ആ സുശീലയോട് ഞാൻ കാര്യങ്ങൾ വ്യക്തമായി പറഞ്ഞതാ. ഒന്ന് വഴiങ്ങി ക്കൊടുത്തിരുന്നെങ്കിൽ പണിക്കർ സർ അവളെ പണം കൊണ്ട് മുടിയേനെ എന്ത് ചെയ്യാം ആ പെണ്ണിന് ബുദ്ധിയില്ലാതായിപോയി…..

ഏപ്രിൽ പതിനെട്ട് ഒരു പ്രേത കഥ

Story written by Suresh menon

ഹൗവേയുടെ അണ്ടർപാസ്സിലൂടെ ഇടത് വശത്തേക്ക് തിരിഞ്ഞ് മുന്നോട്ട് നീങ്ങിയപ്പോൾ ഇവാ ബോട്ടിക്കിന് മുൻപിൽ എത്തിയപ്പോഴാണ് രാധാകൃഷ്ണൻ അത് ശ്രദ്ധിച്ചത്. സമയം രാത്രി ഒമ്പത് ആയി. ആ ആകാശ കറുപ്പിൽ പതിയെ കത്തുന്ന സ്ട്രീറ്റ് ലൈറ്റിൻ്റെ അടിയിൽ സാരിയുടുത്ത് ഒരു യുവതി ആട്ടോക്ക് കൈ കാണിക്കുന്നു. രാധാകൃഷ്ണൻ ഓട്ടോ സ്വൽപ്പം മുൻപിലായി നിർത്തി….. യുവതിയുടെ മുഖം വ്യക്തമല്ല

“എനിക്ക് പണിക്കേഴ്സ് വില്ലയിൽ ഒന്ന് പോണം”

രാധാകൃഷ്ണൻ്റെ നെറ്റി ചുളിഞ്ഞു. പണിക്കേഴ്സ് വില്ലയിലേക്കൊ . പിന്നെന്തൊ ആലോചിച്ചെന്നോണം രാധാകൃഷണൻ പറഞ്ഞു

“ആ കേറ്”

ആയുർവ്വേദ ആശുപത്രിക്ക് തൊട്ടു മുൻപുള്ള റേഷൻ കടയുടെ സമീപമുള്ള വഴിയിലൂടെ പണിക്കേഴ്സ് വില്ല ലക്ഷ്യമാക്കി ആട്ടോ നീങ്ങി……

“അതേയ് പെങ്ങളെ ഞാനൊന്ന് ചോദിച്ചോട്ടെ. ഈ പണിക്കേഴ്സ് വില്ലയിൽ പ്പൊ ആൾ താമസമുണ്ടൊ. “

“ഉണ്ടല്ലോ ഒരു ഡോക്ടറും കുടുംബവും.രണ്ടു പേർക്കും നൈറ്റ് ഡ്യൂട്ടിയാണെങ്കിൽ അമ്മയെ നോക്കാൻ ഞാൻ പോകും”

“അവർ അവിടെ വാടകക്ക് താമസിക്കയാണൊ “

“അതെ”

കുറച്ചു നേരം രണ്ട് പേരും ഒന്നും മിണ്ടിയില്ല.

“അല്ല പെങ്ങളെ ഈ പണിക്കേഴ്സ് വില്ലയുടെ കഥകൾ അറിയാമൊ “

“എന്ത് കഥ “

“അതിൻ്റെ ഉടമസ്ഥൻ പണിക്കർ സർ കൊiല്ലപെട്ടു. അതിന് മുൻപ് അവിടെ പണിക്കർ സാറിൻ്റെ തളർന്നു കിടക്കുന്ന ഭാര്യയെ നോക്കാൻ വന്ന ഹോം നഴ്സ് സുശീല തൂiങ്ങി മiരിച്ചു. അതിന് ശേഷം അവിടെക്ക് താമസത്തിനാരും വന്നിട്ടില്ല പേടിച്ചിട്ട് “

