കരയാതെ പെണ്ണേ വിവാഹ ശേഷം നിറയെ സങ്കടങ്ങളാണ് ഞാൻ നിനക്ക് സമ്മാനിച്ചിട്ടുള്ളത് ഇനി ഒരു സന്തോഷ വാർത്ത പറയാം…

പ്രതാപൻ

എഴുത്ത്: രാജു പി കെ കോടനാട്

“അമ്മേ ഞാൻ അവിടെ കളിക്കുന്ന ചേട്ടന്മാരോടൊപ്പം കളിക്കാൻ പൊയ്ക്കോട്ടെ”

“വേണ്ട മോളേ അവര് മുതിർന്ന കുട്ടികളാ എന്റെ മോള് അമ്മയുടെ അടുത്തിരുന്ന് ഫോണിൽ ഗയിം കളിച്ചോട്ടോ”

“ഫോണിൽ കളിച്ച് മോൾക്ക് കണ്ണ് വേദനിക്കുവാ”

“അതെന്താ അമ്മേ ഞാൻ പോയാൽ അമ്മയുടെ ചെറിയ പ്രായത്തിൽ അമ്മ ചേട്ടന്മാരോടൊപ്പം ക്രിക്കറ്റ് കളിക്കുന്നിടത്ത്ചേട്ടന്മാർ അടിക്കുന്ന ബോൾ പെറുക്കാനും മറ്റും പോകുമായിരുന്നെന്ന് മുത്തശ്ശി പറഞ്ഞല്ലോ അന്ന് അമ്മക്ക് പോകാമായിരുന്നു ഇന്ന് എനിക്ക് പോകാൻ വയ്യ അതെന്താ അമ്മേ”

“അന്നത്തെ കാലമല്ല മോളേ ഈ കാലം ഇത് കലികാലമാണ് അതെന്റെ മോൾക്ക് കുറച്ച് വലുതാകുമ്പോൾ മനസ്സിലാകും”

“അമ്മു…”

“എന്താ അമ്മേ..”

“പ്രതാപൻ വന്നിട്ടുണ്ട് നിന്നെയും മോളേയും കൂടെ കൂട്ടാൻ.”

“അച്ഛന്റെ പേര് കേട്ടതും മോൾ ഓട്ടം കഴിഞ്ഞു.”

“ഞാൻ പോകുന്നില്ല പോയാലും എത്ര നാളേക്ക് ഞാൻ പലവട്ടം പറഞ്ഞ് നോക്കിയതല്ലേ എന്റെയും മോളുടേയും കാര്യം നോക്കി ജീവിക്കാൻ ഓരോ വട്ടം തിരികെ എന്നെ കൂട്ടിക്കൊണ്ട് പോകുമ്പോഴും പറയും ഇനി ഞാൻ ഒന്നിനും ഇല്ലെന്ന് എന്നിട്ടോ സ്വന്തം മകളേക്കുറിച്ചെങ്കിലും ഒന്ന് ഓർക്കണ്ടേ..?

“നാട്ടിൽ എന്തെങ്കിലും അക്രമം ഉണ്ടായാൽ ഉടനെ മുണ്ടും മുറുക്കി ഇറങ്ങും ഏതെങ്കിലും ഒരു പാർട്ടിയിൽ ചേർന്ന് നിന്ന് ഇതിനെല്ലാം ഇറങ്ങിക്കൂടെ എന്നാൽ അവരെങ്കിലും ഒരാപത്ത് വന്നാൽ സഹായിക്കും എന്ന് ഞാൻ പറഞ്ഞപ്പോൾ അങ്ങേര് പറയുവാ”

“സ്വന്തം പാർട്ടിക്കാർ തെറ്റ് ചെയ്താൽ ഞാൻ എന്ത് ചെയ്യുമെന്ന് “

“ഏട്ടൻ നന്നാവില്ല അമ്മേ…ജീവിക്കാൻ നല്ലൊരു ജോലിയുണ്ട് പക്ഷെ എന്നെ വിവാഹം കഴിച്ചതിന് ശേഷം ഒരു മാസം തികച്ച് ഏട്ടൻ ജോലിക്ക് പോയി ഞാൻ കണ്ടിട്ടില്ല. പഠിപ്പിക്കുന്ന ക്ലാസ്സിലെ ആൺകുട്ടി മദ്രസയിൽ വച്ച് പീ ഢനത്തിനിരയായതിനെതിരെ സമരം ചെയ്യാനിറങ്ങിയതാണ് ഇപ്പോൾ അവസാനം വാദി പ്രതിയായി കുട്ടിയുടെ അച്ഛനമ്മമാർക്ക് പരാതി ഇല്ലെന്ന്”

“കുറച്ച് ദിവസം മുൻപ് സ്കൂളിലെ കുട്ടികൾക്ക് ലഹരി മരുന്ന് എത്തിച്ച് കൊടുക്കുന്ന സംഘത്തെ പോലീസിന് ചൂണ്ടിക്കൊടുത്തതിനാണ് കഴിഞ്ഞ വർഷം പണിത വീടിന്റെ ജനൽ ചില്ലുകൾ രാത്രിയുടെ മറവിൽ അവർ അടിച്ച് തകർത്തത് സത്യത്തിൽ പേടിയാകുവാ അവിടെ ജീവിക്കാൻ”

പെട്ടന്നാണ് ഏട്ടൻ ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നത്

“നീ ഒരുങ്ങിയില്ലേ പെട്ടന്നിറങ്ങ് പെണ്ണേ സന്ധ്യക്ക് മുന്നേ അങ്ങെത്തണം”

അമ്മയോട് പോകുന്നില്ലെന്ന് പറഞ്ഞെങ്കിലും ഏട്ടനോട് വരുന്നില്ലെന്ന് പറയാൻ കഴിയില്ലല്ലോ

“അവര് ഉപദ്രവിച്ചോ”

“എന്നെ ഉപദ്രവിക്കാനോ നിനക്കെന്തേ..”

“കൈയ്യിലിരിപ്പിന് രണ്ടെണ്ണം കിട്ടേണ്ടത് തന്നെയാ”

പറഞ്ഞതും എന്റെ കണ്ണുകൾ നിറഞ്ഞ് തൂവി എന്നെ ചേർത്ത് പിടിച്ചു കൊണ്ട് ഏട്ടൻ പറഞ്ഞു

“കരയാതെ പെണ്ണേ വിവാഹ ശേഷം നിറയെ സങ്കടങ്ങളാണ് ഞാൻ നിനക്ക് സമ്മാനിച്ചിട്ടുള്ളത് ഇനി ഒരു സന്തോഷ വാർത്ത പറയാം ഇപ്രാവശ്യത്തെ രാഷ്ട്രപതിയുടെ ഏറ്റവും നല്ല മാതൃകാ അദ്ധ്യാപകനുള്ള അവാർഡ് എനിക്കാണ് അല്പം മുൻപാണ് എന്നെ വിളിച്ച് അറിയിക്കുന്നത്”

“ഏട്ടാ ഞാൻ കേൾക്കുന്നത്…”

“സത്യമാണ് ആദ്യം ഞാനും വിശ്വസിച്ചില്ല”

“ഏട്ടനാണ് ശരി എന്നോട് പൊറുക്കണം”

“എന്തിന് ഒരു ഭാര്യയുടെ കടമ മാത്രമാണ് എന്റെ പെണ്ണ് ചെയ്തത് പിന്നെ ജനിച്ചാൽ ഒരിക്കൽ മരിക്കും അതുറപ്പാണ് ഒരു ഭീരുവായി ജീവിച്ച് മരിക്കാൻ നിന്റെ ഏട്ടന് കഴിയില്ല”

സ്കൂളിൽ ഏട്ടന് നൽകിയ സ്വീകരണത്തിൽ നിന്നാണ് കുട്ടികളുടേയും സഹപ്രവർത്തകരുടേയും ഇടയിൽ എട്ടനുള്ള സ്ഥാനം എനിക്ക് മനസ്സിലാകുന്നത്

അനീതികൾക്കെതിരെ പ്രതാപേട്ടൻ പഴയതിലും പ്രതാപത്തോടെ ഇന്നും പ്രതികരിക്കുന്നുണ്ട് ഇന്ന് ഏട്ടൻ ഒരാളല്ല കൂടെ ഒരു പാട് പേരുണ്ട് ഒറ്റപ്പെട്ട പ്രതികരണങ്ങൾ ആദ്യമെല്ലാം ആരും ശ്രദ്ധിച്ചില്ലെന്ന് വരില്ല പക്ഷെ ഒരു ദിവസം അത് ശ്രദ്ധിക്കപ്പെടുക തന്നെ ചെയ്യും നാട്ടിൽ നടക്കുന്ന അനീതിക്കും അക്രമണങ്ങൾക്കുമെതിരെ പ്രതാപേട്ടനേപ്പോലെ ചിലരെങ്കിലും പ്രതികരിക്കാൻ ഇറങ്ങിത്തിരിച്ചില്ലെങ്കിൽ എന്താവും നമ്മുടെ നാടിന്റെ സ്ഥിതി..!

“അമ്മേ…”

“എന്താ മോളേ”

“അച്ഛനെ തിരക്കി വീണ്ടും പോലീസ് വന്നിട്ടുണ്ട്”

“മനസ്സിലെ ചിന്തകൾക്ക് വിട നൽകി ഉമ്മറത്തെത്തുമ്പോൾ മുറ്റത്തുണ്ട് രണ്ട് പോലീസുകാർ”

“പ്രതാപൻ സാർ”

“സ്റ്റേഷനിലേക്ക് പോയിട്ടുണ്ടല്ലോ വീടിന്റെ ജനൽ അടിച്ച് തകർത്ത കേസ് ഒത്ത് തീർപ്പാക്കാനായി ഞങ്ങൾക്ക് പ്രശ്നമൊന്നുമില്ല തെറ്റുപറ്റിയത് അവർക്കാണെന്ന് മനസ്സിലായല്ലോ ഞങ്ങൾക്കത് മതി”

“മാഡം നല്ല മനസ്സുള്ളവർക്കേ അത് മനസ്സിലാക്കാനും ക്ഷമിക്കാനും കഴിയൂ”

അവർ മടങ്ങിയതും അടുക്കളയിൽ നിന്നും പുറത്തേക്ക് വന്ന അമ്മ എന്നോട് ചിരിച്ചു കൊണ്ട് ചോദിച്ചു.

“അവൻ ചെയ്യുന്ന എല്ലാ കാര്യത്തിനും അവനെ കുറ്റപ്പെടുത്തിയിരുന്ന നീ ഇപ്പോൾ അവന്റെ പക്ഷത്തായല്ലോ ഞാൻ പ്രതിപക്ഷത്തും സത്യത്തിൽ എനിക്ക് പേടി തോന്നുന്നു ഇങ്ങനെ പോയാൽ ഇനി നിന്നെ തിരക്കി എന്നാണോ പോലീസ് വരുന്നത്”

അമ്മയെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“അനീതിക്കെതിരെ നമ്മൾ ഓരോരുത്തരും പ്രതികരിക്കണം എങ്കില്ലേ ഇതെല്ലാം നേരെയാക്കാൻ കഴിയൂ എങ്കിലേ ഇവിടെ എന്തെങ്കിലും മാറ്റം നമുക്ക് കൊണ്ട് വരാൻ കഴിയു ഓരോ ദിവസവും എത്ര പെൺകുട്ടികളാണ് ഇവിടെ ക്രൂരമായി കൊല്ലപ്പെടുന്നത് ചിലതെല്ലാം ആരും അറിയുന്നു പോലുമില്ല ഇന്ന് നമുക്കാവശ്യം നമ്മുടെ ഓരോ വീടുകളിലും അമ്മയുടെ മകനേപ്പോലെയുള്ള ഒരാളേയാണ്”

ഇതെല്ലാം കേട്ടുകൊണ്ട് നിന്ന മകളും പറഞ്ഞു.

“എനിക്ക് വലുതാകുമ്പോൾ എന്റെ അച്ഛനേപ്പോലെ ആകണം”

Related Posts

Leave a Reply

Your email address will not be published. Required fields are marked *