story written by Darsaraj R
ഞാൻ ഏട്ടന്റെ കാമുകി ആണോ അതോ ഭാര്യ ആണോ?
അതെന്താ മുത്തിന് ഇപ്പോൾ ഇങ്ങനെയൊരു സംശയം?
കൂടുതൽ ഒലിപ്പിക്കാതെ ചോദിച്ചതിന് മറുപടി പറ.
“ഞാൻ താലി കെട്ടിയ എന്റെ ഭാര്യ “
ആണല്ലോ? പിന്നെന്താ ഒരു കാമുകിയോടെന്ന പോലെ എന്നോട് ഈ അകലം കാണിക്കുന്നത് ?
നീ എന്താ ഉദ്ദേശിക്കുന്നത്? എനിക്ക് നിന്നോട് സ്നേഹം ഇല്ല എന്നാണോ?
ഏട്ടന് എന്നോട് സ്നേഹമുണ്ടോ ഇല്ലയോ എന്ന് എന്റെ ഈ പതിനൊന്ന് ചോദ്യങ്ങൾക്ക് ഉത്തരം തരുമ്പോൾ അറിയാം.
- ഏട്ടൻ എപ്പോഴെങ്കിലും എന്റെ കൈ പിടിച്ചോണ്ട് റോഡ് ക്രോസ്സ് ചെയ്തിട്ടുണ്ടോ? ഏതാണ്ട് 5 വർഷം മുമ്പ് കല്ല്യാണ പന്തലിൽ വെച്ച് എന്റെ കൈ പിടിച്ച് രണ്ട് കറക്കം കറങ്ങിയതാ എന്റെ നേരിയ ഓർമ്മ.
അത് പിന്നെ…നീ ചെറിയ കുട്ടി ഒന്നുമല്ലല്ലോ കൈ പിടിച്ച് ക്രോസ്സ് ചെയ്യിപ്പിക്കാൻ.
അവൾ ഒരു ചെറു പുഞ്ചിരിയോടുകൂടി ചോദ്യം തുടർന്നു.
- നമ്മൾ ഒരുമിച്ച് ഫോട്ടോക്ക് പോസ് ചെയുമ്പോൾ, ഏട്ടൻ എപ്പോഴെങ്കിലും എന്നോട് ചേർന്ന് നിന്നിട്ടുണ്ടോ?
ചേർന്ന് നിൽക്കാൻ Save the date ഒന്നുമല്ലല്ലോ?
നിസ്സഹായത നിറഞ്ഞ ചിരിയോടുകൂടി അവൾ വീണ്ടും ചോദ്യം തുടർന്നു.
- ഏട്ടൻ എപ്പോഴെങ്കിലും വീട്ടുകാരുടെ മുമ്പിൽ വെച്ച് സ്നേഹത്തോടെ എന്റെ പേര് വിളിച്ചിട്ടുണ്ടോ? എന്റെ നെറ്റിയിൽ ചുംബിച്ചിട്ടുണ്ടോ? അറ്റ്ലീസ്റ്റ് ഗൾഫിൽ പോകും നേരമോ നമ്മുടെ വിവാഹ വാർഷികത്തിനോ ജന്മദിനത്തിനോ?
നിനക്ക് തരാൻ ഉള്ളതൊക്കെ ഞാൻ കിടപ്പറയിൽ തരുന്നുണ്ടല്ലോ? പോരാഞ്ഞിട്ട് നെറ്റിയിൽ ഉമ്മ വെക്കുന്നതൊക്കെ അവർ കണ്ടാൽ എന്താ വിചാരിക്കാ?
അവർ കാണുമെന്ന് പേടിച്ചിട്ടാണോ കാറിൽ വെച്ച് നമ്മൾ ആദ്യമായിട്ട്?
അൽപ്പം ദേഷ്യം കലർന്ന സ്വരത്തിൽ അവൾ വീണ്ടും ചോദ്യം തുടർന്നു
- മറ്റുള്ളവരുടെ മുമ്പിൽ വെച്ച് എന്നെ കളിയാക്കുക അല്ലാതെ എപ്പോഴെങ്കിലും, ദാ ഇവളാണ് എന്റെ എല്ലാം എന്ന് വെറുതെ എന്നെ സുഖിപ്പിക്കാൻ എങ്കിലും ഒരു തവണ പറഞ്ഞിട്ടുണ്ടോ?
എന്തിനു പറയണം? എന്റെ മനസ്സിൽ നീ അങ്ങനെ തന്നെയാണല്ലോ?
മനസ്സിൽ?
ആഹാ…ആ പ്രയോഗം നന്നായിരിക്കുന്നു.
ഒരു നീർഘനിശ്വാസത്തിന്റെ അകമ്പടിയോടെ അവൾ പിന്നേയും ചോദ്യങ്ങൾ തുടർന്നു.
- ഒരു വിഷമഘട്ടം വരുമ്പോൾ “ഞാൻ ഉണ്ട് കൂടെ” എന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?
അത് പിന്നെ ഞാൻ.
തപ്പി തടയേണ്ട…ഇല്ല പറഞ്ഞിട്ടില്ല.
അവൾ പിന്നേയും ചോദ്യങ്ങൾ തുടർന്ന് കൊണ്ടേ ഇരുന്നു.
- ഏട്ടൻ എന്റെ കൂടെ കാണും. ഇല്ല എന്ന് ഞാൻ പറയുന്നില്ല. പക്ഷെ അത് എവിടേലും പോകുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം മാത്രം. പിന്നെ നടന്ന് പോകേണ്ട സ്ഥലം ആണെങ്കിൽ എന്നേയും കളഞ്ഞിട്ട് മുമ്പേന്ന് ഒറ്റ പോക്കാണ്. എപ്പോഴെങ്കിലും ഞാൻ കൂടെ ഉണ്ടോ എന്ന് തിരിഞ്ഞു നോക്കിയിട്ടുണ്ടോ?
ഞാൻ എന്തിന് തിരിഞ്ഞു നോക്കണം?ഭാര്യക്ക് എപ്പോഴും വഴി കാട്ടി ആവണം ഭർത്താവ്. ശരി അല്ലേ??
പുച്ഛ ഭാവത്തോടെ അവൾ പിന്നേയും ചോദ്യം തുടർന്നു.
- FB ഇല്ല എങ്കിൽ നമ്മുടെ എത്ര വിശേഷ ദിവസങ്ങൾ ഏട്ടന് കാണാതെ അറിയാം?
FB ഉള്ള സ്ഥിതിക്ക് ഈ ചോദ്യത്തിന് പ്രസക്തി ഇല്ല.
കരയണോ ചിരിക്കണോ എന്നറിയാതെ അവൾ അടുത്ത ചോദ്യം ചോദിച്ചു.
- ഏട്ടൻ എപ്പോഴെങ്കിലും ഉള്ള് തുറന്ന് വാരി പുണർന്ന് എന്നോട് I love u എന്ന് പറഞ്ഞിട്ടുണ്ടോ?
ഒരിക്കൽ പറഞ്ഞ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല.
ശങ്കരാടി ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ആ I love you ൽ വീണ് പോയതിൽ ഞാൻ ഇന്ന് ഖേദിക്കുന്നു.
അവൾ പിന്നെയും ചോദ്യങ്ങൾ തുടർന്നു.
- ഏട്ടൻ എന്താ എപ്പോഴും സിംഗിൾ ഫോട്ടോ മാത്രം എല്ലായിടത്തും പ്രൊഫൈൽ ഇടുന്നത്?
നമ്മൾ ആണുങ്ങളെ പോലെ അല്ല, നിങ്ങളുടെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ഇട്ടാൽ അത് ദുരുപയോഗം ചെയ്യപ്പെടും.
ആണോ? എന്തൊരു കരുതലാണീ മനുഷ്യൻ!!!
എന്നിട്ടാണോ ഇന്നലെ ജയന്തി ഇട്ട ടൈറ്റ് ടോപ്പിന്റെ, സൈഡ് പോസ് ഉണ്ടോന്നു ചോദിച്ച് ഇൻബോക്സിൽ ഇരക്കാൻ പോയത്?
അൽപ്പം സീരിയസോടുകൂടി അവൾ അടുത്ത ചോദ്യം ചോദിച്ചു.
- ഏട്ടൻ എപ്പോഴെങ്കിലും കിടപ്പറയിൽ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തന്നിട്ടുണ്ടോ? ഏട്ടന്റെ കാര്യം സാധിച്ചു കഴിയുമ്പോൾ Goodnight 🙏🏼.
“അശോകന് ക്ഷീണം ആവാം”
അവൾ ദേഷ്യത്തോടുകൂടി തുടങ്ങി എങ്കിലും വളരെ സൗമ്യമായി അവസാന ചോദ്യം ചോദിച്ചു.
- ഏട്ടൻ ഇട്ട ഏതേലും ഒരു ഷർട്ട് എപ്പോഴും കഴുകാതെ ഞാൻ സൂക്ഷിച്ചു വെക്കും. എന്തിനെന്ന് അറിയുമോ?
നീ മടിച്ചി ആയത് കൊണ്ട് 😃 അല്ലാതെ എന്താ?
അവൾ കൈ കൂപ്പി വന്ദിച്ചു.
പുറത്ത് നല്ല മഴ. പോരാഞ്ഞിട്ട് ഒടുക്കത്തെ തണുപ്പും. നീ ഈ PSC മോഡൽ ചോദ്യമൊക്കെ മാറ്റി വേറെ മൂഡിലോട്ട് വാ.
ആ ലൈറ്റ് ഓഫ് ആക്ക്. കാലാ കാലാ കാലങ്ങളായി നമ്മുടെ പൂർവ്വികരുടെ ചടങ്ങാ ഈ ഓഫ് ആക്കൽ.
പിന്നെ ഒരു കാര്യം,
എനിക്ക് നിന്നോട് ഒത്തിരി സ്നേഹം ഉണ്ട്. പക്ഷെ അത് ആളുകളെ കാണിച്ച് അളക്കാനും ബോധ്യപ്പെടുത്താനും ഉള്ളതല്ല.
ഇങ്ങോട്ട് നീങ്ങി കിടന്നേ….ഇന്ന് എന്തൊക്കെയാ എന്റെ മുത്ത് എനിക്ക് തരുന്നത്? പിള്ളേരെ അപ്പുറത്തെ റൂമിൽ ആക്കിയല്ലേ? ഗൊച്ചു ഗള്ളി.
വാ ഇങ്ങോട്ട്.
തൊട്ടു പോകരുത് എന്നെ.
“അശോകന് ക്ഷീണം ആവാമെങ്കിൽ ഭാര്യക്കും ആവാം”
അതിന് തുടങ്ങിയില്ലല്ലോ ഒന്നും?
ഇതൊരു തുടക്കം ആയിക്കോട്ടെ.
Good Night & Keep distance
☆☆☆☆☆☆☆☆☆
ഒരു മണിക്കൂറിനു ശേഷം.
അതേ…
വേണമെങ്കിൽ ഇനി മുതൽ ഞാൻ സ്നേഹം പ്രകടിപ്പിക്കാം കേട്ടോ. തണുപ്പ് വല്ലാണ്ട് കൂടുന്നു.
അയ്യോടാ.
തോക്ക് തരാം പക്ഷെ വെടി വെക്കരുത്.
പിന്നെ എന്തിനാ എനിക്ക് തൂക്കി ഇട്ടോണ്ട് നടക്കാൻ ആണോ തോക്ക്?
ഈ ചോദ്യം എന്നോടുള്ള സ്നേഹം പുറത്ത് കാട്ടാതെ ഉള്ളിൽ കൊണ്ട് നടക്കുന്ന ഓരോ നിമിഷവും ചിന്തിക്കൂ…
കുറ്റബോധത്താൽ അവൻ മുഖം തിരിച്ചു.
(NB: ഞാൻ നിന്റെ കൂടെ ഉണ്ട് എന്ന് ഒരു ഭർത്താവ്, ഭാര്യയോടും ഭാര്യ ഭർത്താവിനോടും പറയുമ്പോൾ കിട്ടുന്ന സംതൃപ്തിയോളം വരില്ല കിടപ്പറയിലെ ഒരു സർക്കസ്സും സർക്കാസവും )
ഈ പോസ്റ്റ് നിങ്ങൾക്ക് ഇഷ്ടമായാൽ “സ്നേഹമുള്ള ഭാര്യയോട് 11 ചോദ്യങ്ങൾ ” എന്ന വിഷയത്തിൽ കാണാം 😍.