എഴുത്ത്:- സുമി
” സ്വന്തം മകളെ മാiനഭംiഗപ്പെടുത്തിയ ശേഷം കൊiലപ്പെടുത്തുകയും …….അതിന് ദൃക്സാക്ഷിയാകേണ്ടി വന്ന ഭാര്യയെ നിiഷ്ഠൂരം കiഴുത്തiറത്തു കൊiന്ന ഇയാളൊരു മനുഷ്യനാണോ?……. ജന്മം കൊടുത്ത മകൾക്ക് നേരേ കാiമാസക്തനായി പാഞ്ഞടുത്ത ഈ നികൃiഷ്ട ജkന്തുവിന് നീതിന്യായ വ്യവസ്ഥയിലെ ഏറ്റവും ക്രൂiരമായ ശിക്ഷതന്നെ നൽകണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് ഞാൻ അപേക്ഷിക്കു കയാണ്…..” വക്കീലിൻ്റെ അവസാന വാക്കുകൾ രാജീവിൻ്റെ ഹൃദയത്തിൽ ഒരായിരം മുള്ളുകൾ പോൽ തറഞ്ഞു കയറി. ഒന്നും മിണ്ടാനാകാതെ മുഖം കുനിച്ച് പ്രതിക്കൂട്ടിൽ നിൽക്കുന്ന അയാളുടെ കണ്ണുകളിൽ ഉരുണ്ടു കൂടിയ നീർക്കണങ്ങൾ നിലത്തു വീണു ചിതറിയത് ആരും കണ്ടില്ല.
മകളെ പീiഡിപ്പിച്ചു കൊiന്ന അച്ഛൻ്റെ മുഖം ഒപ്പിയെടുക്കാൻ ക്യാമറ കണ്ണുകൾ മത്സരിച്ചു. ഭാര്യയെ കiഴുത്തoറുത്തു കൊiന്ന ക്രൂiരനായ ഭർത്താവിൻ്റെ കഥ നാട്ടുകാർക്കു മുന്നിൽ പൊടിപ്പും തൊങ്ങലും ചേർത്ത് വിളമ്പാൻ മാധ്യമപ്രവർത്തകർ തിക്കും തിരക്കും കൂട്ടി. വാർത്തകൾ പലതരത്തിൽ വളച്ചൊടിക്കപ്പെട്ടു.
“മiദ്യത്തിനും മiയക്കുമiരുന്നിനും അടിമയായ ഒരു മനുഷ്യൻ സ്വന്തം കുഞ്ഞിനെ അതിമൃiഗീയമായി പീiഡിപ്പിച്ചു കൊ iന്നു കളഞ്ഞിരിക്കുന്നു….” എന്ന തലക്കെട്ടോടെ രണ്ടു മൂന്ന് ദിവസം ചാനലുകാരും പത്രക്കാരും ആ വാർത്തയൊരു ആഘോഷമാക്കി മാറ്റുകയായിരുന്നു. പാവപ്പെട്ട ഒരു മനുഷ്യൻ്റെ നിസ്സാഹായവസ്ഥ കാണാൻ ഒരാളും ഉണ്ടായിരുന്നില്ല. അയാളുടെ മാനസികാവസ്ഥയെപ്പറ്റി ആരും ചിന്തിച്ചില്ല. കുറ്റക്കാരനെന്ന് സമൂഹവും നീതിന്യായവും വിധിയെഴുതിയ മനുഷ്യൻ്റെ മനസ്സ് നോവുന്നതും അതിൽ നിന്നൂറിയ രiക്തത്തുള്ളികൾ കണ്ണുകളിൽ നിറഞ്ഞതും ആരും കണ്ടില്ല.
തെളിവെടുപ്പിനായി കൊണ്ടു പോവുകയും വരുകയും ചെയ്യുന്ന വഴികളിലെല്ലാം കൂക്കി വിളികളും കiല്ലേറുകളും ചെരുപ്പേറും ഒക്കെക്കൊണ്ട് അയാൾ വശംകെട്ടു. ആൾക്കൂട്ടത്തിന് മുന്നിൽ അയാൾ നിശബ്ദനായി മുഖം കുനിച്ചു നടന്നു.
സാഹചര്യത്തെളിവുകൾ അയാൾക്കെതിരായിരുന്നു…… മകളെ മാiനഭംഗപ്പെടുത്തുന്നതിന് ദൃക്സാiക്ഷിയായ ഭാര്യയെ അതിക്രൂiരമായി കൊiലപ്പെടുത്തിയ രാജീവ് എന്ന മനുഷ്യൻ ജീവപര്യന്തം കഠിന തടവിന് വിiധിക്കപ്പെട്ട് ഇരുമ്പഴിക്കുള്ളിൽ അടയ്ക്കപ്പെട്ടു.
ഇരുളടഞ്ഞ ജയിലഴിക്കുള്ളിൽ മുഖം കുനിച്ച് അയാൾ ഇരുന്നു. മറ്റുള്ളവരുടെ മുഖത്ത് നോക്കാനുള്ള ധൈര്യം ആ കണ്ണുകളിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. ലോകം മുഴുവൻ പരിഹസിക്കുന്ന……. ക്രൂiരനെന്ന് മുദ്രകുത്തപ്പെട്ട ഒരാൾ….. എങ്ങനെ മറ്റുള്ളവരെ ഫെയ്സ് ചെയ്യും.
സെല്ലിൻ്റെ ഒരു മൂലയിൽ ഭിത്തിയിൽ ചാരിയിരിക്കുമ്പോഴും ആ മനസ്സിൽ മണിക്കുട്ടിയുടെ നിഷ്കളങ്കമായ മുഖം നിറഞ്ഞു നിന്നു. ഒരച്ഛൻ്റെ സ്നേഹം വാരിക്കോiരികൊടുത്ത് താൻ ഓമനിച്ചു വളർത്തിയ തൻ്റെ പൊന്നുമോൾ….. അവളെക്കുറിച്ച് ഓർത്തപ്പോൾ അയാൾ അറിയാതെ പൊട്ടിക്കരഞ്ഞുപോയി. ലോകത്ത് ഒരച്ഛനും തന്നെപ്പോലൊരു ഗതിവരുത്തരുതേയെന്നയാൾ ഉള്ളുരുകി പ്രാർത്ഥിച്ചു.
‘ തനിക്കു നേരെ വിരൽ ചൂണ്ടുന്ന ഒരാൾക്കും അറിയില്ല മണിക്കുട്ടി തൻ്റെ എല്ലാമായിരുന്നെന്ന്. സ്നേഹിച്ചു കൊതിതീരും മുന്നേ നഷ്ടപ്പെട്ടുപോയ തൻ്റെ പൊന്ന്…. ഓരോ ലീവിനും ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ നിന്നും വിമാനം കയറുമ്പോൾ മകൾക്ക് ഇഷ്ടമുള്ളതെല്ലാം ഒരു പെട്ടിക്കുള്ളിലാക്കി ഭദ്രമാക്കി വയ്ക്കും. എത്ര രാത്രി ആയാലും തൻ്റെ വരവും നോക്കി ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുന്ന പൊന്നുമോൾ….. കിലുകിലെ ചിരിച്ച് എപ്പോഴും തൻ്റെ നെഞ്ചിൽ തലചായ്ച്ചു കിടന്ന് സ്കൂളിലെ വിശേഷങ്ങൾ പറയുന്ന ഒരു കിലുക്കാം പെട്ടി. നാട്ടിലുള്ള കുറച്ചു ദിവസങ്ങൾ ഒരച്ഛൻ്റെ സ്നേഹം ആവോളം നൽകി കൂടെ കൊണ്ടു നടക്കും. ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൊടുത്തും ഇഷ്ട മുള്ളിടത്തൊക്കെ കൊണ്ടുപോയും മകൾക്ക് സ്നേഹം വാരിക്കോരി കൊടുത്ത ഒരച്ഛൻ…… ഇന്ന് ആ മകളുടെ കൊiലപാതകത്തിൻ്റെ പേരിൽ ….. ഓർത്തപ്പോൾ രാജീവിൻ്റെ നെഞ്ചു പിടഞ്ഞു. ആരോടും ഒന്നും പറയാൻ കഴിയാതെ വീർപ്പുട്ടി അയാളിരുന്നു. താൻ ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ ഇത്രയും ക്രൂiരമാകേണ്ടിയിരുന്നില്ല എന്നയാൾക്ക് തോന്നി.
