ഭാഗം 04 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…
യാതൊരു ലക്ഷ്യമില്ലാതെ ഇറങ്ങിപ്പുറപ്പെട്ട ഒരു യാത്രയാണ്. ഇപ്പോൾ ദേ..പരസ്പരം തിരിച്ചറിയാൻ പോലും കഴിയാത്ത കൂരിരുട്ടത്ത് അപരിചിതരായ രണ്ടുപേർ ഒരു പുൽക്കൂടിലിൽ മനസ്സിൻ്റ് പ്രതിഫലനങ്ങൾ യാത്രയിലുടനീളം മാറി മാറി വരുന്നുണ്ടായിരുന്നു ചെലപ്പോൾ നിറവിൻറെ പാതയിൽ ആണെങ്കിൽ അടുത്ത നിമിഷം മനസ്സിൽ ശൂന്യത നൽകി തണുപ്പും ഒപ്പം ഭയവും ഉള്ളിലേക്ക് ക്രമാതീതമായി കടന്നു കൊണ്ടിരുന്നു.
ഇങ്ങനെ ഒരു യാത്രയായിരുന്നു എങ്കിൽ ഒരു വാക്ക് പറയാമായിരുന്നില്ലേ..? ഞാൻ അൽപ്പം ഈർഷ്യയോടെ കൂടി സംസാരിച്ചു.
അവളുടെ മുഖഭാവം ഇരുണ്ട ആ കുടിലിനുള്ളിൽ തിരിച്ചറിയാൻ കഴിഞ്ഞില്ല.
നിനക്കിപ്പോൾ എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ ? വളരെ അപ്രതീക്ഷമായി കെട്ടിപ്പിടിച്ചു നെഞ്ചിൽ മുഖം ചേർത്തുവെച്ചാണ് അവൾ ചോദിച്ചത്.
നെഞ്ചിൽ ചെറുചൂടുള്ള കണ്ണീര് പടർന്നപ്പോൾ ആണ് അവൾ കരയുകയാണ് മനസ്സിലായത്. നിശബ്ദമായി ആയി അവളുടെ തലയിലും മുതുകിലും തലോടി കുറച്ചു സമയം ഞാനും അങ്ങനെ നിന്നു.
അല്ലെങ്കിൽ തന്നെ സ്ത്രീയുടെ കരച്ചിൽ കണ്ടാൽ ഉരുകി പോകാത്ത മനസ്സ് ഒന്നുമല്ലല്ലോ എൻറെതും. ( അങ്ങനെയും ചില പണികൾ വാങ്ങി കൂട്ടിയിട്ടുണ്ട് ജീവിതത്തിൽ അത് വഴിയേ പറയാം)
എന്നാൽ അവളെ തലോടിയ കയ്യിൽ നനവ് അനുഭവപ്പെടുകയും വിരലുകൾ ഒട്ടി പിടിക്കുകയും ചെയ്തു പെട്ടെന്ന് കൈ പിൻവലിച്ചു നോക്കി ഇരുട്ടിൽ ഒന്നും വ്യക്തമല്ല ഞാൻ മണത്തു നോക്കി ചോരയുടെ മണം.
നിൻറെ പുറത്തു ചോര ? എന്താ സംഭവിച്ചത് അത് നോക്കിക്കേ. ഞാൻ ആകെ പരിഭ്രമിചു
അവളുടെ ദേഹത്തു നിന്നും പിടിവിട്ടു.
പെട്ടെന്നവൾ ട്രാവൽ കിറ്റിന്നുള്ളിൽ പോയിൻറ് ടോർച്ച് എടുത്തു എൻറെ കയ്യിൽ തന്നു.
എനിക്ക് വേദന തോന്നുന്നില്ല. നീയൊന്നു നോക്കിക്കേ അവൾ പറഞ്ഞു.
ഞാൻ അവളുടെ പുറത്തേക്ക് ടോർച്ചടിച്ചു നോക്കി. പുറമേ ഒന്നും കാണുന്നില്ല അകത്തു നിന്നാണ് ചോര വരുന്നത് .
അത് പൊക്കി നോക്കെടാ.
ഞാൻ അവളുടെ ടീഷർട്ട് മുകളിലേക്കുയർത്തി ചെറുവിരൽ വലിപ്പമുള്ള കാടിനുള്ളിൽ കാണുന്ന എന്ന ഒരുതരം ചോരകുടിയൻ അട്ടയാണ് അവളുടെ പുറത്തു കടിച്ചുതൂങ്ങികിടന്നിരുന്നത് ഒന്നല്ല ഒരു മൂന്നാലെണ്ണം .
നിന്നെ അട്ട പിടിച്ചതാണ്. ഞാൻ പറിക്കാനായി ഒരുങ്ങി.
ടാ.. പറിച്ചു കളയരുത്. പറിച്ചാൽ അതിൻ്റപല്ല് അവിടീരുന്നു പഴുക്കും.
ബാഗിൽ നിന്നും അവൾ സാനിറ്റസിർ ബോട്ടിൽ തന്നു ഇത് സ്പ്രേ ചെയ്താൽ മതി അത് തന്നെ പിടി വിട്ടു പൊയ്ക്കോളും.
ഞാൻ അവളുടെ പുറത്ത് സ്പ്രേ ചെയ്തു കൊടുത്തു. അപ്പോൾ തന്നെ അതെല്ലാം പൊഴിഞ്ഞു താഴെ പോയി.
\കാട്ടിൽ രണ്ടു മൂന്നു തരത്തിലുള്ള അട്ടകൾ ഉണ്ട് മനുഷ്യൻറെ മണം അടിച്ചാൽ മതി അറിയാതെ നമ്മുടെ ശരീരത്തിൽ വന്നുചേരും ചിലതൊക്കെ പറന്നുവന്ന് കേറും ചിലതൊക്കെ ഇഴഞ്ഞു വന്നു കേറും. പറന്ന് വന്നു കയറുന്നത് മീൻറെ ചെതുമ്പൽ പോലെ ഇരിക്കും അതെങ്ങിനെ ദേഹത്ത് പിടിച്ചുകഴിഞ്ഞാൽ ബ്ലഡ് കുടിച്ചു മുത്തുപോലെ തൂങ്ങിക്കിടക്കും ശരീരത്തിൽ ഉണ്ടാവുന്ന പാലുണ്ണി പോലെ നമ്മൾ വിചാരിക്കും ഇത് നേരത്തെ മുതൽ നമ്മുടെ ശരീരത്തിൽ ഉണ്ടായിരുന്നത് ആയിരിക്കുമെന്ന് പറിച്ചു കളഞ്ഞാലും പോകത്തില്ല. പോകണമെങ്കിൽ അതിൽ ഒന്നെങ്കി ഉപ്പോ പുകയിലയോ ചുണ്ണാമ്പ് പ്രയോഗിക്കണം അതാണ് പണ്ടുമുതൽചെയ്തുകൊണ്ടിരിക്കുന്നത്.
നിൻറെ ദേഹത്തും കാണും എല്ലാം ഒന്നുരി നോക്കിക്കോ.. അവൾ ഇട്ടിരുന്ന മേൽവസ്ത്രമൂരി വേറെവിടെങ്കിലും അട്ടപിടിച്ചിട്ടുണ്ടോന്ന് നോക്കാൻ പറഞ്ഞു.
വളരെ കൃത്യമായ നിരീക്ഷണത്തിനു ശേഷം ഉള്ളിലുണ്ടായവികാരങ്ങളൊന്നും പുറത്തുകാണിക്കാതെ എന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കി.
അതിനുശേഷം എൻറെ ഊഴംമായിരുന്നു. ശരീരത്തിൻറെ പലഭാഗത്തായി അഞ്ചാറെണ്ണം കണ്ടെടുത്തു അവൾനിർവീര്യമാക്കി.
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും കരുതൽ ഒരു സ്ത്രീയിൽ നിന്നും അനുഭവപ്പെടുന്നത് അത് അവളോടുള്ള ഇഷ്ടം കുറെക്കൂടെ കൂട്ടുവാൻ അവൾക്ക്സാധിച്ചു .
ആദ്യം തോന്നിയ ഭയമൊക്കെ പതിയെപ്പതിയെ മാറാൻ തുടങ്ങി.. ഇപ്പോൾ കാപ്പിപൂവിൻറെ മണമാണ് ചുറ്റും. “കാറ്റുപട്ട” നീളമുള്ള ഇലകൾ കൊണ്ടുണ്ടാക്കിയ കുടിൽ ആണിത് അതിനുചുറ്റും മണം കൊണ്ട് മനസ്സിലായി കാപ്പിത്തോട്ടം ആണെന്ന്. ദൂരെ അങ്ങിങ്ങായി ചെറു വീടുകൾ വെളിച്ചം കാണുന്നുണ്ട്. വൈദ്യുതി വിളക്കുകളാണ് മിക്ക കുടിലുകളിൽ തെളിഞ്ഞു കത്തുന്നത്.
