ഫേക്ക്ക്കുകളെ പ്രണയിച്ചവൻ
എഴുത്ത്:-സാജു പി കോട്ടയം
പണ്ടെനിക്ക് ഒരു ഫേസ്ബുക്ക് സുഹൃത്ത് ഉണ്ടായിരുന്നു. പുള്ളിക്കാരൻ ഇരുപത്തതിനാല് മണിക്കൂറും ഓൺലൈനിൽ ഉണ്ടാവും. എനിക്ക് മിക്കപ്പോഴും കമെന്റ്സ് ലൈക്ക് ഇതൊക്കെ വാരിക്കോരി തരും ചിലപ്പോഴൊക്കെ ഇൻബോക്സിൽ വന്നു പറയും….
” മച്ചാനെ നിങ്ങ പൊളിയാണ് ” മരണ മാസ്സാണ് ” എന്നൊക്കെ അതൊക്കെ കേൾക്കുമ്പോൾ ഞാനും ഇടയ്ക്ക് ചുമ്മാ പുളകിതൻ ആവാറുണ്ട്
ഒരു ദിവസം ഈ അളിയൻ ഇൻബോക്സിൽ വന്നൊരു ചോദ്യം.
മച്ചാനെ…. നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ കൊറേ പെണ്ണുങ്ങൾ ഉണ്ടല്ലോ ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു? എനിക്കും കൂടെ കുറെ പേരെ ഒപ്പിച്ചു തരുമോ?
ഞാൻ : എനിക്ക് “മാമാ” പണിയില്ലേടാ കുഞ്ഞേ നീ വേഗം unfrend ചെയ്തു വിട്ടോ ( ദേഷ്യം )
അതല്ല ചേട്ടാ… ഞാൻ കുറെ നാളുകളായി ഈ ഫ്ബ്യിൽ ഇവിടെ വന്നിട്ട് ഇതു വരെയും ഒറ്റയൊരു പെണ്ണിനെപോലും വളക്കാൻ പറ്റിയിട്ടില്ല അതുകൊണ്ട് ചോദിച്ചു പോയതാ… ചേട്ടൻ എന്തെങ്കിലും വഴി പറഞ്ഞു തന്നാലും മതി.
അവന്റെ വിഷമം കേട്ടപ്പോൾ എനിക്കും സങ്കടം ആയി. അതുകൊണ്ട് കുറച്ചു ടിപ്സ് പറഞ്ഞു കൊടുക്കാമെന്നു കരുതി. അവനെ ശിഷ്യനാക്കി
ഞാൻ : ടാ…. നിനക്ക് എന്തെങ്കിലും കഴിവ് ഉണ്ടോ? അതൊക്കെ ഉണ്ടെങ്കിലെ കാര്യം നടക്കു.
ശിഷ്യൻ : എനിക്ക് ഓടാൻ അറിയാം സ്കൂളിലൊക്കെ ഞാനായിരുന്നു ഫസ്റ്റ് ഓട്ടത്തിൽ
ഞാൻ : അതല്ലെടാ പോത്തേ നിനക്ക് കഥ, കവിത, പാട്ട് ഇങ്ങനെ വല്ല ഐറ്റവും അറിയാമോ? അല്ലാതെ ഫേസ്ബുക്കിൽ ഓട്ടത്തിന് ഒന്നും വലിയ മാർക്കറ്റ് ഇല്ല..!
ശിഷ്യൻ : അതൊന്നും എനിക്കറിയില്ല ആശാനെ
ഞാൻ : എങ്കിൽ നീ മൂഞ്ചും.. എന്നാലും ഒരു വഴിയുണ്ട് പക്ഷേ നാണവും മാനവും മനസ്സിൽ പോലും ഉണ്ടാവരുത്
ശിഷ്യൻ : ഇല്ലാശാനേ ഒരിക്കലും ഉണ്ടാവില്ല എങ്ങനേലും ഒരെണ്ണം സെറ്റയാൽ മതി.
ഞാൻ : ഉം.. എങ്കിൽ നീയാദ്യം പ്രൊഫൈൽ ഒന്ന് ക്‌ളീൻ ചെയ്യണം എന്നിട്ട്ആ രുടെയെങ്കിലും കഥകളോ കവിതകളോ പോയി അടിച്ചു മാറ്റി സ്വന്തം വാളിൽ പോസ്റ്റ് ചെയ്യണം ഇടയ്ക്കിടെ ചാരിറ്റി പോസ്റ്റും പുട്ടിനു പീര പോലെ ഇടണം. പിന്നെ ഏതെങ്കിലും ഗ്രൂപ്പിൽ പോയി അംഗം ആകെണം എന്നിട്ട് അവിടുത്തെ പെണ്ണുങ്ങൾക്ക് പൂർണ സപ്പോർട്ട് കൊടുക്കണം അവർ മൈൻഡ് ചെയ്യുന്നത് വരെയും. ഇത്രയും ചെയ്തു കഴിഞ്ഞു വാ.. അടുത്ത ക്ലാസ്സിൽ ബാക്കി പറഞ്ഞു തരാം.
