ഞാൻ പലപ്പോഴും ആലോചിച്ചു വട്ടായി പോയൊരു കാര്യമാണത്. സംസാരിക്കാനോ കേൾക്കാനോ കഴിയാത്ത ചാച്ചനെങ്ങനെ ഇത്ര കൃത്യമായി എന്റെ പോക്ക് വരവുകൾ അറിയുന്നതെന്ന്……

ഒരു സ്പെഷ്യൽ ചിക്കൻ ബിരിയാണി

എഴുത്ത്:-സാജുപി കോട്ടയം

പണ്ടൊക്കെ എവിടെങ്കിലുമൊക്കെ പണിക്കോ ഉര് തെണ്ടലിനോ പൊയ്ക്കഴിഞ്ഞു നാട്ടിലേക്കൊരു വരവുണ്ട്… കൈയ് നിറയെ കാശുമായി മിക്കവാറും ഒരുപാട് രാത്രിയായതിന് ശേഷമവും എന്റെ വരവ്. മിക്കവാറും കൂട്ടുകാരുമൊത്ത് രണ്ടെണ്ണം വീട്ടിട്ടാവും വരുന്നത്. എത്ര രാത്രിയായാലും ഞാൻ വീടിന്റെ മുന്നിലെത്തിയാലുടൻ ചാച്ചൻ വാതിൽ തുറന്നു തരും

ഞാൻ പലപ്പോഴും ആലോചിച്ചു വട്ടായി പോയൊരു കാര്യമാണത്…. സംസാരിക്കാനോ കേൾക്കാനോ കഴിയാത്ത ചാച്ചനെങ്ങനെ ഇത്ര കൃത്യമായി എന്റെ പോക്ക് വരവുകൾ അറിയുന്നതെന്ന്? അതോ… ഓരോ നിമിഷവും എന്നെയും നോക്കിയിരിക്കുന്നതാണോ??

പണ്ട് ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം സ്കൂളിൽ നിന്ന് ടൂർ പോകുന്ന കാര്യം പറഞ്ഞു ഞാൻ ചാച്ചനോട് പിണങ്ങി രാത്രിയിൽ ഒന്നും കഴിച്ചില്ല… പിറ്റേന്ന് വെളുപ്പിന് ചാച്ചൻ പണിക്ക് പോയി ഞാനും ഒന്നും കഴിക്കാതെ സ്കൂളിലേക്ക് പോയി… എനിക്കാണേൽ പത്തുമണി വരെയും വിശപ്പ് പിടിച്ചു നിർത്താനുള്ള കപ്പാസിറ്റിയില്ല തലയൊക്കെ കറങ്ങുന്നത് പോലെ അപ്പോഴാണ് ക്ലാസ്സിൽ കുട്ടികളുടെ കൂട്ടച്ചിരി മുഴങ്ങി കേട്ടത്…. ഞാൻ നോക്കുമ്പോൾ ഷർട്ടൊന്നും ഇടാതെ കാലിൽ നിറയെ മണ്ണുമായി ചാച്ചൻ ക്ലാസ്സ്‌ റൂമിന്റെ വാതുക്കൽ ഒരു പൊതിച്ചോറ്മായി നിൽക്കുന്നു… കുട്ടികളുടെ കളിയാക്കിചിരികൾ ചാച്ചൻ കേട്ടിട്ടില്ലെങ്കിലും എന്റെ കുഞ്ഞുമനസ്സിൽ നിന്ന് ആ നാണക്കേട് പോകാൻ ഒരുപാട് വർഷം വേണ്ടി വന്നു.

തന്റെ കുഞ്ഞിന്റെ വിശപ്പ് ഒരു മാതാപിതാക്കളോളം മനസിലാക്കൻ ആർക്കും കഴിയില്ലല്ലോ. അവിടെ അവർ നാണക്കേട് ഒന്നും നോക്കാറില്ല അതിനുവേണ്ടി ആരുടേയും മുന്നിൽ അവർ കൈകൾ നീട്ടും.

പിന്നീട് വർഷങ്ങൾക്ക് ശേഷം മേൽ പറഞ്ഞത് പോലെ കൈയിൽ എവിടുന്നെങ്കിലും കുറച്ചു കാശ് കിട്ടിയാൽ അപ്പനെയും ബൈക്കിൽ കയറ്റി കോട്ടയം ടൗണിലേക്ക് ഒരു പോക്കുണ്ട്…അല്ലെങ്കിൽ ബന്ധുക്കളുടെ വീടുകളിൽ .. ഒരു സിനിമ ഉറപ്പായും കാണും… പിന്നെ ഏതെങ്കിലും നല്ല ഹോട്ടെലിൽ കയറി ആഹാരവും കഴിക്കും… അപ്പന് ഏറ്റവും ഇഷ്ട്ടം അറേബ്യൻ ഹോട്ടലിലെ ചിക്കൻ ബിരിയാണിയാണ്…

ഒരു ദിവസം ഞങ്ങൾ അവിടെ കയറി ചെല്ലുമ്പോൾ ഞങ്ങൾ ഇരിക്കുന്ന ടേബിളിന്റെ സൈഡിൽ തന്നെ നല്ല സുന്ദരികളയാ യുവതികൾ . യുവത്വത്തിന്റെ എല്ലാ ആഡംബരങ്ങളും അവരുടെ വേഷംവിധാനത്തിൽ തെളിഞ്ഞു കാണുന്നുണ്ട്.

ഞങ്ങൾ വന്നതും ഇരിക്കുന്നതുമെല്ലാം അവർ ശ്രെദ്ധിക്കുന്നുണ്ട് … ഞാനും അവരെ ഇടയ്ക്ക് ശ്രെദ്ധിക്കുന്നുണ്ടെന്ന് പറയേണ്ടല്ലോ.. വെയ്റ്റെർ വന്നു ഓഡർ എടുത്തു അപ്പന് ഒരു ചിക്കൻ ബിരിയാണി യും ഞാൻ അവരുടെ മുന്നിൽ ജാടകാണിക്കാൻ ഒരു ചിക്കൻ ന്യൂഡിൽസും പറഞ്ഞു . എനിക്കും അറിയാം ഈ സ്പുണേൽ ഒക്കെ കോരി തിന്നാൻയെന്ന് അവരെ കാണിക്കുക എന്നൊരു ഉദ്ദേശവും മനസിലുണ്ട്.

അങ്ങനെ ഞങ്ങൾ ഓഡർ ചെയ്താ ബിരിയാണിയും ന്യൂഡിൽസും വന്നു വീട്ടിൽ “മാഗി ” വാങ്ങി പ്രാക്ടീസ് ചെയ്ത പരിചയം വച്ചു സ്പുണും ഫോർക്കും ഉപയോഗിച്ച് നല്ല സ്റ്റൈലിൽ ഇങ്ങനെ സാവധാനം കഴിച്ചു വരുമ്പോഴാണ്… അപ്പൻ കൈയൊക്കെ ഇട്ടിളക്കി ചിക്കൻ ബിരിയാണി ആസ്വദിച്ചു കഴിക്കുന്നത്…

ഇത് കണ്ടു അവളുമാർ പരസ്പരം എന്തോ പറഞ്ഞു ചിരിച്ചു . അപ്പോഴേക്കും ഞാൻ പെട്ടന്ന് പഴയ ഏഴാം ക്ലാസിന്റെ വാതുക്കൽ പിള്ളേരുടെ കളിയാക്കി ചിരി പോലും കേൾക്കാൻ കഴിയാതെ നിന്ന അപ്പനെ ഓർത്ത് പോയി.

അപ്പോഴേക്കും അപ്പൻ ബിരിയാണി പകുതി കഴിച്ചതിനു ശേഷം എന്റെ മുഖത്തേക്ക് നോക്കി പിന്നെ കഴിച്ചതിന്റെ ബാക്കി എന്റെ പ്ലേറ്റിലേക്ക് ഇട്ടു തന്നു … മിക്കവാറും അങ്ങനെയാണ് ചാച്ചൻ പകുതിയേ കഴിക്കു ഞാൻ കൂടെ ഉണ്ടെങ്കിൽ ബാക്കി എനിക്കുള്ളതാണ്..

ഈ പ്രവർത്തികൾ കണ്ടു അപ്പോഴേക്കും അടുത്ത ടേബിളിൽ ഇരുന്ന അവളുമാരുടെ മുഖത്ത് ഒരുതരം വെറുപ്പും പുച്ഛവും പ്രതിഫലിച്ചു..

ഞാൻ തൽക്ഷണം സ്പൂണും ഫോർക്കും എടുത്തു മാറ്റിവച്ചു…. അവളുമാരുടെ മുഖത്തേക്ക് നോക്കി ഒരുപിടി ബിരിയാണി വാരി അണ്ണാക്കിലേക്ക് തള്ളി.

പിന്നീട് അവരെയും നോക്കി ചിരിച്ചുകൊണ്ട് .. മനസ്സിൽ പറഞ്ഞു

“നിന്റെയൊന്നും തന്തയല്ലാ…. എന്റെ തന്ത “😁😁

NB: പിന്നീട് ഈ ഡയലോഗ് മോഹൻലാൽ പറഞ്ഞാണ് ഞാനും കേൾക്കുന്നത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *