ഒരു മുംബൈ യാത്ര
Story written by ROSSHAN THOMAS
നമസ്കാരം സുഹൃത്തുക്കളെ…
ഇന്നും പതിവ് പോലെ എന്റെ ഒരു സുഹൃത്തിനുണ്ടായ അനുഭവം ഞാൻ നിങ്ങള്ക്ക് മുൻപിൽ പങ്കു വെക്കുന്നു……
അവനെ നമുക്ക് തത്കാലം ശ്രീരാജ് എന്ന് വിളിക്കാം …ഇനി സംഭവത്തിലേക്ക് കടക്കാം….
ഏതാണ്ട് 11 വർഷം മുൻപാണ് ശ്രീരാജിന് അവന്റെ സുഹൃത്തു ദീപകിന്റെ കാൾ വന്നത്…അളിയാ ഫ്രീ ആണേൽ എന്റെ കൂടെ ഒരു ട്രിപ്പ് വരാമോ ..??
ആ സമയത്തു ജോലി ഒന്നുമില്ലാതെ ഈച്ച ആട്ടി വീട്ടിൽ ഇരിക്കുവാണ് ശ്രീരാജ്..ദീപക് ഇൻസ്ട്രമെന്റഷൻ എന്ന കോഴ്സ് പഠിച്ചത് മുംബൈ ആണ് അവിടെ പോകണം തന്റെ സിർട്ടിഫിക്കറ്റ് വാങ്ങണം..കൂടതെ ഫ്രണ്ട്സിനൊപ്പം ഒരു റീ യൂണിയൻ പ്രോഗ്രാം .. ഇതാണ് ഉദ്ദേശം…
ഞാൻ വരാം…എവിടെയാ ശ്രീരാജ് ചോദിച്ചു.
അല്പംദൂരെയാണ്…..ബോംബെ..അതായത് മുംബൈ…
അത്രയ്ക്ക് ദൂരം പോകണമരുന്നോ ..???എന്തായാലും പോകുക തന്നെ…ഇവിടിരുന്നിട്ടും പ്രത്യേകിച്ച് പണി ഒന്നുമില്ല….അവൻ ബാഗ് പാക്ക് ചെയ്തു…
നീണ്ട ഒന്നന്നര യാത്രക്ക് ശേഷം ഒരു ദിവസം ഉച്ചയോടു കൂടിയാണ് അവർ മുംബയിൽ എത്തിയത്…അവിടെ ദീപകിന്റെ പരിചയത്തിൽ ഉള്ള ഒരു മൊഹമ്മദിക്കയോട് റൂം പറഞ്ഞു വെച്ചിരുന്നു ഫ്രഷ് ആകാനും നൈറ്റ് താങ്ങാനും…
ദീപക്കിന്റെ ഫ്രണ്ട്സിന്റെ കൂടെ ഒരു റീ യൂണിയൻ ഉണ്ടെന്നു പറഞ്ഞല്ലോ അന്ന് വൈകിട്ടു പ്രോഗ്രാം ..അതിനു പോകാൻ റെഡി ആയി ആണ് ഇരുവരും മൊഹമ്മദിക്കയുടെ അടുത്തേക്ക് ചെന്നത്…
എന്നാൽ കാര്യങ്ങൾ എല്ലാം തകിടം മറിഞ്ഞു…ഒരു കല്യാണ പാർട്ടി വന്നു എല്ലാ റൂമുകളും മൊത്തമായി എടുത്തു..ആ കൂട്ടത്തിൽ ദീപക് പറഞ്ഞു വെച്ച റൂമും പോയി കിട്ടി…അത് തന്നെയല്ല..ശ്രീരാജിന് വലിയൊരു പണി വേറെ കിട്ടി…ട്രെയിനിൽ നിന്ന് കഴിച്ച ഫുഡ് ശ്രീരാജിന്റെ വയറിനു പണി കൊടുത്തു…നല്ല രീതിയിൽ ഛർദിൽ തുടങ്ങി….
