌺

ദേവനെയും കാത്തുകൊണ്ട് മുകളിലത്തെ മുറിയിലെ ജനാലയ്ക്കരികിലായി അച്ചു നിന്നു… ഇടയ്ക്കിടെ വയലോരങ്ങളിലേക്കും… ഇടവഴികളിലേക്കും കണ്ണുകൾ പായിച്ചു….

ഈ പറമ്പും വയലുകളും അച്ചുവിന്റെയും ദേവന്റെയും പ്രണയത്തിനു സാക്ഷികളാണ്….ഇവിടുത്തെ കാറ്റിനു പോലുമറിയാം നമ്മുടെ ആ ഇഷ്ടം… സ്വന്തമാവാൻ പോവ്വാ……………ഈ അശ്വതി ദേവട്ടന്റേത് മാത്രമാവാൻ പോവ്വാ…. (ആത്മ )

ദൂരെ നിന്നും നടന്നു വരുന്ന ആൾരൂപം കണ്ണിലുടക്കിയതും ധൃതിയിൽ അവൾ കോണി പടികൾ ഇറങ്ങി താഴേക്കോടി…. നീല ഷർട്ടും.. മുണ്ടും അണിഞ്ഞു ഗാംഭീര്യത്തിൽ വരുന്ന ദേവനെ ഒരു ചെറു നാണത്തോടെ പടി വാതിൽക്കലിൽ നിന്നും അവൾ ഒളിഞ്ഞു നോക്കി….എത്ര ശ്രമിച്ചിട്ടും മുഖത്തെ സന്തോഷവും.. ചിരി ഒതുക്കാൻ അവൾക്കായില്ല… അവൾ വേഗം അടുക്കളയിലേക്ക് ചെന്നു… ദേവൻ ഉമ്മറത്തേക്ക് കയറിയതും മാധവൻ മാഷും മുത്തശ്ശിയും കൂടി അവനെ സ്വീകരിച്ചു….സാവിത്രിയും, ഭവാനിയും, വിഷ്ണുവും പുറത്തേക്കിറങ്ങി വന്നു …

“അധികം വൈകിക്കാതെ കാര്യത്തിലേക്ക് കടക്കാം……

എന്റെ കുട്ടി ആദ്യായിട്ട് ഒരാഗ്രഹം പറഞ്ഞതാ…അവളുടെ ആ ആഗ്രഹത്തെ എതിർക്കാൻ എനിക്കും മനസ് വന്നില്ല….. രണ്ട് മനസുകൾ ഒന്നായില്ലേ.. ഇനി നിങ്ങളെ പിരിച്ചിട്ട് എനിക്കെന്ത് കിട്ടാനാ … അത് കൊണ്ട് എല്ലാം ഭംഗി ആയി തന്നെ നടക്കട്ടെ . അല്ലാ…. ദേവന്റെ അമ്മ വന്നില്ലേ? “

മാധവൻ മാഷ് ദേവനോടായി ചോദിച്ചു…

“ഇല്ല…. മാഷിനറിയാലോ… അച്ഛൻ മരിച്ചേൽ പിന്നേ അമ്മ എങ്ങോട്ടും ഇറങ്ങാറില്ല…പിന്നേ ഇന്ന് നടക്കാൻ വയ്യാ… കാല് വേദന ആണെന്ന് പറഞ്ഞു.. “

“ഓഹ്……….”

“ഇനി അശ്വതി മോളെ അവിടെ കൊണ്ട് പോയി ബുദ്ധിമുട്ടിപ്പിക്കാൻ ആണോ… ഞങ്ങൾ താഴത്തും മേലേക്കും വെക്കാതെ വളർത്തിയ കുഞ്ഞാ… ഇനി അവിടെ കൊണ്ട് പോയി വീട്ടു ജോലിക്കാരി ആകുവോ….? “

സാവിത്രിയുടെ മുഖമടച്ചുള്ള വർത്താനം കേട്ടതും ദേവനു എന്തൊപോലായി…. വിഷ്ണു സാവിത്രിയെ നോക്കി പല്ല് കടിച്ചു…

“അമ്മ ഒന്ന് നിർത്തുന്നുണ്ടോ.. വന്നു കേറിയ ആൾക്കാരോട് ഇങ്ങനാണോ സംസാരിക്കേണ്ടത്… “

“പിന്നേ.. പ്രേമമാണെന്ന് വച്ചു കുഴമ്പിട്ട് കൊടുക്കാനും, വീട്ടു ജോലി ചെയ്യിക്കാനും അതിനെ പറഞ്ഞു വിടണോ… നോക്കീം കണ്ടൊക്കെ അയച്ചാൽ നമുക്ക് കൊള്ളാം… അവസാനം എന്റെ മോളുടെ ജീവിതം അങ്ങനെ ആയി ഇങ്ങനെ ആയി എന്നൊന്നും പറഞ്ഞേക്കരുത്…. അതും പറഞ്ഞു സാവിത്രി അകത്തെക്ക് പോയി….