” ഹോ അതൊക്കെ ഓരോ അന്ധവിശ്വാസമല്ലെ ചേട്ടാ “

“ആണൊ

” ചേട്ടന് ഇതൊക്കെ എങ്ങിനെ അറിയാം “

” ഈ സുശീല എന്ന ഹോം നഴ്സിനെ അവിടെ കൊണ്ട് വെച്ചത് ഞാനാ “

“അത് ശരി പണിക്കർ സാ റുമായി അത്രക്ക് അടുപ്പമായിരുന്നൊ “

” ങ്ങാ ……. ഈ… മുതലാളിമാരാകുമ്പൊ അവർക്ക് ചില പ്രത്യേക ആവിശ്യങ്ങൾ വരുമ്പൊ നമ്മളെ പോലെയുള്ള സാധാരണക്കാരെയല്ലെ അവർ സമീപിക്കു…….. “

എന്നും പറഞ്ഞ് രാധാകൃഷ്ണൻ ഒരു വൃiത്തികെട്ട ചിരി ചിരിച്ചു.

“അത് ശരി ചേട്ടൻ അപ്പൊ ഇതിൻ്റെ wholesale dealer ആണല്ലെ”

“ന്താ കൊച്ചിന് താൽപ്പര്യമുണ്ടൊ ഉണ്ടെങ്കിൽ പറ . പൊടി തട്ടി കളയണ മാതിരി കണ്ടാൽ മതി. പതിനായിരങ്ങൾ കയ്യിൽ വീഴും നല്ല എ ക്ലാസ് പാർട്ടികൾ നമ്മുടെ കയ്യിൽ ഉണ്ട് “

“അതിന് ചേട്ടനെന്താ കമ്മീഷനാ…….. “

“അതൊന്നും കൊച്ചറിയണ്ട കൊച്ചിന് താൽപ്പര്യമുണ്ടൊ പറ “

“തിൽപ്പര്യക്കേടൊന്നുമില്ല. വീട്ടിലാകെ പ്രശ്നമാണ് ഞാനൊന്ന് ആലോചിക്കട്ടെ’

“ആ സുശീലയോട് ഞാൻ കാര്യങ്ങൾ വ്യക്തമായി പറഞ്ഞതാ. ഒന്ന് വഴiങ്ങി ക്കൊടുത്തിരുന്നെങ്കിൽ പണിക്കർ സർ അവളെ പണം കൊണ്ട് മുടിയേനെ എന്ത് ചെയ്യാം ആ പെണ്ണിന് ബുദ്ധിയില്ലാതായിപോയി “

“എന്തായാലും കൊച്ചാലോചിക്ക് സുഖമായി ജീവിക്കാൻ ഇച്ചിരി അഡ്ജസ്റ്റ്മെൻ്റ് ഒക്കെ ആവാം ന്നേ “

” ചേട്ടാ ആ electric post ൻ്റെ അവിടെ നിർത്തിയേക്ക്. അവിടുന്ന് ഞാനങ്ങട് നടന്നു പൊക്കോളാം”

രാധാകൃഷണൻ സൈഡിൽ പതിയെ നിർത്തി.

“എത്രയായി ചേട്ടാ “

“എഴുപത്തിയഞ്ച്”

യുവതി പഴ്സിൽ നിന്ന് ഇരുനൂറിൻ്റെ നോട്ടെടുത്ത് നീട്ടി.

“ഒരു മിനിറ്റെ ….ഞാൻ ലൈറ്റൊന്നിടട്ടെ…. ബാക്കി തരണ്ടെ”

ബാക്കി കൊടുക്കാനായി രാധാകൃഷണൻ ലൈറ്റിട്ടു. സൈഡിൽ വെച്ചിരുന്ന പഴ്സ് തുറന്നു ബാക്കിയെടുത്ത് യുവതിക്ക് നൽകി. ആട്ടോറിക്ഷക്കുള്ളിലെ ലൈറ്റിൽ ബാക്കി നൽകുമ്പോൾ ആയുവതിയുടെ മുഖത്തേക്ക് ഒന്നു നോക്കിയ അയാൾ പേടിച്ചരണ്ട് അലറി വിളിച്ചു

