എന്റെ കൈവശം ഒരു വീഡിയോ ക്ലിപ്പ് ഉണ്ട്. പച്ചക്ക് പറഞ്ഞാൽ കഴിഞ്ഞ മാസം നമ്മൾ കോളേജിൽ നിന്നും ടൂർ പോയപ്പോൾ നീ പോലും അറിയാതെ, ഞാൻ എടുത്ത നിന്റെ ബാത്‌റൂം ദൃശ്യം……….

Spoiler Alert Forensic Report CCTV Climax Twist തുടങ്ങിയ ക്‌ളീഷേ പ്രയോഗങ്ങളെ പിന്തുടരാതെ ദൃശ്യത്തിനൊരു പര്യവസാനം എഴുതുവാൻ ഉള്ള എന്റെ എളിയ ശ്രമം

Story written by Darsaraj.R. Surya

കഥാസാരം 👇

ജോർജ് കുട്ടിയും കുടുംബവും ഇനിയെങ്കിലും വരുൺ കൊലക്കേസിന്റെ പേരിൽ “ഭയപ്പാട്” ഇല്ലാതെ ജീവിക്കണം. അങ്ങനെ സംഭവിക്കണമെങ്കിൽ വരുണിന്റെ മാതാപിതാക്കൾ, പ്രേത്യകിച്ച് ഗീത പ്രഭാകർ മേൽപറഞ്ഞ കേസ് പാടെ ഉപേക്ഷിക്കണം……

But How????????????????????????

ഈ ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള എന്റെ യാത്ര,അഡ്വക്കേറ്റ് ലാൽ കൃഷ്ണയിലൂടെ നിങ്ങളിലേക്ക്……………………..

**************************

ജോർജ് കുട്ടിയുടെ മൂത്തമകൾ അഞ്ജുവും വരുണും ആദ്യമായി പരിചയപ്പെടാൻ ഇടയായ Nature Club പ്രോഗ്രാമിന് ഏതാണ്ട് 9 മാസം മുമ്പുള്ള ഒരു വെള്ളിയാഴ്ച്ച ദിനം…..

ഹായ് ഷാനിഫ……..

ഏയ് വരുൺ?????? എന്താ ഇവിടെ???

ഏയ്, വെറുതെ…..ഇവിടെ അടുത്ത് എന്റെ ഒരു കസിൻ ഉണ്ട്. അവനെ കണ്ട് ഇറങ്ങിയപ്പോഴാ തന്റെ വീട് ഈ ഭാഗത്ത്‌ ആണല്ലോ എന്നോർത്തത്.എപ്പോഴും നമ്മൾ കോളേജിൽ വെച്ചല്ലേ കാണാറ്.എങ്കിൽ പിന്നെ ഇന്നത്തെ കണ്ടുമുട്ടൽ തന്റെ വീട്ടിൽ വെച്ചാവട്ടെ എന്ന് ഞാനും കരുതി…..അത് പോട്ടെ,എവിടെയാ നിന്റെ ഉമ്മയും ബാപ്പയുമൊക്കെ?? വരുന്ന വഴി അനിയൻ ബാറ്റും കൊണ്ട് ഗ്രൗണ്ടിലേക്ക് പോകുന്നത് കണ്ടു.

ആ അവന് ക്രിക്കറ്റ്‌ എന്നാൽ പ്രാന്താണ്.ഏത് നട്ടുച്ചക്ക് കൂട്ടുകാരന്മാർ വിളിച്ചാലും ബാറ്റും എടുത്ത് ഓടും..ഉമ്മയും ബാപ്പയും ഒരു നിക്കാഹിനു പോയേക്കുവാ.ഞാൻ നിസ്കരിക്കാൻ ആയിട്ട് പായ വിരിക്കാൻ തുടങ്ങുക ആയിരുന്നു.എന്തായാലും വരുൺ ഇരിക്കൂ,കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ ??? വീട് എങ്ങനെ കണ്ടുപിടിച്ചു??? ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല കേട്ടോ…..

വീടൊക്കെ കണ്ടു പിടിച്ചു… എനിക്ക്…….. ആ… എന്താ പറയുക… ആ, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് തന്നോട്………

കേട്ട് കഴിഞ്ഞ് താൻ ഒച്ച വെക്കുകയോ ടെൻഷൻ ആവുകയോ ചെയ്യരുത്…

എന്താ വരുൺ???? എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.എന്താ കാര്യം????

വേറൊന്നുമല്ല………എന്റെ കൈവശം ഒരു വീഡിയോ ക്ലിപ്പ് ഉണ്ട്. പച്ചക്ക് പറഞ്ഞാൽ കഴിഞ്ഞ മാസം നമ്മൾ കോളേജിൽ നിന്നും ടൂർ പോയപ്പോൾ നീ പോലും അറിയാതെ, ഞാൻ എടുത്ത നിന്റെ ബാത്‌റൂം ദൃശ്യം. നിർഭാഗ്യവശാൽ നിന്റെ കുളി കാണാൻ വേണ്ടി ഞാൻ ചെയ്‌ത ആ വീഡിയോ റെക്കോർഡിൽ, പതിഞ്ഞത് ആവട്ടെ പാഡ് മാറ്റുന്ന നിന്നെയാണ്. പക്ഷെ തല്ക്കാലം ആ വീഡിയോ എനിക്ക് ഉപകരിക്കും.ആർ ത്തവം അശുദ്ധി അല്ലല്ലോ ശുദ്ധി അല്ലേ??? എന്നേയും നിന്നെയുമൊക്കെ ഈ ലോകം കാണിച്ച ശുദ്ധി….

ഏയ് Nooooo…..You????????? You B asturd………

എങ്ങനെയാടാ ദ്രോഹി നിനക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയുന്നത്?????

വരുൺ………..ഞാൻ നിന്റെ കാലുപിടിക്കാം,പ്ലീസ് ഒന്ന് ഡിലീറ്റ് ചെയ്യൂ ആ വീഡിയോ …..പ്ലീസ്… ഇല്ലെങ്കിൽ ഞാൻ ഒച്ച വെച്ച് ആളെ കൂട്ടും…. ഇറങ്ങി പോ എന്റെ വീട്ടിൽ നിന്നും…

ഷാനിഫ,വല്യ ബഹളവും ഒച്ചപാടൊന്നും വേണ്ട.ഈ പരിസരത്തൊന്നും തൊട്ടടുത്ത് വീടുകൾ ഇല്ല എന്നത് മറക്കണ്ട…മര്യാദക്ക് എന്റെ ആഗ്രഹത്തിന് വഴങ്ങിയാൽ ഈ വീഡിയോ ദാ ഇവിടെ വെച്ച് ഈ വരുൺ ഡിലീറ്റ് ആക്കും. അതല്ല അഭ്യാസം എടുക്കാൻ ആണ് പ്ലാൻ എങ്കിൽ നീയും നിന്റെ കുടുംബവും നാറും…

ഏയ് വരുൺ, പ്ലീസ്….ഞാൻ നിന്റെ ക്ലാസ്സ്‌മേറ്റ് അല്ലേടോ?? തനിക്ക് എങ്ങനെ തോന്നുന്നു ഇത്ര ക്രൂരമായി പെരുമാറാൻ??? നിനക്കും ഇല്ലേ ഒരമ്മ???

ഷാനിഫ, ഈ നിസ്കാരസമയത്ത് വെറുതെ ഓരോ സിംപതി പറഞ്ഞ് സമയം കളയണ്ട.വേറെ ഒന്നും ആലോചിക്കേണ്ട, നിന്റെ ഈ വീഡിയോ പുറം ലോകം കണ്ടാൽ നീ എങ്ങനെ ഈ സമൂഹത്തിൽ ജീവിക്കും????? പോട്ടെ,നിന്റെ ബാപ്പയും ഉമ്മയും എങ്ങനെ പുറത്തിറങ്ങും?? അത് കൊണ്ട് നല്ല കുട്ടി ആയി ഞാൻ പറയുന്നത് കേൾക്ക്…………

വരുണിന്റെ ഭീഷണിക്ക് മുന്നിൽ അധിക നേരം പിടിച്ചു നിൽക്കാൻ ഷാനിഫക്ക് ആയില്ല.നിസ്കാര പായയിൽ കിടത്തി, പട്ടാപകൽ ആ പെൺകുട്ടിയെ വരുൺ മൃഗീയമായി റേ പ്പ് ചെയിതു.തന്റെ ഭാവിയെ ഓർത്ത് ഒന്ന് നിലവിളിക്കാൻ പോലും ആവാതെ,ആ പാവം നിസ്കാര പായയിൽ പടച്ചോനെ വിളിച്ച് ഏങ്ങി ഏങ്ങി കരഞ്ഞു…….

കൃത്യം 2 ദിവസത്തിന് ശേഷം സമനില തെറ്റിയ ആ പെൺകുട്ടി “വരുൺ” എന്ന് മാത്രം ഒരു പേപ്പറിൽ എഴുതി വെച്ചിട്ട് മണ്ണെണ്ണ ഒഴിച്ച് സ്വയം എരിഞടങ്ങി…….