പിതിനഞ്ച് വർഷങ്ങൾക്ക് മുൻപ് സ്നേഹിച്ചപ്പെണ്ണിൻ്റെ കൈ പിടിച്ച് വീട്ടിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ നിലവിളക്ക് കൊളുത്തിവച്ച് സ്നേഹത്തോടെ സ്വീകരിച്ച അച്ഛനും അമ്മയും. ഏകമകൻ്റെ വിവാഹമെന്ന അവരുടെ ഏറ്റവും വലിയ സ്വപ്നം തകർത്ത്…. രണ്ടാനമ്മയായ സ്ത്രീയുടെ ക്രൂiരതകളിൽ ഉരുകി കഴിഞ്ഞിരുന്ന
അശ്വതിയെന്ന പാവപ്പെട്ട വീട്ടിലെ പെണ്ണിനേയും കൊണ്ട് ചെന്നതിൻ്റെ ഒരു പിണക്കമോ പരിഭവമോ ഇല്ലാതെ അവർ മരുമകളെ സ്നേഹത്തോടെ സ്വീകരിച്ചു.
ലോകം പിടിച്ചടക്കിയ സന്തോഷം…… മോഹിച്ചതെല്ലാം നേടിയെടുത്തവൻ്റെ ഗർവ്വോടെ ജീവിതം തുടങ്ങി. രണ്ടു മൂന്ന് മാസങ്ങൾ കുഴപ്പങ്ങളില്ലാതെ കടന്നു പോയി. പിന്നീടങ്ങോട്ട് പ്രശ്നങ്ങൾ തലപൊക്കി തുടങ്ങുകയായിരുന്നു. വർക്ക്ഷോപ്പ് മെക്കാനിക്കായ താൻ രാവിലെ ജോലിക്ക് പോയി മടങ്ങി എത്തുമ്പോഴേക്കും അച്ഛൻ്റേയും അമ്മയുടേയും നൂറ് കുറ്റങ്ങളുമായി മുഖം വീർപ്പിച്ച് ഇരിക്കുന്ന ഭാര്യയെയാണ് കാണുന്നത്. അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ സ്വന്തമാക്കിയ പെണ്ണിൻ്റെ കണ്ണീരിനു മുന്നിൽ ജീവനുതുല്യം സ്നേഹിച്ചു വളർത്തിയ മാതാപിതാക്കൾ തനിക്ക് ശത്രുക്കളായി മാറുകയായിരുന്നു.
ഒരു വർഷത്തിന് ശേഷമുള്ള മണിക്കുട്ടിയുടെ ജനനത്തോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്ന് കരുതി. പക്ഷേ അപ്പോഴേയ്ക്കും പ്രശ്നം ഗുരുതരമാവുകയായിരുന്നു. വാർദ്ധക്യത്തിൽ മകൻ്റെ തണലിൽ കഴിയേണ്ട മാതാപിതാക്കളെ ഉപേക്ഷിച്ച് ഭാര്യയേയും കുഞ്ഞിനേയും കൊണ്ട് ചെറിയ ഒരു വാടക വീട്ടിലേക്ക് മാറി. അച്ഛനും അമ്മയും ആ വീട്ടിലേക്ക് വരുന്നതും മോളെ കാണുന്നതുമൊന്നും അശ്വതിക്ക് ഇഷ്ടമല്ലാത്തതുകൊണ്ട് താൻ അവരെ പറഞ്ഞു വിലക്കുക യായിരുന്നു. പിന്നീട് ഒരിക്കലും അവർ വീട്ടിലേക്ക് വന്നിട്ടില്ല. താൻ അങ്ങോട്ടും പോയിട്ടില്ല. മണിക്കുട്ടിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് ഒരു കൂട്ടുകാരൻ വഴി ദുബായിലേക്ക് പോകുന്നത്. പിന്നീടങ്ങോട്ട് ജീവിതം മെച്ചപ്പെടുക യായിരുന്നു. ഇതിനിടയിൽ അച്ഛൻ്റെ മരണത്തോടെ ഒറ്റപ്പെട്ട രോഗിയായ അമ്മയെ ആരൊക്കെയോ ചേർന്ന് ഒരു വൃദ്ധസദനത്തിലാക്കുകയായിരുന്നു. രണ്ടു മൂന്നുതവണ ലീവിന് നാട്ടിൽ പോയിട്ടും അമ്മയെ പോയൊന്ന് കാണാൻ താൻ ശ്രമിച്ചതുമില്ല. അന്ന് പെറ്റമ്മയെക്കാളൊക്കെ തനിക്ക് വലുത് ഭാര്യയും മകളുംമാത്രമായിരുന്നു. പിന്നീടെപ്പോഴോ അനാഥാലയത്തിൻ്റെ ഏതോ ഒരു കോണിൽ അനാഥയെ പ്പോലെ അവസാനിച്ചുപോയ അമ്മയെക്കുറിച്ച് അറിഞ്ഞതുമില്ല.
ഇപ്പോൾ ആറുമാസത്തെ ലീവിന് നാട്ടിലേക്ക് വിമാനം കയറുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷമായിരുന്നു. മകൾക്കും ഭാര്യക്കും വേണ്ടതെല്ലാം വാങ്ങി എയർപോർട്ടൽ വന്നിറങ്ങുമ്പോൾ തന്നെ കാത്ത് ആരും ഉണ്ടായിരുന്നില്ല. എല്ലാ പ്രാവശ്യവും ലീവിനു വരുമ്പോൾ തൻ്റെ വരവും കാത്ത് അക്ഷമയോടെ എയർപോർട്ടിന് പുറത്ത് നിന്നിരുന്ന തൻ്റെ അശ്വതി ഇപ്പോഴെന്തേ വന്നില്ല. മനസ്സിൽ ചെറിയൊരു വിഷമം തോന്നി യെങ്കിലും അവിടുന്ന് തന്നെ ഒരു ടാക്സി വിളിച്ച് വീട്ടിലേക്ക് പോവുകയായിരുന്നു. തന്നെ കണ്ടിട്ടും വലിയ സന്തോഷമൊന്നും അശ്വതിയുടെ മുഖത്ത് കണ്ടില്ല. എങ്കിലും മണിക്കുട്ടി ഓടി വന്ന് തന്നെ ചുറ്റിപ്പിടിച്ച് നിന്നു.
” മോളെന്താ അച്ഛനെ വിളിക്കാൻ വരാഞ്ഞേ എന്ന് ചോദിച്ചപ്പോൾ അമ്മയ്ക്ക് തലവേദനയായതു കൊണ്ട് വന്നില്ല എന്ന ആ പതിന്നാലുവയസ്സു കാരിയുടെ നിഷ്കളങ്കമായ ഉത്തരത്തിൽ താൻ സമാധാനം കണ്ടെത്തുകയായിരുന്നു.
