Story written by Shafeeque Navaz
ഇക്കാ എന്നാണ് നമ്മുകൊന്ന് പുറത്തേക്ക് പോകേണ്ടത് ?
..എങ്ങോട്ട് പോകാനാ.. പെണ്ണെ?
എവിടെ എങ്കിലും.. നമ്മൾ മാത്രമായ് കുറച്ച് നേരം…
അത്രേ ഉള്ളോ.. എന്നാ നീ ബെഡ്‌റൂമിൽ കയറു നമ്മുക്ക് വാതിൽഅടച്ച് അവിടെ ഇരുന്നാൽ പോരെ… നമ്മുക്ക് മാത്രമായി കൂറേ നേരം ഇരിക്കാലോ…. ? അതിന്റെ മറുപടി എന്നപോലെ അവനോട് മിണ്ടാതെ അവൾ മുഖംവീർപ്പിച്ച് കുറേ നേരം മാറി നിന്നു….
ദിവസങ്ങൾ കുറേ കഴിഞ്ഞു.. .
ജോലി തിരക്കുകൾ കുറഞ്ഞൊരു ഡിസംബർ മാസം ആയിഷയെയും കൂട്ടി ഫൈസൽ യാത്ര തിരിച്ചു…
അവർമാത്രമായ കുറച്ച് നിമിഷങ്ങളിലേക്ക്….
വിജനമായഒരിടം പ്രകൃതിഭംഗി നിറഞ്ഞ് നിൽക്കുന്ന സ്ഥലം.. പാറ കെട്ടുകൾ തുളഞ്ഞ് ജലം നിലത്ത് നൃത്തം ചെയ്യുന്നതും നോക്കി ആയിഷ മതിമറന്നു ….
ഡി… ആയിഷ നിനക്ക് വിഷമം ഉണ്ടോ… ?
മൗനമായ് നിന്ന അവളെനോക്കി ഫൈസൽ വീണ്ടും… നീ കരയുകയാണോ..?
കഴിഞ്ഞ അഞ്ചു വർഷം ഞാൻ കരഞ്ഞുപ്രാർത്ഥിച്ചിരുന്നു …. ഇനി ഒരു അത്ഭുതം നമ്മുക്ക് ഇടയിൽ സഭവിക്കത്തില്ലാ എന്ന് ഡോക്ടർമാർ പറയുന്നവരെ.. ഇനി കരയില്ലാ….
“ആയിഷ… നീ എന്താ ഇങ്ങനെ.. കുട്ടികൾ ഉണ്ടാകില്ല നമ്മുക്ക് ശെരിയാ.. പക്ഷെ അതിന് ഇങ്ങനെ വിഷമിക്കണോ … “
നമ്മളെ പടച്ചോൻ ഒരുമിപ്പിച്ചത് തന്നെ അങ്ങനെ അല്ലെ… സാധാരണ പങ്കാളി കളിൽ ഒരാൾക്ക് മാത്രം കാണപെടുന്ന കുറവ് നമ്മളിൽ രണ്ടുപേർക്കും ഒരേ പോലെ തന്നത് തന്നെ അങ്ങും ഇങ്ങും പഴിചാരരുത് എന്ന് കരുതിയാകും…. പക്ഷെ നിനക്ക് അത് ചികിൽസിച്ചാൽ മാറും…. നീ വിഷമിക്കാതെ എനിക്ക് എന്തോ പോലെ വാ നമുക്ക് ഇവിടുന്ന് പോകാം…
ഇക്കാ… നമ്മുക്കിനി തിരിച്ചു വീട്ടിലേക്ക് പോകണോ… ?
“ദാ.. നിലത്ത് ഒഴുകി വീഴുന്ന ജലങ്ങൾക്ക് ഒപ്പം നമ്മുക്കും ഒഴുകി ഒരു യാത്ര പോയാലോ…. “
ഡീ… നീ തമാശ പറയാതെ വന്നേ…
“ഇക്കാക് എന്താ ഒരു വിഷമവും ഇല്ലാതെ എന്നും ഹാപ്പിയായ് ഇരിക്കുന്നത്… “
ഞാൻ പിന്നെ എന്ത് ചെയ്യണം….? എന്നും വിഷമിച്ചിരിക്കുന്ന നിന്റെ കൂടെ എന്റെ വിഷമവും പങ്ക് വെക്കണമോ.. ? നമ്മുക്ക് കുട്ടികൾ വിധിചട്ടില്ല അത്ര തന്നെ…
ഇക്കാ.. ഇങ്ങളുടെ ഉമ്മയ്ക്ക് ഒരു പേരക്കുട്ടിയെ താലോലികണമെന്നുണ്ട് ഉപ്പാക്ക് നമ്മുടെ മക്കളെ ഇടനെഞ്ചിലിട്ട് താരട്ട് പാടി ഉറക്കണമെന്നുണ്ട് ..നമ്മളെക്കാൾ ഏറെ ഇപ്പോൾ അവരാണ് മോഹിക്കുന്നത്.. ഒരു കുഞ്ഞിനെ…
ഇതൊന്നും സാധിച്ചു കൊടുക്കാൻ കഴിയാത്ത നമ്മൾ ഇനി ആ വീട്ടിലേക്കു പോകണോ.. ഒരു അപകടമരണം അതിൽ തീരും ഈ യാത്രയുടെ അവസാനം….
ആയിഷ നീ… കുട്ടികൾ ഇല്ലന്ന് കരുതി നമ്മൾ മരിക്കണോ ? നമ്മുക്ക് വേറെ എന്തക്കെ മാർഗ്ഗങ്ങൾ ഉണ്ട്.. ഒരു കുട്ടിയെ ദത്ത് എടുത്താലോ? ഇപ്പോഴുള്ള നമ്മുടെ എല്ലാ വിഷമങ്ങളും തീർക്കാൻ ആ കുഞ്ഞിനെ കൊണ്ടേ കഴിയൂ…
പക്ഷെ ഇക്കാ.. അത് അപ്പഴും നമ്മുടെ കുട്ടി ആകുന്നില്ലല്ലോ നമ്മുക്ക് ആ കുഞ്ഞിനെ മനസ്സറിഞ്ഞു സ്നേഹിക്കാൻ കഴിയുമോ ? അഥവാ കഴിഞ്ഞാൽ തന്നെ എന്നെങ്കിലും ഒരിക്കൽ നമ്മുടേതല്ലന്ന് അറിയുമ്പോൾ അവനിൽ, ഇല്ലേ അവളിൽ ഉണ്ടാക്കുന്ന സ്നേഹ കുറവ് നമ്മളെ വീണ്ടും ഒരുപാട് തളർത്തി യേക്കാം.. മടുത്തു എനിക്ക് ഇക്കാ ഈ ജീവിതം… നമ്മുക്ക് പിരിഞ്ഞാലോ.. ?
ഫൈസൽ ഒട്ടും പ്രേതിക്ഷിക്കാതെ ഉയർന്ന ആ ചോദിയതിനു മുന്നിലും വിഷമം പുറത്ത് കാട്ടാതെ തളരാതെതന്നെ അവൻ പറഞ്ഞ്…
ഞാനും മനസ്സിൽ ഇടയ്ക്ക് ചിന്തിക്കാറുണ്ട് ആയിഷ .. ആദ്യം ചിന്തിച്ചത് അന്നായിരുന്നു.. എന്റെ കാര്യത്തിൽ ഇനി ഒരു അത്ഭുതവും സംഭവിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ….
പക്ഷെ ആയിഷ നിന്റെ കാര്യത്തിൽ അങ്ങനെ അല്ലാ… അൻപത് ശതമാനം ഡോക്ടർമർ ഇന്നും ഉറപ്പുപറയുന്നുണ്ട് … നീ പറഞ്ഞതാ ശെരി നമ്മുക്ക് ഈ ബന്ധം പിരിയാം.. നീ ഇന്നും ചെറുപ്പമാണ് ആയിഷ… മറ്റൊരു വിവാഹം കഴിച്ച്ചികിൽസ തുടർന്നാൽ ഏറിയാൽ ഒരു വർഷം കൊണ്ട് നിനക്ക് ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയും….
ഞാൻ ഇത് ആദ്യമേ നിന്നോട് പറഞ്ഞാൽ നിനക്ക് അത് ഒരു വിഷമമാകും എന്നു കരുതിയ പറയാഞ്ഞത്… നീ മറ്റൊരു വിവാഹം കഴിക്ക് …. നിയമപരമായി തന്നെ നമ്മുക്ക് പിരിയാം നിന്റെ വീട്ടിൽ ഞാൻ പറഞ്ഞ് സമ്മതിച്ചുപിചോളാം…
ഇടറിയ സ്വരത്തിലാണങ്കിലും ഫൈസലത് എങ്ങനെയോ പാഞ്ഞൊപ്പിച്ച്…
ഇക്കാ… എന്നിട്ട് ഇങ്ങള് ഒറ്റക്ക് ജീവിക്കുമോ.. ?
ഡീ….. ആയിഷ നിനക്ക് അറിയാമല്ലോ… എനിക്ക് വീട്ടിൽ രണ്ട് കുട്ടികളുണ്ടന്ന് എന്റെ ഉമ്മയും വാപ്പയും…. എനിക്ക് സ്നേഹിക്കാനും ലാളിക്കാനും അവർ തന്നെ ധാരാളം… അവർ എന്നെ എങ്ങനെ നോക്കിയോ എനിക്കും അവരെ അതേ പോലെ പുന്നാരികണം അവർക്കും ഇപ്പോൾ കുട്ടികളുടെ മനസ്സല്ലേഡീ…
എന്നിട്ട് ഒരിക്കൽ എന്നെ മാത്രം നോക്കാൻ ആരങ്കിലും ഉപേക്ഷിച്ച ഒരു മച്ചി പെണ്ണിനെ എവിടുന്നെങ്കിലും കണ്ട് പിടിച്ച് കെട്ടി പരിഭങ്ങളും പരാതികളും ഇല്ലാതെ സുഖമായി ജീവിക്കണം…. അത് പറഞ്ഞ് ചെറിയ പുഞ്ചിരിയോടെ ഫൈസൽ ഉള്ളിലെ വിഷമം പുറത്ത് കാണിക്കാതെ തിരിഞ്ഞു നടന്നു…
“ഡോ… ഫൈസലിക്കാ…. ഒന്ന് നിന്നെ….”
“അവളുടെ പിൻവിളികേട്ട് ഫൈസൽ തിരിഞ്ഞുനിന്നു “
ഈ വയസ്സാകാലത്ത് ഇങ്ങളുടെ പൂതി കൊള്ളാമല്ലോ മനുഷ്യ… എന്നെ ഒഴുവാക്കി നിങ്ങൾക്ക് ഒന്നൂടെ കെട്ടണമല്ലെ.. മനസ്സറിയാന് വേണ്ടിയാണ് ഇക്കയെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത് എന്തായാലും ഉമ്മയെയും ഉപ്പയെയും ഒറ്റക്കാക്കി മരിക്കാൻ പറയുമ്പോൾ മരിക്കില്ലന്ന് എനിക്ക് ഉറപ്പായിരുന്നു….
പക്ഷെ.. നമ്മുക്ക് പിരിയാമെന്ന് പറയുമ്പോൾ ഇല്ലാ… പറ്റില്ല.. നിന്റെ കൂടെ തന്നെ എനിക്ക് ജീവിക്കണം എന്ന് ഇക്കാ പറയുമെന്ന് ഞാൻ ആഗ്രഹിച്ചു പക്ഷെ ഇക്കാക് എന്നോട് പഴയ പോലെ വലിയ ഇഷ്ട്ടമൊന്നും ഇല്ലല്ലേ….
ആയിഷയുടെ കയ്യിൽ മുറുകെ പിടിച്ചവൻ പറഞ്ഞ്….. ഇഷ്ട്ടം ഇല്ലാഞ്ഞിട്ടല്ല പെണ്ണെ … ഇഷ്ട്ട കൂടുതൽ കൊണ്ടല്ലേ …
“അങ്ങനെ എന്നെ ഒഴുവാക്കി ഇങ്ങള് ഇപ്പോൾ ഇഷ്ട്ട കൂടുതൽ കാണിക്കണ്ടാ…..
എനിക്കിപ്പോൾ കുഞ്ഞിനെക്കാൾ വലുത് അതെന്റെ പുന്നാര കെട്ടിയോൻ തന്നെയാ…”
ഉപ്പയ്ക്കും ഉമ്മയ്ക്കും പേരക്കുട്ടികളെ താലോലിക്കണം എന്ന് തോന്നുമ്പോൾ
മോനെയും മരുമോളെയും അങ് താലോലിക്കട്ടെ….
മരിക്കുന്ന വരെ ഞാൻ ഇക്കാടെ പുന്നാര മോളും ഇങ്ങളെന്റെ പുന്നാര മോനു മായ് സ്നേഹിച്ച് കഴിയാം… എന്നിട്ട് അടുത്ത ജന്മത്തിലും ഇതേപോലെ തന്നെ കുട്ടികളെ താരതെ ജീവിപ്പിച്ചാൾ മതിയെന്ന് പടച്ചോനോട് ഒരുപാട് തേടി കരഞ്ഞ് പ്രാർത്ഥിക്കാം….
നമ്മൾ പ്രാർത്ഥിക്കുന്നത് ഒന്നും നടത്തിതരാത്ത ആ പടച്ചോൻ അതും നടത്തി തരാതെ അടുത്ത ജന്മത്തിൽ കുറേ കുട്ടികളെ തന്ന് പരിക്ഷിക്കുമ്പോൾ.. പടച്ചോനെ പറ്റിച്ചേയെന്ന് എനിക്ക് കളിയാക്കി ചിരിക്കക്കണം എന്ന് പറഞ്ഞ് നിറ കണ്ണുകളോടെ പൊട്ടിചിരിച്ച ആയിഷയെ നെഞ്ചോട് ചേർത്ത് ഫൈസലും അവളെപോലെ ചിരിക്കാൻ ശ്രെമിച്ചു ……