“സുശീല “

പെട്ടെന്ന് തന്നെ ആട്ടോറിക്ഷയിലെ ലൈറ്റ് ഓഫ് ചെയ്ത് അയാൾ വല്ലാതെ കിതച്ചു സ്ട്രീറ്റ് ലൈറ്റിൻ്റെ അരണ്ട വെളിച്ചത്തിൽ അയാൾ ആ മുഖം ഒന്നു കൂടി കണ്ടു .ഒരു വല്ലാത്ത വികൃതമായ ചിരിയോടെ നിൽക്കുന്ന സുശീലയെ കണ്ട രാധാകൃഷണൻ്റെ ശ്വാസം നിലച്ച പോലെയായി…..

തണുത്ത് മരവിച്ച കൈകളാൽ എങ്ങിനെയെങ്കിലും രക്ഷപെടാനെന്നോണം രാധാകൃഷകൻ ഓട്ടോ പെട്ടെന്ന് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു……

♡♡♡♡♡♡♡♡♡

പിറ്റേന്ന് Breaking news….Tv യിലൂടെ..

റോഡരികിലുള്ള വലിയ അൽമരത്തിൽ നിയന്ത്രണം വിട്ട് ഇടിച്ച ആട്ടോ നിശ്ശേഷം തകർന്നു. റോഡിലേക്ക് തെറിച്ചു വീണ ആട്ടോ ഡ്രൈവർ രാധകൃഷ്ണനെ അത് വഴി ബൈക്കിൽ വന്ന രണ്ട് പേരാണ് ഹോസ്പിറ്റലിൽ എത്തിച്ചത്. അബോധാവ സ്ഥയിലായിരുന്നപ്പോഴും പ്രേതം സുശീല എന്നൊക്കെ മന്ത്രിക്കുന്നുണ്ടായിരുന്നു. ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും രാധാകൃഷ്ണൻ്റെ ജീവൻ രക്ഷിക്കാനായില്ല……

♡♡♡♡♡♡♡♡♡♡♡

” സർ ആകെ കൺഫ്യുസ് ഡ് ആണല്ലെ വിഷമിക്കണ്ട സർ … നമുക്കൊരു ലീഡ് വീണ് കിട്ടും ” തലയും താഴത്തിയിരിക്കുന്ന S I മനോഹരനെ നോക്കി കോൺസ്റ്റബിൾ സാജിദ് ചോദിച്ചു.

” ആകെ കുഴഞ്ഞിരിക്കയാണ് ഒരു ഓപ്പണിങ്ങ് കിട്ടുന്നില്ലല്ലൊ സാജിദേ..”

“ടെൻഷനടിക്കേണ്ട സർ ഒരു വഴി തുറക്കും “

” ആദ്യം ആ സുശീല തൂങ്ങി മരിച്ചു, അത് കൊiന്ന് കെട്ടി തൂiക്കിയതാണെന്ന് ഉറപ്പായിരുന്നു പക്ഷെ എന്ത് ചെയ്യാം പണിക്കരുടെ രാഷ്ട്രീയത്തിൻ്റെയും പണത്തിൻ്റെയും ബലത്തിൽ ഡിപ്പാർട്ട്മെൻ്റ് പോലും എറാൻമൂളി നിന്നു “

വല്ലാത്ത ഒരു വേവലാതിയോടെ മനോഹരൻ തുടർന്നു

“പക്ഷെ പണിക്കർ മരിച്ചത്…. തുiങ്ങി മരണമല്ല. എ ക്ലിയർ മiർഡർ .. പക്ഷെ അത് തെളിയിക്കാനുള്ള ഒരു ലീഡ് പോലും നമുക്ക് കിട്ടാതെപോയി .ഇപ്പോളിതാ ആട്ടോ ഡ്രൈവറുടെ മരണം .ശ്ശെ…… മുകളിലിരിക്കുന്നവരോട് വിശദീകരിച്ച് മതിയായി “

എസ് ഐ മനോഹരൻ കൈകൾ കൂട്ടി തിരുമ്മി.

