ഭാഗം 09 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….
അല്പസമയത്തെ മൗനത്തിനു ശേഷം അജാനബാഹുവാണ് നിശബ്ദത ഭേദിച്ചത് ശരീരം പോലെ തന്നെ മുഴങ്ങുന്ന ശബ്ദമാണ് അയാളുടെതെങ്കിലും തീർത്തും പതിഞ്ഞ ശബ്ദത്തിൽ ആയിരുന്നു അയാൾ സംസാരിച്ചു തുടങ്ങിയത്.
അവൻ ഇവിടെ തന്നെ ഉണ്ട്. അവൻ മാത്രമല്ലഇവിടെയുള്ള ആരോ അവന്റെ കൂടെയുണ്ട്. ഇവിടെയും അവൻ ഒരു ഇറച്ചിവെട്ടുകാരൻ വേഷത്തിലാണ് അവതരിച്ചിരിക്കുന്നത് കാരണം ആദിവാസികൾക്ക് ഇറച്ചിയോടുള്ള പ്രിയം തന്നെ പരമ്പരാഗതമായി ഇവരുടെ ഭക്ഷണരീതി റാഗിയും വേട്ടയാടി പിടിക്കുന്ന മൃഗങ്ങൾ പക്ഷികൾ ഇവയുടെ മാംസവുമാണ്. എല്ലാവിധ മൃഗങ്ങളെയും ഇവർഭക്ഷണമാക്കാറുണ്ട്. പണ്ടൊക്കെ വേട്ടയാടി പിടിക്കുന്ന മൃഗങ്ങളെ ഒരുമിച്ച് ഭക്ഷണം പാകം ചെയ്യും ഒരുമിച്ചിരുന്ന് കഴിക്കുകയും ചെയ്യുന്ന അങ്ങനെ ഒരു കാലം ഗോത്രക്കാർകിടയിൽ ഉണ്ടായിരുന്നു പക്ഷേ ഇപ്പോഴത്തെ സ്ഥിതിയൊക്കെ മാറി മിക്കവാറും ആളുകൾ പുറത്താണ് ജോലിക്ക് പോവുകയും ഭക്ഷണത്തിനു മറ്റു മാർഗങ്ങൾ കണ്ടെത്തുകയും ചെയ്തു തന്മൂലം കാലക്രമേണ ഇറച്ചി വേട്ടയാടുന്നത് നിന്നു പോവുകയും ചെയ്തു.
ആ സ്ഥാനത്താണ് ഈ ബംഗാളി കാട്ടിലെത്തി മൃഗങ്ങളെ വേട്ടയാടി പിടിക്കുകയും അവിടെവെച്ചുതന്നെ കഷ്ണങ്ങളാക്കി ഗോത്രവർഗ്ഗക്കാരുടെ കുടിലുകളിൽ വളരെ തുച്ഛമായ വിലയ്ക്ക് നൽകുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവർക്കിടയിൽ ബംഗാളിക്ക് ഒരു താരപരിവേഷമാണുള്ളത്
പല പല മലനിരകളുടെ ചിതറികിടക്കുന്ന നൂറുകണക്കിന് വീടുകൾ ഇവിടെയെല്ലാം ഇവൻ സഞ്ചരിക്കാറുണ്ട് പക്ഷെ രാത്രിയോ പകലോ ഇവൻ എവിടെയാണെന്ന് ആർക്കും അറിയില്ല. അതുകൊണ്ടുതന്നെ ഇവനെ ഇവിടെനിന്ന് കണ്ടെത്തുന്ന തന്നെ വളരെ ദുഷ്കരമായഒരു കാര്യമാണ്
എന്നതാണ് നമ്മളെ സഹായിക്കുന്ന ആദിവാസി ചെറുപ്പക്കാരും പറഞ്ഞത്.
അല്പസമയത്തെ മൗനത്തിനുശേഷം വീണ്ടും അയാൾ സംസാരം തുടർന്നു.
ഇവൻ ഇവിടെ വന്നതിനുശേഷം ഇവിടെ നിന്ന് കാണാതായത് 20 വയസ്സിൽ താഴെയുള്ള ആറ് പെൺകുട്ടികളെയാണ്.
ആറു പെൺകുട്ടികളെയും ഇവനാണോ കൊണ്ടുപോയത്?ഇത്രയും പേരെ കാണാതായിട്ടും എന്താണ് ആരും ഇതുവരെ പോലീസിനെ അറിയിക്കാതിരുന്നത്.? ഞാൻ ആകാംക്ഷ അടക്കാൻ കഴിയാതെ ചോദിച്ചു
” ഇവിടെ പോലീസും കോടതി ഒന്നുമില്ല എന്തെങ്കിലും പരാതിയോ കേസ് ഉണ്ടെങ്കിൽ പോലീസ്റ്റേഷൻ സ്വയം ചെന്ന് ബോധിപ്പിക്കണം വാദിയാണേലും പ്രതിയാണെങ്കിലും അയാൾക്ക് സൗകര്യമുണ്ടെങ്കിൽ പോയാൽ മതി പിടിച്ചുകൊണ്ടുപോകാൻ ചോദ്യം ചെയ്യാൻ ആരും ഇങ്ങോട്ട് വരില്ല.
പിന്നെ വേറൊരു കാര്യം പിഴച്ചുപെറ്റവരെ ഊരിൽ നിന്ന് പുറത്താക്കും അങ്ങനെ പുറത്താക്കിയാലും അവർ വനത്തിനുള്ളിൽ ഏതെങ്കിലും ഭാഗത്ത് കുടിൽകെട്ടി താമസിക്കും പക്ഷേ ഗോത്രത്തിൽ ഉള്ളവർ അവരെ ശ്രദ്ധിക്കാറില്ല. അവർക്ക് മറ്റ് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുകയുമില്ല അങ്ങനെ വരുമ്പോൾ ചിലപ്പോൾ അവർ പട്ടിണികിടന്നോ കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലമോ മരിച്ചു പോവുകയോ അല്ലെങ്കിൽ കാണാതാവുകയോ ചെയ്താലും അവരുടെ പുറകെ ആരും അന്വേഷിച്ചു പോകാറില്ല
പിന്നെ എങ്ങനെ ഈ ബംഗാളിയെ അവർക്ക് സംശയം വന്നത്?? അങ്ങനെ തോന്നാനുള്ള കാരണം എന്തായിരുന്നു? എല്ലാത്തിനും ഒരു വ്യക്തതവരുവാനായിരുന്നു എന്റെ ആ ചോദ്യം
ഏതു കൊടും അപരാധം ചെയ്താലും തെളിയിക്കാൻ ദൈവം ഒരു അടയാളം ബാക്കിവെക്കുമല്ലോ! അതുപോലെതന്നെ ഇവനും ഒരു അടയാളം ബാക്കി വെച്ചിരുന്നു. കാണാതാവുന്ന പെൺകുട്ടികളെ ചുറ്റിപ്പറ്റി കുറേ ദിവസം ഇവൻ ഉണ്ടാവും അതോടൊപ്പം പെൺകുട്ടികളെ കാണാതാവുന്ന ദിവസം തന്നെ ഇവനും ഇവിടെ നിന്ന് അപ്രത്യക്ഷമാകും.. അതാണ് അവനിലേക്ക് തന്നെ ഈ അന്വേഷണം തുടങ്ങാനുള്ള കാരണവും
പുറത്തുള്ളവർ ചിന്തിക്കുന്ന പോലുള്ള അപരിഷ്കൃതമായ ആദിവാസിസമൂഹമല്ല ഇപ്പോഴുള്ളത് ഇവിടുത്തെ ചെറുപ്പക്കാർക്ക് നല്ല വിവരവും വിദ്യാഭ്യാസവും തിരിച്ചറിവുകളും അവരാണ് ഈ സംശയം അറിയിച്ചതും ഇപ്പോൾ അവൻ ബലി നടത്താൻ ഉദ്ദേശിക്കുന്ന ആ പെൺകുട്ടിയുടെ വിവരങ്ങൾ പറഞ്ഞത്
അയാൾ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് എനിക്ക് കാര്യങ്ങൾ ഏകദേശം പൂർണ്ണരൂപം വ്യക്തമായി മനസ്സിലായത്.
അവർക്കിടയിൽ ഇരുന്ന് ആ ഇരുട്ടിൽ അന്ന് ഞാൻ കരഞ്ഞു..ചില യാഥാർത്ഥ്യങ്ങൾ സത്യമെന്ന് വിശ്വസിക്കാൻ കഴിയില്ലെങ്കിലുംഞാൻ മനസ്സിലാക്കുകയിരുന്നപ്പോൾ.
കഴിവതും നാളെ പകൽ സമയം തന്നെ അവനെ പിടികൂടണം ഒരുതരത്തിലും അവനെ കാട് വിട്ടു പുറത്തു പോകാൻ അനുവദിക്കരുത് രക്ഷപ്പെട്ടാൽ അവനെ പിന്നെ ഒരിക്കലും നമുക്ക് കിട്ടില്ല അതിനുള്ള മാർഗ്ഗം നമ്മൾ കണ്ടെത്തണം നമ്മളെ കുറിച്ച് എന്തെങ്കിലും സംശയം തോന്നുന്ന നിമിഷം തന്നെ അവൻ കടന്നുകളയും പിന്നെ ഒരു സമയത്തുംഅവനെ നമുക്ക് കിട്ടില്ല
അവൾ എല്ലാവരോടുമായി പറഞ്ഞു അവളുടെ വാക്കുകൾ ഉറച്ചതും ദൃഢത ഉള്ളതുമായിരുന്നു.
അതിനു അതിനുള്ള വഴിയുണ്ട്.. ആദിവാസി ഗോത്രത്തിലെ തന്നെ ചെറുപ്പക്കാർ നമ്മോടൊപ്പമുണ്ട് എല്ലാ വീടുകളും കയറിയിറങ്ങി തപ്പണം .. അയാൾ പറഞ്ഞു
അതെങ്ങനെ സാധ്യമാകും ഈ മലകളിൽ ചിതറി കിടക്കുന്ന നൂറുകണക്കിന് വീടുകൾ നമ്മൾ അങ്ങനെ തട്ടിയെടുക്കും അപരിചിതമായ ഈ സാഹചര്യത്തിൽ നമ്മുടെ അവൻ തിരിച്ചറിഞ്ഞു മുങ്ങാനുള്ള അവസരം ആകില്ലേ? അവൾ തന്റെ സംശയവും ആശങ്കയും പ്രകടിപ്പിച്ചു
അത് നേരാണോ നമ്മൾ തിരക്കി നടന്നാൽ അത് സംശയത്തിന് വഴിവെക്കും
അതിലും നല്ലൊരു മാർഗ്ഗമുണ്ട് നാളെ രാത്രി നടക്കുന്ന ചാമിയുട്ട് ആഘോഷത്തിന് ഭാഗമായി ഗോത്രത്തിൽ ഉള്ള എല്ലാവരും ഒത്തുചേർന്ന് ഒരുമിച്ചാണ് ഭക്ഷണം പാകം ചെയ്യുന്ന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ആ സമയത്ത് വയലപ്പുരയിൽ (വയലപ്പുര= അർത്തവസമയത്ത് സ്ത്രീകളെ പാർപ്പിക്കുന്ന ഷെഡ് ) ഒഴികെയുള്ള സ്ത്രീകളെല്ലാം ഒത്തുചേരും അപ്പോൾ അവർക്ക് വേണ്ടതായ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നതിനായി ധാന്യങ്ങളും പച്ചക്കറി മുതലായവ ശേഖരിക്കുന്നത് ഓരോ വീടുകളിൽ നിന്നും ആണ് അത് സംഭരിക്കുന്നത്. അതും വളരെ ആഘോഷമായ ചടങ്ങാണ് വീടുകളിലും കയറി ഇറങ്ങുന്ന സമയത്ത് നമുക്ക് അവരോടൊപ്പം കൂടാം നമ്മുടെ കൂടെ തന്നെ പുറത്തു നിന്നും ഒരുപാട് പേർ കാഴ്ചക്കാരായും അല്ലാതെയും ഇവരോടൊപ്പം ഉണ്ടാവും അതുകൊണ്ട് നമ്മളെ ആരും സംശയിക്കില്ല. അതിനായി ഒന്നോരണ്ടോ ക്യാമറകളും കയ്യിൽ കരുതി ചാനലുകാർ എന്ന വ്യാജേന നമുക്കും അവരെ പിന്തുടരാം സഹായത്തിന് പുറത്തുള്ള ചെറുപ്പക്കാർ ഉണ്ടാവുമല്ലോ പക്ഷേ അവർ പ്രത്യക്ഷത്തിൽ നമ്മുടെ സംസാരിക്കുകയില്ല
അങ്ങനെ അജാനബാഹു പറഞ്ഞ് പ്ലാൻ എല്ലാവരും സമ്മതിച്ചു ഞങ്ങൾ ആറു പേരും കൈകോർത്ത് ഒരിക്കൽ കൂടി ഉറപ്പിച്ചു.
സമയം ഒരുപാട് കഴിഞ്ഞിരുന്നെങ്കിലും നേരം പുലരാൻ ഇനിയും ഒരുപാട് വൈകുന്നു അവിടങ്ങളിൽ അങ്ങനെയാണോ വൈകിയാണ് നേരം വെളുക്കുന്നതും വളരെ നേരത്തെ ഇരുട്ടുന്നതും അവിടെ പകൽ കുറവും രാത്രി കൂടുതലുമാണ്
“കാറ്റുപട്ട” ഒരുതരം നീളംകൂടിയ പുല്ല് കൊണ്ട് ഉണ്ടാക്കിയ കുടലിൽ പതിയെ പുതിയ വെളിച്ചം അരിച്ചു കയറാൻ തുടങ്ങി. ഞാൻ ചെറുതായി മറനീക്കി പുറത്തേക്ക് നോക്കി നാന്നാവശങ്ങളിലേക്കും ശാഖകൾ പടർത്തി നിലത്തോടു പറ്റിക്കിടക്കുന്ന പൂക്കൾ വിരിഞ്ഞു സുഗന്ധം പരത്തി നിൽക്കുന്ന കാപ്പിത്തോട്ടം വെളുത്ത പൂക്കൾ കാണാമായിരുന്നു എങ്കിലും ഉള്ളിൽ ഇപ്പോഴും ഇരുട്ടാണ്
നേരം പുലരനായി ഞങ്ങൾ ഓരോരുത്തരും അക്ഷമരായി കാത്തിരിക്കുന്നു
സമയം ആറുമണി കഴിഞ്ഞു.
അജാനബാഹു വിന്റെ മൊബൈൽ റിങ്ങ് ചെയ്തു മറുവശത്തുള്ളവരോട് എന്തൊക്കെ സംസാരിച്ചതിനുശേഷം ഇങ്ങോട്ട് വരാൻ പറഞ്ഞു
ഏകദേശം അരമണിക്കൂർ ശേഷം രണ്ടു ചെറുപ്പക്കാർ കുടലിൽ ഉള്ളിലേക്ക് വന്നു നല്ല ആരോഗ്യവാൻമാരും സുന്ദരന്മാരും ആയിരുന്നു അവരുടെ രണ്ടുപേരുടെയും കയ്യിൽഓരോ സഞ്ചി ഉണ്ടായിരുന്നു
അവർ ഞങ്ങൾക്ക് ഹസ്തദാനം ചെയ്തു അവരെ സ്വയം അവർ പരിചയപ്പെടുത്തി.
അതിലെ ഒരു ചെറുപ്പക്കാരനാണ് ഈ ഗോത്രത്തിലെ മൂപ്പന്മാർ പ്രായംകൊണ്ട് ചെറുതാണെങ്കിലും ബുദ്ധിയും കഴിവും ഉള്ളവരാണ് ഗോത്രത്തിൽ മുഴുവനായി തിരഞ്ഞെടുക്കുന്നത് ചെറുപ്പക്കാരന്റെ സംസാരം കൊണ്ടുതന്നെ അത് മനസ്സിലാക്കുകയും ചെയ്തു
അവർ കൊണ്ടുവന്ന് സഞ്ചിയിൽ ഞങ്ങൾക്കുള്ള ഭക്ഷണവും രണ്ടു വീഡിയോ ക്യാമറകളും ആയിരുന്നു. അപ്പോൾ അവർക്ക് കാര്യങ്ങൾ എല്ലാം അറിയാം എനിക്ക് മനസ്സിലായി അവരുമായി ഇവർക്ക് ഒരു ധാരണ ഉണ്ടെന്നും. കഴിച്ചതിനുശേഷം ഗോത്രത്തിൽ പെരുമ്പറ കൊട്ടുന്ന ശബ്ദം കേൾക്കുമ്പോൾ നിങ്ങൾ ആ ദിശയിലേക്ക് വന്നു ചേരണമെന്ന് നിർദ്ദേശിച്ചിട്ടു അവർ തിരിച്ചു പോയി.
എനിക്ക് ഭക്ഷണം കഴിക്കാൻ താൽപര്യമില്ലായിരുന്നു എങ്കിലും അവൾ നിർബന്ധിച്ചു
ഇനി അങ്ങോട്ടുള്ള യാത്രയിൽ ഒരുപക്ഷേ നമുക്ക് ഭക്ഷണം കഴിക്കാൻ കഴിഞ്ഞെന്നുവരില്ല അഥവാ കഴിക്കാൻ ആഗ്രഹിച്ചാൽ പോലും ഈ കാടിനുള്ളിൽ കിട്ടാനും സാധ്യതയില്ല! അതുകൊണ്ട് കഴിച്ചേ പറ്റൂ. ആദ്യം നിർബന്ധം പോലെ തോന്നിയെങ്കിലും പിന്നീട് അത് ആജ്ഞ പോലെ ആയിരുന്നു.
മഞ്ഞളിട്ട് വച്ച നാരങ്ങചോറും കാട്ടുപോത്തിന്റെ ഉണക്ക ഇറച്ചി പാകംചെയ്തതുമായിരുന്നു അവർ സഞ്ചിയിൽ കൊണ്ടുവന്നിരുന്നത്. ആഹാരത്തിനു ശേഷം ഞങ്ങൾ കാട്ടിനുള്ളിൽ പെരുമ്പുഴ മുഴുകുന്നതും കേൾക്കുന്നവരെയും നിശബ്ദരായിരുന്നു
ആ സമയം ഒക്കെയും അവലക്ഷണത്തിന്റെ ഒരു പ്രാണിയെന്റെ മൂക്കിൽ ചൊറിഞ്ഞു കൊണ്ടിരുന്നു
ഏകദേശം പത്തു മണിയോടെ കാടിനുള്ളിൽ പെരുമ്പറ കൊട്ടുന്ന ശബ്ദം കേൾക്കുവാൻ തുടങ്ങി ഞങ്ങൾ ആറു പേരും ചാടിയെഴുന്നേറ്റു ലക്ഷ്യംവെച്ച് വളരെ വേഗത്തിൽ നടന്നു
കാപ്പി കാടുകൾ കഴിഞ്ഞപ്പോൾ ചെറിയ ഒരു അരുവി ഇരുകരകളിലും തൊഴുന്ന നിൽക്കുന്ന പച്ചപ്പുല്ലുകൾ അവയിലെല്ലാം മഞ്ഞുതുള്ളികൾ അരിയുടെ മുകളിലേക്ക് പൊന്തി നിൽക്കുന്ന ഉരുളൻ കല്ലുകളിൽ ചവിട്ടി ഞങ്ങൾ മുൻപോട്ടു പോകുന്നു വളരെ ഭംഗിയുള്ളസ്ഥലം ആയിരുന്നെങ്കിലും അതൊന്നും ആസ്വദിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞങ്ങൾ
നടക്കുമ്പോഴും കാലിന് വേദന കൂടിക്കൂടി വന്നു ഇന്നലത്തെ നടപ്പിന്റെ വേദന ആയിരിക്കും
ഞങ്ങൾ ഗോത്രത്തിലേക്ക് എത്തുമ്പോൾ ഞങ്ങളെ കൂടാതെ തന്നെ പുറത്തുവന്ന ആളുകളും കുറെ പേർ ഉണ്ടായിരുന്നു ഞങ്ങൾക്ക് മുമ്പ് അവർ എത്തിയത് ഞങ്ങൾക്ക് കുറെ കൂടെ ആശ്വാസമായി
മുന്നോട്ടുവന്ന എന്റെ കയ്യിൽ പിടിച്ചു അവൾ പുറകോട്ടു വലിച്ചു.
ടാ…. ഇതു നീ മുഖത്ത് കെട്ടിക്കോ
ഒരു ടവൽ എടുത്തു എന്റെ നേർക്ക് നീട്ടി
നിന്നെ അവൻ മുമ്പ് കണ്ടിട്ടുള്ളതല്ലേ പെട്ടന്ന് തിരിച്ചറിയേണ്ട അതുകൊണ്ട് ഇത് കെട്ടിക്കോ.
ഞാൻ ടവ്വൽ വാങ്ങി മുഖത്തു കെട്ടി അതിനും അവളുടെ മണമായിരുന്നു കാപ്പിപ്പുവിന്റെ മണം. കുട്ടികളും ചെറുപ്പക്കാരും മുതിർന്നവരും അടങ്ങുന്ന ആണുങ്ങളുടെ മാത്രം കൂട്ടമാണ് ഓരോ വീടുകളിൽ നിന്നും ചാമിയൂട്ടിനുള്ള ധാന്യങ്ങളും പച്ചക്കറികളും എല്ലാം സംഭരിക്കാൻ കൂട്ടത്തോടെ കയറിയിറങ്ങുന്നത്. അപ്പോൾ വീട്ടിലുള്ളല്ലാവരും പുറത്തിറങ്ങി നിൽക്കണം മുറ്റത്തു ആഘോഷത്തിനുള്ള ധാന്യങ്ങളും പച്ചക്കറികളും എല്ലാം അപ്പോൾ പെരുമ്പറയും ചൂണ്ടയും കൂട്ടി നൃത്തം വെച്ചുകൊണ്ടു അതെല്ലാം ഏറ്റെടുത്തു വീട്ടിലുള്ളവരെ മൂപ്പൻ അനുഗ്രഹിച്ച് അടുത്ത വീട്ടിലേക്ക് യാത്രതിരിക്കും
ഞങ്ങളുടെ സാന്നിധ്യം ഗോത്രത്തിലെ ചെറുപ്പക്കാരുടെ മുന്നിൽ ചെന്ന് നിന്നു ഞങ്ങൾ അറിയിച്ചു അവർ പരിചയവും പോലും നടിക്കാതെ കണ്ണുകൾകൊണ്ടു കൂടെ വരാൻആവശ്യപ്പെട്ടു . ഓരോ വീടുകളും കയറി ഇറങ്ങുമ്പോഴും ഞങ്ങൾ അവരുമായി കണ്ണുകൾകൊണ്ട് സംസാരിച്ചുകൊണ്ടിരുന്നു
കുന്നുകളും വീടുകളും കയറിയിറങ്ങി ഉച്ചയോടെ അടുക്കാറായപ്പോഴാണ് ഒരു വീടിന്റെ പുറക് വശത്തായി വലിയൊരു കാട്ടുപോത്തിനെ കശാപ്പു ചെയ്യുകയായിരുന്ന ബംഗാളിയെ കണ്ടത്
പെട്ടെന്നവൾ എന്റെ അരികിലേക്ക് ചേർന്നു നിന്ന്
ടാ.. നിന്റെ നാട്ടിൽ കോൾഡ് സ്റ്റോറേജിൽ നിന്നത്??? ഈ ബംഗാളി ആണോ??
ഞാനവനെ ഒന്നുകൂടെ നോക്കി സൂക്ഷിച്ചുനോക്കി. ഞാൻ പേടിച്ചിരുന്ന നിർണായക സമയം തൊട്ടടുത്തിരിക്കുന്നു എന്റെ തൊണ്ട വരണ്ടു. ഞാൻ ഉറപ്പു വരുത്തി..അതെ അവൻ തന്നെയാണിത്.
പെട്ടെന്നുതന്നെ അവൾ അജാനബാഹുവിനും മറ്റ് അനുചരന്മാർക്കും കണ്ണുകൾകൊണ്ട് സിഗ്നൽ കൊടുത്തു
വേഗത്തിൽ തന്നെ അവർ നാലായി തിരിഞ്ഞു ബംഗാളിക്ക് ചുറ്റും പെട്ടെന്നു നിന്നു
അപരിചിതരായ നാലുപേർ തനിക്കുചുറ്റും നിൽക്കുന്നത് കണ്ടപ്പോൾ ബംഗാളിൽ കാട്ടുപോത്തിനെ കശാപ്പ് ചെയ്യുന്ന നിർത്തി സംശയത്തോടെ ഓരോരുത്തരും മാറി മാറി നോക്കി
ഇരയ്ക്ക് തന്നെ ശത്രുവിനെ ഏതുസമയത്തും തിരിച്ചറിയാൻ കഴിയുന്ന കഴിയുമല്ലോ!
അജാനബാഹു അവന്റെ അരികിലേക്ക് ചെന്നപ്പോൾ തന്നെ യാതൊരുവിധ കുറവും കൂടാതെ അവൻ കൈയിലിരുന്ന കത്തിയെടുത്ത് അയാൾക്ക് നേരെ വീശി
അയാൾ അത് പ്രതീക്ഷിച്ചുകൊണ്ട് അയാൾ ഒഴിഞ്ഞു മാറുകയും അതോടൊപ്പം എന്റെ കയ്യിൽ കത്തി തട്ടിത്തെറിപ്പിക്കും ചെയ്തു. അപ്പോൾ തന്നെ കൂടെയുണ്ടായിരുന്ന അനുചരന്മാരും അവന്റെമേൽ ചാടിവീണു
എന്താണ് സംഭവിക്കുന്ന അറിയാ ഗോത്രത്തിൽ ഉള്ളവർ അതേസമയം ഞങ്ങൾക്ക് നേരെ ആക്രമിക്കുവാൻ കല്ലും വടിയുമായി മുന്നോട്ടുവന്നു എന്നാൽ ചെറുപ്പക്കാരനായ മൂപ്പൻ അവർക്കു മുൻപിൽ കയറിനിന്നു അവർക്ക് തടസ്സമുണ്ടാക്കി മൂപ്പൻ പറഞ്ഞാൽ പിന്നെ അപ്പുറത്തേക്ക് ചലിക്കില്ല ആദിവാസികളുടെ ദൈവത്തിന്റെ പരിവേഷമാണ് മൂപ്പൻ അവർ കൊടുക്കുന്നത്
പെട്ടെന്നുള്ള ആക്രമണത്തിൽ ബംഗാളി ആദ്യം ഒന്നു പതറിയെങ്കിലും നൊടിയിടയിൽ തന്നെ അവൻ ഒരു ഗോറിലായുടെ വന്യതയോടെ തിരിച്ച് ആക്രമിക്കാൻ തുടങ്ങി നാലുപേരോടും ഒറ്റയ്ക്ക് നിന്ന് പൊരുതുന്ന അവൻ ഒരു തികഞ്ഞ അഭ്യാസിയുടെ എല്ലാ ചലനങ്ങളും അവനിലുണ്ടായിരുന്നു
അജാനബാഹുവും അനുചരന്മാരും പലപ്പോഴും അവനെ പ്രഹരമേറ്റ് വീണു എങ്കിലും അവനെ കീഴ്പ്പെടുത്താൻ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു
ഇനി പൊരുതി തോൽപ്പിച്ച് തനിക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് കരുതിയ ബംഗാളി കാട്ടിൽ കൂടിഓടി രക്ഷപെടുവാൻ ശ്രമിച്ചു
അവന്റെ ഉദ്ദേശം മുൻപേ കണ്ടതുപോലെ അവൻ ഓടിയപ്പോൾ അതുവരെ കണ്ടുനിന്ന അവളും പുറകെ വേഗത്തിൽ ഓടി കൂടെ ഞാനും. അപ്പോൾ അവൾ ഒരു പെൺ സിംഹത്തെപ്പോലെ ആയിരുന്നു ഓടിച്ചിട്ട് അവനെ പിടികൂടുകയും കീഴ്പ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു അവളെക്കാൾ ആരോഗ്യമുള്ളതുകൊണ്ടു അവനവളെ നിഷ്പ്രയാസം തൊഴിച്ചു ദൂരെയെറിഞ്ഞു അപ്പോഴേക്കും ഞാൻ അവന്റെ അരിക്കൽ ഓടിയെത്തിയിരുന്നു. അടുത്തതായി എന്റെ നേരെ അടിക്കുവാനായി പാഞ്ഞടുത്ത അവനെ അരികിലെത്തിയപ്പോൾ അവന്റെ ഒരു കൈയ്യിൽ പിടിച്ച് അതിനുശേഷം താഴേക്കു അല്പം കുനിഞ്ഞിരുന്നു അവന്റെ കാലേവാരി മുതുകിൽ തട്ടികയറ്റി നിലത്തേക്ക് ആഞ്ഞടിച്ചു. (പണ്ട് കളരി പഠിച്ചത് ഗുണം) ഓടിത്തളർന്ന ഇരയെ കുറഞ്ഞ ആയസത്തിൽ കീഴ്പ്പെടുത്തുന്നു ഒരു വേട്ടക്കാരൻ മാത്രമായിരുന്നു അപ്പോൾ ഞാൻ
അപ്പോഴേക്കും അജാനബാഹുവും അനുചരന്മാരും ഓടിയെത്തി അവനെ കീഴ്പ്പെടുത്തി. അപ്പോഴേക്കും അവൾ ഓടിയെത്തിയിരുന്നു. എന്റെ മുഖത്ത് കെട്ടിയിരുന്ന ടൗവ്വൽ അവൾ വളരെ വേഗം വലിച്ചെടുത്തു
ബംഗാളിയുടെ വായിലേക്ക് കുത്തികേറ്റി.
അവൻ ചോദ്യം ചെയ്യുന്നതും രക്ഷപ്പെടാൻ നാക്ക് കടിച്ചുമുറിച്ചു കളയാൻ സാധ്യതയുള്ളതു കൊണ്ടാണ് അവൾ അങ്ങനെ ചെയ്തത് എന്ന് എനിക്ക് തോന്നി
ഗോത്രത്തിൽ ഉള്ളവരെ കാര്യങ്ങൾ ധരിപ്പിച്ച ശേഷം
അവനെ അവിടുന്നു മുളങ്ക്മ്പിൽ കൈകാലുകൾ ബന്ധിച്ച് മേടുകൾ കയറയും ഇറങ്ങിയും താഴ്വാരപിളർപ്പുകളും മുളങ്കാടുകളും വൻവൃക്ഷങ്ങളും കുറുടുങ്കാടുകളും കടന്നു കിലോമീറ്ററുകൾ മാറിമാറി ചുവന്നു അവനെയും കൊണ്ട് ഞങ്ങൾ റോഡ് മാർഗ്ഗം എത്തി.
ഇവനിൽ നിന്ന് ഒരുപാട് രഹസ്യങ്ങളുടെ ചുരുളുകൾ അഴിയേണ്ടതായുണ്ട് അതുകൊണ്ട് ഇവന്റെ താവളം എവിടെയാണെന്ന് ഇനി കണ്ടുപിടിക്കണം.
ഞങ്ങൾ അവനെയും കൊണ്ട് മറ്റൊരു ജീപ്പിൽ യാത്രയായി…
തുടരും…