എനിക്കും ജോലിയുണ്ട് ‘സുജാത‘
Story written by Suresh Menon
” സർ ….fun media യായിൽ നിന്നാണ് …… ഒരു funny question ചോദിക്കട്ടെ . അതിന് മുൻപ് ഒന്നു പരിചയപെട്ടാലൊ”
പാർക്കിൽ ആൽമരത്തിൻ ചോട്ടിലിരുന്ന് കായലിൻ്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരുന്ന
ആ നാലംഗ കുടുംബത്തോട് മൈക്കും കയ്യിൽ പിടിച്ച് ആ പെൺകുട്ടി ചോദിച്ചു
‘ എന്ത് ചെയ്യുന്നു……”
” രാധാകൃഷ്ണൻ എൻഞ്ചിനീയറായി ജോലി ചെയ്യുന്നു”
” എൻ്റെ മകൻ അരുൺ . അഡ്വക്കേറ്റായി ജോലി ചെയ്യുന്നു.”
“ഇത് എൻ്റെ ഒരേ ഒരു മകൾ ആര്യ. അനലിസ്റ്റായി ജോലി ചെയ്യുന്നു….”
” എൻ്റെ വൈഫ് സുജാത. ജോലിയൊന്നുമില്ല. ഹൗസ് വൈഫാ “
” സർ. ഇനി ഒരു ഫണ്ണി ചോദ്യം “
രാധാകൃഷ്ണൻ പുഞ്ചിരിയോടെ തലകുലുക്കി.
“അതിന് മുൻപ് എനിക്കൊരു കാര്യം പറയാനുണ്ട് “
പെട്ടെന്ന് സുജാതയുടെ ശബ്ദം കേട്ട നാലു പേരുടെയും നെറ്റി ചുളിഞ്ഞു
“പറയു മാഡം. എന്താണ് പറയാനുള്ളത് “
” …….. എല്ലാവർക്കും ജോലിയുണ്ടെന്ന് പറഞ്ഞു…അതു പോലെ തന്നെ എനിക്കും ജോലിയുണ്ട് “
” പറയു മാഡം എന്താണ് ജോലി”
“രാവിലെ അഞ്ചരക്ക് എഴുന്നേൽക്കും. മിറ്റവും കോലായും അടിച്ച് കഴുകി കുളി കഴിഞ്ഞ് വിളക്ക് വെച്ച് ആറ് മണിയോടെ അടുക്കളയിൽ കയറും. എഴുന്നേറ്റ് കഴിഞ്ഞാൽ ഉടനെ അച്ഛനും മക്കൾക്കും ഒരു ഗ്ലാസ് ചുട് വെള്ളം നിർബന്ധമാണ്. അത് കഴിഞ്ഞ് പല്ല് തേപ്പ് കഴിഞ്ഞാൽ ചായയും അതെല്ലാം റഡിയാക്കി വക്കും. പിന്നെ breakfast. ചേട്ടന് ദോശയാണ് ഇഷ്ടം. മക്കൾക്ക് ഇഡ്ഡലിയും. ചിലവർക്ക് നാളികേര ചമ്മന്തി തന്നെ വേണം ചി ലോർക്ക് നാളികേരം പറ്റില്ല . ഉള്ളി ചമ്മന്തി തന്നെ വേണം. എല്ലാം കഴിഞ്ഞ് മൂന്ന് പേരും പോയി കഴിഞ്ഞാൽ പിന്നെ വാഷിങ് മെഷീനിലോട്ട് കയറും. അത് അവസാനിച്ചാൽ ഉച്ചക്കുള്ള ഭക്ഷണത്തിലേക്ക് കയറണം. ചേട്ടന് മീൻ ഉണ്ടായെ പറ്റു.മോൻ മീൻ കഴിക്കില്ല. മോൾക്കുള്ളത് അവൾ രാവിലെ തന്നെ കൊണ്ടുപോകും. ഉച്ചയൂണ് കഴിഞ്ഞാൽ ഉണങ്ങിയ വസ്ത്രങ്ങളെലാം മടക്കി വെക്കും. പിന്നെ പാത്രം കഴുകലും അടുക്കള വൃത്തിയാക്കലും കഴിയുമ്പൊ ഒരു നേരമാകും. അത് കഴിയുമ്പോഅമ്മയെ വിളിച്ച് കുറച്ച് നേ രം സംസാരിക്കും.
സ്വന്തം മകൾ ഒരു മാതൃക ഹൗസ് വൈഫായി ജീവിക്കുന്നു എന്നറിയുന്നതിൽ അമ്മ അഭിമാനം കൊള്ളുന്ന നിമിഷങ്ങളാണ് അപ്പോൾ ‘ അത് കഴിയുമ്പോഴേക്കും എനിക്ക്’ വൈകുന്നേരത്തെ ഡ്യൂട്ടിക്കുള്ള സമയമായി വിശന്നുവലഞ്ഞാണ് മോൾ വരിക വന്ന വഴി അവൾക്ക് എന്തെങ്കിലും തിന്നണം ഇല്ലെങ്കിൽ ദേഷ്യമാ….. പഴം പൊരിയാണ് കൂടുതൽ ഇഷ്ടം മിക്കവാറും ദിവസം അതുണ്ടാക്കി വെക്കും….. അച്ഛനും മകനും വെറും ചായ പറ്റില്ല എന്തെങ്കിലും കൂടെ വേണം. എല്ലാം കഴിയുമ്പോൾ എല്ലാവരും അവരവരുടെ മുറികളിലേക്ക് ഒതുങ്ങും…പിന്നെ എൻ്റെ പ്രിയപെട്ട ചെടികൾക്കും പൂവുകൾക്കും വെള്ളം നൽകും അത് കഴിയുമ്പോഴേക്കും ഒരു നേരമാകും. പിന്നെ മേലൊന്ന് കഴുകി സന്ധ്യക്ക് വിളക്ക് കത്തിക്കും. ഒരു അഞ്ച് മിനിറ്റ് കണ്ണടച്ചു നിൽക്കും. ഒന്നും പറയാറില്ല .കേൾക്കാൻ ആരുമില്ലെങ്കിൽ പിന്നെ എന്ത് പറയാൻ ല്ലെ ….. പിന്നെ ടി വി ഓണാക്കാൻ സമയമായി ‘രാഷ്ട്രീയ ചർച്ചകളും സീരിയൽ കളും ബിഗ് ബോസ്സും സ്വീകരണമുറിയിൽ നിറയും .എല്ലാവരും നിരന്നിരുന്ന് കാണും. ഞാൻ ഒന്നും മുഴുവനായി കാണാറില്ല.
രാത്രി ഒരാൾക്ക് ചപ്പാത്തി വേണം ഒരാൾക്ക് കഞ്ഞിയും തോരനും മറ്റെയാൾക്ക് രണ്ടു ദോശ. അതെല്ലാം ശരിയാക്കാൻ ഇടക്കിടക്ക് അടുക്കളയിൽ കയറി നോക്കണം. അത് കൊണ്ട് എൻ്റെ ആസ്വാദന ലെവൽ ഒന്നു വേറെ തന്നെയാണ് ‘ ഭക്ഷണമെല്ലാം കഴിഞ്ഞാൽ മുവരും അവരുടെ മുറികളിലേക്ക് വീണ്ടും ഒതുങ്ങും. മൊത്തം പാത്രങ്ങൾ കഴുകി അടുക്കി വെച്ച് വർക്ക് ഏരിയയും അടുക്കളയും തുടച്ച് വൃത്തിയാക്കി ഗ്യാസും ഓഫ് ചെയ്ത് വാതിലെല്ലാം അടച്ച് കുറ്റിയിട്ട് ബഡ് റൂമിൽ കയറുമ്പോൾ സമയം പതിനൊന്നോടടുക്കും ‘അപ്പഴും ചേട്ടൻ ഉറങ്ങാതെയി രിക്കയാണെങ്കിൽ എൻ്റെ ജോലി വീണ്ടും കൂടും .അല്ല എന്നുണ്ടെങ്കിൽ ഞാൻ പതിയെ കണ്ണടക്കും….”
“എന്താ ഇതൊന്നും ജോലിയല്ലെ “
എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ മൈക്കും കയ്യിൽ പിടിച്ചു നിൽക്കുന്ന ആ പെൺകുട്ടിയോട് സുജാത ചോദിച്ചു.
“എനിക്കും ജോലിയുണ്ട് “
മൈക്ക് നോക്കി സുജാത ആ രണ്ടു വാക്കുകൾ പറയുമ്പോൾ അതിന് വല്ലാത്തൊരു ഗാംഭീര്യമുണ്ടായിരുന്നു
എത്ര നിമിഷങ്ങൾ എടുത്തു എന്നറിയില്ല. കാട്ടു തീ പോലെയാണ്എ നിക്കും ജോലിയുണ്ട് #സുജാത സോഷ്യൽ മീഡിയയിൽ കത്തി കയറിയത് …….
എനിക്കും ജോലിയുണ്ട്…… പതിനായിരകണക്കിന് വീട്ടമ്മമാർ അതേറ്റു പറഞ്ഞ് മുന്നോട്ട്വ ന്നു കൊണ്ടായിരുന്നു……….. എന്തൊക്കെയൊ പറയാൻ ബാക്കി വച്ചത് പറഞ്ഞു തീർക്കാനുള്ള വല്ലാത്തൊരാവേശത്തോടെ
♡♡♡♡♡♡♡♡♡(