“സാറെ ഒരു സംശയം . ഈ പണിക്കർ സാറിനെ കൊiന്നതും ഓട്ടോ ഡ്രൈവർ രാധാകൃഷ്ണനെ കൊiന്നതും മരിച്ച സുശീലയുടെ പ്രേതം തന്നെയായിരിക്കുമൊ “

” മണ്ണാങ്കട്ട മിണ്ടാതിരിയെടോ …… പ്രേതവും പിശാചും ….. “

“എന്നാ പിന്നെ ഈ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വഴി വല്ല പരിപാടി ആയിരിക്കുമൊ “

“സാജിദെ നീ പ്രാന്ത് പിടിപ്പിക്കാതെ പോയെ “

കുറച്ചു നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല

“സാറെ ഞാനൊരു കാര്യം പറയട്ടെ “

സാജിദിൻ്റെ വാക്കുകൾ കേട്ട മനോഹരൻ്റെ നെറ്റി ചുളിഞ്ഞു

“സാറെ ഇന്നെന്താ ഡേറ്റ്

” ഇന്നൊ ” മനോഹരൻ വാച്ചിലേക്ക് നോക്കി.

“പതിനെട്ട് “

“ഏപ്രിൽ പതിനെട്ട് അല്ലെ”സാജിദ് തിരിച്ചു ചോദിച്ചു

“അതെ”

“സാറ് പറഞ്ഞിട്ടില്ലെ സാറിൻ്റെ ജീവിതത്തില് പല നിർണ്ണായകമായ കാര്യങ്ങളും നടന്നിട്ടുള്ളത് ഏപ്രിൽ പതിനെട്ടിനാണെന്ന് …..സാറ് വിഷമിക്കാതിരി….. ഇന്ന് നമുക്കൊരു ലീഡ് ഉറപ്പായും കിട്ടും. എൻ്റെ മനസ്സ് പറയുന്നു”

മനോഹരൻ ഒന്നും മിണ്ടാതെ താടിക്ക് കയ്യും കൊടുത്തിരുന്നു…….

♡♡♡♡♡♡♡♡♡♡

കാളിംങ്ങ് ബല്ലിൻ്റെ ശബ്ദം കേട്ട അമ്പിളി വാതിൽ തുറന്നു. പാൻ്റിൻ്റെ ബൽറ്റൂരി കൊണ്ട് മനോഹരൻ വീട്ടിനുള്ളിലേക്ക് കയറി. ബൽറ്റ് മേശപ്പുറത്ത് വെച്ച് സോഫയിൽ നീണ്ടു നിവർന്നിരുന്നു

” ഉം ഇന്നെന്താ മനോഹർ ജി വല്ലാത്തൊരു ഡിപ്രസ്ഡ് മൂഡ് “

മനോഹരൻ ഒന്നും മിണ്ടിയില്ല.

” നീ ഒരു നല്ല കാപ്പിയിട്ടു താ…… ആകെ ഒരു മൂഡോഫ് “

” ഉം മനസ്സിലായി. മറ്റേ പണിക്കേഴ്സ് കേസായിരിക്കും. കൂട്ടിന് സുശീല എന്ന പ്രേതവും”

അമ്പിളി ചിരിച്ചു കൊണ്ട് പറഞ്ഞു.

“എല്ലാം നേരെയാകും …… മനോഹരേട്ടാ എൻ്റെ കാപ്പി കുടിച്ചു കഴിയുമ്പോഴേക്കും സംഗതി clear ആകും…..” മനോഹരൻ ഒന്നും മിണ്ടാതെ കണ്ണടച്ചിരുന്നു

♡♡♡♡♡♡♡♡♡

കാപ്പി കുടിച്ച ഗ്ലാസ് മേശപ്പുറത്ത് വെച്ച അമ്പിളി മൊബൈൽ കയ്യിലെടുത്തു.

“അതേയ് എൻ്റെ അടുത്ത് വന്നിരുന്നെ ഒരു കാര്യം കാണിച്ചു തരാം”

” ഇങ്ങ് വാ മനോഹരേട്ടാ ഇതൊന്ന് നോക്ക് “

മനോഹരൻ വലിയ താൽപ്പര്യമില്ലാതെ അമ്പിളിയുടെ അടുത്ത് വന്നിരുന്നു .അമ്പിളി മൊബൈലിൽ യു ട്യൂബ് തുറന്നു.

“മനോഹരേട്ടാ ഇത് നോക്കിക്കെ കർണ്ണാടകയിലാണ് സംഭവം. ഒരു തുണിക്കടയിൽ ‘ മൂന്ന് നാല് മെന്വികിൻ്റെ കൂട്ടത്തിൽ ഒരു ജീവനുള്ള മെന്വികിൻ ‘ സാരിയൊക്കെയുടുത്ത് നല്ല സുന്ദരിയായി നിൽക്കുന്നു….. “

മനോഹരൻ കൗതുകത്തോടെ ആ വീഡിയൊ നോക്കികൊണ്ടിരുന്നു.

” ആൾക്കാർ കൂടിയപ്പോൾ കടമുതലാളി പറഞ്ഞു മാർക്കറ്റിങ്ങിൻ്റെ ഭാഗമായി ചെയ്തതാണെന്നാണ് ‘ എന്നാൽ ട്വിസ്റ്റ് അവിടെയല്ല. കൂടുതൽ ചോദ്യങ്ങളുമായി പോയപ്പോൾ ഇത് പെണ്ണല്ല ആണാണ് …ജീവിക്കാൻ വേണ്ടി ചെയ്തതാണെന്നാ പറഞ്ഞത് .പിന്നെ പോലീസ് വന്ന് കൂട്ടി കൊണ്ട് പോയി…..”

“എന്തെങ്കിലും കiത്തിയൊ മനോഹരേട്ടാ…… “

” നീ ഒന്നുകൂടി കാണിച്ചെ”

“യെസ് ദാറ്റ്സ് റ്റ്”

അമ്പിളി ചിരിച്ചു കൊണ്ട് വീഡിയൊ വീണ്ടും പ്ലെ ചെയ്തു. മനോഹരൻ അത് സൂക്ഷിച്ചു നോക്കി.

“ശരിക്കും അത് പോലുണ്ട് “

“ആരെ പോലെ “

“മരിച്ച സുശീലയെ പോലെ “

” യെ സ് യു ഗോട്ട് ഇറ്റ്”

അമ്പിളി ചിരിച്ചു കൊണ്ട് പറഞ്ഞു.

“എന്ന് മാത്രമല്ല പെൺവേഷം ധരിച്ച ഇവൻ മലയാളിയാണ്. തൃശൂർ സ്വദേശി……ഇവൻ്റെ മുഖം മനോഹരേട്ടന് ഓർമ്മ വരുന്നുണ്ടൊ “

അമ്പിളിയുടെ ചോദ്യം കേട്ട മനോഹരൻ കൂടുതൽ ആലോചനയിലേക്ക് വീണു.

അമ്പിളിതൻ്റെ മൊബൈൽ എടുത്ത് ഗാലറിയിൽ കയറി ഒരു ഫോട്ടോ മനോഹരന് കാണിച്ചു കൊടുത്തു സുശീലയുടെ ശവസംസ്കാര ചടങ്ങിൻ്റെ ഫോട്ടോ ,ആൾക്കൂട്ടത്തിൽ അവനും ഉണ്ട്. വേഷം മാറി നിന്ന ആ യുവാവ്. മനോഹരൻ ആ ഫോട്ടോ നിമിഷങ്ങളോളം നോക്കി.

