നിനക്കായ് ~ ഭാഗം 06, എഴുത്ത്: ഉല്ലാസ് OS

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

“മോനെ ഇവൾ പറയുവാ, ഇവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അവകാശി നീ ആണെന്ന്…….. എടാ ഇവളെ പിടിച്ചു പോലീസിൽ ഏൽപ്പിക്കട്ടെ… ഏതിലെ എങ്കിലും നടന്നു വയറ്റിൽ ഉണ്ടാക്കിയിട്ട് കുടുംബത്തിൽ പിറന്ന ആൺപിള്ളേരുടെ തലയിൽ കെട്ടി വെയ്ക്കാൻ.. “

അമ്മയുടെ വാക്കുകൾ കേട്ട് മാധവ് സ്തംഭിച്ചു നിൽക്കുക ആണ്..

ഗൗരിയുടെ വയറ്റിൽ കുഞ്ഞോ…… അതും തന്റെ…. ഇങ്ങനെ ഒരു തിരിച്ചടി അവൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല.

അവൻ ഗൗരിയെ നോക്കി..

പുറത്തെവിടേയ്ക്കോ നോക്കി നിൽക്കുക ആണ് അവൾ.

അവളുടെ മനസ് എവിടെയൊക്കെയോ ഉഴറി നടക്കുക ആണ്..

“മോനെ…… “

അംബിക വിളിച്ചപ്പോൾ അവൻ ഞെട്ടി തിരിഞ്ഞു.

“എന്തമ്മേ…. “

“എടാ മോനെ…. ഈ കുട്ടി പറയുന്നത് സത്യം ആണോ….. “

“അമ്മേ….. അത്.. “

അവന്റെ മുഖം കണ്ടപ്പോൾ തന്നെ അവർക്ക് കാര്യം മനസിലായി.. മകന്റെ രക്തം ആണ് ഗൗരിയുടെ ഉദരത്തിൽ… അത് മറ്റാരേക്കാളും ആ അമ്മയ്ക്ക് അറിയാം

എന്നാലും മകന്റെ വായിൽ നിന്ന് അതു കേൾക്കണം…..

അവർ ചെന്നു അവന്റെ വലത് കരത്തിൽ പിടിച്ചു.

മരിച്ചു പോയ അച്ഛന്റ്റെ ഫോട്ടോടെ മുൻപിൽ കൊണ്ട് പോയി നിറുത്തി.

അതിന് ശേഷം ഗൗരിയേയും വിളിച്ചു.

അവളും അവന്റെ അരികിലായി വന്നു നിന്ന്.

“മോനെ…… നിന്റെ അച്ഛന്റ്റെ മുൻപിൽ നിന്ന് നീ പറയു, ഇവൾ പറഞ്ഞത് സത്യം ആണോ…ഇത് നിന്റെ കുഞ്ഞു ആണോ.. “

അവർക്കറിയാം ഒരിക്കലും അവൻ കളവ് പറയില്ല എന്ന്.. കാരണം അച്ഛനും ആയുള്ള മക്കളുടെ ബന്ധം അങ്ങനെ ആയിരുന്നു..

മാധവിന്റെ മുഖം വലിഞ്ഞു മുറുകി.

എല്ലാം കൈവിട്ട് പോകുക ആണ്.. താൻ എന്തായാലും ഇങ്ങനെ ഒരു നീക്കം പ്രേതീക്ഷിച്ചില്ല…..

എല്ലാത്തിനും കാരണം ഇവൾ ആണ്…

ഇവൾ മാത്രം… നാശം പിടിച്ചവൾ

“മോനെ…… “

അമ്മ വീണ്ടും വിളിച്ചു.

“നീ സത്യം മാത്രം പറയാവു… നിന്റെ അച്ഛനോട് നീ ഒന്നും കളവ് പറയില്ലലോ……. അച്ഛന്റെ മുഖത്ത് നോക്കി പറയു… ഈ കുട്ടി പറഞ്ഞത് സത്യം ആണോ…”

എല്ലാ കണ്ണുകളും മാധവിൽ ആണ്..

ഗൗരി ആണെങ്കിൽ ഒരു ആശ്രയത്തിനു എന്ന വണ്ണം അടുത്ത് കിടന്ന കസേരയിൽ മുറുക്കി പിടിച്ചു.

“മാധവ്…. എന്താണെങ്കിലും നീ പറഞ്ഞോളൂ….. പക്ഷെ ഒരു കാര്യം മാത്രം, എന്തായാലും നിന്റെ മറുപടി സത്യസന്ധം ആയിരില്ലണം,,, “സിദ്ധു അവനെ നോക്കി.

മാധവ് ഒന്ന് ദീർഘനിശ്വാസപ്പെട്ടു.

“അമ്മേ… അമ്മയും ഏട്ടനും എന്നോട് ക്ഷമിക്കണം… എനിക്ക് ഒരു…. ഒരു അബദ്ധം…….. “

അവൻ അത്രയും പറയുകയും ഗൗരി അവന്റെ ദേഹത്തേക്ക് തളർന്നു വീണു.

“അയ്യോ…. കുട്ടിയ്ക്ക് എന്ത് പറ്റി….. രേണു ഓടി വന്നേ… “

അംബികയും മാധവും കൂടി അവളെ താങ്ങി പിടിച്ചു സെറ്റിയിൽ കിടത്തി.

“അമ്മേ… എന്തെങ്കിലും കുഴപ്പം ഉണ്ടോ….. ഹോസ്പിറ്റലിൽ പോകണോ…. “

“നോക്കാം സിദ്ധു മോനെ…. ഒരഞ്ചു മിനിറ്റ് നോക്കട്ടെ.. “

രേണു കുറച്ച് വെള്ളം എടുത്തു കൊണ്ട് വന്നു…

അപ്പോളേക്കും ഗൗരി കണ്ണുകൾ തുറന്നു. അംബികയെ നോക്കി

“മോളെ……. “അവർ മെല്ലെ വിളിച്ചു.

ഗൗരി വേഗം എഴുനേറ്റു ഇരുന്നു. എന്തോ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

മാധവ് പല്ല് ഞെരിച്ചു.

“ഹോസ്പിറ്റലിൽ പോകണോ.. എങ്ങനെ ഉണ്ട് കുട്ടിയ്ക്ക്…. “

“സാരമില്ല….. അപ്പോൾ തല ചുറ്റുന്നത് പോലെ തോന്നി.ഇപ്പോൾ മാറി “

“എങ്കിൽ കുറച്ചു സമയം മുറിയിൽ പോയി rest എടുക്ക്….. ആദ്യം കാപ്പി കുടിയ്ക്ക്… എന്നിട്ട് ആവാം ബാക്കി…… ഭക്ഷണം കഴിയ്ക്ക് മോളെ “

അപ്പോൾ ആണ് ദൃവ് ഉണർന്നത്.. രേണു അവനെയും കൂട്ടി ഹാളിലേക്ക് വന്നു.

അവൻ നോക്കിയപ്പോൾ സെറ്റിയിൽ ഇരിക്കുന്ന ഗൗരി.

“ഹായ്… ചെറിയമ്മ…… “അവൻ ഉറക്കെ വിളിച്ചു കൂവി..

“ചെറിയമ്മ……..അപ്പോൾ നിനക്ക് പരിചയം ഉണ്ടോ ഗൗരിയെ…. “

“ഗൗരി അല്ല ..ചെറിയമ്മ….. ഈ അമ്മയ്ക്ക് ഒന്നും അറിയില്ല…ഇതാണ് ഞാൻ അന്ന് ഫോട്ടോ കാണിച്ച ചെറിയമ്മ… “

അവൻ ചിരിച്ചു.

“ഓഹ്… അങ്ങനെ വരട്ടെ…. അന്ന് നീ പറഞ്ഞ ചെറിയമ്മ ആണോ ഇത്…. ഓക്കെ… ഓ ക്കെ… “രേണു അർഥഗർഭമായി ചിരിച്ചു.

മാധവിന് ആണെങ്കിൽ ദേഷ്യം കൊണ്ട് കണ്ണ് കാണാൻ വയ്യ….

സിദ്ധുവിന്റെ മുഖത്തും പല ഭാവങ്ങൾ മിന്നി മറഞ്ഞു.

ഇനി സോമശേഖരൻ അടങ്ങി ഇരിക്കില്ല.. അത് ഉറപ്പ് ആണ്. അയാളുടെ മകൾ ആണ് അയാൾക്ക് എല്ലാം… അവളെ ആണ് തന്റെ അനിയൻ ഇങ്ങനെ ആക്കിയത്…..

ഈശ്വരാ ഒരാപത്തും അവനു വരുത്തല്ലേ..

അവൻ ഒരു നിമിഷം പ്രാർത്ഥിച്ചു

മാധവ് റൂമിലേക്ക് കയറി പോയി.

“ഗൗരി പോയി rest എടുത്തോളൂ… അവന്റെ റൂം അതാണ്… “അവർ വിരൽ ചൂണ്ടി.

ഗൗരിക്ക് പേടി തോന്നി അവിടേക്ക് പോകുവാൻ.

കാരണം മാധവിൽ നിന്ന് ഒരു നോട്ടം പോലും ഇതുവരെ ലഭിച്ചില്ല.

അവനു നല്ല ദേഷ്യം ആണ് എന്ന് അവൾക്ക് മനസിലായി.

പക്ഷെ.. പക്ഷെ.. എന്ത് ചെയ്യും.. പോകാതെ പറ്റില്ലാലോ..

അവൾ അവിടെ തന്നെ നിന്ന്.

രേണു ഒരു ജോഡി ഡ്രെസ്സും ഒരു ടവ്വലും കൊണ്ട് വന്നു അവൾക്ക് കൊടുത്തു.

“പോയി കുളിച്ചു fresh ആയിട്ട് വരൂ.നമ്മൾക്ക് ഫുഡ്‌ കഴിയ്ക്കാം….. “

ഗൗരി അതു അവളുടെ കൈയിൽ നിന്ന് മേടിച്ചു..

അവൾ റൂമിൽ എത്തിയപ്പോൾ മാധവ് ബെഡിൽ മലർന്ന് കിടക്കുക ആണ്.

അവളെ കണ്ടതും അവൻ പാഞ്ഞു ചെന്നു അവൾക്കരികിലേക്ക്.

എന്നിട്ട് ഡോർ അടച്ചു ലോക്ക് ചെയ്തു.

തീപാറുന്ന നോട്ടത്തോടെ അവളുടെ അടുത്തേക്ക് വന്നു.

“എടി……… “അവൻ അവളുടെ കൈയിൽ പിടിച്ചു.

“എന്താടി… നിനക്ക് ഗർഭം ഉണ്ടോടി…… “

അവന്റെ ചോദ്യം കേട്ടതും ഗൗരി ഞെട്ടി

“ചോദിച്ചത് കേട്ടില്ലേ… ആരാടി പറഞ്ഞത് നിനക്ക് വയറ്റിൽ കുട്ടി ഉണ്ട് എന്ന്.. എന്തെടി…. “

അവൻ അവളെ ചുഴിഞ്ഞു നോക്കി.

“നിന്റെ വായിൽ എന്താ നാവില്ലെ..’ വന്നു നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ, എന്റെ ജീവിതം മുടിപ്പിക്കാൻ… “

അവന്റെ ഓരോ വാചകവും കേട്ട് ഗൗരി വിറങ്ങലിച്ചു നിൽക്കുക ആണ്..

ഇയാളെ ആണോ താൻ ഇത്രയും കാലം സ്നേഹിച്ചത്, ഇയാൾക്ക് വേണ്ടി ആണോ താൻ കാത്തിരുന്നത്, ഇയാളുമൊത്തു ആണോ താൻ കിടക്ക പങ്കിട്ടത്… അവസാനം… അവസാനം….. അവൾ തന്റെ വയറിൽ വലത് കരം ചേർത്തു….

“എടി………. എന്റെ ജീവിതം നശിപ്പിക്കാൻ വന്നു കേറിയത് അല്ലേടി നിയ്…എന്തെടി…ചോദിച്ചത് കേട്ടില്ലെടി .. “

“മാധവ്……… “

“അതേടി.. മാധവ് തന്നെ ആടി…. എന്താ നിനക്ക് മനസിലായില്ലേ… “

“ഇല്ല….. ഇത്… ഇത്, ഞാൻ സ്നേഹിച്ച മാധവ് അല്ല… ഇത് എന്റെ മാധവ് അല്ല…. എന്റെ മാധവ് എന്നോട് ഇങ്ങനെ ഒന്നും പറയില്ല…. പറയാൻ പറ്റില്ല… “

അവൾ അവന്റെ ഇരു തോളിലും പിടിച്ചു കുലുക്കി…..

എന്നിട്ട് അവന്റെ നെഞ്ചിലേക്ക് വീണു…

“മാധവിന് എങ്ങനെ, ആണ് ഇങ്ങനെ ഒക്കെ പറയാൻ…. “

അത്രയും പറഞ്ഞതും അവൻ അവളെ പിടിച്ചു തള്ളിയതും ഒരുമിച്ചു ആയിരുന്നു.

അവൾ ബെഡിലേക്ക് വേച്ചു വീണു.

അവൻ അവളുടെ കഴുത്തിൽ പോയി കുത്തിപ്പിടിച്ചു….

റൂമിലേക്ക് കയറി വന്ന അംബിക ഭയന്ന് പോയി.

“മോനെ… എന്താടാ ഇത്…. ങേ… “

അവർ ഓടിച്ചെന്നു അവനെ പിടിച്ചു മാറ്റി.

“നിനക്ക് എന്താ ഭ്രാന്ത്‌ ആണോ…. “

“ഇവൾ എന്നെ ഭ്രാന്തൻ ആക്കും അമ്മേ…. ഈ നശിച്ചവൾ…… “

അവന്റെ ശബ്‌ദം വിറച്ചു.

“ഞാൻ ഇവളെ സ്നേഹിച്ചിട്ടില്ല…. എല്ലാം എന്റെ അഭിനയം ആയിരുന്നു അമ്മേ… ഇവളുടെ ത ന്ത കാണിച്ച തെമ്മാടിത്തരത്തിനു ഇവളെ വെച്ച് ഞാൻ കളിയ്ക്കിക ആയിരുന്നു… അതേ… എനിക്ക് ഇവളെ വേണ്ട അമ്മേ…… അയാളെ ആണ് എനിക്ക് വേണ്ടത്, സോമശേഖരനെ…. ആ തെ ണ്ടിയുടെ അന്ത്യം എന്റെ കൈ കൊണ്ട് ആണ്… “

കലികയറിയ അവൻ എങ്ങോട്ടോ ഇറങ്ങി പോയി..

ഭിത്തിയോട് ചേർന്ന് വിങ്ങി കരയുന്ന ഗൗരിയെ അംബിക ദയനീയമായി നോക്കി.

ഈശ്വരാ….. അപ്പോൾ തന്റെ മകൻ….. ഇവൻ പകവീട്ടുകാ ആണോ ചെയ്തത് ഈ പാവത്തിനോട്… അതിനു ഈ കുട്ടി എന്ത് പിഴച്ചു..

അവർ ഗൗരിയുടെ അടുത്തേക്ക് നടന്നു ചെന്നു.

“മോളെ……. “

മുഖം കുനിച്ചു നിന്നത് അല്ലതെ ഒരക്ഷരം പോലും അവൾ പറഞ്ഞില്ല…

“മോൾ വിഷമിക്കണ്ട… എല്ലാം ശരി ആകു… എന്തായാലും എന്റെ മോളെ ഞങ്ങൾ ഉപേക്ഷിക്കില്ല…. നീ ജനിച്ചു വീണത് എന്റെ കൈലേക്ക് ആണ്… ഇന്നും എനിക്ക് ഓർമ ഉണ്ട് അത്…. “അവർ അവളെ തഴുകി.

“എന്റെ മോൾ വിഷമിക്കേണ്ട…. നീ നല്ലവൾ ആണ്….. നിനക്ക് നിന്റെ അമ്മയുടെ സ്വഭാവം ആണ്… അത് മറ്റാരെകളും എനിക്ക് അറിയാം…. ന്റെ കുട്ടി കണ്ണീരു തുടയ്ക്ക്…. “അംബികാമ്മ അവളെ ആശ്വസിപ്പിച്ചു.

“മോൾ വന്നു ഭക്ഷണം കഴിയ്ക്ക്.. നേരം എത്ര ആയിന്നു അറിയുമോ…. വരൂ…. “അവർ അവളെ സ്നേഹപൂർവ്വം വിളിച്ചു.

“ഞാൻ… ഞാൻ വരാം അമ്മേ…. അല്ല അംബികാന്റി… “

“ങേ…… ആന്റിയോ.. ഞാൻ അമ്മ തന്നെ ആണ് കെട്ടോ… “ചിരിച്ചു കൊണ്ട് അവർ അവളുടെ മൂർദ്ധാവിൽ നുകർന്നു.

“മോള് പോയി കുളിച്ചിട്ട് വരൂ.. എന്നിട്ട് ഞാൻ ഇവിടെ നിന്ന് പൊകൂ…. “

അവർ പറഞ്ഞപ്പോൾ അവൾ എഴുന്നേറ്റു ബാത്റൂമിലേക്ക് പോയി.

നടന്നു പോയ അവളെ അവർ സാകൂതം നോക്കി ഇരുന്നു.

ചുവപ്പും പച്ചയും കലർന്ന പാട്ടുപാവാട അണിഞ്ഞു നടന്നു പോകുന്ന ആ ഏഴുവയസുകാരിയെ ആണ് അവർ അപ്പോൾ ഓർത്തത്.

എന്തൊരു ഓമനത്തം ഉള്ള കുട്ടി ആയിരുന്നു.

മാധവും സിദ്ധാർഥും ഒക്കെ ചെല്ലുമ്പോൾ ഓടി വരും.. പക്ഷെ കൂട്ടുകൂടാനും കളിയ്ക്കാനും ഇഷ്ട്ടം മാധവിനോട്‌ ആയിരുന്നു.

എല്ലാ വീകെന്റിലും പോകും അവിടെ..

അല്ലെങ്കിൽ അവർ ഇങ്ങോട്ടവരും.

അതായിരുന്നു പതിവ്..

മാധവിനോട്‌ കൂട്ടുകൂടി കളിച്ചില്ലെങ്കിൽ അവൾക്ക് സമാധാനം ഇല്ലായിരുന്നു.

അപ്പോളൊക്കെ കളിയായി വിമല പറയും ഇവൾ അവസാനം മാധവിന്റെ കൂടെ കൂടുമോ ചേച്ചി…. എന്ന്….. തനിക്കു അപ്പോൾ സന്തോഷം ആയിരുന്നു, കാരണം ഇവളെ അത്രയ്ക്ക് ഇഷ്ട്ടം ആയിരുന്നു… വളരും തോറും താൻ ആഗ്രഹിച്ചു ഇവൾ തന്റെ വീട്ടിലെ കുട്ടി ആകണം എന്ന്..

പക്ഷെ… പക്ഷെ…

എല്ലാം മാറ്റിമറിച്ചു… അയാൾ

അയാൾ ഒറ്റഒരാൾ ആയിരുന്നു എല്ലാത്തിനും കാരണം.

തന്റെ മകനെ കുറ്റം പറയാൻ ഒരു തരിമ്പും ഇല്ല…

അവന്റെ സ്വപ്നങ്ങൾ എല്ലാം തകർത്തവൻ ആണ് അയാൾ…

അയാൾക്ക് ഈ ജന്മം മാപ്പ് കൊടുക്കാൻ ആവില്ല അവനു.

പക്ഷെ…. ഗൗരി….. ആ കുട്ടി പാവം ആണ്….

പെട്ടെന്ന് അവൾ ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നു..

അംബിക അവളെയും കൂട്ടി ഭക്ഷണം കഴിയ്ക്കാനായി കൊണ്ട് പോയി.

ഒരു ഇഡലി ആണ് അവൾ കഴിച്ചത്.

അതും അംബിക നിർബന്ധിച്ചപ്പോൾ.

മാധവ് അവിടെ ഒരിടത്തും ഇല്ലായിരുന്നു.

അത് അവളെ ഭീതിപ്പെടുത്തി.

ആരോടെങ്കിലും ഒന്ന് ചോദിക്കണം എന്ന് അവൾക്ക് ആഗ്രഹം ഉണ്ട്. പക്ഷെ…..

തന്റെ വീട്ടിലെ കാര്യം ഓർത്തപ്പോൾ, അവൾക്ക് അതിലും വിഷമം ആയിരുന്നു.

ഈശ്വരാ തന്റെ അമ്മ… മുത്തശ്ശൻ, മുത്തശ്ശി…… എല്ലാവരും… എല്ലാവരും…

പക്ഷെ.. അച്ഛനെ കുറിച്ച് ഓർത്തപ്പോൾ എന്തൊക്കെയോ നിഗൂഢത പോലെ…

കാരണം, മാധവ് അത്രമേൽ വെറുക്കുന്നു എങ്കിൽ അതിനു.. അതിനു തക്കതായ കാരണം കാണും..

അവൾ തന്റെ മുറിയിൽ ഓരോന്ന് ഓർത്തു ചടഞ്ഞു koodi..

എന്തായാലും മാധവിനോട്‌ കാര്യങ്ങൾ ചോദിച്ചു അറിയുവാൻ അവൾ തീരുമാനിച്ചു.

അന്ന് ഉച്ചയ്ക്ക് ഊണ് കഴിച്ചപ്പോളും വൈകുന്നേരം ചായ കുടിച്ചപ്പോളും ഒക്കെ ദൃവ് അവളുടെ അടുത്ത് ചുറ്റിപറ്റി നിന്ന്..

രാത്രിയിൽ 8മണി ആയി മാധവും ചേട്ടനും കൂടി വന്നപ്പോൾ.

എല്ലാവരും ഒന്നിച്ചു ഭക്ഷണം കഴിയ്ക്കാൻ അംബിക വിളിച്ചു.

ഗൗരി വന്നു ഇരിയ്ക്കുന്നത് കണ്ടതും മാധവ് ഇരിപ്പിടത്തിൽ നിന്ന് എഴുനേറ്റ്.

“മാധവ്….. “അമ്മ ശാസനയോടെ വിളിച്ചു..

പെട്ടന്ന് സിദ്ധു അവന്റെ കൈക്ക് കയറി പിടിച്ചു..

“നീ ഇരിക്ക്… “

“ഇല്ല… ഇവൾ ഉള്ളിടത്തോളം ഞാൻ ഇവിടെ എല്ലാവരും ആയി ഫുഡ്‌ കഴിയ്ക്കില്ല… “

അവൻ തീർത്ത പറഞ്ഞു.

ഗൗരി പെട്ടന്ന് എഴുനേറ്റു.

“അമ്മേ.. ഞാൻ അപ്പുറത്ത് ഇരുന്നോളാം…. പ്ലീസ്… “

അവൾ വേഗം ഭക്ഷണം കഴിയ്ക്കാൻ ഉള്ള plate എടുത്തു അടുക്കളയിലേക്ക് പോയി.

മാധവ് എല്ലാവരും ഒന്നിച്ചു ഇരുന്നു അത്താഴം കഴിയ്ക്കുകയും ചെയ്തു.

“എറ്റവും അടുത്ത മുഹൂർത്തം നോക്കി ഇവരുടെ വിവാഹം നടത്താൻ ഉള്ള കാര്യങ്ങൾ നോക്കണം സിദ്ധു… “

അതു പറയുകയും അമ്മയോട് മാധവ് കയർക്കുന്നത് അവൾ കേട്ട്.

അവൻ റൂമിലേക്ക് പോയി കഴിഞ്ഞു കുറേ സമയം കൂടി കഴിഞ്ഞു ആണ് അവൾ കയറി ചെന്നത്.

ഫോണിൽ നോക്കി കിടക്കുക അവൻ.

അവൾ എന്തായാലും അല്പം ധൈര്യത്തോടെ തന്നെ അവന്റെ അടുത്ത് ചെന്നു.

അവന്റെ പുച്ഛഭാവം അവളെ ഒരുപാട് സമ്മർദ്ദത്തിൽ ആക്കി എങ്കിലും കാര്യങ്ങൾ അറിയുവാൻ തന്നെ അവൾ തീരുമാനിച്ചു.

“മാധവ്….. “

വിളി കേട്ടത് ആയി പോലും അവൻ ഭാവിച്ചില്ല..

“മാധവ്… പ്ലീസ്….. “

ഈ തവണയും അവൻ അവളെ ഗൗനിച്ചില്ല..

“മാധവ്…. എനിക്കു അറിയണം… എന്താണ്.. എന്താണ് എന്റെ അച്ഛൻ മാധവിനോട്‌ ചെയ്തത്… പറയു… പ്ലീസ്… “

അവൾ അവനെ നോക്കി പറഞ്ഞു.

അവൻ കട്ടിലിൽ നിന്ന് ചാടി എഴുനേറ്റു.

“നിനക്ക് അറിയണം എല്ലാ അല്ലേടി…. “

അവൻ ഒരു അലർച്ച ആയിരുന്നു…

മാധവ്.. എന്തിന് ആണ് ഇങ്ങനെ ഒച്ച വെയ്ക്കുന്നത്… എല്ലാവരും കേൾക്കും… “

“എല്ലാവരും കേൾക്കട്ടെ… ആർക്കും അറിയാത്തതു ഒന്നും അല്ലാലോ… “

അവൻ അലമാരയിൽ നിന്ന് എന്തൊക്കെയോ എടുത്തു പുറത്തേക്ക് എറിഞ്ഞു.

ഒരു വെഡിങ് ആൽബം ആയിരുന്നു അത്…

വരന്റെ സ്ഥാനത്തു മാധവും വധു സുന്ദരി ആയ ഒരു പെൺകുട്ടിയും…

ഗൗരി അതിലേക്ക് നോക്കി…..

തന്റെ കാഴ്ച മറയുന്നത് പോലെ അവൾക്ക് തോന്നി..

തുടരും..

Related Posts

Leave a Reply

Your email address will not be published. Required fields are marked *