ഞാൻ ഉറക്കെ ചോദിച്ചു ഇവിടെ ആരും ഇല്ലേ, ഞങ്ങളെ മൈൻഡ് ചെയ്യാതെ ആരോ അകത്തു സംസാരിക്കുന്നു…

Story written by Yazzr Yazrr

ഞാൻ പത്തിൽ പഠിക്കുമ്പോൾ ഉള്ള സംഭവം ആണ് , ക്ലാസിൽ ഞങ്ങൾക്ക് എല്ലാം ഇഷ്ടം ഉള്ള ഒരു സാർ ഉണ്ടായിരുന്നു, ഇംഗ്ലീഷ് ആണ് വിഷയം, പുള്ളിയുടെ വീട് കടപ്പുറം സൈഡിൽ ആണ്,

ലാസ്റ്റ് ബോർഡ് എക്സാം ആകാൻ മൂന്ന് മാസം ഉള്ളപ്പോൾ പുള്ളി പറഞ്ഞു ഞാൻ നിങ്ങൾക് വേണെമെങ്കിൽ ഇംഗ്ലീഷ് ട്യൂഷൻ എടുക്കാം, വൈകിട്ട് 6 മണി മുതൽ 8 മണി വരെ സമയത്ത് എടുക്കാം

ഞങ്ങൾ സമ്മതിച്ചു. വേറെ ഒന്നിനും അല്ല രാത്രി കൂട്ടുകാരമാർ ആയിട്ട് ഒന്ന് കൂടാം കടപ്പുറത്തു കുറച്ചു നേരം കിടന്നു കളിച്ചു മറിയാം, അങ്ങനെ വീട്ടിൽ പറഞ്ഞു 9 മണി വരെ ക്ലാസ്സ്‌ ഉണ്ടെന്നു, 8 മണിക്ക് ക്ലാസ്സ്‌ തീർന്നാൽ ബാക്കി ഒരു മണിക്കൂർ കടപ്പുറത്തു കിടന്നു തോന്നിയതൊക്കെ കാണിക്കും,

അങ്ങനെ ദിവസങ്ങൾ കടന്നു പോയി എന്റെ വീടിന്റെ അടുത്ത് ഒരു കൂട്ടുകാരൻ ഉണ്ട് ഞങ്ങൾ ഒരുമിച്ചു ആണ് പോകാറും വരാറും…. സൈക്കിളിൽ ആണ് പോകുന്നതും വരുന്നതും

കൊറേ ഇടുങ്ങിയ വഴിയിലൂടെ സൈക്കിൾ ചവിട്ടി വേണം കടപ്പുറം എത്താൻ അവിടിന്നും ഒരു കിലോ മീറ്റർ ദൂരം ഉണ്ട് സാറിന്റെ വീട്ടിലോട്ട്…ഒരു ദിവസം ഞങ്ങൾ ഒമ്പതു മണി കഴിഞ്ഞു സൈക്കിളിൽ തിരിച്ചു വരുകയായിരുന്നു

കനത്ത മഴയും ഇടിയും മിന്നലും,..ഞങ്ങൾ കടലിലോട്ട് നോക്കുമ്പോൾ ഞങ്ങൾക്ക് പേടി ആകുന്നു, മിന്നൽ വന്നു കടലിൽ തറക്കുമ്പോൾ കടലിനു വല്ലാത്തൊരു ഭീകര അന്തരീക്ഷം,…

ഞങ്ങൾക്ക് പറഞ്ഞു നമുക്ക് എവിടേയും നിർത്തണ്ട മഴ നനഞ്ഞു അങ്ങ് വീട്ടിൽ പോകാം, അങ്ങനെ ഞങ്ങൾ ആ ഇടുങ്ങിയ വഴിയിൽ കയറി, കുറ്റാകൂർ ഇരുട്ട് ആണ്, അവിടെ ഒന്നും ഒറ്റ വഴി വിളക്കുകൾ പോലും ഇല്ലായിരുന്നു, നല്ല മിന്നലും, ഇടിയുടെ സൗണ്ട് കാതിൽ വന്നു മുഴങ്ങുന്നു,..

കാറ്റിന്റെ ശക്തി കാരണം സൈക്കിൾ മറിഞ്ഞു പോകുന്നു, ഒട്ടും കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല,…ഞങ്ങൾ ആകെ പേടിച്ചു ഞാൻ പറഞ്ഞു നമുക്ക് ഏതെങ്കിലും വീട്ടിൽ കയറി നിൽക്കാം കാരണം അവിടെ ഒന്നും ഒരു കട പോലും ഇല്ലായിരുന്നു, അങ്ങനെ ഞങ്ങൾ, വീട് നോക്കി സൈക്കിൾ ചവിട്ടി,അങ്ങനെ ഞങ്ങൾ ഒരു വീടിന്റെ മുന്നിൽ എത്തി .മുൻ വശം കയറി നിൽക്കാൻ സ്ഥലമുണ്ട് കയറി നിൽക്കാം. അവരോട് പറഞ്ഞേക്കാം ഞങ്ങൾ ഇവിടെ നിൽക്കുന്നു എന്ന് ഇല്ലേൽ അവർ അനക്കം കേട്ടു പേടിച്ചാലോ…

ഞങ്ങൾ ബെൽ അടിച്ചു അനക്കം ഒന്നുമില്ല കതകിൽ മുട്ടി എന്നിട്ടും അനക്കം ഒന്നുമില്ല ഭാഗ്യം ആരും ഇല്ല എന്ന് തോന്നുന്നു. അങ്ങനെ ഞങ്ങൾ അവിടെ നിന്ന്,…

ആരുടേയും കയ്യിൽ മൊബൈൽ ഒന്നുമില്ലാത്ത കാലം, എന്റെ മനസ്സിൽ അമ്മയുടെ ചിന്ത ആയിരുന്നു , അമ്മ എന്നെ നോക്കി നിൽകുവായിരിക്കും, ആ മഴ ആണെന്ന് അറിയുമല്ലോ, എവിടെയെങ്കിലും കയറി നിൽക്കുന്നു എന്ന് വിചാരിക്കും

അങ്ങനെ കുറച്ചു നേരം കഴിഞ്ഞു, വീട്ടിൽ ഒരു ശബ്ദം, അകത്തു നിന്നാണ് വരുന്നത്, ഞാൻ അവനോട് പറഞ്ഞു, അവനും കേട്ടു, ഏതോ ചങ്ങല ഇഴയുന്ന ശബ്ദം ആണ്, അവൻ സൈഡിലെ ജന്നലിൽ കൂടി അകത്തോട്ടു നോക്കാൻ പോയി, ഞാൻ പറഞ്ഞു വേണ്ടടാ,

ഞാൻ എന്നിട്ട് ഉറക്കെ വിളിച്ചു ചേച്ചി, മഴ കാരണം കയറി നിന്നത് ആണ്, ഒരു അനക്കവും ഇല്ല…

ഞാൻ പറഞ്ഞു വാടാ നമുക്ക് പോകാം, പക്ഷെ അന്നേരവും മഴയുടെ ശക്തി കൂടിയത് അല്ലാതെ കുറയുന്നില്ല, മിന്നൽ മുഖത്തു വന്നു അടിക്കുന്നു, ഞാൻ വിചാരിച്ചു ഇവര് വാതിൽ തുറന്നായിരുന്നേൽ അകത്തു കയറി നില്കാരുന്നു, അത്രക്ക് മിന്നൽ ആണ്,

പെട്ടെന്ന് ഒരു നിമിഷം വല്യ ഒരു മിന്നൽ, പിറകെ ഭൂകമ്പം പോലെ ഒരു ഇടി കൂടെ തന്നെ കറന്റും പോയി, ഞാൻ പേടിച്ചു വിറച്ചു വാതിലിൽ ശക്തി ആയി തള്ളി,

ലോക്കിൽ ഒരു കൊന്ത (കുരിശു മാല തൂക്കി ഇട്ടേകുന്നു ) ഞാൻ അതിൽ പിടിച്ചു വലിച്ചപ്പോൾ അത് ഇളകി എന്റെ കയ്യിൽ വന്നു, ഒന്നൂടെ തള്ളിയപ്പോൾ വാതിൽ തുറന്നും വന്നു, അപ്പോൾ കൂടെ ഉണ്ടായിരുന്നവർ ചോദിച്ചു ഇതു പൂട്ടിയട്ടിലായിരുന്നോ,

മിന്നലൈന്റെ ശക്തി അതികം ആയതു കൊണ്ട് ഞങ്ങൾ അകത്തു കയറാൻ നിര്ബന്ധിതർ ആയി, ഞാൻ അകത്തു കയറി, കൂര് ഇരുട്ട് ആണ് ഒന്നും കാണാൻ വയ്യ,

ഞാൻ ചോദിച്ചു ഇവടെ ആരും ഇല്ലേ, അകത്തു നിന്ന് ഒരു അനക്കവും ഇല്ല..ഞങ്ങൾ ഹാളിൽ തന്നെ നിന്ന് മിന്നൽ കാണാൻ പറ്റാത്ത ഒരു സ്ഥലത്തോട്ടു ഒതുങ്ങി നിന്ന് … പിന്നെയും അകത്തു നിന്ന് ഒരു ശബ്ദം ആരോ സംസാരിക്കുന്നു അകത്തു,

ഞാൻ ഉറക്കെ ചോദിച്ചു ഇവിടെ ആരും ഇല്ലേ,

ഞങ്ങളെ മൈൻഡ് ചെയ്യാതെ ആരോ അകത്തു സംസാരിക്കുന്നു.. പതുകെ പതുക്കെ സംസാരം ഞങ്ങൾക്ക് ക്ലിയർ ആയിട്ട് വന്നു, പഠിച്ചത് മതി മോളെ വാതിൽ തുറക്ക്, കഴിച്ചിട്ട് കിടന്നു ഉറങ്ങു, ബാക്കി നാളെ രാവിലെ പഠിക്കാം, ഞാൻ അകത്തോട്ടു നോക്കി, അവിടെ ആരോ ഉണ്ട്…….

നോക്കിയപ്പോൾ ഒരു നാൽപതു വയസ് തോന്നിക്കുന്ന ഒരു ചേച്ചി ഒരു റൂമിന്റെ വാതിലിൽ മുട്ടുന്നു, ഞാൻ വിളിച്ചു ചേച്ചി,……ഇല്ല അവർ കേൾക്കുന്നില്ല,

ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്ന് എന്നിട്ടും ചേച്ചി എന്നെ കാണുന്നില്ല, ഞാൻ ആകെ പേടിച്ചു, ഞാൻ എത്ര വിളിച്ചിട്ടും അവർ എന്നെ കേൾക്കുന്നില്ല അവർ ആ വാതിലിൽ മുട്ടി കൊണ്ട് ഇരിക്കുന്നു. ഞാൻ ആകെ പേടിച്ചു ആ വാതലിൽ തള്ളി

ഇല്ല എനിക്ക് അതിൽ തൊടാൻ സാധിക്കുന്നില്ല. പകരം എന്റെ കൈ അതിലൂടെ അപ്പുറത്തേക് കടക്കുന്നു,…ഞാൻ ആ അടച്ചിട്ട വാതിലിൽ കൂടി അകത്തേക്ക് കടന്നു,അകത്തു ഒരു 17 വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി എന്തിലോ നോക്കി ഇരുന്നു കരയുന്നു……

ഞാൻ നോക്കിയപ്പോൾ ഒരു പയ്യനും ഈ പെൺകുട്ടിയും കൂടി നിൽക്കുന്ന ഫോട്ടോ അതിൽ നോക്കി ആണ് ഈ കുട്ടി ഇരുന്നു കരയുന്നത്…ആ ചേച്ചി അവിടെ നിന്ന് മോളെ, മോളെ, എന്ന് ഉറക്കെ വിളിക്കുന്നു,.ഈ കുട്ടി ആ വിളി കേൾകുന്നതേ ഇല്ല, അതോ അവൾ കേട്ടിട്ട് കേൾക്കാത്ത പോലെ ഇരിക്കുന്നു…

പെട്ടെന്ന് ഈ കുട്ടി അവിടെ ഇരുന്ന മണ്ണെണ്ണ എടുത്തു സ്വന്തം ശരീരത്തിൽ ഒഴിക്കുന്നു, എന്നിട്ട് തീ കത്തിച്ചു ശരീരത്തിൽ വെക്കാൻ പോകുന്നു……

ഞാൻ വേണ്ട വേണ്ട എന്ന് അലറി വിളിച്ചു, ഇല്ല അവർക്കു എന്നെ കാണാൻ വയ്യ ഞാൻ പറയുന്നത് ഒന്നും കേൾക്കാൻ വയ്യ,

ആ കുട്ടി സ്വന്തം ശരീരത്തിൽ തീ… കൊളുത്തി എന്നിട്ട് അലറി കരഞ്ഞു.. ആ കരച്ചിൽ കേട്ടിട്ട് ആയിരിക്കും അമ്മ കതകു തള്ളി തുറന്നു അകത്തു കയറി, എന്നിട്ട് മോളെ എന്ന് അലറി വിളിച്ചു കൊണ്ട്, പോയി മോളെ കെട്ടിപിടിച്ചു…എന്നിട്ട് അവരും മോളും കൂടി കത്തി അമർന്നു…..

ആ സമയത്തു ആ മോളുടെ ശരീരത്തു നിന്ന് ഒരു പൊടി കുഞ്ഞിന്റെ കരച്ചിൽ അവിടെ മുഴുവൻ മുഴങ്ങി, ഞാൻ ഇതു കണ്ടു അലറി കരഞ്ഞു പതുക്കെ, പതുക്കെ എന്റെ ശബ്ദം പോയി, എന്റെ ബോധം മറയുന്നത് പോലെ എനിക്ക് തോന്നി,.. അതേ ഞാൻ വേറെ ഏതോ ഒരു ലോകത്തു എത്തിയത് പോലെ എനിക്ക് തോന്നി……….…

കണ്ണ് തുറന്നപ്പോൾ മുന്നിൽ അറിയാൻ വയ്യാത്ത കൊറേ ആളുകൾ, കൂടെ എന്റെ കൂട്ടുകാരനും ഉണ്ട്, ഞാൻ ചോദിച്ചു ഞാൻ എവിടാണ്, അവൻ പറഞ്ഞു നമ്മൾ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്,

അവൻ ചോദിച്ചു നീ എന്തിനാണ് ആ വീടിന്റെ അകത്തോട്ടു കയറി പോയത്, പിന്നെ നീ എന്തിനാണ് അവിടെ കിടന്നു അലറി നിലവിളിച്ചത്……ഞാൻ വന്നു നോക്കിയപ്പോൾ നീ താഴെ കിടക്കുവാണ്… ഞാൻ ആണ് വെളിയിൽ ഇറങ്ങി ബഹളം വെച്ച് ആളെ കൂട്ടിയത്,, എല്ലാരും കൂടി നിന്നെ പൊക്കി എടുത്തു ഈ ക്ലിനികിൽ കൊണ്ട് വന്നു……..

അപ്പോൾ ആ വീടിന്റെ അടുത്ത് താമസിക്കുന്ന ഒരു അമ്മാവൻ ചോദിച്ചു നിങ്ങൾ എന്തിനാണ് ആ വീട്ടിൽ ഈ സമയത്തു പോയത്,… ഞാൻ പറഞ്ഞു നനയാതെ കയറി നിന്നത് ആണ്…… അമ്മാവൻ പറഞ്ഞു നിങ്ങൾക് വേറെ വീട് ഒന്നും കിട്ടിയില്ലേ…. അവിടെ പണ്ട് ഒരു അമ്മയും മോളും, മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത വീട് ആണ്….അതിനു ശേഷം അവിടെ കുറച്ചു ശല്യങ്ങൾ ഉണ്ടായിരുന്നു, അടുത്തുള്ള ഒരു പള്ളിയിലെ അച്ഛൻ വന്നു എന്തോ മന്ത്രിച്ചു ഒരു കൊന്ത വാതിലിൽ കെട്ടിയതിനു ശേഷം ആണ് അത് മാറിയത്,….ഇന്ന് നോക്കിയപ്പോൾ അത് അവിടെ കാണാൻ ഇല്ല,….

ഞാൻ ഞെട്ടി എന്നോ നടന്ന സംഭവം ഞാൻ കുറച്ചു മുന്നേ എങ്ങനെ കണ്ടു. ഞാൻ ആരോടും ഒന്നും പറഞ്ഞില്ല….ഞാൻ മനസ്സിൽ പറഞ്ഞു ആ വീട്ടിൽ മരിച്ചത് രണ്ടു പേരല്ല മൂന്ന് പേര് ആണ്…

Leave a Reply

Your email address will not be published. Required fields are marked *