ചാരുലതയുടെ ചോദിക്കുന്നത് കേട്ട് ഗ്ലാസിൽ ബാക്കിയുള്ള മ ദ്യം ഒറ്റ വലിക്കു കുടിച്ചു തീർത്തു കൊണ്ട് ലാലു തിരഞ്ഞു നിന്നു ചാരുലതയെ നോക്കി……

_upscale _blur

നിമിഷങ്ങളോളം

story written by Unni K Parthan

“അമ്മ വന്നിട്ടുണ്ട്..

ഞാൻ ന്ത്‌ വേണം…കൂടെ ഇറങ്ങി പോണോ…”

ചാരുലതയുടെ ചോദിക്കുന്നത് കേട്ട് ഗ്ലാസിൽ ബാക്കിയുള്ള മ ദ്യം ഒറ്റ വലിക്കു കുടിച്ചു തീർത്തു കൊണ്ട് ലാലു തിരഞ്ഞു നിന്നു ചാരുലതയെ നോക്കി…

ഒന്നും മിണ്ടാതെ ഹാളിലേക്ക് നടന്നു.. ചാരുലത ലാലുവിന്റെ പിറകേ നടന്നു…

“അമ്മ എപ്പോ വന്നു..” കാവി മുണ്ട് കൊണ്ട് കിറി തുടച്ചു കൊണ്ട് ലാലു സെറ്റിയിൽ ഇരുന്നു കൊണ്ട് ചോദിച്ചു..

“കുറച്ചു നേരമായി….”.അംബിക ലാലുവിനെ അടിമുടി നോക്കി കൊണ്ട് പറഞ്ഞു..

“ന്തേ ഇങ്ങനെ നോക്കുന്നത്…ഇതിന് മുൻപേ എന്നേ കണ്ടിട്ടില്ലേ…”.ലാലു ചിരിച്ചു കൊണ്ട് ചോദിച്ചു..

“ന്ത്‌ കോലമാടാ നിന്റെ…രാവിലെ തന്നേ വലിച്ചു കേറ്റിയ പോലുണ്ടല്ലോ…”. അംബിക ചോദിച്ചു..

“മ്മ്.. രാവിലെ തന്നേ ര ണ്ടെണ്ണം അടിച്ചു…ഇന്നലത്തെ ക്ഷീണം ആണെന്ന് തോന്നുന്നു.. നല്ല തലവേദന….അപ്പൊ അത് മാറാൻ..” പാതിയിൽ നിർത്തി ലാലു..

“ഇന്നലെ എന്താ ക്ഷീണം വരാൻ..”

“ഒന്നുല്ല.. ഇന്നലെ അടിച്ചത് ഇച്ചിരി കൂടി പോയി…അപ്പൊ പിന്നെ അതിന്റെ ക്ഷീണം മാറ്റാൻ..”.ലാലു വളിച്ച ഒരു ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു..

“നിന്നെ പറഞ്ഞിട്ട് കാര്യമില്ല…നന്നാവില്ല…ഞാൻ ചാരുവിനെ കൊണ്ടോവാൻ വന്നതാ…”

“അതിന് ന്റെ സമ്മതം വേണ്ടല്ലോ…ഡിവോഴ്സ് കിട്ടിട്ട് ഒരാഴ്ചയായില്ലേ… പോകാത്തത് ന്റെ കുഴപ്പമാണോ..” ലാലുവിന്റെ ശബ്ദം നേർത്തിരുന്നു…

“ഓ…ഇപ്പൊ ഞാൻ പോകാത്തതാണോ കുഴപ്പം..”.ചാരു ലാലുവിന്റെ മുന്നിൽ വന്നു നിന്നു കൊണ്ട് ചോദിച്ചു..

“പിന്നല്ലാതെ…നീ പറഞ്ഞിടത്തു എല്ലാം ഞാൻ ഒപ്പിട്ട് തന്നു….പിന്നെ ഇനിയും ന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ..”

“അമ്മാ വാ പോവാം..” ചാരുലത അംബികയേ നോക്കി പറഞ്ഞു…

“അല്ലേലും ഇങ്ങേരു നന്നാവില്ല..” അതും പറഞ്ഞു ചവിട്ടി തുള്ളി ചാരുലത പുറത്തേക്ക് നടന്നു..

“അവൾക്ക് നല്ല വിഷമമുണ്ട് മോനേ..”.അംബിക ലാലുവിനെ നോക്കി പറഞ്ഞു…

“മ്മ്.. അറിയാം…വിഷമിക്കട്ടെ… കൊറേ കഴിയുമ്പോൾ ആ വിഷമം വെറുപ്പായി മാറും…അപ്പൊ എല്ലാം ശരിയാകും..”.ലാലുവിന്റെ ശബ്ദം ഇടറി..

“അമ്മക്ക് ന്താ ചെയ്യാൻ പറ്റാ…ഇങ്ങനെ….ഇത് എത്ര നാൾ…”.അംബിക എഴുന്നേറ്റ് വന്നു ലാലുവിന്റെ തോളിൽ കൈ വെച്ചു..

“അമ്മ ഇപ്പോളും വിശ്വസിക്കുന്നുണ്ടോ… ആ പെണ്ണിന്റെ കൂടെ.വീഡിയോയിൽ ഉള്ള ആള് ഞാൻ ആണെന്ന്..”.ലാലു തല മെല്ലേ ഉയർത്തി അംബികയേ നോക്കി കൊണ്ട് ചോദിച്ചു…

“മോനേ..”

“മ്മ്…എനിക്കറിയാം… അമ്മ വിശ്വസിക്കില്ലന്ന്…ചാരുവും വിശ്വസിക്കില്ലെന്ന്…. എന്നിട്ടും അവൾ എന്നിൽ നിന്നും അകന്നു….എല്ലാരും എന്നിൽ നിന്നും അകന്നു…

കാലം ഒടുവിൽ സത്യം തെളിയിച്ചു തന്നു.. ഞാൻ തെറ്റുകാരൻ അല്ലെന്ന്…പക്ഷെ കാലം ഒരുപാട് മുന്നോട്ട് പോയി…എല്ലാരും മാറി…” എല്ലാരുടെയും ജീവിതം മാറി..

ഞാൻ നിരപരാധി ആയി കാലം വിധിയെഴുതിയെങ്കിലും….ന്റെ ചാരുവിനെ എനിക്ക് എന്നിൽ നിന്നും നഷ്ടമായിരുന്നു..

ഇന്നലെ രാവിലെ അവൾ വീണ്ടും ഈ പടി കടന്ന് വരുന്നത് കണ്ടപ്പോൾ ഉള്ളൊന്നു പിടച്ചു..

ഒന്നും മിണ്ടാതേ…എന്നേ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ റൂമിലേക്ക് കയറി…പിന്നെ ഡ്രസ്സ്‌ മാറി ഇറങ്ങി വന്നു….നാലു വർഷങ്ങൾക്ക് ശേഷം അവളുടെ പൂജമുറിയിൽ അവൾ തിരി തെളിയിച്ചു….അടുക്കളയിൽ പോയി ചായ ഇട്ടു കൊണ്ട് വന്നു തന്നു…

പകൽ മുഴുവൻ..

ദാ…ഈ സെറ്റിയിൽ എന്റെ എതിരെ വന്നിരുന്നു ടിവി കണ്ടു…ഒരിക്കൽ പോലും എന്നേ ഒന്ന് നോക്കിയത് പോലുമില്ല…ഒരു വാക്ക് മിണ്ടിയില്ല..”.ലാലുവിന്റെ ശബ്ദം ഇടറി..

“ഇന്നലെ മുഴുവനും ഞാൻ മ ദ്യപിക്കുന്നത് നോക്കിയിരുന്നു….വെള്ളം കഴിയുമ്പോൾ എടുത്തു കൊണ്ട് വന്നു തന്നു….ഒടുവിൽ എപ്പോളോ ഞാൻ ബോധം കെട്ടു ഉറങ്ങി..

പിന്നേ രാവിലെ എപ്പോളോ എഴുന്നേറ്റു…വീണ്ടും കു പ്പിയിൽ ഉണ്ടായത് കുടിച്ചു തീർത്തു.. പിന്നെ അമ്മ വന്നു എന്ന് വന്നു പറഞ്ഞു.. ഞാൻ എഴുന്നേറ്റു വന്നു..

ദാ..ഈ നിമിഷം ഇങ്ങനെ ഇരുന്നു പോകുന്നു…”.ഇടറി കൊണ്ട് ലാലു ഇരു കയ്യും നെറ്റിയിൽ പിടിച്ചു കൊണ്ട് താഴേക്ക് നോക്കി ഇരുന്നു..

“മോളേ…” അംബിക വിളിക്കുന്നത് കേട്ട് ചാരുലത അകത്തേക്ക് വന്നു…

അംബിക കണ്ണ് കൊണ്ട് ലാലുവിന്റെ നേർക്ക് കണ്ണ് പായിച്ചു കൊണ്ട് ചാരുലതയെ വിളിച്ചു…പിന്നെ എഴുന്നേറ്റു പുറത്തേക്ക് നടന്നു..

“ഡാ….” ലാലുവിന്റെ അടുത്ത് വന്നിരുന്നു ലാലുവിന്റെ തോളിൽ മെല്ലേ വലതു കൈത്തലം അമർത്തി.. ചാരുലത വിളിച്ചു…

“ഒരുപാട് വൈകി ല്ലേ..” ചാരുലത പതിയേ ചോദിച്ചു…

“അറിയില്ല..”

മുഖമുയർത്തി കൊണ്ട് ലാലു പറഞ്ഞു..

“വിശ്വാസമില്ലാതെയല്ല ലാലു… അന്ന്….അങ്ങനെയായിരുന്നു എന്റെ മനസ്… കേവലം ഒരു പെണ്ണ് മാത്രമായ് ഞാൻ… ഒരു ഭാര്യ മാത്രമായി ചിന്തിച്ചു പോയി.. അതോണ്ടാ…അങ്ങനെയൊക്കെ..”

“മ്മ്.. അതിന് ഞാൻ ഒന്നും പറഞ്ഞില്ല ലോ.. കാലം തെളിയിച്ചു തന്നല്ലോ.. എല്ലാം.. പക്ഷെ…. നഷ്ടപെട്ട ജീവിതം ഇനി തിരിച്ചു കിട്ടില്ല ലോ…”

“കിട്ടും.. ഞാൻ ഉണ്ടാവും ഇനി ലാലുവിന്റെ കൂടെ..”

“എന്തിന്…” ലാലുവിന്റെ ചോദ്യം കേട്ട് ചാരുവിന്റെ ഉള്ളു പിടിഞ്ഞു..

“മരിച്ചു കഴിഞ്ഞു പെണ്ണേ.. എന്റെയുള്ളിൽ എല്ലാം മരിച്ചു കഴിഞ്ഞു.. നിന്റെ ഓർമ്മകൾ.. നിന്റെ സാമിപ്യം…അതെല്ലാം എന്നേ ഒരുപാട് നാള് വേട്ടയാടിയിരുന്നു..

ഒരിക്കലെങ്കിലും നീ എന്നോട് ചോദിക്കുമെന്ന് കരുതി…അതെല്ലാം സത്യ മായിരുന്നോ എന്ന്…പക്ഷെ…ഒരിക്കലും നീ ചോദിച്ചില്ല…അന്ന്…അങ്ങനെ ഒരു വീഡിയോ ലീക്ക് ആയപ്പോൾ നീ ആ നിമിഷം ഇവിടന്ന് പടിയിറങ്ങി…പലവട്ടം ഞാൻ നിന്നെ തേടി വന്നു.. എനിക്ക് ഒരു വട്ടം പോലും മുഖം തരാതെ നീ ഒഴിഞ്ഞു മാറി..

ഒടുവിൽ…എന്റെ ബിസിനസ് തകർത്തു തരിപ്പണമാക്കാൻ…എന്റെ കുടുംബം തകർക്കാൻ എന്റെ ശത്രുക്കൾ മെനെഞ്ഞെടുത്ത കഥകൾ.. നീയും….ഈ ലോകവും വിശ്വസിച്ചു…

എല്ലാം അറിഞ്ഞിട്ടും തിരിച്ചു വരാൻ നിനക്ക് സമയമുണ്ടായിരുന്നു…നീ വന്നില്ല.. എന്നിട്ട്…താലി ചരടിന്റെ ബന്ധം മുറിഞ്ഞപ്പോൾ വീണ്ടും വിളക്കി ചേർക്കാൻ നീ വരേണ്ടായിരുന്നു….

എനിക്ക് ഇനി വേണ്ടാ നിന്നേ… നിന്റെ ഓർമ്മകൾ എന്നിൽ നിന്നും മരിച്ചു.. താലി… അതൊരു ഉറപ്പാണ്.. എത്ര വഴക്കിട്ട് അകലേ നിന്നാലും.. കഴുത്തിൽ അതുണ്ടെൽ ചിലപ്പോൾ ഒരു നിമിഷം.. നമ്മൾ ആഗ്രഹിക്കുന്നുണ്ടാവും…അറിയാതെ..

ഒന്നിങ്ങു വന്നെങ്കിലെന്ന്.. ഇനി.. നിന്നിൽ ആ താലിയില്ല.. ആഗ്രഹങ്ങളും…

അമ്മ പുറത്ത് നിൽപ്പുണ്ട്.. ചെല്ല്… വൈകണ്ട…”

അതും പറഞ്ഞു ലാലു അകത്തേക്ക് നടന്നു..

“ഏട്ടാ….” ചാരു മെല്ലെ വിളിച്ചു…

നെഞ്ചിൽ ഒരു പിടച്ചിൽ വന്നെങ്കിലും…തിരഞ്ഞു നോക്കതേ ലാലു മുന്നോട്ട് നടന്നു….

ശുഭം…

Leave a Reply

Your email address will not be published. Required fields are marked *