ഒടുവിൽ മൊഹമ്മദിക്ക ഒരു വഴി കണ്ടെത്തി ജസ്റ്റ് ഒന്ന് ഫ്രഷ് ആകാൻ സ്റാഫിന്റ ബാത്റൂം അവർക്ക് കൊടുത്തു…കുളി കഴിഞ്ഞപ്പോളെക്കും ശ്രീരാജ് ഒന്നുഷാറായെങ്കിലും വയറ്റിൽ പ്രശ്നങ്ങൾ ബാക്കി.. ഒടുവിൽ അവൻ ദീപക്കിനോട് പറഞ്ഞു…നീ ഒരു കാര്യം ചെയ്യു….പോയിട്ടു വാ …ഞാൻ ഇവിടെ റസ്റ്റ് എടുക്കാം…വൈകുന്നേരം മൊഹമ്മദിക്ക വേറെ റൂം സെറ്റ് ആക്കി തരും..അത് വരേ ഇവിടെ എവിടേലും ഇരിക്കാം…
ഒടുവിൽ അവന്റെ നിർബന്ധത്തിനു വഴങ്ങി ദീപക് ഫങ്ക്ഷന് പോയി…ഏതാണ്ട് 6അര മണി ആയപ്പോൾ മൊഹമ്മദിക്ക അല്പം ചമ്മലോടെ വന്നു ശ്രീരാജിനോട് പറഞ്ഞു…ഷെമിക്കണം..റൂമൊന്നും ഒഴിവില്ല….പലേടത്തും അന്വഷിച്ചു..അതുകൊണ്ടു നിങ്ങള്ക്ക് എന്റെ വീട്ടിൽ കിടക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ..???
എന്തു കൊണ്ടോ അതിനു ശ്രീരാജ് തയാറായില്ല..കാരണം അദ്ദേഹം ഫാമിലി ആയി താമസിക്കുന്ന വീട്ടിൽ പോയി താമസിക്കുക…അത് ശെരിയായ കാര്യമല്ല…ആ സമയത്താണ് അവിടുത്തെ ജോലിക്കാരൻ പയ്യൻ വന്നു ഇക്കയോട് പറയുന്നത് 11ആം നമ്പർ റൂം ക്ലീൻ ചെയ്തു കൊടുക്കട്ടെ എന്ന്…അത് കേട്ടതും ശ്രീരാജിന് ആകാംഷ ആയി …അവൻ പറഞ്ഞു മതി..ഇന്ന് ഒരു രാത്രിയിലെ കാര്യമല്ലേ ഉള്ളു….
എന്നാൽ മൊഹമ്മദിക്ക എന്തു ചെയ്തിട്ടും സമ്മതിക്കുന്നില്ല…അതിനു കാരണം പറഞ്ഞത്…വര്ഷങ്ങളായി ആ മുറി ആരും തുറക്കാറില്ല…അത് കൊണ്ട് അത് ശെരിയാവില്ല..
എന്തു വന്നാലും എനിക്കാ മുറി മതി…ശ്രീരാജ് ഉറപ്പിച്ചു പറഞ്ഞു…
അവന്റെ നിർബന്ധത്തിനു വഴങ്ങി ഇക്ക ആ റൂം ക്ലീൻ ചെയ്യാൻ ഏർപ്പാടാക്കി ആ സമയം പുറത്തു പോയി ഭക്ഷണം കഴിച്ചു ഒരു കറക്കം ഒക്കെ കഴിഞ്ഞു അവൻ എത്തി …തുടർന്ന് ശ്രീരാജ് തന്റെ ബാഗുമായി റൂമിലേക്ക് പോയി…ഒപ്പം ജോലിക്കാരൻ പയ്യനും ….
അവൻ പറഞ്ഞാണറിഞ്ഞത്..ഒരുപാട് നാളായി ആ റൂം തുറന്നിട്ടു… ഫാൻ വർക്ക് ആകുമെന്ന് തോന്നുന്നില്ല…എങ്കിലും ഒന്ന് ശ്രമിച്ചു നോക്കാം….അവർ ആ റൂമിന്റെ വാതിൽക്കൽ എത്തി…നിറം മങ്ങിയ ഒരു പഴയ തടി വാതിൽ..അവർ വാതിൽ തുറന്നു…