ഒടുവിൽ പോലീസ് വരുണിനെ കസ്റ്റഡിയിൽ എടുത്തു.വൈകാതെ ആ കേസ് കോടതി വരെ എത്തി.ഷാനിഫയുമായി തനിക്ക് ക്ലാസ്സ്‌മേറ്റ് എന്നതിനപ്പുറം യാതൊരു ബന്ധവും ഇല്ല എന്ന് ഉറച്ചു പറഞ്ഞ വരുണിനായി, ഗീത നല്ലൊരു അഡ്വക്കേറ്റിനെ തന്റെ മകനെ രക്ഷിക്കാൻ കോടികൾ ഇറക്കി നിയോഗിച്ചു…..

അഡ്വക്കേറ്റ് ലാൽ കൃഷ്ണ

🔥LK(Licence to kill )🔥

ഒടുവിൽ വരുൺ മരിക്കുന്നതിനും ഏതാനും ദിവസങ്ങൾക്ക് തൊട്ട് മുമ്പ്, ആ കേസിന്റെ വിധി വന്നു.ഷാനിഫക്ക് വരുണിന്റെ സ്വത്തിലും പണത്തിലും ആയിരുന്നു നോട്ടമെന്നും, ഒടുവിൽ വരുണിന് ക്ലാസ്സിലെ തന്നെ മറ്റൊരു പെൺകുട്ടിയുമായി അടുപ്പം ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവൾ സ്വയം ആത്മ ഹത്യ ചെയ്‌തതായി കോടതിയിലെ ഓരോ ചാർജ്ഷീറ്റ് ഫയലുകളെ പോലും പോലും വിശ്വസിപ്പിക്കുന്ന തരത്തിൽ കള്ളകഥ ഉണ്ടാക്കി ലാൽ കൃഷ്ണ വാദിക്കാൻ തുടങ്ങി….

നിറകണ്ണുകളോടെ ഷാനിഫയുടെ ബാപ്പ ഉസ്മാൻ ആ കോർട്ടിൽ നിന്ന് നെഞ്ചിൽ കൈ അമർത്തി പറഞ്ഞു….

“എനിക്ക് നീതി കിട്ടണം…..എന്റെ പൊന്നുമോൾ….വരുൺ എന്ന പക്കാ ക്രിമിനലിനാൾ കൊ ല്ലപ്പെട്ടു. അതാണ് സത്യം, അത് മാത്രമാണ് സത്യം “

കോടതിയിൽ സത്യം അല്ല, കുറ്റം ആണ് തെളിയിക്കേണ്ടത് മിസ്റ്റർ ഉസ്മാൻ ……

ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാക്കണം…”വാദിക്ക് മാത്രം കിട്ടേണ്ട സൗഭാഗ്യം അല്ല നീതി, പ്രതി എന്ന് ആരോപിക്കപ്പെടുന്ന ഓരോ പൗരനും കിട്ടേണ്ട മൗലികാവകാശങ്ങളിൽ ഒന്ന്… Its a Fundamental Right”

ഒടുവിൽ യാതൊരു ദയയും ഇല്ലാതെ ലാൽ കൃഷ്ണ,ഷാനിഫയുടെ കുടുംബത്തെ നിസ്സഹായരാക്കി വരുണിനെ കേസിൽ നിന്നും രക്ഷിച്ചു……..

നന്ദി ലാൽ കൃഷ്ണ. എന്റെ മോന്റെ ജീവിതം തിരിച്ചു തന്നതിൽ……

ഗീതയും പ്രഭാകറും കൂടി ലാൽ കൃഷ്ണയെ നോക്കി കൈകൂപ്പി….

ലാൽ കൃഷ്ണ വരുണിന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു.

“എന്റെ കക്ഷികൾ എല്ലാം നിരപരാധികൾ ആണ്. വിധി പറയുന്ന ദിവസം വരെ”

“ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല”

മാധവാ മഹാദേവാ……………..🙏…………………

യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ നിന്നും രക്ഷപ്പെടുത്തി ഇല്ലാതാക്കുന്ന ലാൽ കൃഷ്ണയുടെ അടുത്ത ഇര ഐ.ജി യുടെ മകൻ അയ വരുൺ പ്രഭാകർ തന്നെയായിരുന്നു….

പക്ഷെ പതിവിന് വിപരീതമായി വരുൺ, ലാൽ കൃഷ്ണ തന്റെ സ്വതസിദ്ധമായ നീതി നടപ്പിലാക്കുന്നതിനു മുന്നേ കൊ ല്ലപ്പെട്ടു…………………………..

**********************************

7 വർഷങ്ങൾക്ക് ശേഷം

ഹലോ……ലാൽ കൃഷ്ണ??? ഓർമ്മയുണ്ടോ? ഞാൻ ഗീത ആണ്. മുൻ ഐ.ജി.

ആ ഓർമ്മ ഉണ്ട് മാഡം ……

പണ്ട് എന്റെ മോനെ ഒരു കള്ള കേസിൽ നിന്നും രക്ഷിച്ചത് താൻ ആണ്. പക്ഷെ അവൻ ഇന്ന് ഞങ്ങളോടൊപ്പം ഇല്ല.അറിഞ്ഞു കാണുമല്ലോ എല്ലാം ??? എന്റെ മോന്റെ മരണം ഇനി ആരും അന്വേഷിക്കില്ല. കാരണം നീതിപീഠത്തെ പോലും ആ ജോർജ്കുട്ടി, അവനിലെ നാലാം ക്ലാസ്സ്കാരന്റെ ബുദ്ധി കൊണ്ട് വട്ടം കറക്കി….

ഒരമ്മയുടെ 7 വർഷത്തെ വൃതം ആയി കണ്ട് താങ്കൾ എന്റെ മോന്റെ ആത്മാവിന് വേണ്ടി എങ്കിലും ആ ജോർജ് കുട്ടിയെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം. എന്റെ ഡിപ്പാർട്ട്മെന്റ് പോലും തോൽവി സമ്മതിച്ച ഈ വേളയിൽ ഞങ്ങൾക്ക് ലാൽ കൃഷ്ണ അല്ലാതെ വേറൊരു ഓപ്ഷൻ ഇല്ല… കൈ വിടരുത്…………

രൗദ്രം നിറഞ്ഞ ചിരിയോടെ ലാൽ കൃഷ്ണ പറഞ്ഞു…..

ഞാൻ ഈ കേസ് ഏറ്റെടുക്കാം. പക്ഷെ അതിനു മുന്നേ എനിക്ക് നിങ്ങളെ നേരിട്ട് കണ്ട് ഒന്ന് സംസാരിക്കണം…………………….

പിറ്റേ ദിവസം………..

ഇരിക്കൂ,,,

അപ്പോൾ അധികം മുഖവുര ഇല്ലാതെ ഞാൻ കാര്യത്തിലോട്ട് കടക്കാം…

‘ഒരമ്മയോട് ഒരിക്കലും പറയാൻ പറ്റാത്ത ചില വാക്കുകൾ ഒരുപക്ഷെ ഞാൻ ഇപ്പോൾ ഉപയോഗിച്ചേക്കാം’…..പക്ഷെ സത്യത്തെ നിങ്ങൾ അംഗീകരിച്ചേ മതിയാവൂ…

നിങ്ങളെക്കാൾ ഞാൻ ഓർക്കുന്നു,പണ്ട് നിസ്കാരപായയിൽ കിടത്തി നിങ്ങളുടെ മകൻ വരുൺ ക്രൂരമായി റേ പ്പ് ചെയ്ത ഷാനിഫ എന്ന പെൺകുട്ടിയെ……അന്ന് ആ ഫയൽ പഠിക്കുന്നതിന്റെ ഭാഗമായി ഞാൻ വരുണിനെ രഹസ്യമായി പിന്തുടർന്നു. അവന്റെ ലാപ് ടോപ് പാസ്സ്‌വേർഡ്‌, യാത്രകൾ, കൂട്ടുകാർ, ലഹരി വസ്തുക്കൾ…..അങ്ങനെ അവനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞാൻ കളക്ട് ചെയ്‌തു…….

To Be Frank…….

“He is 100% an Incest Guy”

What???????????????

മിസ്റ്റർ ലാൽ കൃഷ്ണ, അനാവശ്യം പറയരുത്……………

ഗീത പ്രഭാകർ, നിങ്ങൾ അലറിയിട്ട് കാര്യമില്ല. നിങ്ങൾ ഡ്യൂട്ടിക്ക് പോവാൻ നേരം യൂണിഫോം മാറുന്ന രംഗം വരെ,നിങ്ങളുടെ മോൻ വീഡിയോ ആക്കി ലാപ്പിൽ സൂക്ഷിച്ചിരുന്നു…….

“He was a mother f ucker criminal”

Nooooooooooooooooo………………Never……

Mind your words Mister LK

ഇല്ല മാഡം,മു ലപാൽ തന്ന മാറിടത്തെ വരെ കാ മവെറിയോടുകൂടി നോക്കി കണ്ട വരുൺ എന്ന പക്കാ ക്രിമിനൽ മരിക്കേണ്ടവൻ തന്നെ ആയിരുന്നു.പാപം ചെയ്തവർ മരിക്കണം അതേ കാരണത്താൽ…..അതാണ് നീതി…..

എന്റെ വാക്കുകൾ നിങ്ങൾക്ക് വിശ്വാസം വരുന്നില്ല എങ്കിൽ വരുൺ കൊ ല്ലപ്പെടുന്നതിനു ഏതാനും ദിവസങ്ങൾക്ക് മുന്നേ അവൻ Incest Addicts എന്ന പേരിൽ ഉണ്ടാക്കിയ ഗ്രൂപ്പും അതിലെ ചാറ്റ് സ്ക്രീൻഷോട്ടുകളും നിങ്ങൾക്ക് പരിശോധിക്കാം………..

“അമ്മ” എന്ന് ആദ്യം കൂട്ടി വായിക്കാൻ പഠിപ്പിച്ച അധ്യാപിക മുതൽ ജീവൻ നൽകിയ ഉദരത്തിന്റെ അവകാശിയെ പോലും പ്രാപിക്കാൻ കാ മം മൂത്ത് നടന്ന പക്കാ ക്രിമിനൽ ആണ് കൊ ല്ലപ്പെട്ട വരുൺ……നിങ്ങളുടെ മകൻ

ഇനിയും ഈ പറഞ്ഞ വരുണിന്റെ ആത്മാവിന് വേണ്ടി,നിങ്ങൾക്ക് ജോർജ്കുട്ടിയേയും കുടുംബത്തേയും പിന്തുടരാൻ ആണ് പ്ലാൻ എങ്കിൽ നിങ്ങൾ ഒരമ്മ അല്ല….

കാരണം എന്റെ പോളിസി അനുസരിച്ച്, ജന്മം തന്ന അച്ഛൻ ആയാലും ജീവൻ കൊടുത്ത മകൻ ആയാലും കാ മകണ്ണോടുകൂടി അവളെ നോക്കിയാൽ മരണം ആണ് അവർക്കുള്ള ശിക്ഷ………….

*********************************

ശേഷം ഒത്തിരി വെറുപ്പോടെ ഗീത,തന്റെ ഭർത്താവിന്റെ നെഞ്ചിൽ ചാഞ്ഞോണ്ട് പറഞ്ഞു….

“പ്രഭാ.. അവൻ എന്റെ മോൻ ആയിരുന്നു എന്ന് പറയാൻ പോലും എനിക്ക് അറപ്പ് തോന്നുന്നു”………..

Close this Chapter right now……………..

******************************

ജോർജ് കുട്ടി, ഇനി നിങ്ങളും നിങ്ങളുടെ കുടുംബവും വരുണിന്റെ പേരിൽ ഭയന്ന് ജീവിക്കേണ്ട.ജോർജ് കുട്ടി പറയും പോലെ ഇനി നിങ്ങളുടെ വീട്ടിൽ മാത്രമല്ല ഈ നാട്ടിലും ഈ ചർച്ച കാണില്ല.പുതിയ സിനിമ സംരംഭം ഗംഭീര വിജയമാവട്ടെ………………….

നമുക്കും പ്രാർത്ഥിക്കാം, ക്ലാസ്സിക്കൽ ക്രിമിനൽ എന്ന് പോലീസ് വിശേഷിപ്പിച്ച അതേ ജോർജ്കുട്ടി ഒരു നാൾ ലോകം അറിയുന്ന ക്ലാസിക്കൽ ഫിലിം മേക്കർ ആയി മാറട്ടെ എന്ന്……..

“മാധവാ, മഹാ ദേവാ” 🙂

*****************************************

പ്രിയപ്പെട്ട സാറും മാഡവും അറിയാൻ,

സത്യത്തിൽ ഞാൻ നിങ്ങളെ നിരീക്ഷിക്കാൻ തുടങ്ങിയത്, നിങ്ങൾ എന്നെ നിരീക്ഷിക്കാൻ തുടങ്ങി എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ ആണ്… പക്ഷെ ശരിക്കും നിങ്ങൾ ആദ്യമേ നിരീക്ഷിക്കേണ്ടി ഇരുന്നത്,ആവശ്യത്തിനും അനാവശ്യത്തിനും എല്ലാ സൗഭാഗ്യങ്ങളും കൊടുത്ത് വളർത്തി എടുത്ത നിങ്ങളുടെ മകനെ ആയിരുന്നു……………

എന്ന്,

ജോർജ് കുട്ടി❣️

ഒപ്പ്

Related Posts

Leave a Reply

Your email address will not be published. Required fields are marked *