പക്ഷേ പിന്നീടുള്ള ഓരോ ദിവസവും അശ്വതിയുടെ പെരുമാറ്റം തൻ്റെ മനസ്സിൽ പലവിധ സംശയങ്ങളും വളർത്തുകയായിരുന്നു. രഹസ്യമായുള്ള ഫോൺ വിളികളും…… അടക്കിപ്പിടിച്ചുള്ള സംസാരവും തന്നിൽ നിന്നകന്ന് മറ്റൊരു മുറിയിലുള്ള ഉറക്കവുമെല്ലാം മറ്റേതോ ബന്ധത്തിൻ്റെ ശക്തിയാണെന്ന് മനസ്സിലാക്കി വന്നപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു. അതിൻ്റെ പേരിലുള്ള വഴക്കുകളും ബഹളങ്ങളും ശക്തമായപ്പോൾ പേടിച്ചരണ്ട് വീടിൻ്റെ ഏതെങ്കിലുമൊരു മുറിയിൽ കയറി വാതിലടച്ചു കരഞ്ഞിരുന്ന മകളെ താനും മറന്നുപോയിരുന്നു. ജീവിതം കൈയ്യിൽ നിന്നും ഊർന്നു പോകുന്നതിൻ്റെ വിഷമം മനസ്സിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഉറക്കമില്ലാത്ത രാത്രികളിൽ സമാധാനമാ യൊന്നുറങ്ങാൻ ക്രമേണ മiദ്യത്തെ ആശ്രയിക്കുകയായിരുന്നു.
ഒരു പകൽ, അശ്വതി വീട്ടിൽ ഇല്ലാത്ത സമയം നോക്കി തൻ്റെ വീട്ടിലേയ്ക്ക് അവളെ അന്വോഷിച്ചെത്തിയ അനൂപെന്ന കാമുകൻ്റെ കൈയ്യിൽ പിടയുന്ന പൊന്നുമോളെ രക്ഷിക്കാൻ പോലും ശക്തിയില്ലാത്ത വിധം മiദ്യം തന്നെ കീഴ്പ്പെടുത്തുകയായിരുന്നു. ഒന്നനങ്ങാനോ എഴുന്നേൽക്കാനോ ശക്തിയില്ലാത്ത തൻ്റെ മുന്നിലൂടെ മണിക്കുട്ടിയെ വലിച്ചിഴച്ച് അവൻ റൂമിനകത്തേക്ക് കയറി വാതിലടച്ചു. ഒന്നും മിണ്ടാനാകാതെ വെറും നിലത്ത് നിസ്സഹായനായി കിടന്നിരുന്ന തൻ്റെ മുഖത്ത് ഒരു ചവിട്ടും തന്ന് അവൻ തിരികെ പോവുകയും ചെയ്തു. ബോധം വന്നപ്പോൾ കണ്ടത് റൂമിലെ ഫാനിൽ കെട്ടിത്തൂങ്ങി നിൽക്കുന്ന പൊന്നുമോളെയാണ്.
ഒന്നും മിണ്ടാതെ മുറിയിൽ നിന്നും പുറത്തിറങ്ങി വാതിൽ അടച്ചു. നേരേ അടുക്കളയിലേയ്ക്ക് പോയി മൂർച്ചയുള്ള വെiട്ടുകoത്തിയുമായി ഹാളിലെ സോഫയിൽ അശ്വതിയുടെ വരവും കാത്ത് താനിരുന്നു. പുറത്ത് എന്തോ ആവശ്യവുമായി പോയിട്ട് തിരികെയെ ത്തിയ അവളെ ഹാളിൽ വച്ച് കഴുത്തിന് കുiത്തിപ്പിടിച്ച് സോഫയിലേക്ക് ചരിച്ചു കിടത്തി ആഞ്ഞു വെiട്ടുകയായിരുന്നു. കiഴുത്തിൽ നിന്നും ചീറ്റിത്തെറിച്ച രക്തത്തുള്ളികൾ തൻ്റെ മുഖത്ത് വീണൊഴുകി. എന്നിട്ടും വീണ്ടും വീണ്ടും ആഞ്ഞു വെiട്ടി. അവളിലെ ജീവൻ്റെ അവസാന തുടിപ്പും നിൽക്കുന്നതുവരെ. അപ്പോഴൊക്കെ തൻ്റെ പൊന്നുമോളുടെ മുഖമായിരുന്നു മനസ്സു നിറയെ.
മകളെ സുരക്ഷിതമായി വളർത്തേണ്ട ഒരച്ഛൻ്റെ കടമ മറന്ന് സ്വന്തം കാര്യത്തെക്കുറിച്ചു മാത്രം ചിന്തിച്ച്…… എല്ലാത്തിൽ നിന്നും ഒളിച്ചോടാനുള്ള മാർഗ്ഗമായി മiദ്യത്തെ കണ്ടു. ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്കിരുന്നു വീർപ്പുമുട്ടിയ മകളുടെ മനസ്സ് അറിയാതെ പോയ ഒരച്ഛനായിരുന്നില്ലേ താൻ.
കാമുകന് പിന്നാലെ പാഞ്ഞു നടന്ന ഒരമ്മയ്ക്ക് മകളെ ചേർത്തു നിർത്താനോ സ്നേഹിക്കാനോ നേരമുണ്ടാകില്ല. ഭർത്താവിനെക്കാളും മകളെക്കാളും അവൾക്ക് വേണ്ടത് കാമുകൻ്റെ സ്നേഹവും സന്തോഷവുമാകും. അവൾ ആ വഴിയേ നടന്നപ്പോൾ ഒറ്റപ്പെട്ടു പോയത്….. അനാഥയാക്കപ്പെട്ടു പോയത് തൻ്റെ മണിക്കുട്ടിയായിരുന്നു.
ശരിക്കും താനും മണിക്കുട്ടിയെക്കാൾ സ്നേഹിച്ചത് അശ്വതിയെ ആയിരുന്നില്ലേ….. അവളെ നഷ്ടപ്പെടുന്നത് തനിക്ക് സഹിക്കാൻ പറ്റാത്ത കാര്യമായിരുന്നില്ലേ…… നേർവഴിക്ക് നടത്താൻ ഒരുപാട് ശ്രമിച്ചിട്ടും അവൾ തന്നെ ചതിക്കുകയായിരുന്നു എന്ന തിരിച്ചറിവിൽ ഹൃദയം തകർന്നു പോകുമെന്ന് തോന്നിയപ്പോഴല്ലെ മiദ്യത്തിൽ താൻ അഭയം തേടിയത്. പക്ഷേ അപ്പോൾ തനിക്ക് നഷ്ടപ്പെട്ടു പോയത് ഒരച്ഛൻ്റെ സ്വപ്നങ്ങളായിരുന്നില്ലേ……
പ്രതീക്ഷകളായിരുന്നില്ലേ…….
ഒരു മകൾ ജനിക്കുമ്പോൾ അവളുടെ വളർച്ചയുടെ ഓരോഘട്ടത്തിലും അച്ഛൻ്റെ സ്വപ്നം അവളുടെ വിവാഹദിനത്തെക്കുറിച്ചായിരിക്കും. പൊന്നും പട്ടു മണിഞ്ഞ് മുടിയിൽ മുല്ലപ്പൂവ് ചൂടി കതിർമണ്ഡപത്തി ലേയ്ക്ക് കാലെടുത്തു വയ്ക്കുന്ന മകളെ സ്വപ്നം കാണുന്ന ഒരച്ഛനായിരുന്നു താനും. പക്ഷെ എല്ലാം ഒറ്റ നിമിഷം കൊണ്ട് തകർത്തെറിയപ്പെട്ടു. ഓരോന്ന് ഓർത്തപ്പോൾ രാജീവിൻ്റെ മനസ്സിൽ പ്രതികാരാഗ്നി ആളിക്കത്തി. എങ്ങനെയും ജയിലിൽ നിന്നും പുറത്തിറങ്ങണം…….ആ ഒരവസരത്തിനായി അയാൾ കാത്തിരുന്നു.
ദിവസങ്ങൾ മാസങ്ങൾക്ക് വഴിമാറി….. മാസങ്ങൾ വർഷങ്ങളായി….. പക്ഷേ രാജീവിനെപ്പോലൊരു മനുഷ്യന് ജയിലിൽ നിന്നും പുറത്തിറങ്ങാൻ യാതൊരു മാർഗവും ഉണ്ടായിരുന്നില്ല. കുറ്റബോധവും പ്രതികാര ദാഹവും അയാളെ വല്ലാതെ മാറ്റി മറിച്ചു. മാനസികവും ശാരീരികവുമായി തളർന്നു. മണിക്കുട്ടിയെന്ന പൊന്നുമോളെ മാത്രം അയാൾ മറന്നില്ല. ഊണിലും ഉറക്കത്തിലും ആ പേര് ഉരുവിട്ടു കൊണ്ടിരുന്നു. ഇടയ്ക്കൊക്കെ ഇരുമ്പഴിക്കുള്ളിൽ കിടന്ന് ഉച്ചത്തിൽ മകളുടെ പേര് വിളിച്ച് കരയുകയും പിന്നെ പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്ന ആ മനുഷ്യനെ അടുത്തുള്ള ഭ്രാന്താശുപത്രിയിലേയ്ക്ക് മാറ്റപ്പെട്ടു. അവിടെ ഒരു ഇരുണ്ട മുറിയ്ക്കുള്ളിൽ അയാൾ അടയ്ക്കപ്പെട്ടു. ജയിലിലെപോലെ ഇരുമ്പഴികളിൽ മുഖം ചേർത്ത് ഉറക്കെ കരയുകയും പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്ന അയാളുടെ ശോഷിച്ച കാൽ ഇരുമ്പിൻ്റെ ചങ്ങലയാൽ ബന്ധിക്കപ്പെട്ടിരുന്നു. ചങ്ങലക്കുള്ളിൽ വീർപ്പുമുട്ടിയ കാലിലെ മുറിവുകൾ വല്ലാതെ വേദനിക്കുമ്പോൾ അയാൾ അറിയാതെ അമ്മയെ വിളിച്ചു കരയും. എത്ര സ്വബോധമില്ലെങ്കിലും വേദന കൊണ്ട് പുളയുമ്പോൾ അമ്മയെ വിളിച്ച് കരയാൻ മാത്രമെ ഏതൊരാൾക്കും കഴിയൂ…..
ജന്മംകൊടുത്ത മാതാപിതാക്കളെ ഉപേക്ഷിച്ച് സ്വന്തം സുഖം മാത്രംനോക്കി ജീവിച്ച ആ ഭ്രാന്തൻ അറിയാതെ പോയൊരു കാര്യമുണ്ട്. മറ്റൊരു വീട്ടിൽ ഒരു സ്ത്രീയുമായി ചങ്ങാത്തം കൂടിയ അനൂപ് എന്ന കാപാലികനെ എന്നന്നേയ്ക്കുമായി ആ സ്ത്രീയുടെ ഭർത്താവ് തീiർത്തു കളഞ്ഞു എന്ന സത്യം. ഒരു പക്ഷേ അത് അറിഞ്ഞാൽ തന്നെ അതിൻ്റെ ഗൗരവം ഉൾക്കൊള്ളാനാകാത്ത വിധം ഇന്ന് രാജീവിൻ്റ സമനില തെറ്റിക്കഴിഞ്ഞിരിക്കുന്നു.
ഒരിക്കൽ രാജീവെന്ന ഏകമകനെ ഓർത്ത് കണ്ണീരൊഴുക്കിയ ഒരച്ഛനും അമ്മയും ഉണ്ടായിരുന്നില്ലേ……. പടികടന്നെത്തുന്ന മകൻ്റെ കാൽപ്പെരുമാറ്റത്തിനായി കാതോർത്തിരുന്ന രണ്ടുപേർ……. സ്നേഹം കൊടുത്തു വളർത്തിയ പൊന്നുമോനെ ഒരുനോക്കു കാണുവാൻ കാത്തിരുന്നു കണ്ണുകഴച്ചവർ……. പിന്നെ എപ്പോഴൊക്കെയോ നിരാശയുടെ നെടുവീർപ്പുമായി രണ്ടിടങ്ങളിലായി അനാഥരെപ്പോൽ അവസാനിച്ചു പോയവർ….. അവരുടെ കണ്ണുനീരിൻ്റെ ശാപമാകാം ഇന്നയാൾ അനുഭവിക്കുന്നതും.