ഒരു വിധത്തിലും സമ്മതിക്കില്ലെന്ന് കട്ടായം പറഞ്ഞ ഇരുവീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ച് അവർ ഒരിക്കൽ ഒരുമിക്കാൻ തീരുമാനിച്ചു….

Story written by Shafeeque Navaz

നാട്ടിലേക്ക് തിരിയ്ക്കുമ്പോൾ മനസ്സിൽ മുഴുവൻ അവളായിരുന്നു…
അവൾ നഷ്ട്ടപെടുമോ……?

എമറൈറ്സ് ഫ്‌ളൈറ്റിൽ നിന്നും സുന്ദരികൾ വെച്ചുനീട്ടിയ മദ്യം നുകർന്നതും മാറ്റിവെച്ച ഹഫ്സയുടെ മുഖം മനസ്സിലേക്ക് ഓടിയെത്തി.

അല്ലങ്കിൽ ഇത്രപെട്ടെന്ന് ഇപ്പോൾ നാട്ടിൽ പോകേണ്ട കാര്യമില്ല….

അമ്മയ്ക്ക് അവനെയൊന്ന് കാണണമെന്നും. ഉടനെ വരണമെന്നും കുറച്ചുനാൾ മുൻപ് പറഞ്ഞപ്പോൾ ജോലിതിരക്കും ലീവില്ലന്നുള്ള കള്ളവും പറഞ്ഞത് അമ്മ ഒഴിച്ചുള്ള വീട്ടുകാർ എതിർത്ത “അവളെ” സ്വന്തമാക്കാൻ കുറച്ച് പണം ശേഖരിക്കുന്ന തിരക്കുകൊണ്ട…

കോളേജ് ഇടനാഴിയിലെ കണ്ടുമുട്ടലിലെ പരിചയവും… എന്നും ബസ് യാത്രയിലെ പരിജയം പുതുക്കലും അവരെ ഏറെ നാളത്തെ സൗഹൃദത്തിൽ നിന്ന് പ്രണയത്തിലേക്ക് അടുപ്പിച്ചു.

നാല് വർഷത്തെ പ്രണയംതന്നെ ഒരുപാട് പരീക്ഷണങ്ങൾ ഏറ്റുവാങ്ങിയ മുന്നോട്ട് പോയത് ഒരു വിധത്തിലും സമ്മതിക്കില്ലെന്ന് കട്ടായം പറഞ്ഞ ഇരുവീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ച് അവർ ഒരിക്കൽ ഒരുമിക്കാൻ തീരുമാനിച്ചു…

പക്ഷെ അവളെ സ്വന്തമാക്കാൻ അവൻ ഇനിയൊരു കടമ്പകൂടെ കടക്കണമെന്ന ഈശ്വരന്റെ വിധിയാ രെജിസ്റ്റർ വിവാഹത്തിന് തൊട്ടുമുമ്പ്‌ അവൾക് ഉണ്ടായ വിട്ടുമാറാത്ത തലവേദന…

കൈ ഒഴിഞ്ഞ ഡോക്ടർമാർ പറഞ്ഞ അവസാന പ്രതീക്ഷ ഒരു പരീക്ഷണം നടത്തി ഒരത്ഭുതം സംഭവിക്കണം എന്നുതന്നെയാണ്… ബന്ധുക്കൾ എല്ലാം അവളെ കൈ ഒഴിഞ്ഞതോടെ മനസ്സുമടുക്കാതെ ആ പ്രതീക്ഷയും നെഞ്ചിലേറ്റി കടൽ കടക്കുമ്പോൾ ഭീമമായൊരു തുക അവനെ വേട്ടയാടിക്കൊണ്ടിരുന്നു….

ചുറ്റുമുള്ളവർക്കുമുന്നിൽ കൈനീട്ടുവാനുള്ള ദുരഭീമാനാമാണ് കൂട്ടുകാരൻ കൊടുത്ത വിസ ആറുമാസങ്ങൾക്ക് മുൻപ് അവനെ ദുബായിൽ എത്തിച്ചത്.. കൂട്ടുകാരൻ തന്നെകമ്പനി മാനേജർ ആയതുകൊണ്ടാണ് നല്ലൊരു തുക അവനു മാസ വരുമാനമായി കിട്ടിയതും….

എന്ത് കിട്ടിയിട്ട് എന്തിനെന്നുള്ള അവന്റെ ചിന്തയിലും അവളെ കിട്ടണമെന്നുള്ള പ്രാർത്ഥനകളായിരുന്നു…. അത്രമേൽ അവൻ അവളെ സ്നേഹിക്കുന്നതിലുപരി അവൾ അവനെ സ്നേഹിച്ചിരുന്നു….

മറ്റുള്ളവർ തകർക്കാൻ ശ്രെമിച്ചിട്ടും അടരാതെ നിന്ന ആ സ്നേഹത്തിന് ഒരവസാനം എന്നപോലെയാണ് ഇന്ന് രാവിലെയുള്ള അവളുടെ ഡോക്ടറിന്റെ ഫോണിൽ നിന്നും “ഇനിയൊരു അത്ഭുതവും സംഭവിക്കാനില്ല “നന്ദു” നീ ഇനി അവളുടെ അരികിൽ വേണം എന്നുള്ള തിരികെ വിളിയാണ്.. വലിയവില കൊടുത്തുള്ള ഈ ഫ്ളൈറ്റിലെ എല്ലാം നഷ്ട്ടപെട്ടവന്റെ ഈ ഇരുത്തം..

ഏർപോർട്ടിൽ നിന്നും ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ ഒരുവട്ടം കൂടിയെങ്കിലും അവളെന്നെ ഡാ….നന്ദു എന്നൊന്ന് വിളിക്കണമെന്ന നിസാര മോഹം മാത്രമാണ് അവൻ ഒരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടിയ മനസ്സിന് ഉണ്ടായ ഒരേ യൊരാഗ്രഹം..

വൈകിയെത്തിയ സമയം അവളെ കാണാനുള്ള വേഗതയിൽ നേഴ്സിനോട് റൂം നമ്പർ ചോദിച്ച് അവിടെ ചെല്ലുമ്പോൾ കൈ ഒഴിഞ്ഞ ഡോക്ടർമാർ തന്റെ ഇരുകയ്യും ചേർത്തുപിടിച്ച് .. “നന്ദു”…ഇനിയൊരു അത്ഭുതവും സംഭവിക്കാൻ ഇല്ല എന്ന് പറഞ്ഞുതുടങ്ങിയതും അവന്റെ ഉള്ളം തകർന്നുപോയി… ആ അത്ഭുത കഴിഞ്ഞ ദിവസം സംഭവിച്ചു “ഡാ.. നിനക്ക് നിന്റെ “പെണ്ണിനെ തിരികെ കിട്ടി ” എന്നുംകൂടെ കുട്ടി ചേർത്ത് ഡോക്ടർ പറഞ്ഞു..

“അതെ അതുതന്നെ ദൈവത്തിന്റെ കരങ്ങൾ “

മരണത്തിനും അവൾക്കും ഇടയിലുള്ള ദൂരം ദൈവം ലേശം കൂട്ടി വെച്ചു.. അതെ അവളുടെ അസുഖം പൂർണമായും മാറി, ഒരുവിദഗ്‌ധ ചികിത്സക്കും വിധയ മാകാതെ ഇത് നീ തന്നെ അവളോട് പറയണമെന്ന് പറഞ്ഞ് ഡോക്ടർ അവളുടെ അരികിലേക്ക് പറഞ്ഞയക്കുമ്പോൾ സന്തോഷത്തിന്റെ തിരമാലകൾ അവന്റെ ഇടനെഞ്ചിൽ തട്ടി ഇശ്വരനോടുള്ള നന്ദി കണ്ണുകൾ പ്രേകടിപ്പിച്ചു തുടങ്ങീരുന്നു…

നിറഞ്ഞൊഴുകിയ കണ്ണുനീരുമായി സന്തോഷത്തിന്റെ അതിർവരമ്പുകൾ താണ്ടി ഹഫ്സയുടെ അരികിലേക്ക് “നന്ദു അവര് ഒരുമിച്ചുകണ്ട സ്വപ്നങ്ങളുമായി ഓടിയെത്തി “അവളെ വാരി പുണർന്നു”

Related Posts

Leave a Reply

Your email address will not be published. Required fields are marked *