ഇത്രയും ഞാൻ പറഞ്ഞിട്ടും മനസ്സിന്റെ ഒരുകോണിൽനിന്നും നിനക്കെന്നോട് ഒരു ഇത്തിരി സ്നേഹം തോന്നുന്നില്ലേ…?

Story written by Latheesh Kaitheri

ഞാൻ പറയട്ടെ?

എന്ത് ?

എനിക്ക് നിന്നോട് പറയാനുള്ളത്

നീയൊന്നും പറയേണ്ട ,,നിന്റ ഇളക്കം എനിക്ക് മസ്സിലാകുന്നുണ്ട് ,,ഒന്നുപോയെ ചെക്കാ

അങ്ങനെ പറയരുത് ,,എനിക്ക് പറയുവാനുള്ളത് നീ ഒന്ന് കേൾക്കൂ നസീ

ഇതെന്തു പുകില് ,,ചെക്കന് ഇത്‌ എപ്പോൾ തുടങ്ങീ ഈ സൂക്കേട് ?,,മുൻപൊന്നും കണ്ടില്ലലോ ഇജ്ജാതി വിറയല്.

സത്യം പറഞ്ഞാൽ എനിക്കും ഉത്തരം കിട്ടത്ത ചോദ്യമാണത് ,,നീയെപ്പോഴാണ് എന്റെ ഖൽബിൽ കയറിക്കൂടിയത് എന്നറിയില്ല ,പക്ഷെ മനസ്സിലുള്ളത് തുറന്നുപറയാതെ പോയാൽ ആ ഇഷ്ടം നീ അറിയാതെ പോകും അത് എന്തയാലും വേണ്ടാ.

എന്റള്ളോ ഈ ചെക്കനെന്തൊക്കെയാ പറയുന്നത് ,,നിന്നെ എന്നെപോലെകരുതിയാ ഉപ്പ നിനക്ക് എന്റെ വീട്ടിലൊക്കെ സ്ഥാനം തരുന്നത് ,ഇതൊക്കെ ഉപ്പയറിഞ്ഞാൽ നിന്നെ തല്ലി ഓടിക്കും ,,ആട്ടെ നീ എവിടെക്കാ പോകുന്നത് ?

അടുത്തമാസം പത്തു ദിവസത്തെ ലീവിന് ഉപ്പ വരുന്നുണ്ട് ,, ഉപ്പയുടെ കൂടെ എനിക്കും പോകണം ദുബായിക്ക്.

എന്തിനാ ചെക്കാ നീ നല്ലോണം പഠിക്കുന്നതല്ലേ ,,കുറച്ചുടെ പഠിച്ചൂടെ ഇനക്കു ?

ഇനിയും പഠിപ്പിന്റെ പിറകേപോയാൽ ,ഞാൻ സ്വരകൂട്ടിവെച്ച എന്റെ സ്വപ്നങ്ങൾ പൂവണിയാതെ പോകും ഇപ്പോഴെനിക്ക് വേണ്ടത് സ്വന്തം കാലിൽ നില്ക്കാൻ ഒരു ജോലിയാണ്.

പഠനം തല്ക്കാലം പിന്നത്തേക്കു വെച്ചു എന്നെകെട്ടാനാണോ നീ കാശുസമ്പാദിക്കാൻ പോകുന്നത് ?,,ആ കിനാവങ്ങു മറന്നേക്കൂ അതൊന്നും നടക്കില്ല ,,നീയും ഞാനും ഒരേ ക്ലസ്സിലിരുന്നുപഠിച്ച സമപ്രായക്കാരാ ,,ഇതൊക്കെ നമ്മുടെകൂട്ടത്തിൽ എവിടെയും കേൾക്കാത്ത നാട്ടുനടപ്പാണ് ജാസിമേ ,,അതൊക്കെ വിട്ടു രണ്ടക്ഷരം പഠിക്കാൻ നോക്കൂ നാളെ അതെ ബാക്കിയുണ്ടാകൂ ,എനിക്കിപ്പോ ഇരുപതു വയസ്സായി ഇപ്പോൾ തന്നെ ആലോചനകൾ ഒട്ടനവധി വരുന്നുണ്ട് ,,എനിക്കുവേണ്ടി നീ നിന്റെ പഠനം കളഞ്ഞു ദുബായിൽ പോയാൽ തിരിച്ചവരുന്നതിനു മുൻപേ എന്റെ നിക്കാഹുകഴിഞ്ഞിരിക്കും.

അപ്പൊ നിന്റെ മനസ്സിൽ ഒന്നുമില്ലേ നസീ ?

ഇത്രയും ഞാൻ പറഞ്ഞിട്ടും മനസ്സിന്റെ ഒരുകോണിൽനിന്നും നിനക്കെന്നോട് ഒരു ഇത്തിരി സ്നേഹം തോന്നുന്നില്ലേ ?

ഇല്ലാ ,അങ്ങനെ ഒന്നുമില്ല ,,നീയെന്നും എന്റെ നല്ല സുഹൃത്തു മാത്രമായിരിക്കും.

ശരിയാണ് നിന്റെ മനസ്സുകാണാതെ വെറുതെ മനകോട്ടകെട്ടിയ ഞാനാണ് വിഢ്‌ഡി ,,വീടുവിറ്റു ടൗണിലേക്ക് മാറാൻ ഉപ്പ കുറെ ആയി നിർബന്ധിക്കുന്നു ,ഞാനാണ് എതിർത്ത് ,,നീയില്ലാതെ ,,നിനെക്കാണാതെ ഇരിക്കുക എന്നത് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു എനിക്ക് ,,,ഇനി എന്തായലും മാറണം ഇനി എനിക്കിവിടെ വയ്യ

,,,അഞ്ചുവര്ഷങ്ങൾക്ക് ശേഷം

——————–––

ഹാലോ ഇതു ജാസിം അല്ലെ ?

അതെ ,ആരാണ്

ഞാൻ നസിയാണ്

രണ്ടു നിമിഷത്തിന്റെ മൗനത്തിനു ശേഷം ,,പറയൂ നസി ,നിനക്ക് സുഖമല്ലേ?

സുഖം ,,പേപ്പറിൽ ഫോട്ടോ കണ്ടു ങ്ങളുടെ ,,എനിക്ക് പെരുത്ത് സന്തോഷായി ,,എനിക്കൊന്നുകാണാൻ പറ്റുമോ ഇന്നേ ?

കാണാല്ലോ അതിനെന്താ

അല്ല നിങ്ങളിപ്പോ പഴയ ആളല്ലാലോ ,,സിവിൽ സർവീസ് പരീക്ഷയിൽ പതിനാലാം റാങ്കുകാരൻ ഐ എ എസ് ഉറപ്പായും കിട്ടും അപ്പോൾ കളക്ടര് ,,നമ്മളൊക്കെ വിളിച്ചാൽ വരുമോ എന്നൊരു സംശയം

മ്മ് ,,ഞാൻ അന്നുമിന്നും നിന്റെ ആ പഴയ ജാസിം തന്നെയാണ് നസി ,,ഈ വരുന്ന ഞായറഴ്ച നമ്മള് മുൻപുപഠിച്ച സ്കൂളിൽ എനിക്ക് സ്വീകരണം ഉണ്ട് ,,അന്ന് താൻ അവിടെ വരുകയാണെങ്കിൽ നന്നായിരുന്നു.

എന്തുപറ്റി വീട്ടിൽ വന്നൂടെ ഇനക്കു ?

അതുവേണ്ട നസി ,,ഇപ്പോഴും ഞാൻ എന്തോഒരു തെറ്റുചെയ്തപോലെ ഒരു മനസ്സാക്ഷിക്കുത്തു ,അവിടെ കയറിവന്നു ഉപ്പയോടും ഉമ്മയോടും മുഖത്തുനോക്കി സംസാരിക്കാൻ പറ്റുമോ എന്നുപോലും എനിക്കുറപ്പില്ല

സാരമില്ല ,,ഞാൻ സ്‌കൂളിൽ വരാം ,അപ്പൊ ഫോൺ വെക്കുകയാണ്.

ബഷീർ സാറും ,ഫാത്തിമ ടീച്ചറും ,നാരായണൻ മാഷും ജാസിമിനെ വാനോളം പുകഴ്ത്തുന്നത് കണ്ടപ്പോൾ അവനെക്കാൾ കൂടുതൽ കേട്ട എനിക്കാണ് പുളകം കൊണ്ടത് ,,,എല്ലാം കഴിഞ്ഞു നമ്മുടെ ആ പഴയ പത്താം ക്ലാസ്സുള്ള റൂമിലേക്ക് അവനോടൊന്നിച്ചു പോകും നേരം,, സ്ഥിരമായി അവനോടു ഒന്നും രണ്ടും പറഞ്ഞു വഴക്കുകൂടുന്നതാണ്‌ ഓർമ്മയിൽ ആദ്യം വന്നത് ,അവൻ പലപ്പോഴും തന്നെ തന്നെ നോക്കിനിൽക്കുന്നു താൻ പലവട്ടം കണ്ടിരുന്നു ,അന്നേ അവന്റെ മനസ്സിൽ എവിടെയോ ഒരുകോണിൽ താൻ ഇരിപ്പുറപ്പിച്ചിട്ടുണ്ട് എന്ന് തോന്നിയിരുന്നു ,പക്ഷെ ആ ഇഷ്ടം അവൻ തുറന്നുപറഞ്ഞത് അഞ്ചുവര്ഷങ്ങള്ക്കു ശേഷമാണു എന്നുമാത്രം.

എന്താ നസി നീ ഈ ആലോചിക്കുന്നത് ?

ഏയി ഒന്നുമില്ല ,,വെറുതെ നമ്മുടെ പഴയകാര്യങ്ങൾ ഓർത്തുപോയതാണ് മ്മ് ,,നിനക്ക് സുഖമാണോ ?

മ്മ് ,ഇങ്ങനെയൊക്കെ പോകുന്നു

പുതിയാപ്ല എന്തുചെയ്യുന്നു ?

അതിനു എന്റെ നിക്കാഹ് ഇപ്പോഴും കഴിഞ്ഞിട്ടില്ലലോ

താൻ എന്താ തമാശ പറയുകയാണോ ? എന്നെ പറ്റിക്കാൻ നോക്കണ്ട.

അല്ല ജാസിം സത്യമായിട്ടും ,ഞാൻ പറഞ്ഞത് നുണയല്ല

എന്തുപറ്റി ?

നീ എന്റെ മനസ്സിൽ കൊരുത്തിട്ട ആ കുടുക്ക് അഴിക്കാൻ ഇതുവരെ എനിക്ക് കഴിഞ്ഞിട്ടില്ല ജാസിം ,,,വേണ്ട എന്നുവിചാരിക്കുമ്പോൾ അതുകൂടുതൽ കൂടുതൽ എന്നെ തടവുകാരിയാക്കുവാണ്.

നീ എന്തൊക്കെയാ പറയുന്നത് നസീ ,,സത്യമാണോ ഇതൊക്കെ ,ഈ വായിൽ നിന്നും ഇതുപോലെ ഒന്നുകേൾക്കാൻ പടച്ചോനോട് പ്രാര്ഥിക്കാത്ത സമയമുണ്ടായിരുന്നില്ല മുൻപൊക്കെ ,എന്നിട്ടും പ്രതീക്ഷയുടെ ഒരു കണികപോലും നീ എന്റെ മുൻപിൽ വെച്ചുനീട്ടി ഇല്ലാലോ ഇത്രയും വർഷങ്ങളായിട്ടും നസീ,,,നിന്റെ കുടുംബജീവിതത്തിലേക്കു ഒരു ശത്രുവിനെ പോലെ കടന്നുവരാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ് അതിനുശേഷം ഒരു ഫോൺ വിളിപോലും ഞാൻ ഒഴിവാക്കിയത്.

ഒരു ഉറപ്പുമില്ലാത്ത കാര്യത്തിന് ഞാൻ നിനക്ക് എങ്ങനെ പ്രതീക്ഷതരും ജാസിം ,,എനിക്കുവേണ്ടി നീയൊരിക്കലും നശിക്കരുത് ,,നീ പഠിച്ചുവലിയവനാകുമെന്നു എനിക്കുറപ്പായിരുന്നു ,ആ നീ പഠനം ഉപേക്ഷിച്ചു എനിക്കുവേണ്ടി സമ്പാധിക്കാൻ ഇറങ്ങുന്നതുകണ്ടപ്പോൾ നിന്റെ മനസ്സിൽ എന്നോടുള്ള സ്നേഹത്തിന്റെ ആഴം അന്നുകണ്ടതാണ് ഞാൻ ,ഉള്ളിൽ കരഞ്ഞുകൊണ്ടു നിന്റെ സ്നേഹം ചിരിച്ചുകൊണ്ട് നിഷേധിക്കുമ്പോൾ എനിക്കും പ്രതീക്ഷയിലായിരുന്നു ഇത്രയും കാലം നിനക്കുവേണ്ടി എനിക്ക് കാത്തിരിക്കാൻ കഴിയുമെന്ന് ,,എന്റെ തോന്യവാസത്തിനു ഉപ്പയുടെ കൈവിരലുകൾ പതിക്കാതെ ഇടങ്ങൾ എന്റെ ശരീരത്തിൽ കുറഞ്ഞ സ്ഥലങ്ങളെ ഉള്ളു ,,അടിച്ചുമതിയാകുമ്പോൾ എന്നെ കെട്ടിപ്പിടിച്ചു കരയുന്ന ഉപ്പയുടെ കരച്ചിലാണ് പലപ്പോഴുംഎന്റെചങ്കു പൊള്ളിച്ചത് , നീ ഇപ്പോൾ വലിയ ആളായി ,ഞാൻ ഇപ്പോഴും ആ പ്ലസ് ടു പഠിച്ച ആ പഴയ നസീ തന്നെയാണ് ,നിന്റെ അന്തസ്സിന് ഇപ്പോൾ ഞാൻ ചേരില്ല എന്നറിയാം ,,എങ്കിലും ഒന്നുചോദിക്കട്ടെ ജാസിം ആ പഴയ ഇഷ്ടം ഒരു ഇത്തിരിയെങ്കിലും മനസ്സിന്റെ ഏതെങ്കിലുംഒരുകോണിൽ ബാക്കിയുണ്ടോ ഇപ്പോഴും.

ഒന്നും പറയാതെ അവളെ കെട്ടിപ്പിടിച്ചു മൂര്ധാവിൽ ചുംബിച്ചു ജാസിം ,

ഇത്രയൊക്കെ ഭാഗ്യങ്ങൾ അനുഭവിക്കാൻ ഞാൻ എന്ത് പുണ്യമാണ് ചെയ്തത് പടച്ചോനെ ,,നസീ നീയാണ് എന്റെ എല്ലാ ഭാഗ്യങ്ങളുടെയും പൂർത്തീകരണംആ നീ ഇല്ലെങ്കിൽ ഞാൻ ഇന്ന് ഒന്നുമാവില്ല ,,ആ നിന്റെ സ്നേഹം തള്ളിക്കളഞ്ഞു എനിക്കുപോകാൻ കഴിയുമോ ?ഞാൻ സ്വയം മറക്കാൻ ശ്രെമിച്ച അദ്ധ്യായമായിരുന്നുവെങ്കിലും ചിലപ്പോഴൊക്കെ ഓർമ്മകളിൽ വന്നു നീഎന്നെ കരയിച്ചിരുന്നു ,ആ പുണ്യമാണ് എനിക്ക് തിരിച്ചുകിട്ടുന്നത് ,,ഇനി ഒരു ശക്തിക്കും നമ്മളെ പിരിക്കാൻ കഴിയില്ല ,,ഒന്നിന്റെ പേരിലും നിന്നെ ആർക്കും വിട്ടുകൊടുക്കാനും ഞാൻ തയ്യാറല്ല ,, ,പാതിയിൽ കൊഴിഞ്ഞുപോയ എന്റെ എല്ലാ സ്വപ്നങ്ങളുടെയും പൂർത്തീകരണത്തിന് എനിക്കുനിന്നെവേണം അപ്പോഴും അവന്റെ നെഞ്ചിലെചൂടിലേക്കു അവളുടെ കണ്ണുനീർമഴ പെയ്തിറങ്ങുകയായിരുന്നു

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ വരിയോ എനിക്കുവേണ്ടി കുറിക്കുക 💕🖋️❤️🌹

Leave a Reply

Your email address will not be published. Required fields are marked *