“ഇതൊരു ഉഗ്രൻ ലീഡാണ് മോളെ….. ഒരു പക്ഷെ ഇവൻ സുശീലയുടെ കാമുകൻ ആയേക്കാം അങ്ങിനെയെങ്കിൽ സുശീലയെ കൊiന്നതിന് പ്രതികാരമായി പണിക്കരെയും രാധാകൃഷ്ണനെയും രാത്രി സുശീലയെ പോലെ അണിഞ്ഞൊരുങ്ങി വന്ന് പേടിപ്പിച്ച് കൊiന്നതാണെങ്കിലൊ “

” ആകാം ആകാതിരിക്കാം. ബട്ട് ദിസ് ഈ ഗുഡ് ഓപ്പണിങ്ങ് “

” ചക്കരെ” സന്തോഷം സഹിക്കാനാകാതെ മനോഹരൻ അമ്പിളിയെ കോരിയെടുത്തു

“പല ഘട്ടങ്ങളിലും നിൻ്റെ ബുദ്ധി എന്നെ സഹായിച്ചിട്ടുണ്ട് നിനക്ക് ഞാനൊരു സമ്മാനം തരുന്നുണ്ട് “

“അയ്യോ ചതിക്കല്ലെ.ഇന്ന് പറ്റില്ല. ഇന്ന് ഏപ്രിൽ പതിനെട്ടാ…..”

“അതിനെന്താ ” ഉയരട്ടങ്ങനെ ഉയരട്ടെ വാനിൽ ര ക്ത പതാക “

മനോഹരൻ്റെ കയ്യിൽ കിടന്ന് അമ്പിളി കുലുങ്ങിചിരിച്ചു കൊണ്ട് പറഞ്ഞു.

♡♡♡♡♡♡♡♡♡♡♡

ഹൗവേയുടെ അണ്ടർപാസ്സിലൂടെഇടത് വശത്തേക്ക് തിരിഞ്ഞ് മുന്നോട്ട് നീങ്ങിയപ്പോൾ ഇവാ ബോട്ടിക്കിന് മുൻപിൽ എത്തിയപ്പോഴാണ് ആട്ടോ ഡ്രൈവർ ഉണ്ണി അത് ശ്രദ്ധിച്ചത്. സമയം രാത്രി ഒമ്പത് ആയി. ആ നേരിയ ആകാശ കറുപ്പിൽ പതിയെ കത്തുന്ന സ്ട്രീറ്റ് ലൈറ്റിൻ്റെ അടിയിൽ സാരിയുടുത്ത് ഒരു യുവതി ആട്ടോക്ക് കൈ കാണിക്കുന്നു. ഉണ്ണി ഓട്ടോ സ്വൽപ്പം മുൻപിലായി നിർത്തി….. യുവതിയുടെ മുഖം വ്യക്തമല്ല

“എവിടേക്കാ “

ഉണ്ണി ചോദിച്ചു

എന്നെ പണിക്കേഴ്സ് വില്ലയിൽ ഒന്ന് വിടണം”

അട്ടോ ഡ്രൈവർ ഉണ്ണി അത് കേട്ട വഴി ആ യുവതിയുടെ മുഖത്തേക്ക് നോക്കി പിന്നെ ഒരൊറ്റ അലർച്ചയായിരുന്നു

“അയ്യോ പ്രേതം സുശീലയുടെ പ്രേതം …..അയ്യോ “

ഉറക്കെ അലറിവിളിച്ച് ഉണ്ണി ഓട്ടോ മുന്നിലേക്കെടുത്തു

“ചേട്ടാ പ്ലീസ് ഞാൻ സുശീലയല്ല ……പ്ലീസ്”

ഉണ്ണി അതൊന്നും കേൾക്കാൻ നിൽക്കാതെ പറ്റാവുന്ന വേഗത്തിൽ ഓട്ടോ മുന്നോട്ട് പായിച്ചു

അതിനേക്കാൾ വേഗത്തിൽ കർണ്ണാടകയെ ലക്ഷ്യമാക്കി മനോഹരനും സാജിദും കോൺസ്റ്റബിൾ ഗോപിനാഥനും പോലീസ് ജീപ്പിൽ പായുകയായിരുന്നു……..

തിരിച്ചു വരുമ്പോൾ മനോഹരന് തലവേദന സൃഷ്ടിക്കാൻ കൂടുതൽ ചോദ്യങ്ങളുമായി ഓട്ടോക്ക് കൈ കാണിക്കുന്ന യുവതിയും. മറ്റൊരു ഊരാക്കുടുക്കുമായി…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *