കൊടുത്തു കൊതിതീരാത്ത വാത്സല്യം ചാലിച്ച എത്രയോ മുത്തങ്ങൾ ബാക്കി വെച്ചാവും ഓരോ പട്ടാളക്കാരനും വീരമൃത്യു വരിക്കുന്നത്…

🌺ജാനകി🌺

Story written by Athulya Sajin

ഇന്നാണ് ആദ്യമായി ഉണ്ണി എന്നോട് ആ ചോദ്യം ചോദിച്ചത്…

എന്റെ അച്ഛനെവിടെ അമ്മേ….??

ഒതിരി കാലം ഞാൻ അവനോടു പറയാൻ ആയി കാത്തുവെച്ച ഉത്തരമായിരുന്നു അത്…

അത് കേട്ടു കഴിഞ്ഞാൽ ഒരു പക്ഷെ ഏറെ നേരം…., ചിലപ്പോൾ ഒരുപാട് കാലം തന്നെ അവൻ വിഷമിക്കുമായിരിക്കും….എന്നാൽ ഒരിക്കൽ അത് ഓർത്ത് അവൻ അഭിമാനിക്കുo എന്ന് എനിക്കുറപ്പുണ്ട്…..

അവൻ വീണ്ടും വീണ്ടും എന്റെ സാരിതുമ്പിൽ പിടിച്ചു കിണുങ്ങി…

ഞാൻ അവനെ മടിയിൽ പിടിച്ചിരുത്തി….

അവൻ പ്രതീക്ഷയോടെ എന്റെ മുഖത്തു നോക്കി….

എന്റെ മൗനം കണ്ടിട്ടാവാം അവൻ പറഞ്ഞു….

അമ്മേ ഇന്ന് ടീച്ചർ എല്ലാവരോടും അച്ഛന്റെ പേരും ജോലിയും ചോദിച്ചു….

എല്ലാവരും പറഞ്ഞപ്പോൾ ഞാൻ മാത്രം മിണ്ടാതെ നിൽക്കുന്നത് കണ്ടു…

ടീച്ചർ എന്നോടും ചോദിച്ചു…

ഞാൻ… ഞാൻ….

എവിടെ അമ്മേ എന്റെ അച്ഛൻ??

മോനും ഉണ്ടായിരുന്നു അച്ഛൻ…

എന്നാൽ നമ്മുടെ ജീവന് വേണ്ടി.. നമ്മുടെ രാജ്യത്തിനു വേണ്ടി അച്ഛൻ സ്വന്തം ജീവൻ കൊടുത്തു മോനെ….

ആ മുഖത്തു ദുഃഖം നിഴലിക്കുന്നത് ഞാൻ കണ്ടു…

ആ കണ്ണുകൾ ഈറൻ ആവുന്നത് വരെ അവൻ എന്റെ മുഖത്തേക് നോക്കി എന്നിട്ട് എണീറ്റ് പോയി…..

അവൻ പോയ വഴിയേ നോക്കി നിന്നു ഞാൻ….

മനസ്സിൽ മാറാല പിടിച്ചു കിടന്ന ആ ഭൂതകാലം…. ഓർത്തെടുക്കും തോറും വേദനിപ്പിക്കുന്ന…. എന്റെ കൗമാരം…..

അതെന്നെ കൂട്ടിനു വിളിച്ചു… ഒന്നുകൂടി പുനർജനിക്കാൻ…. ഒരിക്കൽ കൂടി പ്രണയിക്കാൻ……

എന്നും കണ്ണന് മാല കെട്ടി… ആ തിരുമുഖം നോക്കി ഒന്നേ ആവശ്യപ്പെട്ടിട്ടുള്ളു….

നിക്ക് മംഗല്യഭാഗ്യം തരണേ കണ്ണാ ന്നു…

ഒരിക്കലും പുഞ്ചിരിച്ചു കാണാത്ത അച്ഛന്റെ മുഖത്തു പുഞ്ചിരി കാണാനുള്ള കൊതി കൊണ്ട്…

“ന്റെ കുട്ടിനെ തനിച്ചാക്കി പോകേണ്ടി വരുമോ കൃഷ്ണ” എന്ന് പറഞ്ഞു തലോടുന്ന ആ കൈകളിൽ നിന്നും സുമoഗലിയായി മൂർദാവിൽ ആശ്വാസത്തോടെയുള്ള ഒരനുഗ്രഹം കിട്ടാൻ……

അച്ഛന്റെ ഏക ദുഃഖം ആയ എന്റെ സ്ത്രീധനക്കുറവു കൊണ്ട് മുടങ്ങിക്കൊണ്ടിരിക്കുന്ന ആലോചനകൾ നടക്കാൻ….

പ്രതാപo നശിച്ച ആ പഴയ നായർ തറവാട്ടിൽ…

അമ്മയില്ലാത്ത തന്റെ ഏക മകളെ വളർത്തുന്നത്തിന് ഇടയിൽ അവൾക്കായി ഒന്നും ഉണ്ടാകാൻ ആ വൃദ്ധന് കഴിഞ്ഞില്ല…

ദാരിദ്ര്യം മാത്രം കൂട്ടിനുള്ള അയാൾക്ക് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു

കണ്ണടയും മുൻപ് ആ മകളുടെ തിരുനെറ്റിയിൽ ചുവപ്പുദിക്കുന്നത് കാണാൻ..

അച്ഛന്റെ ശബ്ദം കാതുകളിൽ അലയടിച്ചു….കണ്ണുകൾ നിറയും പോലെ…

ജാനുട്ടിയെ…. മോൾ വേഗം അമ്പലത്തിൽ പോയി വരു….ഇന്നൊരു കൂട്ടർ വരുന്നുണ്ട്… ഇതെങ്കിലും ഒന്ന് നടന്നാൽ മതിയായിരുന്നു….

ഈറൻ മാറ്റി മുടി തുവർതിക്കൊണ്ടിരുന്ന എന്നോട് അച്ഛൻ പറഞ്ഞു….

ഞാൻ വേഗം മുടി കോതികെട്ടി… ഒരു തുളസിക്കതിരുo ചൂടി അമ്പലത്തിലേക്ക് നടന്നു….

പോകുന്ന വഴിയെല്ലാം ഇന്ന് വരുന്ന കൂട്ടർ എങ്കിലും സ്ത്രീധനം ചോദിക്കരുതെ എന്ന പ്രാർത്ഥനയായിരുന്നു….

കണ്ണന് മുന്നിൽ നിന്ന് മിഴികൾ പെയ്തപ്പോഴും അച്ഛന്റെ മുഖം ആയിരുന്നു മനസ്സിൽ… പുഞ്ചിരിക്കുന്ന മുഖം….

കൈയിൽ പ്രസാദം വാങ്ങി വീണ്ടും ഒരിക്കൽ കൂടി ആ തിരുമെയ് നോക്കി പിൻവാങ്ങുമ്പോൾ ആ ഇലചീന്തിലേക്ക് ഒന്ന് നോക്കി….

“ഒരു വെളുത്ത മന്ദാര൦”

ഞാൻ തിരുമേനിയെ നോക്കി..

മോൾ പ്രാർത്ഥിച്ചതു നടക്കും… തീർച്ച…

ഞാൻ സന്തോഷത്തോടെ ഒരിക്കൽ കൂടി കണ്ണനെ തൊഴുതു പിൻവാങ്ങി…..

ആ മന്ദാരതിന്റെ നേർത്ത ഇതളുകൾ ഒന്ന് തഴുകി…

ഇലച്ചീന്തിൽ നിന്ന് ഒരു നുള്ള് ചന്ദനം എടുത്തു നെറ്റിയിൽ തൊട്ടു….കുളിർമ നെറ്റിയിൽ നിന്നും ശരീരമൊന്നാകെ വ്യാപിക്കുന്നത് പോലെ തോന്നി….
ഹൃദയവും കുളിരുന്നു…

മെല്ലെ കുളപ്പടവുകളിറങ്ങി കുറച്ചു നേരം ഒരു പടവിൽ ഇരുന്നു….

എഴുന്നേറ്റു തിരിഞ്ഞു നടക്കാൻ ഭാവിച്ചപ്പോൾ തന്നെ നോക്കിക്കൊണ്ട് ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു…

എവിടെയോ കണ്ടു മറന്ന മുഖം…ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന നോട്ടം….ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി…..

അയാളെ ധൃതിയിൽ കടന്നു പോവാൻ ഭാവിച്ചതും

ജാനു…..

പെട്ടന്ന് നിന്നു….

എന്നെ മനസ്സിലായോ….ഇല്ല….

ഞാൻ ഹരി…. ഹരിപ്രസാദ്….

ഹരിയേട്ടൻ….!! ഇത്രയും കാലം എവിടെ ആയിരുന്നു….ഞാൻ ഇപ്പോൾ ആർമിയിൽ ആണ്….

ആ…..

ഇപ്പോൾ ലീവിന് വന്നതാണ്….

തന്നോട് ഒരു കാര്യം പറയാനാണ് ഞാൻ ഇപ്പോൾ ഇങ്ങോട്ട് വന്നത്….

മ്മ്മ്…

ഒരുപാട് കാലമായി തനിയെ ഇങ്ങനെ…. ആരും കൂട്ടിനില്ലാതെ…..

ഒരു കൂട്ട് വേണമെന്ന് തോന്നി….

മടുത്തഡോ…. ജീവിതം…

കാത്തിരിക്കാൻ ഒരാളുണ്ടെങ്കിൽ ജീവിക്കാൻ ഒരു വല്ലാത്ത കൊതിയായിരിക്കും….

തനിക്കു കൂടാമോ എന്റെ കൂടേ….. എന്നും കൈവിടാതെ….

ഞാൻ….

ഇപ്പോൾ ഒന്നും പറയണ്ട….ഞാൻ വീട്ടിൽ വന്നു ചോദിച്ചോളാം….

ആദ്യം തന്നോട് പറയണം ന്നു തോന്നി….

താൻ പൊക്കൊളു….

വീട്ടിലെത്തിയപ്പോൾ ആരൊക്കെയോ പൂമുഖത്തു ഇരിക്കുന്നുണ്ട്…

പിന്നാമ്പുറത്തു കൂടേ ചെന്ന് അകത്തേക്കു കയറി..

അയലത്തെ വീട്ടിലെ ദേവകി ചേച്ചി ഉണ്ടായിരുന്നു….എപ്പോഴും സഹായം അവരാണ്….

എന്റെ കയ്യിൽ ചായ തന്നു പറഞ്ഞു വിട്ടു…ചെക്കനെ ഒന്നും നോക്കാൻ തോന്നിയില്ല…

വേഗം ചായ കൊടുത്തു അകത്തേക്ക് വലിഞ്ഞു…ഉള്ളിൽ നിറയെ ഹരിയേട്ടൻ പറഞ്ഞ വാക്കുകൾ ആയിരുന്നു….

ഉള്ളിൽ പ്രണയത്തിന്റെ പൂഞ്ചില്ലകൾ ഒരു വസന്തം തീർക്കുന്നുണ്ടായിരുന്നു….

എന്ധോക്കെയോ പറഞ്ഞു അവർ ഇറങ്ങി പോയി…

അച്ഛന്റെ മുഖം വാടിയിരുന്നു….

അവരും ചോദിക്കുന്നു ഒരുപാട് പൊന്ന്… ഈ അച്ഛന്റെ കയ്യിൽ ഒന്നൂല്ല്യല്ലോ ന്റെ കുട്ടിക്ക് തരാൻ…

എന്റെ നിറുകയിൽ തലോടി അച്ഛൻ കണ്ണീർ വാർത്തു…

അച്ഛൻ വിഷമിക്കാതെ… ഒന്നും ചോദിക്കാതെ ഒരാൾ വരും അയാൾ മതിയെനിക്ക്….