“ദേവനു ഒന്നും തോന്നരുത്… അമ്മ അങ്ങനയ… ആരോടു എങ്ങനെ സംസാരിക്കണം എന്നൊന്നും അറിയില്ല…. “

‘”മ്മ്…. സാരില്ല…”

വിഷാദം കലർന്ന് കൊണ്ട് ദേവൻ തല കുനിച്ചു..

“അമ്മാവമാരെല്ലാം കുറച്ചു അകലെ ആണു..അതാണ്‌ ഇന്ന് ഞാൻ ഒറ്റയ്ക്കു വന്നത് .. അടുത്താഴ്ച അവരെയും കൂട്ടി വരാം .എന്തായാലും അങ്ങനൊരു ചടങ്ങ് കൂടി ഉണ്ടല്ലോ”

“അഹ്… എന്തായാലും വിവാഹം അധികം വൈകിപ്പിക്കേണ്ട കേട്ടൊ… എന്റെ കണ്ണടയും മുൻപു വേണം…. “

മുത്തശ്ശി ചിരിച് കൊണ്ട് ദേവനോട് പറഞ്ഞു….

“ഭവാനിയെ…. മോളെ ഇങ്ങു വിളിക്ക്…. ” മുഖത്തു ചെറു നാണം വിരിയിച്ചു കൊണ്ട്… കേരള തനിമയിൽ സുന്ദരിയായി അച്ചു പുറത്തേക്കിറങ്ങി വന്നു. അവളെ കണ്ടതും ദേവൻ കണ്ണിമ തെറ്റാതെ നോക്കി…. രണ്ടു പേരുടെ കണ്ണുകൾ തമ്മിൽ ഉടക്കി..അവ തമ്മിൽ പരസ്പരം ചിമ്മിക്കൊണ്ട്, പറയാതെ എന്തൊക്കെയോ മൊഴിഞ്ഞു… അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാനേ ദേവനു തോന്നിയില്ല… അച്ചു ദേവനു നേരെത്തെ ചായ നീട്ടി …. അതും വാങ്ങിച്ചു കൊണ്ട് അച്ചു പോയ വഴിയേ അവന്റെ കണ്ണുകൾ തേടി….

“വരുന്ന ചിങ്ങ മാസം കല്യണം നടത്തണമെന്നാണ് ഞാൻ മനസിൽ കണക്കു കൂട്ടിയിട്ടുള്ളത്… ദേവനു അതിൽ വിഷമതകളൊന്നും ഇല്ലല്ലോ അല്ലെ..?

മാഷിന്റെ ആ ചോദ്യം കേട്ടപ്പോഴാണ് ദേവൻ സ്വബോധത്തിലാണ്ടത് ..

” ഏയ്.. ഇല്ലാ… അമ്മയും അന്നേ തിരക്കാക്കുന്നുണ്ടായിരുന്നു… “.

അകത്തേക്ക് പോയ അച്ചുവിന് നേരെ കണ്ണുകൾ ഒന്നുകൂടി തിരഞ്ഞു കൊണ്ട് ദേവൻ പറഞ്ഞു….

“എങ്കിൽ പിന്നേ ഇനി അമ്മാവമ്മാരൊക്കെ വരട്ടെ.. നമുക്ക് നല്ലൊരു തീയതി നിശ്ചയിച്ചേക്കാം…. “

“ഓഹ് ആയിക്കോട്ടെ.. “

“നിങ്ങൾക് വല്ലതും സംസാരിക്കണമെങ്കിൽ ആവാട്ടോ …. മോൾ അകത്തുണ്ട് .. “

“അയ്യോ വേണ്ട… പരസ്പരം അറിയുന്നതല്ലേ…. അതിന്റെ അവശ്യോന്നുല്ല… “

ദേവൻ മനസില്ല മനസോടെ പറഞ്ഞു ..

എന്നാ പിന്നേ ഞാൻ ഇറങ്ങുവാ… വിഷ്ണുവിന് ഹസ്ത ദാനം നൽകി, എല്ലാവരുടെയും മുഖത്തു ഒന്ന്കൂടി നോക്കികൊണ്ട് ദേവൻ പടിയിറങ്ങി….

ഇടയ്ക്ക് അകത്തേക്ക് ഒന്ന് ശ്രദ്ധിച്ചെങ്കിലും അച്ചുവിനെ കണ്ടതെയില്ല…..

പാട വരമ്പിന്റെ ഇടവഴിയിലൂടെ ഓരോന്ന് ആലോചിച്ചു കൊണ്ട് നടക്കുകയായിരുന്നു ദേവൻ….

“ദേവേട്ടാ………..”

ആ വിളിയിൽ അവനൊന്നു പിന്തിരിഞ്ഞു. ഓടിക്കിതച്ചു വന്ന അച്ചു തെല്ലൊരു നിമിഷം മാറ്റിവെക്കാതെ ദേവനെ വലിഞ്ഞു മുറുകി കെട്ടിപിടിച്ചു…

“അയ്യേ….വിട് അച്ചു…ആരേലും കാണും… “

ഇത്തവണ ദേവനാണ് പരിഭ്രമിച്ചത്….

“ഇല്ല…. ഞാൻ വിടില്ല…. ആര് വേണേലും കണ്ടോട്ടെ….എന്നോട് സംസാരിക്കാൻ ഇല്ലന്ന് പറഞ്ഞു ഇറങ്ങി പോന്നതെന്തിനാ? “

“പ്രണയ വിവാഹം അല്ലെ .. അവരൊക്കെ എന്ത് കരുതും .. അതാണ് മോളെ… നീയൊന്ന് ക്ഷമിച്ചേക്ക്…. “

അച്ചു ചിണുങ്ങി കൊണ്ട് പിടുത്തം ഒന്നുകൂടി മുറുക്കി..

“എന്ത് പറ്റി എന്റെ പെണ്ണിന്… സന്തോഷം കൊണ്ടാണോ…. “

“പിന്നെ പറയാനുണ്ടോ ദേവൻ മോനെ…. ഞാനീ ദേവൻ മോന്റെ സ്വന്താവാൻ പോവല്ലേ….. ” ആ ഒരു മാത്രയിൽ ദേവനും അവളെ പുണര്ന്നു … പാടത്തു പാറിക്കളിക്കുന്ന പക്ഷികളുടെയും, ഇളം കാറ്റിന്റെയും നാദം മാത്രമായി അവിടം മാറി… എത്ര നേരമെന്നില്ലാതെ അവൾ ആ നെഞ്ചിലെ ചൂട് പറ്റി ….

“അച്ചു………….. നാളെ ഞാനും അമ്മയും തറവാട്ടിലേക്ക് പോകും കേട്ടോ…അമ്മാവമാരോടൊക്കെ നേരിട്ട് കാര്യം പറയണം എന്നു അമ്മക്ക് ഒരേ വാശി….. “

” അയ്യോ… ദേവേട്ടനും പോവ്വാണോ…. വിച്ചനും ഇന്ന് വൈകുന്നേരം പോകും….”..

അച്ചു അവന്റെ മുഖത്തു നോക്കി…

” ഞാൻ നാളെ പോയി മറ്റന്നാൾ ഇങ്ങു വരില്ലേ….. പിന്നെന്താ അച്ചു കുട്ടി….. ഒരു മാസം കൂടി കഴിഞ്ഞാൽ ഈ ദേവന്റെ പെണ്ണാണ് നീ…..അവൻ ആ നെറുകയിൽ മുത്തി…..

🌺🌺🌺🌺🌺🌺🌺

ഓർമകളുടെ മരവിപ്പിലെന്നോണം അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു… അതെ…. അന്നാണ് താൻ ദേവേട്ടനെ അവസാനമായി കണ്ടത്… അവസാനമായി ആ നെഞ്ചിലെ ചൂടേറ്റത്തു അന്നാണ്.. എന്നെ പെണ്ണുകാണാൻ വന്നിട്ട് ഇന്നത്തേക്ക് രണ്ട് വർഷം പൂർത്തിയാവുന്നു….. പിന്നീട് ഒരിക്കലും ഈ പാട വരമ്പുകൾ അച്ചുവിന്റേയും ദേവന്റെയും പ്രണയത്തിനു സാക്ഷി ആയിട്ടില്ല.. ഇടവഴികളിലെ സംസാരം ഉണ്ടായിട്ടില്ല.. കിളികൾ പോലും നമ്മെ മറന്ന് കാണും…പക്ഷേ ഈ അച്ചു….. ഞാൻ ഇവിടെ ജീവശവമായിട്ട് നാളേറെയായി…. എവിടാണ് ദേവേട്ട….. എന്നെ തനിച്ചാക്കി എങ്ങോട്ട് പോയതാ…..

തുടരും….

Leave a Reply

Your email address will not be published. Required fields are marked *