ഓർമ്മകൾ ഒരിക്കലും അവസാനിക്കില്ല ഇനി പോയില്ലെങ്കിൽ എന്റെ കമ്പനി….

പശി

Story written by Uthara Harishankar

അപ്പാ വിശക്കുന്നു… ചൊറിയൻ ചേമ്പ് പുഴുങ്ങിയത് അല്ലാതെ വേറെ …!!!

അമ്മയുടെ കൈപ്പതിക്കുളിൽ അവന്റെ വാക്കുകൾ ഉടഞ്ഞു പോയി

ഇറ്റ് വീഴുന്ന മഴത്തുള്ളികൾ അയാളുടെ കണ്ണുകളിൽ നോക്കി

ഒറ്റയാലും എടുത്തു പൊക്കി,

മുണ്ട് അഴിച്ചുടുത്തു അയാൾ ഊത്ത പിടിക്കാൻ ഇറങ്ങി കൂടെ ആ പയ്യനും

പൊട്ടിവീണ സൂര്യനെ പോലെ വല്യ ബ്രാലിനു ചുറ്റും തിളക്കം കണ്ടു ആ കുട്ടി പൊട്ടി ചിരിക്കാൻ തുടങ്ങി

അയാളപ്പോൾ വിരൽ ചുണ്ടോടു ചേർത്ത് മിണ്ടരുത്ന്ന് വിലക്കി

ആ ഒറ്റ ഞൊടിക്കിടയിൽ ബ്രാൽ ചെളിയിലേക്ക് ഊളയിട്ടു… അയാൾ നിരാശനായി അവനെ മിഴിച്ചു നോക്കി

അവന്നപ്പോൾ ഉത്സാഹത്തോടെ ചോദിച്ചു… അപ്പോൾ പിള്ളേര് പിടുത്തക്കാരെ പോലെ വല്യ ആളുകളെ തട്ടി കൊണ്ടു പോകുന്നവരും ഉണ്ടോ അപ്പ…? പാവം കുഞ്ഞുങ്ങൾ നല്ല രസമില്ലേ പക്ഷെ അവരുടെ അമ്മ എവിടെ പോയി…? നമ്മുടെ കുഞ്ഞോളെ കൊണ്ടു പോയത് പോലെ മുത്തി കൊണ്ടുപോയതാ…സംശയത്തോടെ മുടിയിൽ വിരൽ ചുഴറ്റി അവൻ ആർദ്രമായി ചോദിച്ചു

അയാൾ അതു കേട്ടില്ല… കൊയ്തു ഉത്സവത്തിന്റെ തിരക്കിൽ കാണാതെ പോയ കുഞ്ഞോളെ തിരയുകയായിരുന്നു അയാളുടെ മിഴികൾ…!!!

ഊത്ത പിടുത്തം ഉത്സവമല്ല, കുറ്റകരമാണ്… ഒന്ന് കാത്താൽ ഇരട്ടി യായി തിരിച്ചു പിടിക്കാലോല്ലേ?

****************

എടാ നീ burning dietary ട്രൈ ചെയ്തു നോക്ക്… വണ്ണം കുറയും….വൈകിട്ട് ആറുമണി കഴിഞ്ഞാൽ പിന്നെ വെളുപ്പിന് ആറു ആകാതെ ഭക്ഷണം കഴിക്കരുത്… പറ്റുമോ?

പിന്നെ ഇല്ലാതെ വണ്ണം കുറയ്ക്കാൻ എന്ത് തേങ്ങ വേണമെങ്കിലും ചെയ്യാം

അല്ലെങ്കിലും പട്ടിണി കിടക്കുന്നത് നിനക്ക് ശീലം ആണല്ലോ… കള്ള ചിരിയോടെ അവനെ നോക്കുമ്പോൾ നേർത്ത നനവ് പടർന്ന കണ്ണുകൾ വല്ലാതെ ഉള്ളം കലക്കി അതു ഞാൻ മസ്സിലാക്കിയില്ല എന്ന ഭാവത്തിൽ വീണ്ടും തുടർന്നു ഓ ഒന്നും അറിയാത്ത പോലുള്ള ഒരു നിൽപ്പ്…!!!

എന്താടാ…?കൈപ്പുള്ള ഓർമയിൽ ചുരുളുന്ന അവൻ ദീനമായി എന്നെ ഒന്ന് നോക്കി

എടാ നമ്മൾ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ കഞ്ഞി പുരയിൽ ഒളിച്ചു നിൽക്കുന്നത് ഓർമ്മയുണ്ടോ..?

കള്ള ചിരി മുഖത്തു ഒളിപ്പിച്ചു അവൻ എന്നെ നോക്കി…ചെമ്പത്തി ആണോ…?

വോ തന്നെ… അപ്പോൾ പട്ടിണി കിടന്നത് ഓർമയുണ്ടല്ലോ…?

പിന്നല്ലാതെ… അവളിപ്പോ എവിടെ ആണോ പോലും… ശേ എന്നാലും നമ്മൾ എന്ത് മണ്ടന്മാർ ആണല്ലേ?

നമ്മളോ… നീ?

ആണ്… ഞാൻ തന്നെ… എടാ റൂബിക്ക വാങ്ങാൻ നിൽക്കുമ്പോൾ നീ അവളെ കാണണം നല്ല രസമാണ്… ആ മാവിന്റെ ചോട്ടിൽ കിണിഞ്ഞു വീഴുന്ന വെയിൽ ചെമ്പൻ മുടിയിൽ തട്ടുമ്പോൾ ഉണ്ടല്ലോ…???

ഉവ്വ് തട്ടും പിന്നെ മുട്ടും…എന്റെ പൊന്നേടാവേ പേര് എന്താണ് ന്ന് അറിയാത്ത… ക്ലാസ്സ്‌ ഏതാണ് ന്ന് പോലും അറിയാത്ത ചെമ്പിച്ച മുടികൾ ഉള്ളോണ്ട് ചെമ്പത്തി ന്ന് വിളിക്കുന്ന നമ്മുടെ കഥനായികാ… ഉച്ച കഞ്ഞി വീട്ടിനു കൊണ്ടുവരുന്ന ആളെ പ്രേമിക്കൂ ന്ന് ആരോ പറഞ്ഞു കേട്ട്… ഒളിച്ചും പാത്തും പോയി കഞ്ഞി വാങ്ങിച്ചവൻ അല്ലേടാ നീ…അങ്ങനെ വൈകി ചെന്ന ചില ദിവസം പട്ടിണിയും ആയിട്ടുണ്ട്…!!!

എന്ത് രസമായിരുന്നു അല്ലെ… അങ്ങനെ കഞ്ഞി കിട്ടാത്ത ദിവസം ആ വാര്യരുടെ പറമ്പിൽ ചാമ്പക്ക മോഷ്ടിക്കാൻ കയറുന്നത്… ഒരിക്കൽ കൂഴചക്ക പ്ലാത്തെന്നു തന്നെ തുരന്നു കഴിച്ചിട്ട് ആ വാര്യസ്യര് ഓടിച്ചതും… ഹോ നീ ഓർക്കുന്നുണ്ടോ…?

ഇല്ലടാ ഓർക്കാറില്ല… കമ്പനിയിലെ ആ മുബൈകാരി കൊച്ചു ചോദിച്ചു

Forehead mark എന്താണെന്നു…?ഫൈറ്റ്റിംഗ് ന്ന് ഞാനും വച്ചു കാച്ചി…,അതും ഒരു യുദ്ധം തന്നെ ആയിരുന്നു അല്ലെ?ആ കാലം ഒക്കെ ആണ് കാലം… ഡേയ് എനിക്കു എഴുതി തന്ന ഓട്ടോഗ്രാഫ് ഓർക്കുന്നുണ്ടോ

“പഠിച്ചു വല്യ നിലയിൽ എത്തുമ്പോൾ താഴെത്തെ നില വാടകയ്ക്ക് തന്നമെന്നു”

പിന്നെ ഓർക്കാതെ എന്റെ ഫ്ലാറ്റിന്റെ വാടക കിട്ടുമ്പോൾ ഓർക്കാറുണ്ട്…ആരുടെയോ ഒക്കെ ക്ലാസ്മേറ്റ്സ് അല്ലെ അവരും…!!!

പക്ഷെ അതിലും മികച്ചത് വേറെ ഒന്നാണ്…

“മുളക് is എരിച്ചിൽ എരിച്ചിൽ is കരച്ചിൽ കരച്ചിൽ is മാർച്ചിൽ “

ഹോ അന്ന് തമാശ ആയിരുന്നു… ഇന്നിപ്പോൾ മാർച്ച്‌ ൽ അക്കൗണ്ട് സെറ്റ് ആക്കുമ്പോൾ സത്യത്തിൽ കരച്ചിൽ വരുന്നെടാ സ്വന്തം കമ്പനി ആയാലും പൈസ പൈസയും ടെൻഷൻ ടെൻഷനും ആണ് മകനെ…!!!

എന്നാൽ മുതലാളി ഇവിടെ നിൽക്ക്, എനിക്കിന്ന് സന്ധ്യക്ക് ഒരു ക്ലയന്റ് മീറ്റിങ് ഉണ്ട്… ഓർമ്മകൾ ഒരിക്കലും അവസാനിക്കില്ല ഇനി പോയില്ലെങ്കിൽ എന്റെ കമ്പനി അവസാനം ഒരു ഓർമയാകും

മറുപടി പുഞ്ചിരിയിൽ ഒതുക്കി പിരിഞ്ഞ കൂട്ടുകാരനെ നോക്കാത, ചില്ലു ഗ്ലാസിലെ ചായ മോന്തി അകലെ അസ്തമിക്കുന്ന സൂര്യനെ നോക്കി അയാൾ ഇരുന്നു

***************

കണ്ണിൽ വെളിച്ചം കുത്തിയപ്പോൾ പീള അടിഞ്ഞ പോള വലിച്ചു തുറന്നു… നെഞ്ചും തടവി അയാൾ എഴുനേറ്റു… അടുക്കളയിൽ നിന്നും നേർത്ത വാസന വരുന്നുണ്ട്…!!!

വെള്ളം കുലുക്കുഴിഞ്ഞു തുപ്പുമ്പോൾ ആ വെള്ളത്തിൽ അയാളുടെ അഞ്ചാമത്തെ പല്ലും വാഷിംബേസിനിൽ തല്ലി തെറിച്ചു വീണു

തോർത്ത്‌ മാറ്റിയുടുത്തു മേശയിൽ എത്തുമ്പോൾ കുഴിഞ്ഞ പോർസെലിൻ പാത്രത്തിൽ ഓട്സ് കുറുക്കിയത് അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു

നല്ല പുളിയുണ്ട്.. രണ്ടു സ്പൂൺ ഇറക്കിയിട്ട് അയാൾ ചിരിച്ചോണ്ട് പറഞ്ഞു… നാവിൽ വെള്ളമൂറി… പിന്നെയും പിന്നെയും കുറുക്ക കോരി കുടിച്ചു അയാൾ പറഞ്ഞു… ഹോ കുരുമുളക് ഒക്കെ ഇട്ടിട്ടുണ്ട് നല്ല എരിവ്… നാക്കിനെ പറഞ്ഞു പറ്റിച്ചു പാത്രം കാലിയാക്കി അയാൾ എഴുനേറ്റു… പിന്നെ സ്വയം ആശ്വസിച്ചു… ഷുഗറും കോളെസ്ട്രോളും വരാതെ നോക്കണം… അതിനാണ്… അതിനു മാത്രം… എന്റെ ആരോഗ്യത്തിന്നു വേണ്ടി മാത്രം!!!

Leave a Reply

Your email address will not be published. Required fields are marked *