ഞാൻ പടിപ്പുരയിലേക് കണ്ണു നട്ട് ഒരു ദീർഘ നിശ്വാസം എടുത്തു….

പെട്ടന്ന് അവിടെ ഒരു രൂപം തെളിഞ്ഞു…

ചുവന്ന ഷർട്ടും കസവുമുണ്ടും ഉടുത്തു കൊണ്ട് നടന്നു വരുന്നു…

വേഗം അകത്തു പോയി….

ഞാൻ ഹരി… മേലേതിൽ രാഘവൻ മേനോന്റെ മോനാ….

അയ്യോ മനസ്സിലായില്ല പെട്ടന്ന്.. ചെറുപ്പത്തിൽ കണ്ടതല്ലേ….ഇവിടെ അല്ലെ ഇപ്പൊ….

ഞാൻ ആർമിയിൽ ആണ്….

ആ അതാണ് ഇപ്പോൾ കാണാത്തത്…മേനോൻ മരിച്ചിട്ട് പ്പോ എത്രായി….

എട്ട് വർഷം കഴിഞ്ഞു….

ഞാൻ വന്നത്…. എനിക്ക് ജാനകിയെ ഇഷ്ട്ട…ഞാൻ വിവാഹം കഴിച്ചോട്ടെ???

അച്ഛൻ ഒന്ന് പതറി….

വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ എനിക്ക് ബന്ധുക്കൾ ആരും ല്ല്യ… അതാ ഞാൻ തന്നെ വന്നേ…..

ഇപ്പൊ ദേ ഒരു കൂട്ടർ വന്നു പോയിട്ടുള്ളൂ….

കുറെ ആയി മുടങ്ങുന്നു…

ഇത്രയും വലിയൊരു തറവാട്ടിലേക് ന്റെ കുട്ടിയെ പറഞ്ഞു വിടാൻ തക്ക സാമ്പത്തികന്നും….

അച്ഛന്റെ തല താഴുന്നത് ഞാൻ നിറമിഴികളോടെ നോക്കി നിന്നു….

ഇടയ്ക്കിടെ അകത്തേക്ക് നീളുന്ന കണ്ണുകളിൽ എന്റെ നിറമിഴികൾ ഉടക്കി നിന്നു…

കാണാൻ വരുന്ന എല്ലാവരിലും കാണുന്ന പുച്ഛം ആണോ അതിലെന്ന് ഞാൻ തിരയുകയായിരുന്നു….

ആ മുഖത്തു വിരിഞ്ഞ പുഞ്ചിരി എന്നെ അത്ഭുതപ്പെടുത്തി….

ഹരിയേട്ടൻ അച്ഛന്റെ കൈകളിൽ പിടിച്ചു….

അച്ഛൻ കരുതുന്ന പോലെ ഒരു കച്ചവടത്തിന് അല്ല ഞാൻ വന്നത്…

എന്റെ ജീവന്റെ പാതിയെ കൈപിടിച്ച് തരാൻ സമ്മതമാണോ എന്നറിയാനാണ്….

അച്ഛന്റെ കണ്ണുകൾ നിറഞ്ഞു…

മോനെ..

ഞാൻ അവളുടെ കഴുത്തിൽ മിന്നുന്ന പൊന്ന് മോഹിച്ചു വന്നതല്ല….

അവളെന്ന സ്വത്താണ് എനിക്ക് വേണ്ടത്….

സമ്മതമാണെങ്കിൽ അടുത്ത അമ്പലത്തിൽ വെച്ച് ഞാൻ അവളെ എന്ടെതാക്കട്ടെ….

അച്ഛൻ ആ കൈകൾ പിടിച്ചു നെഞ്ചോടു ചേർത്ത് വിതുമ്പി….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അന്നേക് പതിനഞ്ചാം നാൾ ആ കൈകളാൽ എന്റെ കഴുത്തിൽ താലി ചാർത്തപ്പെട്ടു…

ഞാൻ ആ കാലുകളിൽ വീണു നന്ദി പറഞ്ഞു….

ഹരിയേട്ടൻ എന്നെ എഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു….

അവിടെയല്ല നിന്റെ സ്ഥാനം ഇനിമുതൽ ദേ ഇവിടെയാ… നെഞ്ചിൽ കൈവെച്ചു പറഞ്ഞു…എന്നിട്ട് എന്നെ ചേർത്ത് പിടിച്ചു….

ആദ്യമായി അച്ഛൻ മനസ്സു നിറഞ്ഞു ചിരിക്കുന്നത് ഞാൻ കണ്ടു.. എന്റെ ഏറ്റവും വലിയ ആഗ്രഹം…

ആ രോമാവൃതമാർന്ന മാറിൽ മുഖം ചേർത്ത് ഞാൻ ആ ഹൃദയത്തിലെ പ്രണയക്കടലിലേക്ക് ഊളിയിട്ടു…

ശരീരം പകുത്തു നൽകി… മനസ് മുഴുവനായും………

നാളുകൾക്കു ശേഷം ഞങ്ങളുടെ പ്രണയസാഫല്യം ഉദരത്തിൽ തുടിച്ചു….

ജീവിതം ഇത്രയും മധുരമായിരുന്നോ എന്ന് ഞങ്ങൾ ചിന്തിച്ചു….

സന്തോഷം മാത്രം… ഹരിയേട്ടൻ ലീവ് കഴിഞ്ഞു പോവുന്ന വരെ….

ഞാൻ വരുന്നത് വരെ ന്റെ കുഞ്ഞിനെ നോക്കിക്കോണേ…

എന്റെ ചെവിയോരം ചേർന്നു പറഞ്ഞു… ഇപ്പോളും അതവിടെ പ്രതിധ്വനിക്കുന്നുണ്ട്….

എന്റെ അധരങ്ങളിൽ അവസാനമായി തന്ന ആ മധുരം ഞാൻ ഇന്നും അയവിറക്കുന്നുണ്ട്….

എന്റെ വയറിന്മേൽ ഇപ്പോഴും ആ തലോടൽ കുളിരുന്നുണ്ട്……

പിന്നീടൊരിക്കലും സന്തോഷം കണ്ടെത്താൻ ആവാതെ മനസ്സു മാത്രം മരവിച്ചു പോയി….

ഈ വലിയ വീട്ടിൽ ഞങ്ങളെ തനിച്ചാക്കി അച്ഛനും പോയി കണ്ണുനീർ ഉരുണ്ടു കൂടി….

വിഷമത്തോടെ എന്റെ മുന്നിൽ ഇരിക്കുന്ന ഉണ്ണിയെ കണ്ടപ്പോൾ കണ്ണുകൾ പെയ്തു തോരാതെ….

ദിവസങ്ങൾ കഴിയുംതോറും ഉണ്ണി കൂടുതൽ മൗനിയായി…

ഒരിക്കൽ ഒറ്റക്കിരുന്നു കരയുന്നത് കണ്ടപ്പോൾ ചേർന്നിരുന്നു തോളിലൂടെ കയ്യിട്ട് ചോദിച്ചു

ന്തു പറ്റി അമ്മേടെ ഉണ്ണിക്കുട്ടന്?

ഒന്നൂല്ല്യ അമ്മേ…

അമ്മയോട് പറയില്ല്യേ ഉണ്ണി…

അച്ഛനില്ലാത്ത കുട്ടി ന്നു പറഞ്ഞു ന്നെ എല്ലാരും കളിയാക്കുന്നു അമ്മേ.

ഉണ്ണിക് സഹിക്കിണില്യ… സങ്കടം വരാ… ദേ കണ്ടോ… അവൻ അവന്റെ കണ്ണുനീർ ഒപ്പുയെടുത്തു എന്നെ കാണിച്ചുകൊണ്ട് ചുണ്ട് കൂർപ്പിച്ചു വിതുമ്പി….

ഞാൻ അവനെ ചേർത്തു പിടിച്ചു…മോൻ വാ….

അവന്റെ കൈ പിടിച്ചു കോണിപ്പടി കയറി….

അലമാര തുറന്നു മടക്കി വെച്ച പത്രക്കെട്ടുകൾ എടുത്തു….

അതിൽ മുൻ താളിൽ വന്ന ആ വാർത്തയിലൂടെ കണ്ണോടിച്ചു….

“പാകിസ്ഥാൻ തീവ്രവാദികൾ ബന്ദികളാക്കിയ ഇന്ത്യൻ സേന അംഗങ്ങളെ വധിച്ചു….. “

“കൊല്ലപ്പെട്ടവരിൽ ഒരു മലയാളി. ഹരിപ്രസാദ്.. “

“മൃതദേഹങ്ങൾ വിട്ടു തരില്ല എന്ന് തീവ്രവാദികൾ “

ഓരോ തലക്കെട്ടുകളും വായിച്ചു തീർത്തപ്പോൾ ഉണ്ണി ഒന്നും മനസിലാവാതെ എന്റെ മുഖത്തേക്ക് നോക്കി നിന്നു…

ഞാൻ അവനെ പിടിച്ചു ഇരുത്തി എന്നിട്ട് അത് അവനു കൊടുത്തു…

ഇതാണ് മോന്റെ അച്ഛൻ…

ഇനി കളിയാക്കുന്നവർക് മോൻ ഇത് അഭിമാനത്തോടെ കാണിച്ചു കൊടുക്കണം എന്നിട്ട് പറയണം…

എന്റെ അച്ഛൻ മരിച്ചത് ഈ നാടിനു വേണ്ടി ആണെന്ന്…. നിങ്ങൾക്ക് വേണ്ടി ആണെന്ന്….

അവൻ ആ ചിത്രത്തിൽ കുഞ്ഞിളം ചുണ്ടുകൾ കൊണ്ട് ഒത്തിരി മുത്തങ്ങൾ നൽകി….

കൊടുത്തു കൊതിതീരാത്ത വാത്സല്യം ചാലിച്ച എത്രയോ മുത്തങ്ങൾ ബാക്കി വെച്ചാവും ഓരോ പട്ടാളക്കാരനും വീരമൃത്യു വരിക്കുന്നത്…

അവസാന ശ്വാസത്തിലും പ്രിയപ്പെട്ടവരേ ഇനിയൊരിക്കലും കാണില്ലല്ലോ എന്ന വേദനയോടെയാവും അവർ കണ്ണടച്ചിരിക്കുക….

ഒരു ദിവസം ഉണ്ണി സന്ദോഷത്തൊടെ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു…

അമ്മേ ഇന്ന് എല്ലാവരും എന്നെ അഭിനന്ദിച്ചു… ടീച്ചർമാരൊക്കെ അച്ഛന്റെ ഫോട്ടോ കണ്ടു അത്ഭുതപ്പെട്ടു…

ന്റെ അച്ചേനെ നിക്ക് ഒരുപാട് ഇഷ്ട്ട… അവൻ അവന്റെ പോക്കറ്റിൽ നിന്നും ഹരിയേട്ടന്റെ ഫോട്ടോ എടുത്തു നെഞ്ചിൽ ചേർത്തു വെച്ച് നിന്നു…

ഇതെന്തിനാ മോനെ പോക്കറ്റിൽ ഇട്ടത്???

അതോ അച്ഛൻ എപ്പോളും ന്റെ കൂടെ ഉണ്ടാവാനാ…

ഞാൻ അവന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു…

അവൻ ഇനി വിഷമിക്കില്ല…. അഭിമാനിക്കും അവന്റെ അച്ഛനെയോർത്….