റൂമിലിനുള്ളിലേക്കു കടന്നപ്പോൾ വളരെ നാൾ കെട്ടിക്കിടന്നതിന്റെ ഒരു ദുഷിച്ച ഗന്ധം ശ്രീരാജിന് അനുഭവപെട്ടു….കൂടെ വന്ന പയ്യൻ പറഞ്ഞു, ചേട്ട, പൂട്ടിയിട്ടതിന്റെ സ്മെൽ ആണ് …ഞാൻ ചന്ദന തിരി തരാം കുറച്ഛ് നേരം കത്തിച്ചു വെച്ചാൽ മതി മാറും…ഇതും പറഞ്ഞു ആ പയ്യൻ ലൈറ്റ് ഇട്ടു …
ഒന്ന് രണ്ടു തവണ മിന്നിയിട്ടു ആ നിറം മങ്ങിയ ബൾബ് പ്രകാശിച്ചു…റൂമാകെ അരണ്ട പ്രകാശം പടർന്നു… പഴയ മാതൃകയിലുള്ള കറുത്ത സ്വിച്ചു ആണ് ആ റൂമിൽ ഉള്ളത്..നമ്മുടെ നമ്മുടെ കളിപ്പാട്ട കാറിന്റെയൊക്കെ റിമോടിന്റ ലിവർ പോലുള്ള കറുത്ത വട്ടത്തിലുള്ള സ്വിച്ച്..ഇനി ഫാൻ കൂടി കറങ്ങിയാൽ രക്ഷപെട്ടു എന്ന് പറഞ്ഞു ആ പയ്യൻ ഫാനിന്റെ സ്വിച്ചു ഇടാൻ കൈ തൊടുകയും ഒരു അലർച്ചയോടെ അവൻ തെറിച്ചു റൂമിന്റെ മൂലയിലേക്ക് വീണു …
ഇത് കണ്ടു പകച്ചു നിക്കാനേ ശ്രീരാജിന് കഴിഞ്ഞുള്ളു…പെട്ടന്ന് അവനു ബാഗിൽ നിന്ന് വെള്ളമെടുത്തു അവന്റെ മുഖത്തു തളിച്ചിട്ട് ശ്രീരാജ് അവനെ കുലുക്കി വിളിച്ചു…അവൻ പെട്ടന്ന് കണ്ണ് തെളിച്ചു ….ചേട്ടാ ..അതിലെങ്ങും തൊടല്ലേ…ഷോക്ക് അടിച്ചത് കണ്ടില്ലേ ….പെട്ടന്നവൻ എഴുന്നേറ്റു ജനൽ തുറന്നു കൊണ്ട് പറഞ്ഞു..കാറ്റു കിട്ടാൻ ഇനി ഇതേ വഴി ഉള്ളു…തുടർന്നവൻ പുറത്തേക്കു നടന്നു…
ശ്രീരാജ് മുറിക്കു ചുറ്റും ഒന്ന് കണ്ണോടിച്ചു…അല്പം വലിയ മുറി ആണ് …ഭംഗിയുള്ളതും…ഒരു വലിയ കട്ടിലിൽ വൃത്തിയുള്ള ബെഡ്ഷീറ്റും തലയിണയും ഉണ്ട്…ഒപ്പം ഒരു ടീപോയും മുറിക്കു മൂലക്കുണ്ട് കൂടെ പഴയ ഒരു തടി കസേരയും .മച്ചിൽ ഡ്രാക്കുളയെ പോലെ കിഴുക്കാം തൂക്കായി തൂങ്ങി നിൽക്കുന്ന ഒരു പഴയ വലിയ ഫാനും …അങ്ങാനുള്ള വലിയ ഫാൻ താൻ വേറെങ്ങും കണ്ടിട്ടില്ല…ഒപ്പം മുറിയിൽ മറ്റൊരു വാതിലും കാണാം …
അവൻ പതിയെ അത് തുറന്നു…അത് ചെറിയ ഒരു ബാൽക്കണിയിലേക്കുള്ള വാതിൽ ആണ് …അവൻ അവിടെ ഇറങ്ങി ബാൽക്കണിയിൽ നിന്നും പുറത്തേക്കു നോക്കിയപ്പോൾ റോഡ് കാണാം…ഒന്ന് രണ്ടു ഉന്തു വണ്ടി കച്ചവടക്കാരും വഴിയാത്രക്കാരും മാത്രം റോഡിൽ…
അവൻ പെട്ടന്നാണ് ഒരു കാര്യം ഓർത്തത് ദീപക്കിനെ വിളിച്ചില്ല …അവൻ റൂമിലേക്ക് കയറി ഫോൺ എടുത്തു വിളിച്ചു.. ആദ്യത്തെ വിളിയിൽ എടുത്തില്ല…പിന്നെയും വിളിച്ചപ്പോൾ മറ്റൊരാൾ ആണ് ഫോൺ എടുത്തത്..ദീപക് അടിച്ചു ഫിറ്റായി കിടന്നു കഴിഞ്ഞു…ഇനി നാളെ നോക്കിയാൽ മതി ഭായ്…അയാൾ പറഞ്ഞു..