ഇവിടെ കരണ്ടൊക്കെയുണ്ടല്ലെ??? ഞാൻ അത്ഭുതപ്പെട്ടു ചോദിച്ചു. ഇത്രയും വലിയൊരു കാടിനുള്ളിലെങ്ങനെ ലൈൻ വലിച്ചു ? നമ്മുടെ കെഎസ്ഇബി സമ്മതിക്കണം അല്ലേ..?
ടാ… പൊട്ടാ.. അത് സോളാർ ലൈറ്റ് ആണ് . നീ വിചാരിക്കുന്നത് പോലെ പഴയ ആദിവാസി സെറ്റിൽമെൻറ് ഒന്നുമല്ല ഇവിടെയുള്ളത് ഉള്ളത് അവരുടെ വീടുകളിൽ ഇപ്പോൾ ടിവിയും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവരുണ്ട് കൂടാതെ അതെ അരി പലവ്യഞ്ജന സാധനങ്ങൾ വസ്ത്രങ്ങൾ ഞങ്ങൾ എല്ലാം സർക്കാർ കൃത്യമായി അർഹതപ്പെട്ടവർക്ക് എത്തിക്കാറുണ്ട്. കൂടാതെ 2014 ൽ ഇവർക്കായി പോസ്റ്റ് ഓഫീസ് ആരംഭിച്ചിട്ടുണ്ട്. ഒരുസ്കൂളും ഉണ്ട്.
അപ്പോൾ ഇവർക്ക് അടിപൊളി സെറ്റപ്പ് ആണല്ലോ ഇവിടെ? എന്നിട്ട് പുറത്തു ഇതൊന്നുമല്ലല്ലോ സംസാരം? സർക്കാർ ഇവരരെ മൈൻഡ് ചെയ്യുന്നില്ല ഒന്നും കിട്ടുന്നില്ല എന്നൊക്കെയാണല്ലോ.!!
അതാണ് ഞാൻ പറഞ്ഞത് അത് അർഹതപ്പെട്ടവർക്ക് മാത്രം കിട്ടുകയുള്ളൂ. ഇതിൽ ഉള്ള സ്ത്രീകളെ പുറത്തു നിന്ന് വന്നു ആരെങ്കിലും വിവാഹം കഴിച്ചാൽ ഇവരെ ഗോത്രത്തിൽനിന്നും മാറ്റപ്പെടും . പിന്നീടവർ അവർ അപ്പൻറെ ജാതിയിൽപ്പെട്ടവരാ. അതുകൊണ്ട്അവർ ഇവിടെ തന്നെ താമസിക്കുന്നുണ്ടെങ്കിലും അവർക്ക് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാറില്ല. അവർക്ക് ഒരു ഇന്ത്യൻ പൗരന് ലഭിക്കുന്ന ഇന്ന് ആനുകൂല്യങ്ങൾ മാത്രമേ കിട്ടുകയുള്ളൂ. അതാണ് പുറംലോകമറിയുന്നത് കൂടുതൽ പ്രശ്നം ഉണ്ടെന്നു തോന്നുന്നതും.
അപ്പോൾ അവർക്ക് പുറംലോകവുമായി നല്ല ബന്ധം ഉണ്ടല്ലെ..? എനിക്ക് പിന്നെയും സംശയം അല്ലെങ്കിൽ അറിയാനുള്ള ആകാംക്ഷ കൂടി വന്നു.
പണ്ടൊക്കെ ഇവർ കാട്ടിൽ ഉണ്ടാകുന്ന പച്ചമരുന്നുകളും തേനും മീൻ പിടിക്കുന്ന കൊട്ട ,വല്ലം ഇതൊക്കെ ഉണ്ടാക്കി മൂന്നാറിലും മറയൂര് തമിഴ്നാട് ഇവിടങ്ങളിലൊക്കെ കിലോമീറ്ററുകൾനടന്നു പോയി വിൽക്കും പണ്ടൊക്കെ അതിനുമാത്രം ആയിരുന്നു ഇവർ പുറത്തിറങ്ങിയിരുന്നത്. പക്ഷേ ഇപ്പോൾ ഇപ്പോൾ ഒരുപാട് പേർ വിദ്യാഭ്യാസത്തിനും മറ്റു ജോലിക്കൊപ്പം ആയി പുറത്തുണ്ട്. എങ്കിലും ഗോത്രങ്ങളിൽ പരമ്പരാഗതമായ ജീവിതമാണ് നയിക്കുന്നത്. ഗോത്രങ്ങളിലുള്ള സ്ത്രീകൾ മിക്കവാറും എല്ലാസമയവും കുടിലിനുള്ളിൽതന്നെയിരിക്കും അവരെ പുറത്തേക്ക് കാണില്ല. ഇവിടെ തന്നെ അവർക്ക് പരമ്പരാഗത ചികിത്സാ രീതികളും ഉണ്ട്
അവൾ പറയുന്ന ഓരോ കാര്യവും ശ്രദ്ധിച്ചപ്പോൾ ഇവരുടെ ചരിത്രങ്ങൾ മൊത്തം മനപ്പാഠമാക്കി യിട്ടുണ്ടെന്ന് മനസ്സിലാ യി. ഇനിയും ചോദിച്ചു കൊണ്ടിരുന്നാൽ നേരം വെളുക്കുന്നത് വരെ അവള്പറഞ്ഞുകൊണ്ടിരിക്കു മെന്നും തോന്നി. വിഷയം മാറ്റാനായി ഞാൻ പറഞ്ഞു.
വിശക്കുന്നുണ്ട് ല്ലോ…? കഴിക്കണ്ടേ?
അവൾ ബാഗ് തുറന്നു മറയൂരിൽ വാങ്ങിയവാങ്ങിയ ഡ്രൈ ഫ്രൂട്സ് എടുത്തു തന്നു.
ഞാൻ വളരെ ദയനീയമായി അവളുടെ മുഖത്തേക്ക് നോക്കി. ഇരുട്ട് ആണെങ്കിലും എൻറെ അവസ്ഥ മനസ്സിലാക്കി കാണും
ഈ കോ പ്പും കഴിച്ചുകൊണ്ട് എങ്ങനെ എങ്ങനെ പിടിച്ചു നിൽക്കും. പകരം മറ്റു മാർഗങ്ങൾ ഒന്നുമില്ലെങ്കിൽ കൂടിയും ഞാൻ അസ്വസ്ഥത പ്രകടിപ്പിച്. ഇന്നലെവരെ പൊറോട്ട യും ചിക്കനുമോക്കെ നിറച്ച വയറാണ് ഇപ്പോൾ കിടന്നു നിലവിളിക്കുന്നത്.
നീ ഭയങ്കര ചതി ആണല്ലോടി കാണിച്ചത്?
ഒരു സൂചന തരുകയായിരുന്നെങ്കിൽ ഞാൻ വല്ലോ ചപ്പാത്തിയോ പൊറോട്ടയോ വാങ്ങി കൊണ്ടു വരുമായിരുന്നു.
എൻറെ സങ്കടവും പറച്ചിലും കേട്ടു അവൾ എൻറെ അരികിലേക്ക് ചേർന്നിരുന്നു.
കുറച്ചു ഫ്രൂട്ട്സ് എടുത്തു എൻറെ വായിൽ വച്ചുതന്നു.
നീ ഒരുപാട് യാത്ര ചെയ്തിട്ടുള്ളതല്ലേ?? ഒരുപാട് ഫുഡ് കഴിച്ചു കൊണ്ട് യാത്ര ചെയ്യാൻ പറ്റില്ല എന്ന് അറിയില്ലേ നിനക്ക്?
അതൊക്കെ എനിക്കറിയാം പക്ഷേ പക്ഷേ അന്നൊന്നും എനിക്ക് വിശപ്പും ദാഹവും ഒന്നുമില്ലായിരുന്നു.
അതെന്താ…?
അതൊരു കഥയാണ്.
എന്ത് കഥ..? നീ പറ പറ ഇനി നേരം വെളുക്കാൻ ഒരുപാട് സമയം ഉണ്ട് കേൾക്കാൻ ഞാനുണ്ട് .
ഞാൻ ഓർമ്മകളിലേക്ക് ഒന്ന് തിരിഞ്ഞോടി… എന്തു മറക്കണമെന്ന് ആഗ്രഹിക്കുന്നുവോ അതിലേക്ക് തന്നെ കറങ്ങിത്തിരിഞ്ഞു വരുന്നത് എന്തു വിരോധാഭാസമാണ്.
എങ്കിലും ഇവളോട് ഇടപഴകുമ്പോൾ ഒരു സ്നേഹവും കരുതലു മൊക്കെ ഫീൽ ചെയ്യുന്നുണ്ട് . മുൻപ് ആരോടും പറയാത്ത കാര്യങ്ങൾ ഇപ്പോൾ പറയണമെന്ന് തോന്നി ഒരു ആശ്വാസവാക്ക് അത്രയേ ആഗ്രഹിക്കുന്നുള്ളൂ.
പറയാം. ഇനിയും നിന്നോട് ഞാൻ എന്തിന് മറച്ചു വെക്കണം.
എങ്കിൽ…. നിൻറെ മടിയിൽ ഞാൻ തലവെച്ച് കിടന്നോട്ടെ..? അവൾ ചോദിച്ചു.
തുടരും….