അന്ന് നല്ല മഴ പെയ്തു… ഇടമുറിയാതെ

ഉണ്ണിക് വേഗം ചോറ് കൊടുത്തു ഉറക്കി…

ജനലിലൂടെ നോക്കി മഴയുടെ സീൽക്കാരങ്ങളിൽ ലയിച്ചു നിന്നു…..

പെട്ടന്ന് വാതിലിൽ തുടരെത്തുടരെ മുട്ട് കേട്ടു…

ഭയം വന്നു പൊതിഞ്ഞു….

ഈ അസമയത് ആരാവും??

വാതിൽ മെല്ലെ തുറന്നു…ഒരാൾ പുറം തിരിഞ്ഞു നിൽക്കുന്നു…

ആരാ….

അയാൾ തിരിഞ്ഞു…

മുടിയും താടിയും ഒരുപാട് വളർന്നെങ്കിലും ഒത്തിരി മെലിഞ്ഞു പോയെങ്കിലും…കണ്ണിലെ തിളക്കം മങ്ങിയെങ്കിലും ഒറ്റ നോട്ടത്തിൽ തന്നെ ആ മുഖം എനിക്ക് മനസ്സിലായി….

ഹരിയേട്ടാ….. !!

ഒരലർച്ചയോടെ ഓടിച്ചെന്നു ആ നെഞ്ചിൽ വീണു…

മുഖം ചേർത്തു നിർത്തി ഒരുപാട് ഉമ്മ വെച്ചു… പൊട്ടിക്കരഞ്ഞു….

ഹരിയേട്ടൻ ഒന്നും മിണ്ടാതെ എന്റെ നിറുകയിലും പുറത്തും തലോടികൊണ്ടിരുന്നു..

ആ കണ്ണുകളും തുളുമ്പുകയായിരുന്നു…

എന്റെ കരച്ചിൽ കേട്ടിട്ടാവും ഉണ്ണി കണ്ണു തിരുമ്മിക്കൊണ്ട് എണീറ്റ് വന്നു…

എന്താ അമ്മേ??

മോന്റെ അച്ഛൻ…

അവൻ ഓടി വന്നു..ഹരിയേട്ടൻ അവനെ വാരിയെടുത്തു…

ഒരുപാട് കാലം അവരുടെ തടങ്കലിൽ.. പിന്നേ ഭീഗരവാത പരിശീലനം….

എങ്ങനെയോ രക്ഷപെട്ടു… നിന്റെ പ്രാർത്ഥന…

ഇവനും എന്നെപ്പോലെ അനാഥനാവുമോ എന്നായിരുന്നു എന്റെ സങ്കടം…

ഞാൻ ഹരിയേട്ടനെ കെട്ടിപ്പിടിച്ചു…

എന്റെയും ഹരിയേട്ടൻടെയും കവിളുകളിൽ ഉണ്ണി മാറി മാറി ഉമ്മവെച്ചുകൊണ്ടിരുന്നു….

ശുഭം ❤️

എല്ലാവർക്കും ഒരു പക്ഷെ ഇങ്ങനെയൊരു തിരിച്ചു വരവ് ഉണ്ടാവില്ല…

എന്നാലും എന്നും വൃഥാ അവർ ആ സ്വപ്നം കാണുന്നുണ്ടാവാം സ്വപ്നം മാത്രമാണെന്ന് അറിയാമെങ്കിലും …. തന്റെ പ്രിയപ്പെട്ടവന്റെ ആ മടങ്ങി വരവ്..

*സമർപ്പണം*

വീരമൃത്യു വരിച്ച ധീരജവാൻമാരുടെ ഭാര്യമാർക്ക്., അവരുടെ ത്യാഗത്തിന്……

വായിക്കു ട്ടോ….. 🥰

Related Posts

Leave a Reply

Your email address will not be published. Required fields are marked *