അവൻ ഫോൺ കട്ട് ചെയ്തപ്പോഴേക്കും ജോലിക്കാരൻ പയ്യൻ കയറി വന്നു…കൈയിൽ ഒരു പാക്കറ്റ് മെഴുകുതിരിയും ചന്ദന തിരിയും…ചേട്ടാ ..കല്യാണ പാർട്ടിക്ക് വന്നവരെല്ലാം ഇപ്പൊ ഇറങ്ങും രാത്രി റൂമെടുത്തവർ എല്ലാം കല്യാണ വീട്ടിലേക്കു പോകും .ഇക്കയും ഞാനും വീട്ടിലേക്കു പോകുന്നു ..എന്തെങ്കിലും ആവശ്യമുണ്ടേൽ ഇക്കയെ വിളിച്ചാൽ മതി …കറന്റ് പോകുമ്പോൾ മെഴുകുതിരി ഇവിടുണ്ട്…അതും പറഞ്ഞു അവൻ പുറത്തേക്കിറങ്ങി…
പെട്ടന്നവൻ തിരിഞ്ഞു നിന്നിട്ടു പറഞ്ഞു.. ചേട്ടാ ഞാനിവിടെ ജോലിക്കു വന്നിട്ട് 1അര വർഷമായി…അതിനിടയിൽ ഒരിക്കൽ മാത്രമ ഇ മുറി തുറന്നത്…അതും ക്ലീൻ ചെയ്യാൻ വേണ്ടി …ഇത് പറയാൻ കാരണം ഇന്ന് ഇവിടെ ആരുമില്ല…റൂമെടുത്തവർ ഒക്കെ കല്യാണ വീട്ടിലേക്കു പോയിരിക്കുവാ ചേട്ടന് പേടി ഒന്നുമില്ലലോ .?? അവന്റെ ചോദ്യത്തിന് ഇല്ല എന്ന് ശ്രീരാജ് തലയാട്ടി …അതും പറഞ്ഞു അവൻ നടന്നു നീങ്ങി…
അങ്ങനെ ഇല്ലെന്നു പറഞ്ഞെങ്കിലും പെട്ടന്ന് ശ്രീരാജിന്റെ മനസ്സിൽ അത്ര നേരം ഇല്ലാതിരുന്ന ഭയം ഇരച്ചു കയറി..അവന്റെ തൊണ്ട വരണ്ടു…അവൻ പെട്ടന്ന് ടീപോയ്ക്കു മേലെ ഇരുന്ന വെള്ളമെടുത്തു വായിലേക്ക് വായിലേക്കു കമഴ്ത്തി …കണ്ണടച്ച് കൊണ്ട് അവൻ ആ കുപ്പിയിലെ വെള്ളം മുക്കാലും കുടിച്ചു…
കണ്ണ് തുറന്നപ്പോഴേക്കും അവൻ ഞെട്ടിപോയി എങ്ങും ഇരുട്ട്….അവന്റെ നെഞ്ചിടിപ്പ് കൂടി ഒരു വെള്ളിടി വെട്ടി..പരിഭ്രാന്തനായി അവൻ തുറന്നിട്ട വാതിലിലൂടെ പുറത്തു തെരുവിലേക്ക് നോക്കിയപ്പോൾ ആണ് കാര്യം പിടി കിട്ടിയത്…കറന്റ് പോയതാണ് …അവൻ മൊബൈൽ വെട്ടത്തിൽ മെഴുകുതിരി കത്തിച്ചു വെച്ച് വേഗം ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നു…ഒരു സിഗററ്റിന് തീകൊളുത്തി…അപ്പോൾ സമയം ഏതാണ്ട് പത്തു മണി കഴിഞ്ഞു…
അവൻ അകത്തു കടന്നു കസേര എടുത്തിട്ടു ബാൽക്കണിയിൽ ഇരുന്നു….റോഡിലേക്ക് നോക്കിയപ്പോൾ സൈഡിലുള്ള ഏതാനും ചെറിയ വീടുകളിൽ റാന്തൽ വിളക്ക് മാത്രം ഏരിയുന്നു അവൻ കത്തിച്ച സിഗരറ്റു ആഞ്ഞു വലിച്ചു കണ്ണുകൾ അടച്ചു കസേരയിൽ ചാരിയിരുന്നു….ഏതാനും നിമിഷങ്ങൾ അങ്ങനെയിരുന്നു അവൻ കണ്ണുകൾ അടച്ചു….
എത്ര നേരം അങ്ങനെ ഇരുന്നു എന്ന് അറിയില്ല….കുറച്ചു നേരം കഴിഞ്ഞപ്പോൾ കടുത്ത പാൻപരാഗിന്റെ മണം അവന്റെ നാസികയിൽ തുളച്ചു കയറിയപ്പോൾ ആണവൻ കണ്ണ് തുറന്നത്…അവൻ ഞെട്ടിയെഴുന്നേറ്റു ചുറ്റും നോക്കി തെരുവിൽ ആരും തന്നെയില്ല പിന്നെ എവിടുന്നു ഈ മണം…
അവന്റെ നട്ടെല്ലിൽകുടി ഒരു ഭയം ഇരച്ചു കയറി ….ഇനിയും കറന്റ് വന്നിട്ടില്ല….അവൻ ചുറ്റും അല്പം ഭയപ്പാടോടെ നോക്കി…തന്റെ റൂമിൽ നിന്നാണ് ആ പാന്പരാഗിന്റെ മണം…അവൻ പെട്ടന്ന് വാതില്കലേക്കു നീങ്ങി നോക്കി…അതെ…തന്റെ തോന്നൽ അല്ല…ആ മണം റൂമിൽ നിന്ന് തന്നെ…അവൻ അല്പം ഭയപ്പാടോടെ റൂമിലേക്ക് നോക്കി..
ടീപോയ്ക്കു മേലെ താൻ മുൻപ് കത്തിച്ചു വെച്ച മെഴുകുതിരി കത്തി മുക്കാൽ ഭാഗത്തിന് മേളിൽ ആയിരിക്കുന്നു..ഒപ്പം തന്നെ റൂമിൽ നിന്ന് എന്തോ ശബ്ദവും കേൾക്കാം..എന്താണത് അവൻ കാതോർത്തു …ദൈവമേ ….ഫാൻ കറങ്ങുന്നു ….അവൻ മനസ്സിൽ പറഞ്ഞു..അതും കറന്റ് ഇല്ലാത്ത ഇ സമയത്തു…അതോ തനിക്കു തോന്നുന്നത് ആണോ…??
ഇങ്ങനെ ചിന്തിച്ചു നിക്കുമ്പോൾ വീണ്ടും പാൻപരാഗിന്റെ കടുത്ത ദുഷിച്ച മണം മൂക്കിൽ…എന്തും വരട്ടെ..അവൻ രണ്ടും കല്പിച്ചു മുറിയിലേക്ക് കാലെടുത്തു വെച്ചു…തന്റെ തോന്നൽ അല്ല…ഫാൻ അതി ശക്തമായി കറങ്ങുന്നു…അവൻ സ്വയം കൈയിൽ ഒന്ന് പിച്ചി നോക്കി…അല്ല തോന്നൽ അല്ല ഫാൻ കറങ്ങുന്നു…അവൻ അകത്തേക്ക് കടന്നു…പാൻപരാഗിന്റെ മണം പതിയെ മൂക്കിൽ നിന്നും പോയി തുടങ്ങി…പതിയെ മറ്റൊരു മണം അവന്റെ മൂക്കിലേക്ക് വന്നു തുടങ്ങി…
അവൻ ആ മണം സ്വായത്തമാക്കാൻ ആഞ്ഞു ശ്വാസo വലിച്ചു നോക്കി…നല്ല മണം…അയ്യോ…ഇത് ചന്ദന തിരിയുടെ മണമല്ലേ…അതെ…ചന്ദന തിരിയുടെ മണം തന്നെ. അവൻ സ്വയം പറഞ്ഞു ..അതിനു താൻ മെഴുകുതിരി അല്ലാതെ ചന്ദന തിരി കത്തിചില്ലല്ലോ…പല സംശയങ്ങളും മനസ്സിൽ ഇട്ടവൻ മുറി അകെ പരതി..അതാ മൂന്ന് ചന്ദന തിരികൾ കത്തിച്ചു ഭിത്തിയിൽ കുത്തി നിർത്തിയിരിക്കുന്നു…ഇതെങ്ങനെ സംഭവിച്ചു ..അവൻ വാതിലിലേക്ക് ഒന്ന് പാളി നോക്കി….ഇല്ല..വാതിൽ താൻ അടച്ചിട്ടിരിക്കുന്നു…പിന്നെ ആര് കത്തിച്ചു വെച്ചു ഇ ചന്ദന തിരി…അവന്റെ ഭയം ഏറി വന്നു….
ചന്ദന തിരിയുടെ ഗന്ധം അവന്റെ ഭയം കൂട്ടി…അവൻ എത്രയും പെട്ടന്ന് അവിടെ നിന്നും പുറത്തേക്കു പോകണം എന്ന് ആഗ്രഹിച്ചു…അവൻ പെട്ടന്ന് മൊബൈൽ എടുത്തു മുഹമ്മദ് ഇക്കയുടെ നമ്പർ പരതികൊണ്ടിരിക്കുമ്പോൾ മുറിയിൽ ആരുടെയോ ശ്വസോച്വാസം …അവൻ ചുറ്റും നോക്കി…തന്റെ തോന്നൽ അല്ല….ആരോ ശ്വാസം ആഞ്ഞു വലിക്കുന്ന ശബ്ദം മുഴങ്ങി കേൾക്കുന്നു….
അവൻ അല്പം പേടിച്ചു മുൻപിലേക്ക് നടന്നു…തുടർന്നു പേടിച്ചു ബാൽക്കണിയിലേക്കു ഓടാൻ തുടങ്ങിയപ്പോൾ പെട്ടന്ന് അവനൊരു അലർച്ചയോടെ നിന്നു… എന്തോ തന്റെ കാലിൽ തറച്ചിരിക്കുന്നു…അവൻ ഒന്ന് തേങ്ങി കൊണ്ട് ഒരു കാലിൽ നിന്നും കൊണ്ട് തന്റെ മറ്റേ കാൽ എടുത്തു ഉയർത്തി നോക്കി..തന്റെ കാലിന്റെ അടിവശത്തു ആഴത്തിൽ എന്തോ തറഞ്ഞു കയറി ഇരിക്കുന്നു..അവൻ കാലിൽ ഒന്ന് തടവി നോക്കി ..എന്തോ തറഞ്ഞു കയറിയിരിക്കിന്നു ….അവൻ സർവ ശക്തിയും എടുത്തു ആഞ്ഞു വലിച്ചു. അതൊരു വള പൊട്ടു ആണ് …
അവൻ ഒന്ന് ദീർഘ നിശ്വാസം എടുക്കുമ്പോഴേക്കും പെട്ടന്ന് തന്നെ ഒരു പൊട്ടിച്ചിരി ആ മുറിയിൽ നിന്നുണർന്നു…അത്രയും കേട്ടപ്പോഴേക്കും അവന്റെ പാതി ജീവൻ പോയി….അവൻ കാലിലേക്ക് നോക്കി….രക്തം ഒഴുകുന്നു…എങ്കിലും അവനു ഭയം ഏറി വന്നു..അവൻ ഒത്തി ഒത്തി മെയിൻ വാതിൽ തുറന്നു …അപ്പോഴും പൊട്ടിച്ചിരി ഉയർന്നു കേൾക്കാം….അവൻ തന്റെ മുഴുവൻ ധൈര്യവും സംഭരിച്ചു വാതിൽ തുറന്നു പുറത്തേക്കോടി …
അവന്റെ പുറകെ ഒരു കൊലുസിന്റെ ശബ്ദം…അവൻ അത് കേട്ടിട്ട് തന്റെ സർവ ശക്തിയും എടുത്തു ആ ഇടനാഴിയിലൂടെ ഏന്തി വലിഞ്ഞു ഓടി ….അവന്റെ പുറകെ കൊലുസിന്റെ ശബ്ദവും….അവൻ നേരെ ഗോവണി പടിയുടെ അടുത്തേക്കോടി….പെട്ടന്ന് തന്റെ പുറകിൽ വന്ന കൊലുസിന്റെ ശബ്ദം നിലച്ചു….
