ആലസ്യത്തിന്റെ വേദനയിൽ നീ കാണിച്ചതൊക്കെ ഇന്നൊരു ദിവാസ്വപ്നം കണക്കെ കാറ്റിൽ പറത്താൻ ഞാൻ…

തട്ടപിശ്ശാശ്

Story written by PRASANTH A P KUMARAKOM

കൂകിവിളിച്ചു മുന്നോട്ടോടുന്നതീവണ്ടി….

ഉറക്കത്തിന്റ തീവ്രതയിൽനിന്നുള്ള മോചനത്തിന് വേണ്ടി ഒര് കാപ്പി കുടിക്കാനായി മുഖം തിരിച്ചപ്പോൾ മുൻപിൽ കണ്ടത് വേളാങ്കണ്ണി മാതാവിന്റ തിരുരൂപം…ഓശാനതിരുന്നാൾ വണ്ടിയിലാക്കിയോ എന്ന എന്റെ സംശയത്തെ ഇല്ലാതാക്കി തട്ടം ഒന്നൂടി വകഞ്ഞു മാറ്റിയ ആ തിരുരുപത്തെ ഞാൻ എന്റെ മനസ്സിൽ കുറിച്ചിട്ടു. അതെ അത് എന്റെ താത്തക്കുട്ടി എന്നത് ഞാൻ എന്റെ മനസ്സിന്റെ അടിത്തട്ടിൽ കുറിച്ചിട്ടു.

തീവണ്ടി അതിന്റ ലക്ഷ്യസ്ഥാനം കണക്കാക്കി മുന്നോട്ട് കുതിച്ചു. അതിടയിൽ കണ്ണിമകൾ കൊണ്ട് കഥകൾ പറഞ്ഞു ഞാൻ എന്റെ ലക്ഷ്യവും പുർത്തിയാക്കി. അവൾ എന്റേത് എന്ന് തീർച്ചപ്പെടുത്തുന്ന ചില വാക്കുകളും എന്നോടായി അവൾ പറയാതെ പറഞ്ഞിരുന്നു. വിജയകരമായി യാത്ര പൂർത്തിയാക്കി ഇരുവരും പിരിയുന്നതിനിടയിൽ ഞാൻ അവളോടായി ചോദിച്ചു. ഇനി നമ്മൾ കാണുമോ ???
ആ ചോദ്യത്തിന് മറുപടിയായി ആദ്യം ഒര് നിറപൂഞ്ചിരിയുണ്ടായിരുന്നു ശേഷം ഒര് തുണ്ട് കടലാസിൽ അലഷ്യമായി എഴുതിയിരുന്ന പത്തക്ക നമ്പറും.

മറ്റാരുടെയും നിയന്ത്രണമില്ലാത്ത ആ മഹാനഗരത്തിൽ വെച്ച് ഞങ്ങൾ പലതവണ കണ്ടുമുട്ടി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ അവൾ എന്റേത് മാത്രമായി കഴിഞ്ഞിരുന്നു എല്ലാഅർത്ഥത്തിലും. എന്നാൽ ഇന്ന് ആ മനം മയക്കുന്ന ആ അത്തറിന്റ ഗന്ധം എനിക്ക് അന്ന്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. കൂടെ എനിക്കായി കരുതി വെച്ചിരുന്ന ആ പാനപാത്രത്തിൽ നിന്ന് ഞാൻ കുടിച്ച വീഞ്ഞും….

ആലസ്യത്തിന്റെ വേദനയിൽ നീ കാണിച്ചതൊക്കെ ഇന്നൊരു ദിവാസ്വപ്നം കണക്കെ കാറ്റിൽ പറത്താൻ ഞാൻ വ്യാഗ്രത പൂണ്ടപ്പോൾ ദൂരെ നീ വീണ്ടും ഒര് കഴുകാനായി ആ വെള്ളരി പ്രാവിനെ കൊത്തിവലിക്കുന്ന തിരക്കിലും. നിന്റെ ക്രൂരനഗങ്ങൾക്കിടയിൽനിന്ന് ചുടു ചോര ഇറ്റ് ഇറ്റ് വീഴുമ്പോൾ ഉറക്കം കെടുത്തുന്ന നിന്റെ പല്ലുകൾക്കിടയിൽ നിന്ന് ആ പ്രാവും പിടഞ്ഞെണീക്കാനുള്ള വെപ്രാളത്തിലാണെന്നും ഞാൻ തിരിച്ചറിയുന്നു…

ഒരുനാൾ ഈ പാവഭാരങ്ങളൊക്കെ ഇറക്കി വെക്കാൻ നീ എന്നെ തിരയുമ്പോൾ അങ്ങ് എവിടെയോ മച്ചിൻ മുകളിൽ ഞാൻ എന്റെ ഇണയെ ചുറ്റികിടക്കുന്നുണ്ടാകും എങ്കിലും ഒര് ഇറ്റ് നന്ദി ബാക്കിയാക്കി ഞാൻ നിന്നോട് പറയട്ടെ അതും ഒര് വഴിയമ്പലമാകാതെ ഇരിക്കാൻ നിന്നിൽ മനസുണ്ടാകണം.

പുതിയ ഒര് താത്തക്കുട്ടി അവിടെ പുനർജനിക്കട്ടെ എനിക്ക് വിദിക്കപ്പെടാത്ത എത്രയോ ജീവനുകളെ പുറംതള്ളിയ ഒര് ജീവ ബിന്ദുവിനെ നിനക്കായി പിറക്കാൻ കഴിയുമാറാകട്ടെ….ഈ ദീപിൽ ഇരുന്നുകൊണ്ട് ഞാൻ കാണുന്ന സ്വപ്നങ്ങൾ ചിറക് മുളക്കുമ്പോൾ ഞാൻ മനസിലാക്കുന്നു എല്ലാം ഒര് പാഴ്കിനാവാണെന്നും

അമ്പിളിമാമനെ കാട്ടി അമ്മ തന്നിരുന്നു ഓരോ ഉരുള ചോറും വർഷങ്ങൾക്ക് ശേഷം നീ എനിക്ക് കാട്ടി തന്നിരിക്കുന്നു അമ്മയുടെ ചോറിനേക്കാൾ സ്യാദ് നിന്റെ ഉരുളയ്ക്ക് ഉണ്ടെന്ന് കരുതിയ ഞാൻ ഇന്ന് തിരിച്ചറിയുന്നു പെറ്റമ്മതൻ സ്നേഹവും വഴി വക്കിൽ കാമം മൂത്ത നിന്നെയും…

Leave a Reply

Your email address will not be published. Required fields are marked *