ശിഷ്യൻ : ആശാനേ ആശാൻ പൊളിയാണ് മരണ മാസ്സാണ്. ഇത്രേ ഉള്ളായിരുന്നോ ഇനി ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം ബൈ 😘
പിന്നെ കൊറേ നാളത്തേക്ക് ശിഷ്യന്റെ ഒരു അനക്കവും ഇല്ലായിരുന്നു. ഞാൻ ഇടയ്ക്ക് അവന്റെ ഐഡിയിൽ കയറി നോക്കിയപ്പോ നിറച്ചും പൊങ്കാല പോസ്റ്റുകളും അവന്റെ അപ്പന്റെ അപ്പനെ വരെയും സ്മരിക്കുന്ന കൊറേ കമെന്റ്സും എവിടെയോ ചെന്നുകേറി ശിഷ്യൻ മെനക്ക് വാങ്ങി കൂട്ടിയിട്ടുണ്ട്. അതെല്ലാം കണ്ടപ്പോൾ ഇനിയൊരിക്കലും ഇതുപോലൊരു ഗെതി ഒരു ശിഷ്യനും ഉണ്ടാവരുതേയെന്ന് ഞാനും മനസ്സിൽ പ്രാർത്ഥിച്ചു. അമ്മാതിരി തെറിയല്ലേ അവിടെ കണ്ടത്.
പിന്നെയും കൊറേ നാളുകൾ കഴിഞ്ഞു ഇൻബോക്സിൽ ശിഷ്യൻ.
ആശാനേ…. ഇതെന്റെ പുതിയ ഐഡിയാണ്
ഞാൻ : കൊള്ളാം മറ്റേ ഐഡി എന്തിയെ??
ശിഷ്യൻ : ആശാന്റെ വാക്കും കേട്ട് ഞാൻ പറഞ്ഞത് പോലെ എല്ലാം ചെയ്തു ഒരുപാട് പെണ്ണുങ്ങൾ ഫ്രണ്ട് ആയി പക്ഷേ ഇൻബോക്സിൽ ചെന്ന് മറ്റേതു ചോദിക്കുമ്പോൾ അവളുമാർ സ്ക്രീൻ ഷോര്ട്ട് ഉം unfrend, ഉം ഇല്ലെങ്കിൽ തെറി അല്ലെങ്കിൽ ആളുകളെ വിട്ട് തല്ലും അതുകൊണ്ട് ഞാൻ ആ പരിപാടി നിറുത്തി 🙏
ഞാൻ : ആഹാ നീ കൊള്ളാമല്ലോ .. ടാ നീ കാണുന്നപോലെയുള്ള പെണ്ണുങ്ങളല്ല ഫേസ്ബുക്കിൽ ഉള്ളവരെല്ലാം ഓരോരുത്തരും ഓരോ സ്വഭാവമാണ് നമ്മൾ അവരേ സ്നേഹിക്കുന്നതും അവർ നമ്മളെ സ്നേഹിക്കുന്നതും ഓരോ രീതിയിലാണ് ചിലർക്ക് കാമുകിയുടെ സ്ഥാനം കൊടുക്കും ചിലർക്ക് സഹോദരി, അമ്മ, കൂട്ടുകാരി,ചങ്ക് അങ്ങനെയൊക്കെയാണ് അല്ലാതെ എനിക്ക് വരുന്ന കമെന്റ്സ് നോക്കി അവർക്ക് ആർക്കും വിലയിടരുത്.
ശിഷ്യൻ : നിങ്ങ മാസ്സല്ല മരണ മാസ്സാണ്. അതൊക്കെ നിങ്ങളെക്കൊണ്ട് മാത്രമേ പറ്റു. ഞാനേതായാലും ആ പരിപാടികളൊക്കെ നിറുത്തി.
(ഞാൻ അവന്റെ ഐഡിയിൽ പോയി നോക്കി അവൻ നന്നായൊന്നു )
ഞാൻ : ആഹാ…. അപ്പൊ നീ നന്നായോ ??? എന്നിട്ട് കൊറേ പെണ്ണുങ്ങൾ ഉണ്ടല്ലോ നിന്റെ കമെന്റിൽ കട്ടക്ക് കമെന്റ് അടിക്കുന്നുണ്ടല്ലോ നിനക്ക് അവളുമാരും എങ്ങനെ ഒപ്പിച്ചു മോനെ 😜
ശിഷ്യൻ : എന്റെ പൊന്നു ചേട്ടാ അവിടെ കമെന്റ് ചെയ്യുന്ന സിന്ധുവും, ബിന്ദുവും, സൂസ്സിയും, സുനിതയുമെല്ലാം ഞാൻ തന്നെയാണ്. ഇടയ്ക്കിടെ ഞാൻ അവ രോടെല്ലാം ചാറ്റാരുമുണ്ട് …
ഞാൻ : 🙄🙄🙄 നിനക്കെന്താ വട്ടായോ?
ശിഷ്യൻ : ഓ…. ഇതാവുമ്പോ അവരാരും എന്നെ തെറിവിളിക്കില്ല എനിക്ക് എന്ത് വേണേലും പറയാം സ്ക്രീൻ ഷോർട്ടില്ല, unfrend ഇല്ല…. അടിപൊളി ഇടയ്ക്ക് സെ ക്സ് ചാറ്റിങ്ങും നടക്കും. ആർക്കും പരാതിയുമില്ല 😊
ഞാൻ : ടാ…. മുത്തേ ഞാനല്ലെടാ മാസ്സ് നീതന്നെയാ മരണമാസ് നമിച്ചേ 🙏
NB: ഇങ്ങനെയുമുണ്ട് ചില മാരണങ്ങൾ ഇവിടെ.