അവൻ പെട്ടന്ന് ഒന്ന് തിരിഞ്ഞു നോക്കി ….ഇപ്പോൾ തന്റെ പുറകെ ആ ശബ്ദമില്ല ..താൻ രക്ഷപെട്ടു …അവൻ മനസ്സിൽ ഒരു പ്രത്യാശ വരുത്തി മുന്നിലേക്കോടി…പെട്ടന്ന് ആ കൊലുസിന്റെ ശബ്ദം മുന്നിൽ…അവൻ ഒന്നു അറച്ചു…ഇല്ല തന്റെ തോന്നലാണ്….എന്ന് ധരിച്ചു ഓടനായി തുടങ്ങുമ്പോൾ പെട്ടന്ന് കരണം പുകക്കുന്ന ഒരടി മുഖത്തു കിട്ടി അവൻ നേരെ ഗോവണി പടിയിൽ നിന്നും ഉരുണ്ടു നാലഞ്ചു കരണം മറിഞ്ഞു താഴെ നിലത്തേക്ക് വീണു…
അവൻ എഴുന്നേറ്റു ചുറ്റും നോക്കി …താനിപ്പോൾ നിക്കുന്നത് ആ ലോഡ്ജിന്റെ ചെറിയ റിസപ്ഷൻ ഹാളിൽ ആണ് …അവൻ എഴുന്നേറ്റു തല ഒന്ന് കുടഞ്ഞു…ഒന്നുകൂടെ ചുറ്റിനും നോക്കി…അപ്പോൾ അവന്റെ ചെവിയിൽ വണ്ട് മൂളുന്നപോലെ ഉള്ള ശബ്ദം ..അവൻ തന്റെ ചെവി തടവി നോക്കി …ചോര ..തന്റെ ചെവിയിൽ നിന്നും ചോര….അവൻ ഭയപ്പാടോടെ ചുറ്റിനും നോക്കിയപ്പോൾ …വായുവിൽ അതാ വെള്ള പുക പോലെ ഒരു രൂപം ഒഴുകി നീങ്ങുന്നു ..ഒപ്പം ഒരു പൊട്ടിച്ചിരിയും…
അവൻ നോക്കി നിൽക്കെ..ആ രൂപം വായുവിൽ അലിഞ്ഞു ഇല്ലാതായി…അവൻ രണ്ടും കല്പിച്ചു ആ രൂപത്തെ കണ്ട സ്ഥലത്തൂടെ മുന്നിലേക്ക് പാഞ്ഞു രക്ഷപെടണം എന്നൊരൊറ്റ ചിന്ത മനസ്സിൽ ..അപ്പോഴും അവന്റെ ചെവിയിൽ നിന്നും കാലിൽ നിന്നും രക്തം ഒഴുകുന്നുണ്ടാരുന്നു…അവൻ ഓടുന്നതിനിടയിൽ തന്റെ മൊബൈൽ എടുത്തു മൊഹമ്മദിക്കയുടെ നമ്പർ ഡയൽ ചെയ്തു….ഒരുവിധം കാര്യം പറഞ്ഞു….പിന്നെയും അവൻ ഓടി…പക്ഷെ അധികം ഓടാൻ അവനു കരുത്തില്ലാരുന്നു…..അവൻ പതിയെ നിലത്തേക്ക് വീണു…
പിറ്റേന്ന് കണ്ണ് തെളിക്കുമ്പോൾ അവൻ ഒരു മുറിയിൽ ആണ്…അവൻ ചുറ്റും നോക്കുമ്പോൾ അവന്റെ അടുത്ത് ദീപക്കും മൊഹമ്മദിക്കയും അദ്ദേഹത്തിന്റെ ഭാര്യയും മാകളും മകനും…അപ്പോഴാണവൻ അറിഞ്ഞത്..എന്തു കൊണ്ടാണ് ആ റൂമിൽ താമസിക്കണ്ട എന്ന് മൊഹമ്മദിക്ക പറഞ്ഞത് എന്ന്…
1985ൽ സ്നേഹിച്ച നായർ പെണ്ണിനെ കെട്ടിയതിനു മൊഹമ്മദിക്കയെ വീട്ടിൽ നിന്നും പുറത്താക്കി… എങ്കിലും അദ്ദേഹം അന്തസായി ജീവിക്കാൻ തീരുമാനിച്ചു …ഒടുവിൽ വീട്ടുകാരോട് യുദ്ധം ചെയ്തു തനിക്കവകാശ പെട്ട സ്വത്തു വാങ്ങി മൊഹമ്മദിക്ക മുംബേയിലേക്കു ചേക്കേറി ….തുടക്കം ചെറിയ ചായക്കടയിൽ തുടങ്ങി….തുടർന്ന് 20 മുറിയുള്ള ഒരു പുതിയ ലോഡ്ജ് വിലക്ക് വാങ്ങി..
അത്യാവശ്യം സിനിമകാർക്കും ദമ്പതികൾക്കും വാടകക്ക് കൊടുത്തു വന്നു…അങ്ങനിരിക്കെ ഒരു ദിവസം ഒരു സിനിമാക്കാർ മാസ വാടകക്ക് എടുത്ത റൂമിൽ ഒരു പെണ്ണിനേയും അവളുടെ അമ്മയെയും കൊണ്ട് താമസിപ്പിച്ചു….അതിനു ശേഷം സന്ദർശകരുടെ എണ്ണം കൂടി…ഒടുവിൽ കരഞ്ഞു കൊണ്ട് അവിടെ നിന്നും ആ പെണ്ണ് ഇറങ്ങി ഓടി…അവൾ മൊഹമ്മദിക്കയോട് കാര്യങ്ങൾ അവതരിപ്പിച്ചു…
കൊടിയ പീഡനം ആണവൾക്കു അവിടെ നേരിടുന്നത് ..സിനിമയിൽ അവസരം തരുമെന്ന് പറഞ്ഞു ദൈനംദിനം മൂന്നും നാലും ആളുകൾ തന്നെ പീഡിപ്പിക്കുന്നു എന്നു പറഞ്ഞു അവൾ ഇക്കയുടെ മുന്നിൽ കരഞ്ഞു …അത് എതിർക്കാൻ നിന്ന മൊഹമ്മദിക്കയെ അന്ന് തോക്കിൻമുനയിൽ നിർത്തി അവർ ഭീഷിണി പെടുത്തി….ഗത്യന്തരമില്ലാതെ അന്ന് ഇക്ക അവരുടെ ഇoഗിതത്തിനു വഴങ്ങി. ഒപ്പം തന്നെ അവർ നീട്ടിയ കാശ് വാങ്ങേണ്ടതായി വന്നു..
ഒരിക്കൽ ആ പെൺകുട്ടിയുടെ അമ്മ മൊഹമ്മദിക്കയുടെ മുന്നിൽ വന്നു പൊട്ടി കരഞ്ഞു പുറത്തേക്കോടി..അവർ പോയത് നേരെ റെയിൽവേ ട്രാക്കിലേക്കാണ് ..3ദിവസങ്ങൾ കഴിഞ്ഞപ്പോൾ…ആ റൂമിൽ ആരുമില്ലാതിരുന്ന സമയത്തു തന്റെ ധാവണിയിൽ ഒരു കുരുക്കിട്ട് ഫാനിൽ ആ പെൺകുട്ടി ജീവനടുക്കി..
ഹിന്ദി സിനിമയിൽ ഇന്ന് അറിയ പെടുന്നതും അറിയപെടാത്തതും ആയ പലരും അവളുടെ ജീവന് ഉത്തരവാദികൾ ആണ് ..അതിനു ശേഷം അവിടെ താമസിച്ച പലർക്കും അവളുടെ ശല്യം ഉണ്ടായിട്ടുണ്ട്…അവിടെ തെരുവിൽ വീട് വെച്ചു താമസിക്കുന്നവർ എന്നും 9മണിക്ക് മുൻപേ കതകടച്ചു ഉറക്കം ആരംഭിക്കും..കാരണം പലപ്പോഴും അവളുടെ നിലവിളി പലരും അവിടെ കേട്ടിരിക്കുന്നു..
പ്രതികൾ പലരും പ്രബലരായതുകൊണ്ടു കേസ് തേഞ്ഞു മാഞ്ഞ് പോയി..എന്നാലും അവളുടെ പേടിച്ചരണ്ട മുഖം ഇന്നും മനസിൽ നിന്നും മായുന്നില്ല…..ഇത്രയും പറഞു ഇക്ക കണ്ണ് തുടച്ചു കൊണ്ട് തന്റെ മുഖത്തേക്ക് നോക്കി…
ദിപക് വന്നതിനു ശേഷം ദിവസത്തെ ചികിത്സക്ക് ശേഷം ശ്രിരാജുo ദീപകും തന്റെ ബാഗും മറ്റും എടുക്കാൻ വീണ്ടും പകൽ ആ റൂമിൽ പോയി ..അപ്പോൾ അവിടെ കണ്ടത് നിലത്താകെ ആരോ തുപ്പിയ പാന്പരാഗിന്റെ കറയും ഒപ്പം പൊട്ടിയ കുറെ കുപ്പി വള പൊട്ടുകളുമാണ് …തുടർന്ന് അവർ നാട്ടിലേക്കു തിരിച്ചു…
പക്ഷെ അന്നത്തെ ഇ കഥ കേട്ടതോടെ ഞാൻ ഒന്നുറപ്പിച്ചു …പ്രേതം ഉണ്ട് കാരണം…ദൗർഭാഗ്യം എന്ന് പറയട്ടെ.. അന്നത്തെ ആ ഇരുട്ടിൽ ഉള്ള അടിക്കു ശേഷം എന്റെ സുഹൃത്തു ശ്രീരാജിന്റെ ഇടത്തെ ചെവിയുടെ കേൾവി ശക്തി തീർത്തും നഷ്ടപ്പെട്ടു പോയിരുന്നു ….
പിന്നീട് ഒരിക്കൽ കുടി അവർ മുംബൈക്ക് പോയി…2016ൽ വേറൊന്നിനുമല്ല…മൊഹമ്മദിക്കയുടെ മയ്യത്തു കാണാൻ ….
ഇനി മറ്റൊരാളുടെ കഥയുമായി കാണുന്നത് വരെ നമോവാകം…🙏🙏🙏🙏