എനിക്ക് ജോലിക്ക് പോയാൽ കൊള്ളാമെന്ന് ഉണ്ട് അനിയേട്ട. രണ്ട് പേർക്ക് ജോലി ഉള്ളത് നല്ലത് അല്ലേ. നമ്മുടെ മോൾ വളർന്ന് വരുകയല്ലെ……..

പുനർവിവാഹം

എഴുത്ത്:-ആതിര ആതി

“” ലുക്ക് മിസ്റ്റർ അനിരുദ്ധ്..നിങ്ങളുടെ ആദ്യ ഭാര്യ മായ അല്ല ഞാൻ ഐയാം നോട്ട് യുവർ സേർവൻ്റ്; അയാം യൂവർ വൈഫ്…അവളെ പോലെ, കണ്ണ് നിറയ്ക്കാനും പരിഭവം പറയാനും ഞാൻ നിൽക്കില്ല…ഇട്ട് ഈസ് സ്വപ്ന…ഐ വാൻ്റ് ടൂ ഫ്ലൈ ടുവർഡ്സ് മൈ ഡ്രീംസ്..””

അവനെയും തളർന്ന് കിടക്കുന്ന അവൻ്റെ അമ്മയെയും നോക്കി,മോഡേൺ ഡ്രസ്സിൽ സൗന്ദര്യവതിയായി ഒട്ടും കൂസലില്ലാതെ കാറിൽ കയറി പോകുന്ന അവളെ അനിരുദ്ധ് നിർവികാരതയോടെ നോക്കി നിന്നു.

അമ്മയുടെ ചുമ കേട്ടാണ് അവൻ തിരിഞ്ഞ് നോക്കിയത്.വേഗം വെള്ളം കൊണ്ടു വന്നു അമ്മയുടെ തല ഉയർത്തി പിടിച്ചു ,കുറച്ച് കുറച്ച് വെള്ളം വായിൽ ഒഴിച്ച് കൊടുത്തു.അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ” ഞാൻ കാരണം നിനക്ക് ബുദ്ധിമുട്ട് ആയി അല്ലേ മോനെ?”” അമ്മ ഒന്നും ചിന്തിക്കേണ്ട.. മിണ്ടാതെ ഉറങ്ങുകൊള്ളു..”അതും പറഞ്ഞു അനിരുദ്ധ് അമ്മയെ പുതപെടുത്ത് പുതപ്പിച്ചു. അവർക്കായി ഒരു നിറം മങ്ങിയ പുഞ്ചിരി ആവരണം ചെയ്തു അയാൾ നടന്നു നീങ്ങി.

മുറിയിൽ ഇരുട്ട് പരന്നിരുന്നു.വെളിച്ചത്തെ ഭയപ്പെട്ട പോലെ അയാൾ ലൈറ്റ് ഇടാതെ,കട്ടിലിൽ കയറിക്കിടന്നു.ഓർമകൾ നൂലു പൊട്ടിയ പട്ടം പോലെ പറന്നകന്നു.

” എനിക്ക് ജോലിക്ക് പോയാൽ കൊള്ളാമെന്ന് ഉണ്ട് അനിയേട്ട.രണ്ട് പേർക്ക് ജോലി ഉള്ളത് നല്ലത് അല്ലേ.നമ്മുടെ മോൾ വളർന്ന് വരുകയല്ലെ.വീണ മോളെ വേറെ പുതിയ സ്കൂളിൽ ചേർക്കുക ഒക്കെ ചെയ്താൽ ഒരുപാട് പണം വേണ്ടി വരില്ലേ?”

” ഡാ..നീ അവളെ ജോലിക്ക് വിടണ്ട…ഇപ്പൊ തന്നെ അഹങ്കാരം ആണ്.ഇനി ജോലി കൂടെ ആയാൽ നിന്നെ വില വയ്ക്കില്ല..”

” അമ്മ പറയുന്നത് ആണ് ശരി. നീ ജോലിക്ക് പോകണ്ട..എനിക്ക് ഇഷ്ടമല്ല.”

” ഞാൻ എത്ര കാലം ആയി പറയുന്നു. കല്യാണം ആലോചിച്ച് വന്നപ്പോൾ ഞാൻ പറഞ്ഞത് അല്ലേ. എന്നിട്ട് ഇപ്പൊ ഇങ്ങനെ ..”

” ഛി… നിർത്തെടി നിൻ്റെ പ്രസംഗം..നിൻ്റെ സ്ത്രീധനം കൊണ്ടൊന്നും അല്ലാ ഞാൻ ജീവിക്കുന്നെ..ഞാൻ പറഞ്ഞത് കേട്ട് ഇരിക്കാൻ പറ്റിയാൽ നീ ഇരിക്ക്.. ഇല്ലെങ്കിൽ ഇട്ടിട്ട് പോടി മൂദേവി..നിന്നെ കല്യാണം കഴിച്ചത് ജോലിക്ക് അയക്കാൻ ഒന്നുമല്ല.ഇവിടെ എൻ്റെ അടുക്കളയിൽ ഒരാൾ വേണം.പണി എടുക്കാൻ .എൻ്റെ അമ്മയ്ക്ക് ഒരു കൂട്ട്. അത്ര തന്നെ..”

” വേണ്ട..ഇനിയും നിങ്ങളുടെ അടിമ ആവാൻ എനിക്ക് വയ്യ.എല്ലാത്തിനും അമ്മയുടെ ചൊല്പടിക് നിന്ന് എൻ്റെ ആവശ്യങ്ങൾ പോലും നടത്തി തരാത്ത നിങ്ങൾക്ക് ഇതൊക്കെ പറയാൻ എന്താണ് യോഗ്യത? ഇപ്പോഴും എൻ്റെ ആവശ്യം വീട്ടിൽ നിന്ന് തന്നെ ആണ് നടത്തുന്നത്.. എന്തിന് നമ്മുടെ മോളുടെ കാര്യം കൂടെ. ഇനി പണിയെടുക്കുന്നത് ആഹാരം തരുന്ന ഈ ഏർപ്പാട് വേണ്ട.ഇത്രയും കാലം കണ്ണീർ വാർക്കുന്ന എന്നെ ചേർത്ത് പിടിക്കാൻ പോലും കഴിയാത്ത, അപ്പോഴും അമ്മയുടെ കൂടെ നിന്ന് പരിഹസിക്കുന്ന നിങ്ങൾക്ക് ഇനി എന്നെ ആവശ്യം ഇല്ല. നമുക്ക് ഒരുമിച്ച് ഡിവോർസ് അപ്ലിക്കേഷൻ കൊടുക്കാം.”

അത് കേട്ട് അവനും ഒന്നും മിണ്ടാതെ ഇരുന്നു.അമ്മ അവളെ അനുകൂലിച്ച് പറഞ്ഞു..

” അതാ മോനെ നല്ലത്. അവൾ അങ്ങോട്ട് പോയ്കൊട്ടെ .നിനക്ക് കുറച്ച് മനസമാധാനം കിട്ടും.”

അങ്ങനെ തമ്മിൽ പിരിയുമ്പോൾ ,കോടതി ചോദിച്ചു

” മോൾക് ഇടയ്ക്ക് അച്ഛനെ കാണണ്ടേ?”

ഉടനടി അവളുടെ വായിൽ നിന്നും വന്ന മറുപടി എന്നെ ദുഃഖത്തിൽ ആഴ്‌ത്തി.

” വേണ്ട..അച്ഛന് അമ്മയെ വേണ്ടല്ലോ..എനിക്ക് അമ്മ മാത്രം മതി.അമ്മയെ സ്നേഹിക്കാൻ ഞാൻ വേണ്ടെ..”

അത് കേട്ട് ജഡ്ജി ഒന്ന് പുഞ്ചിരിച്ച് എന്നെ നോക്കി.ഒന്നും മിണ്ടാതെ ഞാൻ ഇരുന്നു.പിന്നീട് ഒരിക്കലും മോളും അവളും എൻ്റെ ജീവിതത്തിൽ വന്നില്ല.മായ സർക്കാർ ജോലി കരസ്ഥമാക്കി എന്ന് ആരോ പറഞ്ഞു അറിഞ്ഞു. കല്യാണം കഴിക്കാതെ ഇന്നും അവൾ ജീവിക്കുന്നു. സന്തോഷവതി ആയി.

ഇന്ന് അതിനൊക്കെ ഞാൻ അനുഭവിക്കുന്നു.പണക്കാരി ആയ സ്വപ്നയെ കല്യാണം കഴിച്ചു.അവളുടെ പണം എന്നെ അന്ധൻ ആക്കി.എൻ്റെ ആഗ്രഹത്തിന് ഒത്ത് ഒരു ഭാര്യ ആവാൻ അവൾ ശ്രമിച്ചില്ല. ഒരു കുഞ്ഞിന് ജന്മം നൽകാൻ പോലും അവൾ വിസമ്മതിച്ചു.അമ്മ തളർന്ന് കിടന്നപ്പോൾ തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ല .

മാണിക്യത്തെ ഉപേക്ഷിച്ച വേദന ഞാൻ ഇന്ന് അറിയുന്നു.അവൾക് ജോലിക്ക് പോകാൻ ഉള്ള ആഗ്രഹം ഞാൻ നടത്തി കൊടുത്തു എങ്കിൽ ഇന്ന് എൻ്റെ കൂടെ മോളും മായയും കൂടെ ഉണ്ടാവുമായിരുന്നു.കാലം തെറ്റിന് മാപ്പ് തരില്ല .ശിക്ഷ അനുഭവിക്കുക തന്നെ വേണം.

അതെല്ലാം ഓർത്ത് കണ്ണുനീർ വാർത്തു മയക്കത്തിലേക്ക് വീണു.ചെയ്ത് പോയ തെറ്റ് ഒരിക്കലും തിരുത്താൻ കഴിയില്ല എന്ന അറിവോടെ…

NB:: മിക്ക കഥകളിലും ഡിവോർസ് ആണ് പ്രമേയം. അത് പുരുഷന്മാരെ അവഹേളിക്കുന്നത് ആണെന്ന് ചിന്തിക്കരുത്.എൻ്റെ കൺമുന്നിൽ കണ്ട പല ജീവിതങ്ങളിൽ ചിലത് മാത്രമാണ് ഇത്.സന്തോഷത്തോടെ ജീവിക്കുന്ന ഭാര്യയും ഭർത്താവും ഉണ്ട്. ചിലർ ആകട്ടെ,സങ്കടങ്ങളെ ഉള്ളിൽ ഒതുക്കി ആരോടും ഒന്നും പറയാതെ കത്തിയമരുന്നു.ചിലർ സധൈര്യം മുന്നോട്ട് പോകുന്നു. അത്ര മാത്രം. ഇന്നത്തെ ലോകത്ത് ഇങ്ങനെയും ചിലർ…

അവസാനിച്ചു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *